മാനവീയം വീഥിയിൽ വീണ്ടും സംഘർഷം;പൊലീസിന് നേരെ കല്ലേറ്, ഒരാൾക്ക് പരിക്ക്

മാനവീയം വീഥിയിൽ വീണ്ടും സംഘർഷം;പൊലീസിന് നേരെ കല്ലേറ്, ഒരാൾക്ക് പരിക്ക്

തിരുവനന്തപുരം:തിരുവനന്തപുരത്തെ മാനവീയം വീഥിയിൽ വീണ്ടും സംഘർഷം. പൊലീസിന് നേരെയുണ്ടായ കല്ലേറിൽ ഒരാൾക്ക് പരിക്കേറ്റു. നെട്ടയം സ്വദേശി രാജിക്ക് ആണ് കല്ലേറിൽ പരിക്കേറ്റത്. കല്ലെറിഞ്ഞ ജയപ്രസാദ് എന്നയാൾ ഉൾപ്പെടെ നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാനവീയം വീഥിയിൽ ഉച്ചഭാഷിണി ഉപയോഗം രാത്രി 12 മണിക്ക് പൊലിസ് നിർത്തിവെച്ചിരുന്നു. ഇതിന് പിന്നാലെ ഡാൻസ് കളിച്ച മദ്യപസംഘം കസേരകൾ തല്ലിത്തകർത്തു. ഇതിന് ശേഷമാണ് പൊലീസിന് നേരെ കല്ലെറിഞ്ഞത്. പൊലീസിനെ എറിഞ്ഞ കല്ല് തലയിൽ വീണാണ് രാജിക്ക് പരിക്കേറ്റത്. കഴിഞ്ഞ ദിവസവും മാനവീയം […]

Read More
 വയനാട്ടിൽ തണ്ടർബോൾട്ടും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ; നാലംഗ സംഘത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയിൽ

വയനാട്ടിൽ തണ്ടർബോൾട്ടും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ; നാലംഗ സംഘത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയിൽ

വയനാട് തലപ്പുഴ പേരിയയിൽ തണ്ടർബോൾട്ടും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ. പെരിയ ചപ്പാരം കോളനിയിലാണ് ഇന്നലെ ഏറ്റുമുട്ടലുണ്ടായത്. രണ്ട് മാവോയിസ്റ്റുകളെ കസ്റ്റഡിയിലെടുത്തു. ചന്ദ്രു, ഉണ്ണിമായ എന്നിവരാണ് പിടിയിലായതെന്ന് സൂചന. നാലംഗ സംഘത്തില്‍ രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു. രക്ഷപ്പെട്ട രണ്ട് പേരിൽ ഒരാൾക്ക് വെടിയേറ്റെന്ന് പൊലീസ് സംശയം ഉന്നയിക്കുന്നുണ്ട്. വനാതിർത്തികളിൽ വൻ പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്. ഇന്നലെ രാത്രി 7 മണിയോടെയാണ് നാലം​ഗ സായുധ മാവോയിസ്റ്റ് സംഘം ചപ്പാരം കോളനിയിലെ അനീഷിന്റെ വീട്ടിലെത്തിയത്. ഇവര്‍ മൊബൈൽ ചാർജ് ചെയ്തു, […]

Read More
 കേരളീയം സമ്പൂർണ വിജയം, എല്ലാ വർഷവും തുടരും; പിണറായി വിജയൻ

കേരളീയം സമ്പൂർണ വിജയം, എല്ലാ വർഷവും തുടരും; പിണറായി വിജയൻ

തലസ്ഥാനത്ത് ഏഴു ദിവസമായി നടന്ന് കൊണ്ടിരുന്ന കേരളീയം -2023നെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളീയം സമാപന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസർജിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി നിലനിൽക്കെ കോടികള്‍ ചിലവിട്ട് കേരളീയം നടത്തുന്നതിനെതിരെ പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടെ ഉയർത്തിയ രൂക്ഷ വിമർശനത്തിനാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. കേരളീയം സമ്പൂര്‍ണ വിജയമായെന്നും എല്ലാവര്‍ഷവും തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഐക്യമുണ്ടെങ്കില്‍ എന്തും നേടാമെന്ന് തെളിയിച്ചു. കേരളീയം സംസ്ഥാനത്തെ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചു. […]

Read More
 അറിയിപ്പുകൾ

അറിയിപ്പുകൾ

എൻഡ്യുറൻസ് ടെസ്റ്റ്പോലീസ് വകുപ്പിൽ പോലീസ് കോൺസ്റ്റബിൾ (ഇന്ത്യ റിസർവ് ബറ്റാലിയൻ റെഗുലർ വിംഗ്) (കാറ്റഗറി നമ്പർ 466/2021 ആൻഡ് 30/2021) തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് മേഖലയിലെ ഉദ്യോഗാർത്ഥികൾക്കായി ഒരു എൻഡ്യുറൻസ് ടെസ്റ്റ് നവംബർ 15,16,17 തിയ്യതികളിൽ രാവിലെ 5.30 മുതൽ കോഴിക്കോട് ബീച്ച് റോഡിലെ ഭട്ട് റോഡ് ജംഗ്ഷനിലുള്ള കേന്ദ്രത്തിൽ നടക്കും. ഭട്ട് റോഡ് മുതൽ തെക്കോട്ടു ഗാന്ധി റോഡ് ജംഗ്ഷൻ വരെയുള്ള 3 കി.മി ദൂരവും, ഭട്ട് റോഡ് മുതൽ വടക്കോട്ട് പുതിയാപ്പ് വരെയുള്ള […]

Read More
 വയനാട് നടവയൽ സി എം കോളജിലെ സംഘർഷം; പ്രിൻസിപ്പലിനെതിരെ കേസെടുത്ത് പോലീസ്

വയനാട് നടവയൽ സി എം കോളജിലെ സംഘർഷം; പ്രിൻസിപ്പലിനെതിരെ കേസെടുത്ത് പോലീസ്

വയനാട് നടവയൽ സി എം കോളജിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് പ്രിൻസിപ്പലിനെതിരെ പൊലീസ് കേസെടുത്തു. പ്രിൻസിപ്പൽ ഡോ. എ.പി ഷെരീഫിനെതിരെ മർദ്ദനം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് പനമരം പോലീസ് കേസെടുത്തത്. കെ.എസ്.യു പ്രവർത്തകരുടെ പരാതിയിലാണ് കേസെടുത്തത്.ഇന്ന് ഉച്ചയോടെയാണ് വയനാട് നടവയല്‍ സിഎം കോളജില്‍ കെഎസ്‍യു നേതാക്കളും പ്രിന്‍സിപ്പലും തമ്മില്‍ കയ്യാങ്കളിയുണ്ടായത്. കോളജ് അടപ്പിക്കാനെത്തിയ കെഎസ്‍യു പ്രവര്‍ത്തകരെ പ്രിന്‍സിപ്പല്‍ തടയുകയായിരുന്നു. ഇതോടെയുണ്ടായ വാക്കേറ്റമാണ് കയ്യാങ്കളിയില്‍ എത്തിയത്.പ്രിന്‍സിപ്പല്‍ മര്‍ദിച്ചെന്ന് കെഎസ്‍യു നേതാക്കള്‍ ആരോപിച്ചു. എന്നാൽ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രതിരോധിക്കുകയായിരുന്നെന്ന് പ്രിന്‍സിപ്പല്‍ ഡോ

Read More
 ‘വാർത്തകളിലെ വാസ്തവം’ പാനൽ ചർച്ച:മാധ്യമസ്ഥാപനത്തിന്റെ മത്സരത്തിന് കൂട്ട് പിടിക്കേണ്ടവരല്ല മാധ്യമപ്രവർത്തകർ

‘വാർത്തകളിലെ വാസ്തവം’ പാനൽ ചർച്ച:മാധ്യമസ്ഥാപനത്തിന്റെ മത്സരത്തിന് കൂട്ട് പിടിക്കേണ്ടവരല്ല മാധ്യമപ്രവർത്തകർ

മാധ്യമസ്ഥാപനത്തിന്റെ മത്സരത്തിന് കൂട്ട് പിടിക്കേണ്ടവരല്ല മാധ്യമപ്രവർത്തകരെന്ന് കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റ് എം.വി. വിനീത. കേരള നിയമസഭാ പുസ്തകോത്സവത്തിനോട് അനുബന്ധിച്ച് ‘വാർത്തകളിലെ വാസ്തവം’ എന്ന വിഷയത്തിൽ പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അ‌വർ. മാധ്യമപ്രവർത്തകരായ ടി.എം. ഹർഷൻ, സനീഷ് ഇളയിടത്ത്, അനിൽ നമ്പ്യാർ, മനീഷ് നാരായണൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. വാർത്തകൾ വസ്തുതകളായി മാത്രം അവതരിപ്പിക്കാൻ ബുദ്ധിമുട്ട് നേരിടുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നതെന്ന് എം.വി. വിനീത പറഞ്ഞു. വാർത്തകൾ വളച്ചൊടിക്കപ്പെടുകയും, വാർത്ത നൽകുന്നതിന് അനാവശ്യ തിടുക്കം കാണിക്കുകയും ചെയ്യുമ്പോഴാണ് മാധ്യമപ്രവർത്തനം […]

Read More
 ഡ്യൂട്ടിക്കെത്തിയത് ബനിയനും തോർത്തുമുടുത്ത്;യുപിയിൽ പൊലീസുകാരന് ട്രാൻസ്ഫർ

ഡ്യൂട്ടിക്കെത്തിയത് ബനിയനും തോർത്തുമുടുത്ത്;യുപിയിൽ പൊലീസുകാരന് ട്രാൻസ്ഫർ

പൊലീസ് സ്റ്റേഷനിൽ ബനിയനും തോർത്തുമുടുത്ത് പൊലീസുകാരൻ പരാതി കേൾക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ ഉത്തർപ്രദേശിൽ സബ് ഇൻസ്‌പെക്‌ടർക്ക് ട്രാൻസ്ഫർ. കൊഖ്‌രാജ് പൊലീസ് സ്‌റ്റേഷനു കീഴിലുള്ള സിന്ധ്യ ഔട്ട്‌പോസ്റ്റിന്റെ ചുമതലയുള്ള എസ്‌ഐ രാം നരേൻ സിംഗിനെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് എസ്.പി ബ്രിജേഷ് കുമാർ ശ്രീവാസ്തവ പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവം അന്വേഷിക്കുമെന്നും വിഷയം സിറത്തു സർക്കിൾ ഓഫീസർ അവധേഷ് വിശ്വകർമയ്ക്ക് കൈമാറിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More
 കോഴിക്കോട് കുന്ദമംഗലം  ഗവൺമെന്റ് കോളേജ് തെരെഞ്ഞെടുപ്പ് കേസ് : ഹൈകോടതിയുടെ ഇടക്കല ഉത്തരവ്

കോഴിക്കോട് കുന്ദമംഗലം ഗവൺമെന്റ് കോളേജ് തെരെഞ്ഞെടുപ്പ് കേസ് : ഹൈകോടതിയുടെ ഇടക്കല ഉത്തരവ്

കോഴിക്കോട് കുന്ദമംഗലം ഗവൺമെന്റ് കോളേജ് തെരെഞ്ഞെടുപ്പ് കേസിൽ ഹൈകോടതിയുടെ ഇടക്കല ഉത്തരവ്.കൗണ്ടിംഗിനിടയൽ എസ് എഫ് ഐ പ്രവർത്തകർ ബാലറ്റ് പേപ്പർ നശിപ്പിച്ചതിനെതിരെ എം എസ് എഫ് – കെ എസ് യു ഹർജിയിൽ ആണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. വോട്ടുകൾ എണ്ണി തിട്ടപ്പടുത്തിയ കൗണ്ടിംഗ് റ്റാബു ലേഷൻ രേഖകൾ ഹാജറാക്കാനും, ബാലറ്റ് പേപ്പർ കിറിയെറിഞ്ഞ എസ് എഫ് ഐ പ്രവർത്തകർക്കെതിരെ എടുത്ത നടപടികൾ സർക്കാർ അഭിഭാഷകൻ ഒരാഴ്ചക്കുള്ളിൽ വിശദീകരിക്കാനും ജസ്റ്റിസ് റ്റി. ആർ രവിയുടെ ഉത്തരവ്. ഹർജി […]

Read More
 ആദിവാസികൾ പ്രദർശന വസ്തുക്കളല്ല; പ്രതികാരണവുമായി മന്ത്രി കെ. രാധാകൃഷ്ണൻ

ആദിവാസികൾ പ്രദർശന വസ്തുക്കളല്ല; പ്രതികാരണവുമായി മന്ത്രി കെ. രാധാകൃഷ്ണൻ

ആദിവാസികൾ പ്രദർശന വസ്‍തുക്കളല്ലെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. ഷോക്കേസിൽ വയ്‌ക്കേണ്ട ജീവിതമല്ല ആദിവാസികളുടേതെന്നും ഗോത്രവർഗക്കാരെ ഒരിക്കലും പ്രദർശനവസ്തുവാക്കരുതെന്നും കേരളീയം മേളയിലെ ആദിമം ലിവിങ് മ്യൂസിയം വിവാദത്തിൽ പ്രതികരിച്ച് കൊണ്ട് മന്ത്രി പറഞ്ഞു. ഷോക്കേസിൽ വയ്‌ക്കേണ്ട ജീവിതമാണ് ആദിവാസികളുടേതെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഇവിടെ എന്താണു സംഭവിച്ചതെന്നതു പരിശോധിക്കും. തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കേണ്ടത് ഫോക്ലോർ അക്കാദമിയാണെന്നും മന്ത്രി പറഞ്ഞു. തദ്ദേശവാസികളെ അവഗണിക്കുന്ന എന്തെങ്കിലുമുണ്ടെങ്കിൽ നടപടി സ്വീകരിക്കണം. പുതിയ കാലഘട്ടത്തിൽ പഴയ കാര്യങ്ങൾ കാണിക്കുക എന്നുള്ളതാണ് അക്കാദമിയുടെ ഉത്തരവാദിത്തം. അതിന്റെ ഭാഗമായാണ് […]

Read More
 കുന്നംകുളം മലങ്കര ആശുപത്രിയിൽ മൂന്നര വയസ്സുകാരൻ മരിച്ചു: ചികിത്സാ പിഴവെന്ന് ആരോപിച്ച് കുട്ടിയുടെ ബന്ധുക്കൾ

കുന്നംകുളം മലങ്കര ആശുപത്രിയിൽ മൂന്നര വയസ്സുകാരൻ മരിച്ചു: ചികിത്സാ പിഴവെന്ന് ആരോപിച്ച് കുട്ടിയുടെ ബന്ധുക്കൾ

കുന്നംകുളം മലങ്കര ആശുപത്രിയിൽ മൂന്നര വയസ്സുകാരൻ മരിച്ചു. കെവിൻ – ഫെൽജ ദമ്പതികളുടെ മകൻ ആരോണാണ് മരിച്ചത്. തൃശൂർ മുണ്ടൂർ സ്വദേശിയാണ് ആരോൺ. അതേസമയം, ചികിത്സാ പിഴവെന്ന് ആരോപിച്ച് കുട്ടിയുടെ ബന്ധുക്കൾ രം​ഗത്തെത്തി. ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. റൂട്ട് കനാൽ സർജറിക്കായാണ് കുട്ടിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. തുടർന്ന് ഇന്ന് രാവിലെ 6 മണിയോടെ കുട്ടിയെ സർജറിക്കായി കൊണ്ടുപോയി. പതിനൊന്നരയോടെ ബന്ധുക്കൾ കുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആശുപത്രി അധികൃതർ അതിന് തയാറായില്ല. […]

Read More