പെരുന്തേനിച്ചയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന ക‍ർഷകൻ മരിച്ചു

കൃഷിയിടത്തിൽ നിന്ന് പെരുന്തേനിച്ചയുടെ കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ക‍ർഷകൻ മരിച്ചു.ഇടുക്കി നെടുങ്കണ്ടത്ത് ആണ് സംഭവം.നെടുങ്കണ്ടം ആട്ടുപാറ സ്വദേശി സുബ്രഹ്മണി (69) ആണ് മരിച്ചത്. ഈ മാസം ഒന്നിനാണ് കൃഷിയിടത്തിൽ നിന്നും വെള്ളം ശേഖരിക്കാൻ പോയപ്പോൾ സുബ്രമണിക്ക് പെരിന്തേനീച്ചകളുടെ കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ സുബ്രഹ്മണി ബോധരഹിതനായി നിലത്തുവീണു. ഇദ്ദേഹത്തെ ആദ്യം നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തമിഴ്നാട്ടിലെ വിവിധ ആശുപത്രികളിൽ എത്തിച്ച് ചികിത്സ നൽകിയെങ്കിലും ഇന്ന് പുലർച്ചെ മരിച്ചു. സുബ്രഹ്മണിയെ രക്ഷിക്കാനെത്തിയ മറ്റ് നാലുപേർക്കും കുത്തേറ്റെങ്കിലും ഇവരെ പ്രാഥമിക […]

Read More

മുംബൈയിൽ നിന്ന് കണ്ടെത്തിയ പെൺകുട്ടികളെ കെയർ ഹോമിലേക്ക് മാറ്റി; നാട്ടിലെത്തിച്ച് കൗൺസലിംഗ് അടക്കം നല്‍കുമെന്ന് പൊലീസ്

മുംബൈയിൽ നിന്ന് കണ്ടെത്തിയ താനൂർ സ്വദേശികളായ പെൺകുട്ടികളെ കെയർ ഹോമിലേക്ക് മാറ്റി.ഉച്ചയോടെ താനൂർ പൊലീസിന് കൈമാറും. ഇന്ന് വൈകുന്നേരംഅഞ്ചരയോടെ പൂനെയിൽ നിന്ന് മടങ്ങും. ട്രെയിനിലാണ് പെൺകുട്ടികളെ നാട്ടിലേക്ക് കൊണ്ടുവരുന്നത്. നാളെ ഉച്ചക്ക് 12 മണിയോടെ തിരൂരിലെത്തും.ഗരീബ് രഥ് എക്സ്പ്രസിലാണ് മടക്കം. കുട്ടികളെ നാട്ടില്‍ എത്തിച്ച ശേഷം കൗൺസലിംഗ് അടക്കം നല്‍കുമെന്ന് പൊലീസ് അറിയിച്ചു.താനൂര്‍ ദേവധാര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്ക് പരീക്ഷ എഴുതാനായി ഇറങ്ങിയ രണ്ടു പേരെയും ബുധനാഴ്ച്ച 11 മണിയോടെയാണ് കാണാതായത്. റഹീമിനൊപ്പം കോഴിക്കോട്ടുനിന്ന് ബുധനാഴ്ച ഉച്ചയ്ക്ക് […]

Read More

കുതിച്ചുയർന്ന് മിനിറ്റുകൾക്കുള്ളിലാണ് സ്റ്റാർഷിപ്പ് ബഹിരാകാശ പേടകം പൊട്ടിത്തെറിച്ചു

സ്പേസ് എക്സിന്റെ എട്ടാമത്തെ പരീക്ഷണ വിക്ഷേപണ സ്റ്റാർഷിപ്പ് ബഹിരാകാശ പേടകം മൂന്നാം തവണയും പൊട്ടിത്തെറിച്ചു. ടെക്സസിൽ നിന്ന് കുതിച്ചുയർന്ന് മിനിറ്റുകൾക്കുള്ളിലാണ് സ്റ്റാർഷിപ്പ് ബഹിരാകാശ പേടകം പൊട്ടിത്തെറിച്ചത്.വിക്ഷേപിച്ച് മിനിറ്റുകൾക്ക് ശേഷം സ്പേസ് എക്സിന് സ്റ്റാർഷിപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. റോക്കറ്റ് കുതിച്ചുപൊങ്ങിയ ശേഷമുള്ള രണ്ടാം ഘട്ടത്തിലെ പരാജയമാണ് സ്ഫോടനത്തിന് കാരണമെന്ന് കമ്പനി അറിയിച്ചു. വിക്ഷേപണത്തിന് ശേഷം റോക്കറ്റിന്‍റെ ഹെവി ബൂസ്റ്റര്‍ ഭാഗം മൂന്നാംവട്ടവും ഭൂമിയിലെ യന്ത്രക്കൈയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തെങ്കിലും മുകളിലെ ഷിപ്പ് ഭാഗം നിയന്ത്രണം നഷ്ടമായതിനെ തുടര്‍ന്നുള്ള പൊട്ടിത്തെറിയായിരുന്നു […]

Read More

കറന്റ് ബില്ലടച്ചു നല്‍കാമെന്ന വ്യാജേന തട്ടിപ്പ് ; ലൈൻമാന് സസ്പെൻഷൻ

കറന്റ് ബില്ലടച്ചു നല്‍കാമെന്ന വ്യാജേന ഉപഭോക്താക്കളിൽ നിന്ന് പണം തട്ടിയ കെഎസ്ഇബി ലൈൻമാന് സസ്പെൻഷൻ. മലയിൻകീഴ് സെക്ഷൻ ഓഫീസിലെ ലൈൻമാനായിരുന്ന എം.ജെ അനിൽകുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. 40 പേരില്‍ നിന്നായി 39,800 രൂപയാണ് അനില്‍ കുമാര്‍ ബില്ലടച്ചു നല്‍കാമെന്ന വ്യാജേന വാങ്ങിയത്. ബില്ലടച്ചതുമില്ല, പകരം ബില്ലടക്കാത്തതിന് ഇവരുടെയെല്ലാം വൈദ്യുതി വിച്ഛേദിച്ചു എന്ന റിപ്പോര്‍ട്ടാണ് സെക്ഷന്‍ ഓഫീസില്‍ നല്‍കിയത്. 99.8 ശതമാനവും ബില്ല് തുക പിരിഞ്ഞ് കിട്ടുന്ന ഓഫീസാണ് മലയിന്‍കീഴ്. പെട്ടെന്ന് ഗാര്‍ഹിക ഉപഭോക്താക്കളുടെ വരുമാനത്തിലെ കുറവ് ശ്രദ്ധയില്‍പെട്ട […]

Read More

കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് സീസണിലെ അവസാന ഹോം മത്സരം

അവസാന പോരാട്ടത്തിന് ഒരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് സീസണിലെ അവസാന ഹോം മത്സരം. മുംബൈ സിറ്റിയാണ് എതിരാളികള്‍. വൈകീട്ട് 7.30നാണ് മത്സരം തുടങ്ങുക. ബ്ലാസ്റ്റേഴ്‌സ് അവസാനം കളിച്ച അഞ്ച് മത്സരങ്ങളില്‍ ജയിക്കാനായത് ഒന്നില്‍ മാത്രം. 22 മത്സരങ്ങളില്‍ നിന്ന് 25 പോയിന്റുമായി പത്താം സ്ഥാനത്ത്. കൊച്ചിയില്‍ കളിച്ച11 മത്സരങ്ങളില്‍ 4 ജയം, 5 തോല്‍വി, 2 സമനില സീസണിന്റെ മധ്യത്തില്‍ കോച്ച് മൈക്കല്‍ സ്റ്റാറയുടെ പുറത്താകലും പിന്നീടുണ്ടായ ആരാധക രോഷവും […]

Read More

താനൂരിൽ കാണാതായ പെൺകുട്ടികളെ പുനെയിലെത്തിച്ചു, വീട്ടിലേക്കില്ലെന്ന് ആവർത്തിച്ച് കുട്ടികൾ

മലപ്പുറം താനൂരിൽ കാണാതായ പെൺകുട്ടികളെ കണ്ടെത്താൻ സഹായിച്ചത് ഫോൺ ലൊക്കേഷനാണ്. കുട്ടികളെ പുനെയിലെത്തിച്ചു. വീട്ടിലേക്കില്ലെന്നാണ് പെൺകുട്ടികൾ പറയുന്നത്. വീട്ടിൽ പ്രശ്നങ്ങളുണ്ടെന്നും നാട്ടിൽ വന്നാലും വീട്ടിലേക്കില്ലെന്ന് പെൺകുട്ടികൾ പറയുന്നു. സന്നദ്ധപ്രവർത്തകൻ സുധീറുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഇക്കാര്യം പറയുന്നത്. ഒരു ജോലി ശരിയാക്കി തരുമോയെന്ന് പെൺകുട്ടികൾ സുധീറിനോട് ആവശ്യപ്പെടുന്നുണ്ട്. പെൺകുട്ടികളെ കണ്ടെത്തുന്നതിൽ നിർണായകമായത് ഫോൺ ലൊക്കേഷനാണ്. പെൺകുട്ടികളെ കണ്ടെത്തുന്നതിന് മുൻപായിരുന്നു സുധീറുമായി കുട്ടികൾ സംസാരിച്ചത്.തങ്ങള്‍ക്ക് 18 വയസ് ആയെന്നും പെണ്‍കുട്ടികള്‍ പറയുന്നു. വീട്ടുകാര്‍ വയസ് കുറച്ചേ പറയൂവെന്ന് ഇവര്‍ […]

Read More

കോഴിക്കോട് എം.ഡി എം.എ യുമായി രണ്ടിടങ്ങളിൽ നിന്നായി രണ്ട് യുവാക്കളെയും ഒരു യുവതിയെയും പിടികൂടി

കോഴിക്കോട് : നഗരത്തിൽ വിൽപനക്കായി കൊണ്ട് വന്ന എം.ഡി എം.എ യുമായി രണ്ടിടങ്ങളിൽ നിന്നായി രണ്ട് യുവാക്കളെയും ഒരു യുവതിയെയും പിടികൂടി.അരക്കിണർ സ്വദേശി ചാക്കിരിക്കാട് പറമ്പ് കെ പി ഹൗസിൽ മുനാഫിസ്കെ പി (29) , തൃശൂർ സ്വദേശി ചേലക്കര അന്ത്രോട്ടിൽ ഹൗസിൽ ധനൂപ് എ.കെ (26) , ആലപ്പുഴ സ്വദേശി തുണ്ടോളി പാലിയ്യത്തയ്യിൽ ഹൗസിൽ അതുല്യ റോബിൻ (24) എന്നിവരെ നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ. എ ബോസിൻ്റെ നേത്യത്വ ത്തിലുള്ള ഡാൻസാഫും , […]

Read More

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാൻ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ കുഴഞ്ഞുവീണു

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാൻ പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞുവീണു. പാങ്ങോട് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിലാണ് അഫാൻ കുഴഞ്ഞുവീണത്. പ്രതിയെ കല്ലറയിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി.ആത്മഹത്യശ്രമമാണോയെന്ന് ആദ്യം സംശയിച്ചിരുന്നു. അഫാൻ രാത്രി ഉറങ്ങിയിരുന്നില്ല. രക്തസമ്മർദത്തിലുണ്ടായ വ്യതിയാനം മൂലമാണ് പ്രതി കുഴഞ്ഞുവീണതെന്നാണ് ഡോക്ടർമാർ പറയുന്നത്. മുത്തശ്ശിയായ സൽമാ ബീവിയെ കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പിനായി ഇന്ന്‌ കൊല നടന്ന പാങ്ങോട്ടെ വീട്ടിലെത്തിക്കാനിരിക്കെയാണ് സംഭവം.സൽമാ ബീവിയുടെ കൊലപാതക കേസിൽ ഇന്നലെയാണ് പ്രതിയെ പാങ്ങോട് പൊലീസ് മൂന്ന്‌ ദിവസത്തേക്ക്‌ കസ്റ്റഡിയിൽ വാങ്ങിയത്. പൂജപ്പുര സെൻട്രൽ […]

Read More

മാവൂര്‍ റോഡ് നവീകരണത്തിന് 4.5 കോടിയുടെ ഭരണാനുമതി

മെഡിക്കല്‍ കോളജ്- മാവൂര്‍ റോഡില്‍ കുറ്റിക്കാട്ടൂര്‍ മുതല്‍ ചെറൂപ്പ വരെയുള്ള ഭാഗം നവീകരിക്കുന്നതിന് 4.5 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി ടി എ റഹീം എംഎല്‍എ അറിയിച്ചു. നേരത്തെ അനുവദിച്ച 4 കോടി രൂപ വിനിയോഗിച്ച് മെഡിക്കല്‍ കോളജ് മുതല്‍ കുറ്റിക്കാട്ടൂര്‍ വരെയുള്ള ഭാഗം നവീകരണ പ്രവൃത്തിയും 1 കോടി രൂപ ചെലവില്‍ കുറ്റിക്കാട്ടൂര്‍ ടൗണ്‍ നവീകരണവും പൂര്‍ത്തിയായി വരികയാണ്. കുറ്റിക്കാട്ടൂര്‍ മുതല്‍ ചെറൂപ്പ വരെയുള്ള പ്രവൃത്തിക്ക് അനുവദിച്ച 4.5 കോടി രൂപക്ക് പുറമെ കോട്ടായിത്താഴം- […]

Read More

മാവൂർ പള്ളിയോളിൽ താമസിക്കും ചാത്തൻ കുറ്റി ഉമർ ഖതാബിന്റെ ഭാര്യ ബീവി (54) നിര്യാതയായി

മാവൂർ: പള്ളിയോളിൽ താമസിക്കും ചാത്തൻ കുറ്റി ഉമർ ഖതാബിന്റെ ഭാര്യ ബീവി (54) നിര്യാതയായി.മക്കൾ: ഷാനിബ്, ഷംസീദ, ഷാനിദ.സഹോദരങ്ങൾ :ഹംസ ,റഷിദ് ഉമ്മളത്തുർ.മരുമക്കൾ: അബ്ദുൽ ലത്തീഫ് കോട്ടക്കൽ, ഷമീം വാഴക്കാട്, മുഹ്സിന ഓമശ്ശേരി.മയ്യിത്ത് നമസ്കാരം നാളെ(വെള്ളി) രാവിലെ 8 മണിക്ക് മാവൂർ പാറമ്മൽ വലിയ ജുമാഅത്ത് പള്ളിയിൽ.

Read More