ഐസിസി ചാമ്പ്യൻസ് ട്രോഫി ഫൈനൽ പോരാട്ടം ഇന്ന്

ഐസിസി ചാമ്പ്യൻസ് ട്രോഫി ഫൈനൽ പോരാട്ടം ഇന്ന്. ഇന്ത്യ ന്യൂസിലൻഡിനെ നേരിടും. ദുബായിൽ ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് ഫൈനൽ തുടങ്ങുക.ഐസിസി നോക്കൗട്ട് മത്സരങ്ങളിലെ ബലാബലത്തിൽ ന്യൂസിലൻഡ് ആണ് മുന്നിൽ. രണ്ടായിരത്തിലെ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ന്യൂസിലൻഡിനോടേറ്റ തോൽവിക്ക് പകരം വീട്ടാനിറങ്ങുന്ന ഇന്ത്യയുടെ ലക്ഷ്യം മൂന്നാം കിരീടമാണ്.ട്വന്റി 20 ലോകകപ്പ്, ചാമ്പ്യൻസ് ട്രോഫി, ടെസ്റ്റ് ചാമ്പ്യൻഷിപ്പ് എന്നിവയെല്ലാം പരിഗണിച്ചാൽ ഇന്ത്യ 14ാം തവണയാണ് ഒരു ഐസിസി ടൂർണമെന്റിന്റെ കലാശപ്പോരിന് ഇറങ്ങുന്നത്. ഇക്കാര്യത്തിൽ ആസ്ട്രേലിയ പോലും പിന്നിലാണ്. അവർ 13 ഫൈനലുകളാണ് […]

Read More

കാസർകോട്ട് കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിയെയും അയൽവാസിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥിനിയേയും അയല്‍വാസിയായ 42-കാരനെയും തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കാസര്‍കോട് പൈവളിഗ സ്വദേശിയായ പതിനഞ്ചുകാരിയെയും അയൽവാസി പ്രദീപി (42)നെയുമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.26 ദിവസമായി ഇവരെ കാണാതായിട്ട് ..വീടിന് സമീപമുള്ള കാട്ടില്‍ മരത്തില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. അയല്‍വാസിയാണ് മൃതദേഹങ്ങള്‍ കണ്ടത്. ഉടനെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റിന് ശേഷം ആശുപത്രിയിലേക്ക് മാറ്റും.ഫെബ്രുവരി 12-ന് പുലര്‍ച്ചെയാണ് കുട്ടിയെ വീട്ടില്‍ നിന്ന് കാണാതായത്. സഹോദരിക്കൊപ്പം കിടന്നുറങ്ങിയ കുട്ടി വീടിന്റെ പിറക് വശത്തെ വാതില്‍ തുറന്ന് പുറത്തേക്ക് പോയെന്നാണ് രക്ഷിതാക്കള്‍ […]

Read More

ലഹരി വിമുക്തി ചികിത്സയ്ക്ക് എത്തിയ യുവാവിന് ക്രൂരമര്‍ദനം

പത്തനംതിട്ട റാന്നി താലൂക്ക് ആശുപത്രിയില്‍ ലഹരി വിമുക്തി ചികിത്സയ്ക്ക് എത്തിയ യുവാവിന് സെക്യൂരിറ്റി ജീവനക്കാരന്റെ ക്രൂരമര്‍ദനം. വള്ളിക്കോട് സ്വദേശി സജീവ് എന്നയാളാണ് മര്‍ദനത്തിന് ഇരയായത്. ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ യുവാവിന്റെ ഇടുപ്പെല്ല് ചവിട്ടി ഒടിച്ചെന്നാണ് പരാതി. ചായ കുടിക്കാന്‍ പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ടതിനാണ് സെക്യൂരിറ്റി ജീവനക്കാരന്‍ തന്നെ മര്‍ദിച്ചതെന്നാണ് യുവാവിന്റെ ആരോപണം.യാതൊരു പ്രകോപനവുമില്ലാതെയാണ് തങ്ങളോട് സെക്യൂരിറ്റി ജീവനക്കാരന്‍ അതിക്രമം കാട്ടിയതെന്ന് സജീവന്റെ ഭാര്യ പറഞ്ഞു. ചായ കുടിക്കുന്ന കാര്യം സംസാരിച്ച് നില്‍ക്കവേ എന്തിന് പുറത്ത് പോകണമെന്ന് ചോദിച്ച് […]

Read More

സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് വി രാമസ്വാമി അന്തരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് സുപ്രീകോടതി മുൻ ജഡ്ജി ജസ്​റ്റിസ് വി രാമസ്വാമി(96 ) അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. ഇന്ത്യയിൽ ഇംപീച്ച്‌മെന്റ് നടപടികൾ നേരിട്ട ആദ്യ ജഡ്ജിയായിരുന്നു അദ്ദേഹം. പഞ്ചാബ്- ഹരിയാന ഹൈക്കോടതി ചീഫ് ജസ്​റ്റിസായിരുന്ന കാലത്ത് ഔദ്യോഗിക വസതിക്കായി അമിതമായി പണം ചെലവഴിച്ചതിനെ തുടർന്നാണ് ജസ്​റ്റിസിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവന്നത്.1993ൽ രാമസ്വാമിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ലോക്സഭയിൽ പ്രമേയം അവതരിപ്പിച്ചിരുന്നു. അദ്ദേഹത്തിന് എതിരായ ആരോപണങ്ങൾ അന്വേഷിച്ച സുപ്രീംകോടതിയിലെ ജസ്​റ്റിസ് പഞ്ചാബ് സാവന്ത് അദ്ധ്യക്ഷനായ കമ്മി​റ്റി, 14 കു​റ്റങ്ങളിൽ 11 എണ്ണത്തിലും […]

Read More

ഹേമ കമ്മിറ്റി റിപ്പോർട്ട് ; 35 കേസുകള്‍ അവസാനിപ്പിക്കാൻ ഒരുങ്ങി പോലീസ്

ഹേമ കമ്മിറ്റിയ്ക്ക് മുന്‍പാകെ സമര്‍പ്പിച്ച മൊഴികളുടെ അടിസ്ഥാനത്തിലെടുത്ത 35 കേസുകള്‍ അവസാനിപ്പിക്കും. മൊഴി നല്‍കിയ പലര്‍ക്കും കേസുമായി മുന്നോട്ടുപോകാന്‍ താത്പര്യം ഇല്ലാത്തതിനെ തുടര്‍ന്നാണ് നീക്കം. കോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് പൊലീസ് മൊഴികളുടെ അടിസ്ഥാനത്തില്‍ കേസെടുത്തിരുന്നത്. പരാതികള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തേയും രൂപീകരിച്ചിരുന്നു. ലൈംഗിക അതിക്രമത്തെക്കുറിച്ചും തൊഴില്‍ ചൂഷണത്തെക്കുറിച്ചും വേതന പ്രശ്‌നത്തെക്കുറിച്ചും ഉള്‍പ്പെടെ കമ്മിറ്റി മുന്‍പാകെ മൊഴി നല്‍കിയ പലര്‍ക്കും പക്ഷേ ഇതില്‍ നിയമനടപടിയുമായി മുന്നോട്ടുപോകാന്‍ താത്പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു.പൊലീസിന് മുന്‍പാകെ എത്തി മൊഴി നല്‍കാന്‍ സിനിമയില്‍ പ്രശ്‌നം […]

Read More

മലപ്പുറത്ത് പുലിയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്;പുലിക്കായി തെരച്ചിൽ ആരംഭിച്ചു

മലപ്പുറം മമ്പാട് ബൈക്കിൽപോയ ആൾക്കുനേരെ പുലിയുടെ ആക്രമണം.ഇന്ന് രാവിലെ എഴരയോടെയായിരുന്നു സംഭവം. കൂലിപ്പണിക്കാരനായ നടുവക്കാട് സ്വദേശി മുഹമ്മദലിക്കുനേരെയാണ് ആക്രമണം ഉണ്ടായത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ള ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ല .രാവിലെ വീട്ടിലേക്ക് ആവശ്യമായ ചില സാധനങ്ങൾ വാങ്ങാനായി പോകുന്നതിനിടെയായിരുന്നു സംഭവം. ബൈക്ക് വേഗം കുറച്ചുപോകുന്നതിനിടെ റോഡുവക്കിൽ നിന്ന് പൊടുന്നനെ പുലി മുഹമ്മദലിയുടെ ശരീരത്തിലേക്ക് ചാടി വീണു. കടിക്കാൻ ശ്രമിച്ചെങ്കിലും അതിന് കഴിഞ്ഞില്ല. ബൈക്കിൽ നിന്ന് താഴേക്കുവീണ മുഹമ്മദലിയുടെ കൈയിലും കാലിലും പുലിയുടെ നഖം കൊള്ളുകമാത്രമാണ് ഉണ്ടായത്. സംഭവം അറിഞ്ഞെത്തിയവരാണ് […]

Read More

എം വി ഗോവിന്ദന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തുടരും;

സിപിഐഎം സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. എം.വി.ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായി തുടരും. 15ല്‍ ഏറെപേര്‍ സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാകും. നവകേരള രേഖയിന്മേല്‍ നടന്ന പൊതു ചര്‍ച്ചക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മറുപടി പറയും.. പുതിയ സംസ്ഥാന സമിതിയേയും സംസ്ഥാന സെക്രട്ടറിയേയും ഇന്ന് തെരഞ്ഞെടുക്കും.കോടിയേരി ബാലകൃഷ്ണന്‍ അസുഖബാധിതനായതിനെ തുടര്‍ന്ന് സംസ്ഥാന സെക്രട്ടറിപദം ഏറ്റെടുത്ത എം.വി.ഗോവിന്ദന്‍, സമ്മേളനം തിരഞ്ഞടുക്കുന്ന സെക്രട്ടറിയാകുന്നത് ഇതാദ്യമാണ്. പ്രായപരിധി മാനദണ്ഡം നടപ്പാക്കുന്നതിനാല്‍ സംസ്ഥാന സമിതിയില്‍ ഇത്തവണ കൂടുതല്‍ പേര്‍ക്ക് അവസരം ലഭിക്കും. പ്രായം, […]

Read More

ഷഹബാസ് കൊലപാതകം: പോലീസ് അന്വേഷണം കൃത്യമായ വഴികളിലൂടെയെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

എളേറ്റിൽ വട്ടോളി എംജെ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥി മുഹമ്മദ്‌ ഷഹബാസിന്റെ കൊലപാതകത്തിൽ കൃത്യമായ പോലീസ് അന്വേഷണം നടക്കുന്നുണ്ടെന്നു വനം വന്യ ജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. ശനിയാഴ്ച ഷഹബാസിന്റെ താമരശ്ശേരി ചുങ്കത്തെ വീട്ടിലെത്തി ബന്ധുക്കളെ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.ഏതെങ്കിലും തരത്തിലുള്ള പോരായ്മകൾ ഉണ്ടെങ്കിൽ ജില്ലയിൽ നിന്നുള്ള മന്ത്രി എന്ന നിലയിൽ ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.വിദ്യാർത്ഥികൾക്കിടയിലെ സംഘർഷവും ലഹരിയുടെ ഉപയോഗവും വലിയ സാമൂഹിക പ്രശ്നമായി മാറുന്നുണ്ട്. കനത്ത […]

Read More

9 മണി വരെ ക്യൂ നില്‍ക്കുന്നവര്‍ക്കെല്ലാം മദ്യം നല്‍കണം: ബെവ്‌കോ സര്‍ക്കുലര്‍ പുറത്തിറക്കി

ക്യൂ നില്‍ക്കുന്നവര്‍ക്ക് മദ്യം ലഭിക്കാത്ത സാഹചര്യം ഉണ്ടായാല്‍ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കുലര്‍.ബിവറേജ് പൂട്ടുന്നതിന് മുന്‍പ് ക്യൂവില്‍ നിന്ന എല്ലാവര്‍ക്കും മദ്യം ഉറപ്പാക്കണമെന്ന് സര്‍ക്കുലര്‍. 9 മണിക്ക് ക്യൂവില്‍ വരുന്ന എല്ലാവര്‍ക്കും മദ്യം ഉറപ്പിക്കണമെന്ന് ബീവറേജ് കോര്‍പ്പറേഷന്‍ സര്‍ക്കുലറില്‍ പറയുന്നു. എന്നാല്‍ ഈ സര്‍ക്കുലറിനെ അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് ബിവറേജസ് ജീവനക്കാരുടെ സംഘടനകള്‍ അറിയിച്ചിരിക്കുന്നത്. ക്യൂ നീണ്ടു പോയാല്‍ നിയമലംഘനമാകുമെന്ന് ഐഎന്‍ടിസി യൂണിയന്‍ ചൂണ്ടിക്കാട്ടി. സര്‍ക്കുലര്‍ ഉടന്‍ പിന്‍വലിച്ചില്ലെങ്കില്‍ സമരം ചെയ്യുമെന്നാണ് ജീവനക്കാരുടെ സംഘടനകളുടെ മുന്നറിയിപ്പ്.

Read More

ജാമിഅ മില്ലിയ: കോഴിക്കോട് പുതിയ പ്രവേശന പരീക്ഷാ കേന്ദ്രം അനുവദിച്ചു

വിദ്യാർത്ഥികൾക്ക് ആശ്വാസം പകർന്ന് ജാമിഅ മില്ലിയ ഇസ്‌ലാമിയ കോഴിക്കോട് പുതിയ കേന്ദ്രം അനുവദിച്ചു.ദക്ഷിണേന്ത്യയിലെ ഏക പരീക്ഷാ കേന്ദ്രമായ തിരുവനന്തപുരം കേന്ദ്രം റദ്ദാക്കിയിരുന്നു.സര്‍വകലാശാല നടപടിയില്‍ എംപിമാരും വിദ്യാര്‍ഥി സംഘടനകളും ശക്തമായ പ്രതിഷേധം ഉയര്‍ത്തിയതിനു പിന്നാലെയാണു നടപടി. മലയാളികള്‍ക്ക് ഉത്തരേന്ത്യയിലെ പരീക്ഷാ കേന്ദ്രങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയുണ്ടാവുന്നതിനെതിരെ എം പിമാരായ ശശി തരൂര്‍, ഹാരിസ് ബീരാന്‍ തുടങ്ങിയവര്‍ ശക്തമായി രംഗത്തുവന്നിരുന്നു.

Read More