ശ്രുതി തരംഗം പദ്ധതി; ആദ്യ ഘട്ടത്തില്‍ അംഗീകാരം നല്‍കിയ 44 പേരില്‍ 15 പേരുടെ ശസ്ത്രക്രിയകള്‍ പൂർത്തിയായതായി ആരോഗ്യ മന്ത്രി

ശ്രുതി തരംഗം പദ്ധതി; ആദ്യ ഘട്ടത്തില്‍ അംഗീകാരം നല്‍കിയ 44 പേരില്‍ 15 പേരുടെ ശസ്ത്രക്രിയകള്‍ പൂർത്തിയായതായി ആരോഗ്യ മന്ത്രി

ശ്രുതിതരംഗം പദ്ധതി വഴി കോക്ലിയര്‍ ഇംപ്ലാന്റേഷന് വേണ്ടി ടെക്നിക്കല്‍ കമ്മിറ്റി ആദ്യ ഘട്ടത്തില്‍ അംഗീകാരം നല്‍കിയ 44 പേരില്‍ 15 പേരുടെ ശസ്ത്രക്രിയകള്‍ പൂര്‍ത്തിയായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.ബാക്കിയുള്ളവരുടെ ശസ്ത്രക്രിയകളും സമയബന്ധിതമായി പൂർത്തിയാകുമെന്നും രണ്ടാം ഘട്ടത്തില്‍ ലഭിച്ച അപേക്ഷകളില്‍ 14 എണ്ണത്തിന് കൂടി അംഗീകാരം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയവര്‍ക്കായി ഓഡിയോ വെര്‍ബല്‍ ഹാബിറ്റേഷന്‍ തെറാപ്പി, ഉപകരണങ്ങളുടെ മെയിന്റനന്‍സ്, പ്രോസസര്‍ അപ്ഗ്രഡേഷന്‍, മറ്റ് തുടര്‍ ചികിത്സാ സൗകര്യങ്ങള്‍ എന്നിവയും ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ശ്രുതിതരംഗം […]

Read More
 വെടിക്കെട്ട് നിരോധന ഉത്തരവ് ഭാഗികമായി റദ്ദാക്കി:ക്ഷേത്രങ്ങളുടെ സാഹചര്യമനുസരിച്ച് സർക്കാറിന് തീരുമാനിക്കാം

വെടിക്കെട്ട് നിരോധന ഉത്തരവ് ഭാഗികമായി റദ്ദാക്കി:ക്ഷേത്രങ്ങളുടെ സാഹചര്യമനുസരിച്ച് സർക്കാറിന് തീരുമാനിക്കാം

അസമയത്തെ വെടിക്കെട്ട് നിരോധനവുമായി ബന്ധപ്പെട്ട സിംഗിൾ ബെഞ്ച് ഉത്തരവ് ഭാഗികമായി റദ്ദാക്കി. സമയക്രമം സംബന്ധിച്ച് അതാത് ക്ഷേത്രങ്ങളുടെ സാഹചര്യം നോക്കി സർക്കാറിന് തീരുമാനമെടുക്കാമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് ആയിരിക്കണം തീരുമാനമെടുക്കേണ്ടത്. സുപ്രീംകോടതി ഉത്തരവിന്റെ സംരക്ഷണം ഉള്ളതിനാൽ തൃശ്ശൂർ പൂരത്തെ സിംഗിൾ ബെഞ്ച് ഉത്തരവ് ബാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.സുപ്രീംകോടതി ഉത്തരവ് നിലനിൽക്കുന്നതിനാൽ രാത്രി 10 മുതൽ രാവിലെ 6 വരെ വെടിക്കെട്ടിനുള്ള നിരോധനം തുടരും. എന്നാൽ ആരാധനാലയങ്ങളിൽ പരിശോധന നടത്തി അനധികൃതമായി സൂക്ഷിച്ചിരിക്കുന്ന വെടിക്കോപ്പുകൾ […]

Read More
 മുകേഷ് അംബാനിക്കെതിരായ വധഭീഷണി ; എത്തിയത് പാകിസ്താൻ ക്രിക്കറ്റ് താരം ഷദാബ് ഖാൻ്റെ പേരിലെന്ന് മുംബൈ ക്രൈം ബ്രാഞ്ച്

മുകേഷ് അംബാനിക്കെതിരായ വധഭീഷണി ; എത്തിയത് പാകിസ്താൻ ക്രിക്കറ്റ് താരം ഷദാബ് ഖാൻ്റെ പേരിലെന്ന് മുംബൈ ക്രൈം ബ്രാഞ്ച്

മുകേഷ് അംബാനിക്കെതിരായ വധഭീഷണി എത്തിയത് പാകിസ്താൻ ക്രിക്കറ്റ് താരം ഷദാബ് ഖാൻ്റെ പേരിലെന്ന് മുംബൈ ക്രൈം ബ്രാഞ്ച്. പാകിസ്താനും ദക്ഷിണാഫ്രിക്കയും തമ്മിൽ നടന്ന ലോകകപ്പ് മത്സരത്തിനിടെയാണ് shadabkhan@mailfence എന്ന മെയിൽ ഐഡി ഉണ്ടാക്കിയതെന്ന് അന്വേഷണ സംഘം കണ്ടെത്തി. കേസിൽ പിടിയിലായ രാജ്‌വീർ ഖൺട് പൊലീസ് കസ്റ്റഡിയിലാണ്.ഒക്ടോബർ 27നാണ് മുകേഷ് അംബാനിയ്ക്ക് വധഭീഷണി സന്ദേശം എത്തിയത്. 20 കോടി രൂപ നൽകിയില്ലെങ്കിൽ കൊന്നുകളയുമെന്ന് ഇമെയിലിൽ സന്ദേശം ലഭിച്ചിരുന്നു. “നിങ്ങൾ ഞങ്ങൾക്ക് 20 കോടി രൂപ നൽകിയില്ലെങ്കിൽ ഞങ്ങൾ നിങ്ങളെ […]

Read More
 മിനി പാർക്ക് നിർമ്മാണം:  പാർക്ക് നിർമ്മിക്കണമെന്നാവശ്യപ്പെട്ട് പന്തീർപാടം പൗരസമിതി നിവേദനം നൽകി

മിനി പാർക്ക് നിർമ്മാണം: പാർക്ക് നിർമ്മിക്കണമെന്നാവശ്യപ്പെട്ട് പന്തീർപാടം പൗരസമിതി നിവേദനം നൽകി

മിനി പാർക്ക് ആവശ്യവുമായി പന്തീർപാടം പൗരസമിതി. പന്തീർപ്പാടം തേവർ കണ്ടി റോഡിന്റെ നവീകരണ പ്രവൃത്തികൾ അവസാനഘട്ടത്തിലേക്ക് കടക്കുന്നു. ഇതിനോടനുബന്ധിച്ച്, പന്തീർപാടം അങ്ങാടിയിലെ പൊതു കിണറിനോട് ചേർന്ന സ്ഥലത്ത് ഒരു മിനി പാർക്ക് നിർമ്മിക്കണം എന്നാണ് പൗരസമിതി ആവശ്യം. ഇതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മലിനും ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കും പന്തീർപാടം പൗരസമിതി സമർപ്പിച്ചു.

Read More
 പരനാറി പ്രയോ​ഗം മുഖ്യമന്ത്രിയുടേത്, കെഎസ് യു നേതാവിനെ തിരുത്തി പി.കെ ഫിറോസ് ; ജനാധിപത്യ സംരക്ഷണ സദസ്സ് കുന്ദമം​ഗലത്ത്

പരനാറി പ്രയോ​ഗം മുഖ്യമന്ത്രിയുടേത്, കെഎസ് യു നേതാവിനെ തിരുത്തി പി.കെ ഫിറോസ് ; ജനാധിപത്യ സംരക്ഷണ സദസ്സ് കുന്ദമം​ഗലത്ത്

കുന്ദമംഗലം ഗവണ്മെന്റ് കോളേജിലെ യൂണിയൻ ഇലക്ഷൻ അട്ടിമറിക്കെതിരെ വിജയിച്ച കെ എസ് യു, എം എസ് എഫ് വിദ്യാർത്ഥികളുടെ ഏകദിന ഉപവാസ സമരം ‘ജനാധിപത്യ സംരക്ഷണ സദസ്സ് ‘സംഘടിപ്പിച്ചു. മുഹാസിൻ,ആദിത്യൻ,സാജിദ്,അനന്തകൃഷ്ണൻ എന്നിവരാണ് ഉപവാസം ഇരിക്കുന്നത്.മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന സെക്രെട്ടറി പി കെ ഫിറോസ് ഉപവാസ സമരം ഉദ്ഘാടനം ചെയ്തു. കെഎസ് യു കുന്ദമംഗലം മണ്ഡലം ജനറൽ സെക്രട്ടറി അബ്ദുൽ ഹമീദ് തന്റെ സ്വാഗത പ്രസംഗത്തിൽ ഉപയോ​​ഗിച്ച പരനാറി പ്രയോ​ഗം പി.കെ ഫിറോസ് വേദിയിൽ തിരുത്തി. ഈ […]

Read More
 വായു മലിനീകരണം: ദില്ലി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി

വായു മലിനീകരണം: ദില്ലി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി

വായു മലിനീകരണത്തിൽ ദില്ലി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. വിഷയത്തിൽ രാഷ്ട്രീയക്കളി അവസാനിപ്പിച്ച് പരിഹാരം കാണണമെന്ന് കോടതി ഉത്തരവിട്ടു. കൊലപാതകത്തിന് തുല്യമായ കാര്യമാണ് ഇപ്പോൾ നടക്കുന്നത്. കാർഷികാവശിഷ്ടങ്ങൾക്ക് തീയിടുന്നത് അടിയന്തരമായി തടയണമെന്നും കോടതി പറഞ്ഞു.എല്ലാ വർഷവും ഇങ്ങനെ സഹിച്ചിരിക്കാൻ പറ്റില്ല. മലിനീകരണം പേടി സ്വപ്നമായി മാറുന്നുവെന്നും സുപ്രീംകോടതി പറഞ്ഞു. ദില്ലിയിലെ ജനങ്ങൾ കടുത്ത ആരോഗ്യ പ്രശ്നങ്ങൾ നേരിടുകയാണ്. നടപടി പേപ്പറിൽ മാത്രം ഒതുങ്ങിയാൽ പോരെന്നും കോടതി പറയുന്നു. ദില്ലിയും, പഞ്ചാബും ഭരിക്കുന്നത് ഒരേ പാർട്ടിയല്ലേയെന്ന് കോടതി […]

Read More
 മരുന്ന് സംഭരണ കേന്ദ്രങ്ങളിലുണ്ടായ തീപിടുത്തം; വീഴ്ച കണ്ടെത്താൻ അന്വേഷണ സംഘം തമിഴ്നാട്ടിലേക്ക്

മരുന്ന് സംഭരണ കേന്ദ്രങ്ങളിലുണ്ടായ തീപിടുത്തം; വീഴ്ച കണ്ടെത്താൻ അന്വേഷണ സംഘം തമിഴ്നാട്ടിലേക്ക്

കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ മരുന്ന് സംഭരണ കേന്ദ്രങ്ങളിലുണ്ടായ തീപിടിത്തത്തിന്റെ വീഴ്ച കണ്ടെത്താൻ അന്വേഷണ സംഘം തമിഴ്നാട്ടിലേക്ക്. ചെന്നൈയിലെ ടിഎംഎസ്‌സിഎൽ സംഭരണ കേന്ദ്രവും സ്വകാര്യ കമ്പനിയുടെ സംഭരണ കേന്ദ്രവും സന്ദർശിച്ച ശേഷം കേരളത്തിൽ വരുത്തേണ്ട മാറ്റങ്ങൾ ഉൾപ്പെടുത്തി റിപ്പോർട്ട് നൽകും. 10 ദിവസത്തിനകം അന്തിമ റിപ്പോർട്ട് നൽകണമെന്നാണ് സർക്കാർ നിർദേശം. അഞ്ചു ദിവസത്തെ ഇടവേളകളില്‍ മൂന്ന് മരുന്നു സംഭരണ കേന്ദ്രങ്ങളാണ് കത്തിയമര്‍ന്നത്. തിരുവനന്തപുരം തുമ്പയിലെ തീപിടിത്തത്തില്‍ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് ജീവന്‍ നഷ്ടമാകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വിശദമായ […]

Read More
 നിർത്തിയിട്ടിരുന്ന കാർ തന്നെ ഉരുണ്ടു നീങ്ങി മീനച്ചിലാറിന്റെ കൈവഴി തോട്ടിൽ പതിച്ചു

നിർത്തിയിട്ടിരുന്ന കാർ തന്നെ ഉരുണ്ടു നീങ്ങി മീനച്ചിലാറിന്റെ കൈവഴി തോട്ടിൽ പതിച്ചു

ഏറ്റുമാനൂർ-പൂഞ്ഞാർ-പാലാ, ചേർപ്പുങ്കൽ പഴയ റോഡ് മീനച്ചിലാറിന്റെ കൈവഴിയായ പുഴക്കരയിലെ ചകിണിപാലം ബ്രിഡ്ജിനു സമീപത്തെ കടയുടെ മുൻപിലായി നിർത്തിയിട്ട കാർ ആണ് തനിയെ ഉരുണ്ട് നീങ്ങി പുഴക്കരയിൽ പതിച്ചത്. ഡ്രൈവറും മറ്റു കൂട്ടുകാരും, ചായ കുടിക്കുന്നതിനായി പാർക്ക് ചെയ്ത ശേഷം അകത്തേക്ക് പോകുകയായിരുന്നു. ഒരു വലിയ ശബ്ദം ഉണ്ടായതിനെ തുടർന്ന് സമീപത്തെ ആളുകൾ ഓടിക്കൂടിരുന്നു. ചകിണിപാലം കഴിഞ്ഞ ദിവസമുണ്ടായ തുടർച്ചയായ മഴയെ തുടർന്ന്, പാലത്തിന്റെ വശങ്ങളിലെ സംരക്ഷണ ഭിത്തി ഇടിഞ്ഞു മീലച്ചിലാറിന്റെ കൈവഴിപ്പുഴയിൽ പതിച്ചതിനെ തുടന്ന്; ഏറ്റുമാനൂർ-പൂഞ്ഞാർ-പാലാ യിലേക്ക് […]

Read More
 കുപ്പിയും ആക്രിയും പെറുക്കി നടന്ന യുവാവിന് കിട്ടിയത് ഒരു പൊതി; തുറന്നപ്പോള്‍ മൂന്ന് മില്യണ്‍ ഡോളര്‍

കുപ്പിയും ആക്രിയും പെറുക്കി നടന്ന യുവാവിന് കിട്ടിയത് ഒരു പൊതി; തുറന്നപ്പോള്‍ മൂന്ന് മില്യണ്‍ ഡോളര്‍

ബംഗളൂരുവില്‍ ആക്രി പെറുക്കുന്ന 39 കാരനായ സലിമാനെ സംബന്ധിച്ച് നവംബര്‍ 3 എന്നത്തെയും പോലെ സാധാരണ ദിവസമായിരുന്നു. അത് അസാധാരണമായത് വഴിയില്‍ നിന്ന് മൂന്ന് മില്യണ്‍ ഡോളര്‍ (25 കോടി രൂപ) വീണുകിട്ടിയതോടെയാണ്. ശേഷം യുവാവിനെ സംബന്ധിച്ച് ഉറക്കാമില്ലാ രാത്രികളായിരുന്നു. സംഭവമിങ്ങനെയാണ്… ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പ്ലാസ്റ്റിക് കുപ്പികളും പാഴ് വസ്തുക്കളും പെറുക്കി ഉപജീവനമാർഗം കണ്ടെത്തുന്നയാളാണ് സലിമാന്‍. നവംബർ 3ന് പതിവുപോലെ ബെംഗളൂരുവിലെ നാഗവാര റെയില്‍വെ ട്രാക്കില്‍ ആക്രി പെറുക്കുകയായിരുന്നു യുവാവ്. അതിനിടെയാണ് ഒരു പാക്കറ്റ് ശ്രദ്ധയില്‍പ്പെട്ടത്.അത് […]

Read More
 പാലക്കാട് യുവതിയുടെ കൊലപാതകം; ഭർത്താവ് കസ്റ്റഡിയിൽ

പാലക്കാട് യുവതിയുടെ കൊലപാതകം; ഭർത്താവ് കസ്റ്റഡിയിൽ

പാലക്കാട് നല്ലേപ്പിള്ളിയിൽ യുവതിയുടെ കൊലപാതകത്തിൽ ഭർത്താവ് കസ്റ്റഡിയിൽ. ഊർമിളയുടെ ഭർത്താവ് കൊഴിഞ്ഞാമ്പാറ സ്വദേശി സജീഷിനെ ചിറ്റൂർ പൊലീസാണ് കസ്റ്റഡിയിലെടുത്തത്. കുടുംബ പ്രശ്നങ്ങളാണ് കൊലയിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. മാണിക്കകത്ത് കളം സ്വദേശി ഊർമിള(32) ആണ് മരിച്ചത്. ജോലിക്ക് പോവുമ്പോഴായിരുന്നു ആക്രമണം. പരുക്കേറ്റ ഊർമിളയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരും തമ്മിൽ കഴിഞ്ഞ ഏതാനും മാസങ്ങളിലായി പ്രശ്നങ്ങളുണ്ടായിരുന്നു. ഇരുവരും രണ്ട് വീടുകളിലാണ് കഴിഞ്ഞിരുന്നത്.

Read More