അന്താരാഷ്ട്ര വനിതാ ദിനത്തിൽ ആശംസകൾ നേർന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു

സ്ത്രീശക്തിയുടെ നേട്ടങ്ങളെയും രാജ്യത്തിനും സമൂഹത്തിനും അവർ നൽകിയ അതുല്യമായ സംഭാവനകളെയും ആദരിക്കാനുള്ള അവസരമാണ് അന്താരാഷ്‌ട്ര വനിതാ ദിനമെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു.സ്ത്രീകളുടെ നേട്ടങ്ങളും സംഭാവനകളും നാം ഇന്ന് ആഘോഷിക്കുന്നു. സ്ത്രീകളുടെ അവകാശങ്ങൾ, സമത്വം, ശാക്തീകരണം എന്നിവ ശക്തിപ്പെടുത്തുന്നതിന് നാം ദൃഢനിശ്ചയം എടുത്തിട്ടുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.നമ്മുടെ കുടുംബത്തിന്റെയും സമൂഹത്തിന്റെയും രാഷ്‌ട്രത്തിന്റെയും അടിത്തറ സ്ത്രീകളാണ്. എല്ലാ സ്ത്രീകളെയും അഭിനന്ദിക്കുന്നുവെന്നും അവർക്ക് ശോഭനമായ ഭാവി ആശംസിക്കുന്നുവെന്നും രാഷ്‌ട്രപതി കൂട്ടിച്ചേർത്തു.രാഷ്ട്രപതി എക്സിൽ കുറിച്ചത്: “എല്ലാവർക്കും അന്താരാഷ്ട്ര വനിതാ ദിന ആശംസകൾ! ഇന്ന് നമ്മൾ […]

Read More

മാധ്യമങ്ങളുടെ കരുതലിനും സ്നേഹത്തിനും നന്ദി ;എം മുകേഷ് എംഎൽഎ

സിപിഐഎം സംസ്ഥാന സമ്മേളന വേദിയിൽ എം മുകേഷ് എംഎൽഎ എവിടെ എന്ന ചോദ്യത്തിന് വിരാമമിട്ട് എം.എൽ.എ എത്തി.പാർട്ടി സമ്മേളനത്തിൽ സ്ഥലം എംഎൽഎയുടെ അസാന്നിധ്യം ഏറെ ചർച്ചയായിരുന്നു. എം മുകേഷ് ഇവിടെ തന്നെയുണ്ടെന്നാണ് ചോദ്യങ്ങളോട് എംഎൽഎ പ്രതികരിച്ചത്. ജോലി തിരക്ക് കാരണമാണ് സമ്മേള വേദിയിൽ എത്താൻ കഴിയാതിരുന്നത്. ലോഗോ പ്രകാശനത്തിന് താൻ ഉണ്ടായിരുന്നുവെന്നും മുകേഷ് പറഞ്ഞു. എറണാകുളത്ത് നിന്നാണ് എം മുകേഷ് കൊല്ലത്ത് എത്തിയത്. രണ്ടു ദിവസം ഇല്ലായിരുന്നു. മാധ്യമങ്ങളുടെ കരുതലിനും സ്നേഹത്തിനും നന്ദി അറിയിക്കുന്നു. ഞാൻ പാർട്ടി […]

Read More

സഹോദരിയുടെ ക്രൂരതയിൽ വെള്ളവും വെളിച്ചവുമില്ലാതെ വയോധികയും ഭർത്താവും

കരുത്തും കൈത്താങ്ങുമാവേണ്ട സഹോദരി മറ്റൊരു സഹോദരിയോട് ചെയ്ത കൊടും ക്രൂരതയുടെ കഥയാണ് ജനശബ്ദം ഈ വനിതാ ദിനത്തിൽ വായനക്കാർക്ക് മുന്നിലെത്തിക്കുന്നത്. സ്വന്തം വീട്ടിൽ വെള്ളവും വെളിച്ചവുമില്ലാതെ മാസങ്ങളോളം താമസിക്കേണ്ടി വന്ന ഗതികേടിലാണ്55 വയസ്സുകാരി രാജലക്ഷ്മി.കോഴിക്കോട് കണ്ണഞ്ചേരി ചമ്പയിൽ ഹൗസിലാണ് ഇവരുടെ താമസം. കഴിഞ്ഞവർഷം ഏപ്രിൽ ഇവരുടെ അമ്മ മരണപ്പെട്ടു. അസുഖബാധിതയായ അമ്മയെ സംരക്ഷിച്ചത് രാജലക്ഷ്മിയായിരുന്നു. എന്നാൽ സ്വത്ത് ഭാഗം വെച്ചപ്പോൾ രാജലക്ഷ്മിക്ക് അടുക്കളയോട് ചേർന്ന് ഒരു മുറി മാത്രമാണ് ലഭിച്ചത്. സഹോദരി ആ മുറിയിലേക്കുള്ള വഴി അടച്ചു.നിലവിൽ […]

Read More

താനൂരിലെ പെണ്‍കുട്ടികളെ നാടുവിടാന്‍ സഹായിച്ച യുവാവ് കസ്റ്റഡിയില്‍

താനൂരിലെ വിദ്യാർത്ഥികളെ  നാടുവിടാന്‍ സഹായിച്ച യുവാവ്  കസ്റ്റഡിയില്‍.എടവണ്ണ സ്വദേശിയായ റഹീ അസ്‌ലം കസ്റ്റഡിയിലുള്ളത്. മുംബൈയില്‍നിന്ന് തിരിച്ചെത്തിയ റഹീമിനെ താനൂരില്‍നിന്നാണ് കസ്റ്റഡിയിലെടുത്തത്. നാടുവിട്ട പെണ്‍കുട്ടികളുടേ സുഹൃത്താണ് റഹീം.ഇന്‍സ്റ്റഗ്രാം വഴിയാണ് റഹീം പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. റഹീമുമായി പെണ്‍കുട്ടികള്‍ക്കുള്ള ബന്ധം കണ്ടെത്തിയതാണ് കേസില്‍ നിര്‍ണയാകമായത്. റഹീമുമായി ബന്ധപ്പെട്ട പോലീസ് പെണ്‍കുട്ടികളുടെ നീക്കങ്ങള്‍ മനസിലാക്കി. ഇത് അവരെ വേഗത്തില്‍ കണ്ടെത്താന്‍ സഹായിച്ചു. വീട്ടില്‍ ചില പ്രശ്‌നങ്ങളുണ്ടെന്നും കുടുംബത്തോടൊപ്പം ജീവിക്കാന്‍ കഴിയില്ലെന്നും പെണ്‍കുട്ടികളില്‍ ഒരാള്‍ റഹീമിനോട് പറഞ്ഞിരുന്നു. പെണ്‍കുട്ടികള്‍ ആവശ്യപ്പെട്ടതുകൊണ്ടാണ് റഹീം അവരുടെ കൂടെ […]

Read More

ബാവലി ചെക്ക് പോസ്റ്റിൽ എക്സൈസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം

അന്തർസംസ്ഥാനങ്ങളിൽ നിന്നും വയനാട് വഴി ലഹരി മരുന്ന് കടത്ത് തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനക്കിടെ എക്സൈസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം. വാഹനം നിർത്താൻ ആവശ്യപ്പെട്ട ഉദ്യോഗസ്ഥനെ ഇടിച്ച് വീഴ്ത്തി. സിവിൽ എക്സൈസ് ഓഫീസർ ജെയ്മോൻ നേരെയാണ് ആക്രമണം ഉണ്ടായത്. ബാവലി ചെക്ക് പോസ്റ്റിലെ പരിശോധനക്കിടെയാണ് സംഭവംവാഹനമിടിച്ച് ഉദ്യോഗസ്ഥന് തലക്ക് സാരമായി പരിക്കേറ്റു. മൂന്ന് പല്ലുകൾ നഷ്ടമായി. തടിയെല്ലിനും പരിക്കേറ്റു. പ്രതി അഞ്ചാം മൈൽ സ്വദേശി ഹൈദറെ പൊലീസ് പിടികൂടി. മുൻപും ലഹരി കടത്ത് കേസിൽ പിടിയിലായ ആളാണ് […]

Read More

കാട്ടുപന്നികള്‍ ഓഫീസിലേക്ക് ഓടിക്കയറുന്നത് തടയാൻ ശ്രമിക്കവെ വഴുതി വീണ് സ്ത്രീക്ക് പരിക്കേറ്റു

വയനാട്ടിൽ കാട്ടുപന്നികള്‍ ഓഫീസിലേക്ക് ഓടിക്കയറുന്നത് തടയാൻ ശ്രമിക്കവെ വഴുതി വീണ് സ്ത്രീക്ക് പരിക്കേറ്റു. വയനാട് കുമ്പറ്റയില്‍ രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. കുമ്പറ്റ മില്‍ക്ക് സൊസൈറ്റി ജീവനക്കാരി റസിയക്കാണ് പരിക്കേറ്റത്. റോഡിലേക്ക് കൂട്ടമായി എത്തിയ കാട്ടുപന്നികള്‍ സ്ഥാപനത്തിലേക്ക് ഓടിക്കയറുന്നത് തടയാൻ റസിയ ഷട്ടർ ഇടാൻ ശ്രമിക്കുമ്പോൾ വഴുതി വീഴുകയായിരുന്നു. തലയ്ക്ക് മുറിവേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുറിവിന് ആറ് സ്റ്റിച്ച് ഇടേണ്ടി വന്നു.

Read More

ലഹരിയെന്ന സാമൂഹിക വിപത്തിനെതിരെ ഒറ്റയ്ക്കല്ല, ഒന്നിച്ച് പോരാടണം: വി.ഡി സതീശൻ

ലഹരിയെന്ന സാമൂഹിക വിപത്തിനെതിരെ ഒറ്റയ്ക്കല്ല, ഒന്നിച്ച് പോരാടണം. അങ്ങനെ ഭാവി തലമുറയെ നമ്മള്‍ സുരക്ഷിതരാക്കണം. ലഹരി- ഗുണ്ടാ മാഫിയകള്‍ക്കെതിരെ ജനകീയ പ്രതിരോധം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും വി ഡി സതീശൻ വ്യക്തമാക്കി. ലഹരി മാഫിയക്ക് എതിരായ പോരാട്ടത്തിന് മത, സാമുദായിക, സാമൂഹിക സംഘടനാ നേതാക്കളുടെയും സാംസ്‌കാരിക, പൊതുപ്രവര്‍ത്തകരുടെയും പിന്തുണ തേടി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വിവിധ മേഖലകളിൽ നേതൃനിരയിലുള്ളവർക്ക് കത്തയയ്ക്കുകയും അവരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും.ഇന്നുവരെ കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത അതീവ ഗുരുതരമായ സാമൂഹിക പ്രതിസന്ധിയിലൂടെയാണ് നമ്മുടെ […]

Read More

ചോദ്യംചെയ്യലിനിടെ പൊട്ടിക്കരഞ്ഞ് നടി രന്യ റാവു

സ്വര്‍ണ്ണക്കടത്ത് കേസിൽ അറസ്റിലായി കന്നഡ നടി രന്യ റാവു ചോദ്യംചെയ്യലിനിടെപൊട്ടിക്കരഞ്ഞു.തന്നെ കേസില്‍ കുടുക്കുകയായിരുന്നുവെന്നും താന്‍ നിരപരാധിയാണെന്നും അവര്‍ റവന്യു ഇന്റലിജന്‍സ് ഡയറക്ടറേറ്റിന്റെ ചോദ്യംചെയ്യലില്‍ പറഞ്ഞു.ഡി.ആര്‍.ഐക്ക് നല്‍കിയ മൊഴിയില്‍ അവര്‍ കുറ്റം സമ്മതിച്ചിരുന്നു. തന്റെ കൈവശമുണ്ടായിരുന്നത് 17 സ്വര്‍ണ്ണക്കട്ടികളാണെന്ന് സമ്മതിച്ച രന്യ, താന്‍ ദുബായ്ക്കുപുറമേ യൂറോപ്, അമേരിക്ക, മറ്റ് ഗള്‍ഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലേയ്ക്ക് യാത്രചെയ്തിരുന്നുവെന്നും മൊഴി നല്‍കിയിരുന്നു.മറ്റാരെങ്കിലും കുടുക്കിയതാണെങ്കില്‍ അതിന് പിന്നില്‍ ആരാണെന്ന് രന്യക്ക് വെളിപ്പെടുത്തേണ്ടിവരും. ഏത് സാഹചര്യത്തിലാണ് സ്വർണക്കടത്തില്‍ താന്‍ ഉള്‍പ്പെട്ടത് എന്നും അവര്‍ അന്വേഷണസംഘത്തോട് വ്യക്തമാക്കേണ്ടിവരും. […]

Read More

പെൺകുട്ടികളുടേത് സാഹസിക യാത്രയെന്ന് മലപ്പുറം എസ്‌പി

താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികളെ നടത്തിയത് സാഹസിക യാത്ര. ഒപ്പം പോയ യുവാവിൻ്റേത് സഹായമെന്ന നിലയിലാണ് ഇപ്പോൾ കാണുന്നതെന്നും എസ്‌പി പറഞ്ഞു. പെൺകുട്ടികളുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുട്ടികൾക്കും രക്ഷിതാക്കൾക്കും കൗൺസിലിങ് നൽകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.എന്തിനാണ് പെൺകുട്ടികൾ പോയതെന്ന് വിശദാമായി ചോദിച്ച് അറിയേണ്ടതുണ്ട്. കുട്ടികൾ വന്നിട്ട് ബാക്കി കാര്യങ്ങൾ വിശദമായി ചോദിച്ചറിയാമെന്നും അദ്ദേഹം വ്യക്തമാക്കി. മിനിഞ്ഞാന്ന് വൈകീട്ട് 6 മണിക്കാണ് കാണാതെ ആയ വിവരം കിട്ടിയത്. ഫോൺ ട്രാക്ക് ചെയ്തത് തുണച്ചു. ടവർ ലൊക്കേഷൻ ട്രാക്ക് […]

Read More

വീട്ടിൽ പ്രസവം ജനനസർട്ടിഫിക്കറ്റ് നൽകാതെ ആരോഗ്യവകുപ്പ്

കോഴിക്കോട് വീട്ടിൽ പ്രസവം നടന്നതിന്റെ പേരിൽ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്ന് പരാതി. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കോഴിക്കോട് കോട്ടൂളി സ്വദേശി ഷറാഫത്ത് ആണ് പരാതി നൽകിയത്. 2024 നവംബർ രണ്ടിനാണ് കുട്ടി ജനിച്ചത്. നാല് മാസമായിട്ടും ജനന സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്ന് കാണിച്ച് മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയിട്ടുണ്ടെന്നും ഷറാഫത്ത് ഒരു മാദ്ധ്യമത്തോട് പറഞ്ഞു.അക്യുപങ്‌ചർ പഠിച്ചിട്ടുണ്ട്. മരുന്ന് കഴിക്കുന്നതിനോട് യോജിപ്പില്ലായിരുന്നുവെന്നും കുട്ടിയുടെ മാതാവ് പറഞ്ഞു. കോഴിക്കോട്ടെ താമസസ്ഥലത്ത് എത്തിയിട്ട് രണ്ട് വർഷമേ ആയിട്ടുള്ളു. തൊട്ടടുത്ത ആളുകളെ മാത്രമാണ് പരിചയം. […]

Read More