പട്ടി പ്രയോഗം ഇ ടി മുഹമ്മദ് ബഷീറിനെ ഉദേശിച്ചല്ല; ലീഗ് നേതൃത്വത്തെ ഫോണിൽ വിളിച്ച് സംസാരിച്ച് കെ സുധാകരൻ

പട്ടി പ്രയോഗം ഇ ടി മുഹമ്മദ് ബഷീറിനെ ഉദേശിച്ചല്ല; ലീഗ് നേതൃത്വത്തെ ഫോണിൽ വിളിച്ച് സംസാരിച്ച് കെ സുധാകരൻ

പട്ടി പ്രയോഗത്തിൽ മുസ്ലിം ലീഗിനെ അനുനയിപ്പിക്കാൻ നീക്കവുമായി കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. ലീഗ് നേതൃത്വത്തെ ഫോണിൽ വിളിച്ച് സംസാരിച്ച സുധാകരൻ പട്ടി’ പ്രയോഗം ഇ ടി മുഹമ്മദ് ബഷീറിനെ ഉദേശിച്ചല്ലെന്ന് വ്യക്തമാക്കിപി കെ കുഞ്ഞാലിക്കുട്ടിയെ ഫോണിൽ വിളിച്ചാണ് അദ്ദേഹം നിലപാടറിയിച്ചത് . വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് പലതവണ പറഞ്ഞതാണെന്ന് രാവിലെ സുധാകരന് പി.എം.എ സലാം മറുപടി നല്‍കിയിരുന്നു. അതേസമയം,ഫലസ്തീൻ ഐകൃദാര്‍ഢ്യ പരിപാടിയിലേക്കുള്ള സി.പി.ഐ.എം ക്ഷണം ലീഗ് സ്വീകരിക്കില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് കോണ്‍ഗ്രസ്. […]

Read More
 യുഎസ്സിലേക്ക് അനധികൃതമായി കടക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വർധന; ഒരു വർഷത്തിനിടെ 96,917 പേർ പിടിക്കപ്പെട്ടു

യുഎസ്സിലേക്ക് അനധികൃതമായി കടക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വർധന; ഒരു വർഷത്തിനിടെ 96,917 പേർ പിടിക്കപ്പെട്ടു

ദില്ലി: യു.എസിലേക്ക് അനധികൃതമായി കടക്കുന്ന ഇന്ത്യക്കാരുടെ എണ്ണം അഞ്ചിരട്ടി വർദ്ധിച്ചതായി റിപ്പോർട്ട്. 2022 ഒക്ടോബർ മുതൽ 2023 നവംബർവരെയുള്ള ഒരു വർഷക്കാലം അനധികൃതമായി യു.എസിലേക്ക് കടക്കുന്നതിനിടയിൽ 96,917 ഇന്ത്യക്കാർ പിടിക്കപ്പെട്ടതായി യു.എസ്. കസ്റ്റംസ് ആൻഡ് ബോർഡർ പ്രോട്ടക്ഷൻ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതിൽ 730 പേർ കുട്ടികളാണെന്നും തനിച്ചെത്തിയവരാണെന്നും റിപ്പോർട്ടിൽ പറയുന്നു. കനേഡിയൻ അതിർത്തി വഴി കടക്കാൻ ശ്രമിച്ച 30,010 പേരും മെക്‌സിക്കൻ അതിർത്തി വഴി കടക്കാൻ ശ്രമിച്ച 41,770 പേരുമാണ് പിടിയിലായത്. രാജ്യത്തിനുള്ളിൽ പ്രവേശിച്ചതിന് ശേഷമാണ് ബാക്കിയുള്ളവർ […]

Read More
 ചാത്തമംഗലം ചേനോത്തെ വീട്ടിൽ നിന്നും പട്ടാപ്പകൽ കവർന്നത് ഒന്നര ലക്ഷത്തിലധികം രൂപ; പ്രതി ജിത്തു പിടിയിൽ

ചാത്തമംഗലം ചേനോത്തെ വീട്ടിൽ നിന്നും പട്ടാപ്പകൽ കവർന്നത് ഒന്നര ലക്ഷത്തിലധികം രൂപ; പ്രതി ജിത്തു പിടിയിൽ

ചാത്തമംഗലം പട്ടാപ്പകൽ വീട്ടിൽ മോഷണം നടത്തിയ കേസിലെ പ്രതി പിടിയിൽ. ഫറോക്ക് നല്ലൂർ സ്വദേശി ജിത്തുവാണ് പിടിയിലായത്. കുന്ദമംഗലം പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ മാസം 28 ന് പകൽ സമയത്താണ് ചെത്തുകടവ് ചേനോത്തിലെ ഒരു വീട്ടിൽ ജിത്തു മോഷണം നടത്തിയത്. വീട്ടിൽ ആളില്ലെന്ന് ഉറപ്പാക്കിയ പ്രതി വീട്ടുകാർ ഒളിപ്പിച്ച് വെച്ച താക്കോൽ കണ്ടെടുത്ത് വീട് തുറന്ന് മോഷണം നടത്തുകയായിരുന്നു.ഒരു ലക്ഷത്തി അറുപതിനായിരം രൂപയാണ് ഇയാൾ വീട്ടിൽ നിന്ന് കൈക്കലാക്കിയത്. വീട്ടുകാരുടെ പരാതിയിൽ നടത്തിയ […]

Read More
 പരാതിക്കാരിക്ക് അശ്ലീല സന്ദേശം അയച്ചു; പോലീസുകാരനെതിരെ നടപടി

പരാതിക്കാരിക്ക് അശ്ലീല സന്ദേശം അയച്ചു; പോലീസുകാരനെതിരെ നടപടി

‌പരാതിക്കാരിക്ക് അശ്ലീല സന്ദേശമയച്ച ​ഗ്രേഡ് എസ്ഐയ്ക്ക് സസ്പെൻഷൻ. കോഴിക്കോട് പന്തീരാങ്കാവ് സ്റ്റേഷനിലെ ​ഗ്രേഡ് എസ്ഐ പി ഹരീഷ് ബാബുവിന് എതിരെയാണ് നടപടി. രണ്ടാഴ്ച മുമ്പാണ് യുവതി നൽകിയ പരാതി അന്വേഷിക്കാൻ ഹരീഷ് ബാബുവിനെ ഉന്നത ഉദ്യോ​ഗസ്ഥർ ചുമതലപ്പെടുത്തിയത്. ഈ പരാതിയിൽ പോലീസ് ഉദ്യോ​ഗസ്ഥൻ യുവതിയെ വിളിക്കുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യുവതിയുടെ നമ്പറിലേക്ക് ഹരീഷ് ബാബു അശ്ലീല വീഡിയോയും സന്ദേശവും അയച്ചത് . തുടർന്ന് യുവതി തന്നെയാണ് പോലീസിൽ വിവരം അറിയിച്ചത്. ഇതിൽ നടത്തിയ […]

Read More
 വനിതാ കോൺസ്റ്റബിളിനെ ജീവനോടെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമം; ജെഡിയു നേതാവ് അറസ്റ്റിൽ

വനിതാ കോൺസ്റ്റബിളിനെ ജീവനോടെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമം; ജെഡിയു നേതാവ് അറസ്റ്റിൽ

വനിതാ കോൺസ്റ്റബിളിനെ ജീവനോടെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമം. ബിഹാറിൽ നടന്ന സംഭവത്തിൽ ആരോപണ വിധേയനായ ജെ ഡി യു നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. നവംബർ ഒന്നിന് രാത്രി പൊലീസ് ഉദ്യോഗസ്ഥർ പട്രോളിംഗ് നടത്തുകയായിരുന്നു. ഇതിനിടെ ചിലരെ പൊലീസ് തടയാൻ ശ്രമിച്ചു. എന്നാൽ പൊലീസ് പരിശോധനയിൽ നിന്ന് ബാരിക്കേഡ് തകർത്ത് ഇവർ രക്ഷപ്പെട്ടു. ബുധനാഴ്ച രാത്രി ഇവരുടെ വീടുകളിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.പ്രതികളെ ജെഡിയു നേതാവ് ചുന്ന മുഖിയ […]

Read More
 ആമയെ കൊന്ന് കറിവെക്കാൻ ശ്രമം; തൃശ്ശൂരിൽ മൂന്ന് പേർ അറസ്റ്റിൽ

ആമയെ കൊന്ന് കറിവെക്കാൻ ശ്രമം; തൃശ്ശൂരിൽ മൂന്ന് പേർ അറസ്റ്റിൽ

തൃശൂർ: കൊടുങ്ങല്ലൂരിലെ മേത്തലയിൽ വനം വകുപ്പ് ഉദ്യോ​ഗസ്ഥർ ആമ ഇറച്ചി പിടികൂടി. മേത്തല അഞ്ചപ്പാലം കേരളേശ്വരപുരം ക്ഷേത്രത്തിന് സമീപം മുല്ലേഴത്ത് ഷൺമുഖൻ്റെ വീട്ടിൽ നിന്നുമാണ് അഞ്ച് ആമകളുടെ ഇറച്ചി കണ്ടെടുത്തത്.ആമകളെ കൊന്ന ശേഷം പാചകം ചെയ്യാനുള്ള ശ്രമത്തിനിടയിലാണ് പരിയാരം കൊന്നക്കുഴി ഫോറസ്റ്റ് മൊബൈൽ സ്ക്വാഡ് ഇവരെ പിടികൂടിയത്. കറുത്ത ആമകളെയും, സംരക്ഷിത പട്ടികയിൽ ഉൾപ്പെട്ട വെളുത്ത ആമകളെയുമാണ് കറി വെയ്ക്കാനായി കൊന്നതെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു. പരിയാരം ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് […]

Read More
 ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമിച്ചെന്ന പരാതിയിൽ യുവതിയും യുവാവും പിടിയിൽ:പെരുവള്ളൂർ സ്വദേശിയുടെ പരാതിയിലാണ് നടപടി

ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമിച്ചെന്ന പരാതിയിൽ യുവതിയും യുവാവും പിടിയിൽ:പെരുവള്ളൂർ സ്വദേശിയുടെ പരാതിയിലാണ് നടപടി

മലപ്പുറം തിരൂരങ്ങാടിയിയിൽ യുവാവിനെ ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമിച്ചെന്ന പരാതിയിൽ യുവതിയും യുവാവും പിടിയിൽ. വയനാട് സ്വദേശിയും മലപ്പുറം കോട്ടക്കലിൽ താമസക്കാരിയുമായ മുബഷിറ ജുമൈല (24), സുഹൃത്ത് മുക്കം സ്വദേശി അർഷദ് ബാബു (30) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെരുവള്ളൂർ സ്വദേശിയായ 27കാരൻറെ പരാതിയിലാണ് നടപടി. യുവതി 15 ലക്ഷം രൂപ ആവശ്യപ്പെട്ട് തന്നെ ഹണിട്രാപ്പിൽപ്പെടുത്താൻ ശ്രമിച്ചെന്നാണ് പരാതി. മുബഷിറ പരാതിക്കാരനായ യുവാവിൽ നിന്നും ഗർഭിണിയായിരുന്നു. ഈ വിവരം പുറത്തുപറയാതിരിക്കാനാണ് പണം ആവശ്യപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. പരാതിക്കാരനായ […]

Read More
 ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകൾ സർക്കാർ പിൻവലിക്കണം; രാഹുൽ ഈശ്വർ

ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകൾ സർക്കാർ പിൻവലിക്കണം; രാഹുൽ ഈശ്വർ

ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകൾ സർക്കാർ പിൻവലിക്കണമെന്ന് രാഹുൽ ഈശ്വർ. കേസുകൾ പിൻവലിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളതാണെന്നും ശബരിമലയ്ക്ക് അനുകൂലമായി സർക്കാർ എത്തിയ സാഹചര്യത്തിൽ കേസുകൾ പിൻവലിക്കാൻ തയ്യാറാകണമെന്നും രാഹുൽ ഈശ്വർ ആവശ്യപ്പെട്ടു. ശബരിമല യുവതി പ്രവേശനം സംബന്ധിച്ച സുപ്രിം കോടതി വിധി ശരിയല്ലെന്ന് പ്രധാനമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. സമാധാനപരമായി നടന്നതാണ് ശബരിമല സമരമെന്നും പൊതുമുതൽ ഒന്നും നശിപ്പിചിട്ടിൽന്നും രാഹുൽ ഈശ്വർ വിശദീകരിച്ചു. ഒന്നോ രണ്ടോ അനിഷ്ട സംഭവങ്ങൾ മാത്രമാണ് ഉണ്ടായത്. കേസുകൾ പിൻവലിച്ചില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും രാഹുൽ […]

Read More
 കോളേജ് കാമ്പസിനുള്ളിൽ വിദ്യാർത്ഥിനിയെ അജ്ഞാതർ പീഡിപ്പിച്ച സംഭവം; പ്രതിഷേധവുമായി വിദ്യാർത്ഥികൾ രംഗത്ത്

കോളേജ് കാമ്പസിനുള്ളിൽ വിദ്യാർത്ഥിനിയെ അജ്ഞാതർ പീഡിപ്പിച്ച സംഭവം; പ്രതിഷേധവുമായി വിദ്യാർത്ഥികൾ രംഗത്ത്

വാരണാസിയിൽ കോളേജ് കാമ്പസിനുള്ളിൽ വിദ്യാർത്ഥിനിയെ അജ്ഞാതർ പീഡിപ്പിച്ച സംഭവത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രിയുടെ മണ്ഡലത്തിൽ പോലും ഒരു വിദ്യാർത്ഥിക്ക് നിർഭയമായി നടക്കാൻ കഴിയുന്നില്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ആരോപിച്ചു. സംഭവത്തിന് പിന്നാലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി–ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി കാമ്പസിലെ നൂറുകണക്കിന് വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തി. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. കോളജ് ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥിനി സുഹൃത്തിനൊപ്പം നടക്കാനിറങ്ങിയപ്പോൾ ബൈക്കിലെത്തിയ മൂന്നുപേർ ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പരാതി. ഒരു ക്ഷേത്രത്തിന് സമീപം […]

Read More
 കദളിവാഴ കൃഷി വൻ വിജയം:ഗുരുവായൂർ ക്ഷേത്രത്തിലേക്ക് നിവേദ്യത്തിനായി പള്ളിയിൽ നിന്ന് കദളിക്കുല

കദളിവാഴ കൃഷി വൻ വിജയം:ഗുരുവായൂർ ക്ഷേത്രത്തിലേക്ക് നിവേദ്യത്തിനായി പള്ളിയിൽ നിന്ന് കദളിക്കുല

നഗരസഭ ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പൂക്കോട്, തൈക്കാട്, ഗുരുവായൂർ കൃഷിഭവൻ പരിധികളിലെ കൃഷിക്കൂട്ടങ്ങൾ ആരംഭിച്ച കദളിവാഴ കൃഷി വൻ വിജയം. പദ്ധതിയുടെ മുൻസിപ്പൽ തല വിളവെടുപ്പ് ഉദ്ഘാടനം സെൻറ് തോമസ് പള്ളി അങ്കണത്തിൽ വെച്ച് ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് നിർവഹിച്ചു. വിളവെടുപ്പിലെ ആദ്യത്തെ കദളിക്കുല ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോക്ടർ വിജയന് സെൻറ് തോമസ് പള്ളി വികാരി ഫാ: ജെയിംസ് ഇഞ്ചോടിക്കാരൻ സമ്മാനിച്ചു. ചടങ്ങിൽ നഗരസഭ വൈസ് ചെയർപേഴ്സൺ അനീഷ്മ ഷനോജ് അധ്യക്ഷത […]

Read More