41 തൊഴിലാളികൾ ടണലിൽ കുടുങ്ങിയിട്ട് 14 ദിവസം; രക്ഷാദൗത്യം സങ്കീർണം

41 തൊഴിലാളികൾ ടണലിൽ കുടുങ്ങിയിട്ട് 14 ദിവസം; രക്ഷാദൗത്യം സങ്കീർണം

ഉത്തരാഖണ്ഡിലെ സിൽക്യാരയിലെ ടണലിൽ 41 തൊഴിലാളികൾ കുടുങ്ങിയിട്ട് ഇന്ന് രണ്ടാഴ്ച പിന്നിടുന്നു. തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം ഇന്നും തുടരുകയാണ്. ഓ​ഗർ മെഷീൻ ബ്ലേഡ് ടണൽ പൈപ്പിൽ കുടുങ്ങിയതിനെ തുടർന്ന് പ്രവർത്തനങ്ങൾ ഇപ്പോളേ്ഡ നിർത്തിവെച്ചിരിക്കുകയാണ്. മൂന്നാമത്തെ പൈപ്പിലാണ് ബ്ലേഡ് കുടുങ്ങിയത്. പൈപ്പിൽ നിന്ന് ബ്ലേഡ് എടുക്കാതെ രക്ഷാദൗത്യം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കില്ല. ബ്ലേഡ് മുറിച്ചു നീക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. അതേ സമയം വെർട്ടിക്കൽ ഡ്രില്ലിം​ഗ് തുടങ്ങാൻ ആലോചന ആരംഭിച്ചിട്ടുണ്ട്. വനമേഖലയിൽ നിന്ന് ടണലിലേക്ക് ഡ്രില്ലിം​ഗ് തുടങ്ങാനാണ് ചർച്ച നടക്കുന്നത്. […]

Read More
 യൂത്ത് കോൺ​ഗ്രസ് വ്യാജ തിരിച്ചറിയിൽ കാർഡ് കേസ്: ചോദ്യം ചെയ്യുന്നതിൽ ആശങ്കയില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

യൂത്ത് കോൺ​ഗ്രസ് വ്യാജ തിരിച്ചറിയിൽ കാർഡ് കേസ്: ചോദ്യം ചെയ്യുന്നതിൽ ആശങ്കയില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

യൂത്ത് കോൺ​ഗ്രസ് വ്യാജ തിരിച്ചറിയിൽ കാർഡുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിൽ ആശങ്കയില്ലെന്ന് യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. ഈ സർക്കാർ എന്തു ചെയ്യുമെന്നറിയില്ല. അറസ്റ്റ് ചെയ്താലും പ്രതിയാക്കിയാലും ഇവിടെ നിയമ സംവിധാനങ്ങളുണ്ടല്ലോ. അന്വേഷണത്തിന്റെ ഭാഗമായി സഹകരിക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ചോദ്യം ചെയ്യലിനായി മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ പ്രതികരിക്കുകയായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ. ഇന്നലെയാണ് നോട്ടീസ് ലഭിച്ചത്. വേണമെങ്കിൽ ഒഴിവാകാമായിരുന്നു. തനിക്ക് തന്നത് കുറച്ച് സമയമാണ്. സിപിഎമ്മും കോടതിയും പറയുന്ന കാര്യങ്ങൾ മാത്രമാണ് റിപ്പോർട്ടിലുള്ളത്. അതിനാൽ […]

Read More
 രൂപപ്പെട്ട ചക്രവാതച്ചുഴി നാളെയോടെ ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യത; 5 ദിവസം കൂടി മഴയുണ്ടാകും

രൂപപ്പെട്ട ചക്രവാതച്ചുഴി നാളെയോടെ ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യത; 5 ദിവസം കൂടി മഴയുണ്ടാകും

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മിതമായ/ ഇടത്തരം മഴക്ക്‌ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മാലിദ്വീപ് മുതൽ വടക്കൻ മഹാരാഷ്ട്ര തീരം വരെ ന്യൂനമർദ പാത്തി സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്‍റെ ഫലമായാണ് മഴ സാധ്യത. ഇത് കൂടാതെ ബംഗാൾ ഉൾക്കടലിലും ന്യൂനമർദ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വിഭാഗം അറിയിപ്പ്.നാളെയോടെ തെക്കൻ ആൻഡമാൻ കടലിനു മുകളിൽ രൂപപ്പെടുന്ന ചക്രവാതച്ചുഴി നവംബർ ഇരുപത്തിയേഴോടെ ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. തുടർന്ന് പടിഞ്ഞാറ് – വടക്ക്പടിഞ്ഞാറ് ദിശയിൽ […]

Read More
 ദുരിതം കാണാഞ്ഞിട്ടോ.. കണ്ണടച്ചിട്ടോ..!എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടികയില്‍ 2011 ന് ശേഷം ജനിച്ചവർ ഉള്‍പ്പെടില്ലെന്ന് ആരോഗ്യ വകുപ്പ്

ദുരിതം കാണാഞ്ഞിട്ടോ.. കണ്ണടച്ചിട്ടോ..!എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടികയില്‍ 2011 ന് ശേഷം ജനിച്ചവർ ഉള്‍പ്പെടില്ലെന്ന് ആരോഗ്യ വകുപ്പ്

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടികയില്‍ 2011 ന് ശേഷം ജനിച്ചവർ ഉള്‍പ്പെടില്ലെന്ന ഉത്തരവിറക്കി ആരോഗ്യ വകുപ്പ്. ഉത്തരവിനെതിരെ പ്രതിഷേധവുമായി കാസര്‍കോട് ജില്ലയിലെ ദുരിത ബാധിതർ രംഗത്തെത്തി. 2005 ഒക്ടോബര്‍ 25 നാണ് കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചത്. എന്‍ഡോസള്‍ഫാന്‍ ആഘാതം ആറ് വര്‍ഷം മാത്രമേ നിലനില്‍ക്കൂ എന്ന പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. 2011 ഒക്ടോബറിന് ശേഷം ജനിച്ചവര്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടികയില്‍ ഉല്‍പ്പെടില്ലെന്നാണ് കേരള ആരോഗ്യ വകുപ്പ് ഇറക്കിയ ഉത്തരവില്‍ പറയുന്നത്.ഇതോടെ 6728 […]

Read More
 രാജസ്ഥാനില്‍ വോട്ടെടുപ്പ് ആരംഭിച്ചു: പ്രതീക്ഷയോടെ മുന്നണികൾ

രാജസ്ഥാനില്‍ വോട്ടെടുപ്പ് ആരംഭിച്ചു: പ്രതീക്ഷയോടെ മുന്നണികൾ

രാജസ്ഥാൻ നിയമസഭയിലേക്കുളള വോട്ടെടുപ്പ് ആരംഭിച്ചു. 200 മണ്ഡലങ്ങളില്‍199 ഇടങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മരിച്ചതിനാല്‍ കരണ്‍പൂര്‍ മണ്ഡലത്തില്‍ പോളിംഗ് പിന്നീടാകും നടക്കുക. 1875 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. രാവിലെ 7 മണി മുതലാണ് തെരഞ്ഞെടുപ്പ്. അഞ്ച് കോടിയലധികം വോട്ടര്‍മാര്‍ക്കായി 51,756 പോളിംഗ് ബൂത്തുകളാണ് സജ്ജമാക്കിയിരിക്കുന്നത്. മുഖ്യമന്ത്രി അശോക് ഗലോട്ട് ജോധ് പൂരിലെ സര്‍ദാര്‍ പുരയിലും, ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ വസുന്ധര രാജെ ഝല്‍റാ പതാനിലും വോട്ട് രേഖപ്പെടുത്തും. വിജയപ്രതീക്ഷ ആവർത്തിച്ച മുഖ്യമന്ത്രി അശോക് […]

Read More
 ഡീപ്‌ഫെയ്ക്കിനോട് വിട്ടുവീഴ്ചയില്ല; നിയന്ത്രണങ്ങൾ നടപ്പാക്കാനൊരുങ്ങി കേന്ദ്രസർക്കാർ

ഡീപ്‌ഫെയ്ക്കിനോട് വിട്ടുവീഴ്ചയില്ല; നിയന്ത്രണങ്ങൾ നടപ്പാക്കാനൊരുങ്ങി കേന്ദ്രസർക്കാർ

ദില്ലി: ഡീപ്ഫെയ്‌ക്കുകളും അപകീർത്തികരമായ എഐ കണ്ടന്റുകളും നേരിടാനായി കേന്ദ്രസർക്കാർ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നു. ഡീപ്ഫെയ്‌ക്കുകൾക്കെതിരെ നടപടിയെടുക്കുന്നതിനായി ഉദ്യോഗസ്ഥനെ നിയമിക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ‘‘പൊതുജനങ്ങൾക്ക് വേണ്ടി ഇലക്ട്രോണിക്സ് & ഐടി മന്ത്രാലയം വെബ്സൈറ്റ് തയാറാക്കും. ഇതിൽ പരാതി നൽകുന്നതിനു സംവിധാനമുണ്ടാകും. ആദ്യം സമൂഹമാധ്യമങ്ങൾക്കെതിരെയും പ്രചരിച്ച ഉള്ളക്കടത്തിന്റെ ഉറവിടം പുറത്തുവരുമ്പോൾ അവർക്കെതിരെയും കേസെടുക്കും. ഐടി ചട്ടങ്ങൾ പാലിക്കുന്നതിനായി ആവശ്യമായ ഭേദഗതികൾ വരുത്തുന്നതിനായി സമൂഹമാധ്യമങ്ങൾക്ക് ഏഴു ദിവസത്തെ സാവകാശം നൽകുമെന്നും നിയമം ലംഘിക്കുന്നവരോടു വിട്ടുവീഴ്ചയില്ലെന്നും’’– രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഡീപ്‌ഫെയ്‌ക്കുകൾ […]

Read More
 ജസ്റ്റിസ് ഫാത്തിമ ബീവിയുടെ മരണം: പ്രമുഖർ അന്തിമോപചാരം അർപ്പിക്കാൻ എത്താത്തതിൽ അതൃപ്തി പരസ്യമാക്കി മുസ്‌ലിം ജമാഅത്ത്

ജസ്റ്റിസ് ഫാത്തിമ ബീവിയുടെ മരണം: പ്രമുഖർ അന്തിമോപചാരം അർപ്പിക്കാൻ എത്താത്തതിൽ അതൃപ്തി പരസ്യമാക്കി മുസ്‌ലിം ജമാഅത്ത്

ജസ്റ്റിസ് ഫാത്തിമ ബീവിയുടെ മരണത്തിൽ പ്രമുഖർ അന്തിമോപചാരം അർപ്പിക്കാൻ എത്താത്തതിൽ അതൃപ്തി പരസ്യമാക്കി മുസ്‌ലിം ജമാഅത്ത്. സ്വന്തം ജില്ലക്കാരിയായ മന്ത്രി വീണാ ജോർജ് എത്തിയില്ലെന്ന് മുസ്‌ലിം ജമാഅത്ത് ഭാരവാഹികൾ പറ‍ഞ്ഞു. മന്ത്രി വരാത്തതിൽ വിഷമം ഉണ്ട്. അത് ഒരു കുറവായി തന്നെ കാണുന്നുവെന്ന് ജമാഅത്ത് പ്രസിഡന്റ് എച്ച്. ഷാജഹാൻ പറയുന്നു. മന്ത്രി പൊതു സമൂഹത്തോട് മറുപടി പറയേണ്ടിവരും. മുനിസിപ്പൽ പരിധിയിലുള്ള സ്കൂളുകൾക്ക് അവധി നൽകാൻ പോലുമുള്ള മനസ്സുണ്ടായില്ലെന്നും ഭാരവാഹികൾ വിമർശിച്ചു. ഫാത്തിമ ബീവിയുടെ ഖബറടക്കം ഇന്ന് രാവിലെ […]

Read More
 ബാഗിനുള്ളിൽ 115 പൊതി കഞ്ചാവുമായി പ്ലസ് ടു വിദ്യാർത്ഥി പിടിയിൽ

ബാഗിനുള്ളിൽ 115 പൊതി കഞ്ചാവുമായി പ്ലസ് ടു വിദ്യാർത്ഥി പിടിയിൽ

തിരുവനന്തപുരത്ത് കഞ്ചാവുമായി പ്ലസ് ടു വിദ്യാർഥി പിടിയിൽ. ബാഗിനുള്ളിൽ 115 പൊതി കഞ്ചാവ് കണ്ടെത്തി. എക്സൈസ് സംഘമാണ് കള്ളിക്കാട് നിന്നും വിദ്യാർത്ഥിയെ പിടികൂടിയത്.(എക്സൈസിൻ്റ മൊബൈൽ യൂണിറ്റായ കെമു നടത്തിയ വാഹന പരിശോധനയിലാണ് ഒരു കിലോയിൽ അധികം വരുന്ന കഞ്ചാവുമായി പ്ലസ് ടു വിദ്യാർഥി പിടിയിലായത്. പരിശോധനയിൽ വിതരണം ചെയ്യാൻ വേണ്ടി ബാഗിനുള്ളിൽ കുപ്പികളിലാക്കിയ നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. ആര്യനാട് എക്സൈസ് സംഘം ഇവ കൈമാറി. പ്രതിയെ കോടതിയിൽ ഹാജരാക്കും.

Read More
 ലഹരി മാഫിയയ്ക്ക് രാഷ്ട്രീയ സംരക്ഷണം; സംസ്ഥാനത്ത് ചോദിക്കാനും പറയാനും ആരും ഇല്ലാത്ത അവസ്ഥ; വി ഡി സതീശൻ

ലഹരി മാഫിയയ്ക്ക് രാഷ്ട്രീയ സംരക്ഷണം; സംസ്ഥാനത്ത് ചോദിക്കാനും പറയാനും ആരും ഇല്ലാത്ത അവസ്ഥ; വി ഡി സതീശൻ

മയക്ക് മരുന്ന് മാഫിയ തലസ്ഥാന നഗരിയില്‍ എത്രത്തോളം ശക്തമാണെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കരിമഠം കോളനിയിലെ അന്‍ഷാദിന്റെ കൊലപാതകമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ചാല കരിമഠം കോളനിയില്‍ ലഹരിസംഘം കൊലപ്പെടുത്തിയ അന്‍ഷാദിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് പ്രതിപക്ഷ നേതാവ്.ലഹരി മാഫിയ കുട്ടികളെ കണ്ണികളാക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെതിരെ ചെറുപ്പക്കാരെ അണിനിരത്തിയ ആളായിരുന്നു അന്‍ഷാദ്. ലഹരി മാഫിയയുടെ ഭീഷണി സംബന്ധിച്ച് പൊലീസിനെ അറിയിച്ചിട്ടും ഒരു നടപടിയും ഉണ്ടായില്ല. കിലോക്കണക്കിന് മയക്ക് മരുന്ന് എവിടെയെങ്കിലും ഉണ്ടെങ്കില്‍ […]

Read More
 മലയാളി താരം മിന്നുമണി ഇന്ത്യ എ ടീം ക്യാപ്റ്റൻ

മലയാളി താരം മിന്നുമണി ഇന്ത്യ എ ടീം ക്യാപ്റ്റൻ

മലയാളി താരം മിന്നുമണിയെ ഇന്ത്യ എ ടീം ക്യാപ്റ്റനായി തെരെഞ്ഞെടുത്തു. ഇംഗ്ലണ്ട് എ ടീമിനെതിരായ ട്വന്റി 20 പരമ്പരക്കുള്ള ഇന്ത്യൻ വനിതാ ടീമിനെയാണ് മിന്നുമണി നയിക്കുക. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് നടക്കുക. നവംബർ 29, ഡിസംബർ ഒന്ന്, ഡിസംബർ മൂന്ന് തീയതികളിലാണ് മത്സരങ്ങൾ.കേരളത്തില്‍നിന്ന് ഇന്ത്യന്‍ സീനിയര്‍ ടീമിലെത്തിയ ആദ്യ വനിതാ താരം കൂടിയാണ് വയനാട് മാനന്തവാടി സ്വദേശിനിയായ മിന്നുമണി.ഓഫ് സ്പിന്നറായ മിന്നുമണി മികച്ച ഒരു ഓൾറൗണ്ടർ കൂടിയാണ്. പതിനാറാം വയസ്സിൽ കേരള ക്രിക്കറ്റ് […]

Read More