ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കടുത്ത നീക്കവുമായി സര്‍ക്കാര്‍: ഗവര്‍ണര്‍ക്കെതിരെ  സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കടുത്ത നീക്കവുമായി സര്‍ക്കാര്‍: ഗവര്‍ണര്‍ക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കടുത്ത നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടത്തതിനെതിരെയാണ് ഹര്‍ജി. എട്ട് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിട്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ബില്ലുകളിൽ അനന്തമായി തീരുമാനം നീട്ടാൻ ആകില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നീക്കം.ലോകായുക്ത, സര്‍വകലാശാല നിയമഭേദഗതി ബില്ലുകള്‍ രാജ്ഭവനില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാതെ അനന്തമായി പിടിച്ചുവയ്ക്കുന്ന ഗവര്‍ണറുടെ നടപടിക്കെതിരെയാണ് സർക്കാർ നീക്കം. നിയമസഭ പാസാക്കിയ ബില്‍ ഗവര്‍ണര്‍ക്ക് […]

Read More
 മദ്യനയക്കേസ്; അരവിന്ദ് കെജ്‌രിവാൾ ഇന്ന് ഇഡിക്ക് മുൻപിൽ ഹാജരാകില്ല

മദ്യനയക്കേസ്; അരവിന്ദ് കെജ്‌രിവാൾ ഇന്ന് ഇഡിക്ക് മുൻപിൽ ഹാജരാകില്ല

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ മദ്യനയക്കേസിൽ ഇന്ന് ഇ ഡി ക്ക് മുൻപിൽ ഹാജരാകില്ല. പകരം, മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ എ.എ.പിയ്ക്കു വേണ്ടിയുള്ള പ്രചാരണത്തിനായി പോകുമെന്നാണ് റിപ്പോർട്ട്. ഡല്‍ഹി ഓഫീസില്‍ വ്യാഴാഴ്ച രാവിലെ 11 മണിക്ക് ഹാജരാകാനാണ് കെജ്‌രിവാളിനോട് ഇ.ഡി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, നിയമവിരുദ്ധവും രാഷ്ട്രീയപ്രേരിതവുമായ സമന്‍സ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം ഇ.ഡിയ്ക്ക് കത്ത് എഴുതുകയായിരുന്നു. ഇന്ന് ഹാജരാകാതിരിക്കുന്ന സാഹചര്യത്തില്‍ കെജ്‌രിവാളിന് ഇ.ഡി. പുതിയ സമന്‍സ് അയച്ചേക്കുമെന്നാണ് സൂചന. അതേസമയം, കെജ്‌രിവാള്‍ ഇന്ന് മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ എ.എ.പിയ്ക്കു […]

Read More
 ലഹരിവസ്തുക്കൾ ഉണ്ടെന്നാരോപിച്ച് മർദ്ദനം; പോലീസിനെതിരെ യുവാവിന്റെ പരാതി

ലഹരിവസ്തുക്കൾ ഉണ്ടെന്നാരോപിച്ച് മർദ്ദനം; പോലീസിനെതിരെ യുവാവിന്റെ പരാതി

സുഹൃത്തിനെ വിളിക്കാൻ കാറുമായി പോകുന്നതിനിടെ ലഹരിവസ്തുക്കൾ ഉണ്ടെന്നാരോപിച്ച് പോലീസ് അകാരണമായി മർദിച്ചെന്ന് യുവാവിന്റെ പരാതി. സംഭവത്തിൽ ഗുരുതര പരുക്കുകളോടെ പെരുമ്പാവൂർ സ്വദേശി പാർഥിവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടെ ആരോപണം പാല പൊലീസ് നിഷേധിച്ചു. ട്രാഫിക് യൂണിറ്റ് യുവാവിനെ പിടികൂടിയത് 29നാണ്. ആശുപത്രിയിൽ എത്തിയത് തെന്നി വീണെന്ന കാരണം പറഞ്ഞ്. എറണാകുളത്തെ ആശുപത്രിയിലെത്തി പൊലീസ് മർദ്ദിച്ചെന്ന് ആരോപിക്കുന്നത് രണ്ട് ദിവസത്തിന് ശേഷമാണെന്നും പൊലീസ് പറഞ്ഞു. വിശദമായ അന്വേഷണം നടത്തുമെന്ന് പാലാ എസ് എച്ച് ഓ കെ പി ടോംസൺ […]

Read More
 ഹൃദയ പക്ഷത്തെ കുഞ്ഞൂഞ്ഞ്, അറിവിന്റെ കാപ്സ്യൂളുകൾ ; രണ്ട് മുഖ്യമന്ത്രിമാരെ കുറിച്ചുള്ള പുസ്തകങ്ങളുമായി നവാസ് പൂനൂർ

ഹൃദയ പക്ഷത്തെ കുഞ്ഞൂഞ്ഞ്, അറിവിന്റെ കാപ്സ്യൂളുകൾ ; രണ്ട് മുഖ്യമന്ത്രിമാരെ കുറിച്ചുള്ള പുസ്തകങ്ങളുമായി നവാസ് പൂനൂർ

തിരുവനന്തപുരം: കേരളത്തിലെ രണ്ട് മുൻ മുഖ്യമന്ത്രിമാരെ കുറിച്ച് ഒരാൾ രചിച്ച രണ്ട് പുസ്തകങ്ങൾ ഒരേ വേദിയിൽ പ്രകാശനം ചെയ്തു. നവാസ് പൂനൂർ മുൻ മുഖ്യമന്ത്രി സി എച്ച് മുഹമ്മദ് കോയയെ കുറിച്ച് എഴുതിയഅറിവിന്റെ ക്യാപ്സ്യൂളുകൾ എന്ന പുസ്തകവും ഉമ്മൻ ചാണ്ടിയെ കുറിച്ച് എഴുതിയ ഹൃദയ പക്ഷത്തെ കുഞ്ഞൂഞ്ഞ് എന്ന പുസ്തകവുമാണ് ഒരേ വേദിയിൽ പ്രകാശനം ചെയ്തത്.തിരുവനന്തപുരത്ത് നടക്കുന്ന കേരള നിയമ സഭാ പുസ്കോത്സവ വേദിയിലായിരുന്നു രണ്ട് പുസ്തകങ്ങളുടേയും പ്രകാശനം . സി. എച്ച് മുഹമ്മദ് കോയയെ  കുറിച്ച് […]

Read More
 മുഖ്യമന്ത്രി പിണറായി വിജയന് നേരെ വധ ഭീഷണി സന്ദേശം; പിന്നിൽ സ്കൂൾ വിദ്യാർത്ഥിയെന്ന് പോലീസ്

മുഖ്യമന്ത്രി പിണറായി വിജയന് നേരെ വധ ഭീഷണി സന്ദേശം; പിന്നിൽ സ്കൂൾ വിദ്യാർത്ഥിയെന്ന് പോലീസ്

മുഖ്യമന്ത്രി പിണറായി വിജയന് നേരെ വധ ഭീഷണി. പോലീസ് ആസ്ഥാനത്തേക്കാണ് സന്ദേശമെത്തിയത്. സ്‌കൂ ള്‍ വിദ്യാര്‍ത്ഥിയാണ് ഭീഷണി സന്ദേശമയച്ചതിന് പിന്നിലെന്ന് തിരുവനന്തപുരം മ്യൂസിയം പൊലീസ് പറഞ്ഞു. ഇന്നലെ വൈകുന്നേരം അഞ്ചേ കാലോടെ പോലീസ് ആസ്ഥാനത്തേക്ക് ഒരു ഫോൺ കോൾ എത്തി. വിളിച്ചയാൾ ആദ്യം മോശമായി സംസാരിക്കുകയും പിന്നാലെ മുഖ്യമന്ത്രിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പൊലീസിന്റെ എമര്‍ജന്‍സി സപ്പോര്‍ട്ടിങ് നമ്പരായ 112ലേക്ക് വിളിച്ചായിരുന്നു വധഭീഷണി മുഴക്കിയത്. തുടര്‍ന്ന് പൊലീസ് ആസ്ഥാനത്ത് നിന്ന്, വിളിച്ച നമ്പര്‍ മ്യൂസിയം പൊലീസിന് കൈമാറി. […]

Read More
 കേരളവർമ്മ കോളജിലെ തെരഞ്ഞെടുപ്പ് അട്ടിമറി;  ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ച് പ്രതിപക്ഷ നേതാവ്

കേരളവർമ്മ കോളജിലെ തെരഞ്ഞെടുപ്പ് അട്ടിമറി; ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ച് പ്രതിപക്ഷ നേതാവ്

കേരളവർമ്മയിൽ കാഴ്ച പരിമിതിയുള്ളശ്രീകുട്ടൻ്റെ വിജയം ജനാധിപത്യത്തിന്റെ വിജയമായിരുന്നു എന്ന് വി ഡി സതീശൻ. അത് കേരളവർമ്മയിലെ കുട്ടികളുടെ തീരുമാനമായിരുന്നു. കെ എസ് യു വിജയം അംഗീകരിക്കാതെ പാതിരാത്രിയിലും റീ കൗണ്ടിംഗ് നടത്തി ജനാധിപത്യ വിജയത്തെ അട്ടിമറിക്കുകയായിരുന്നു എസ് എഫ് ഐ എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. അതിന് കൂട്ടുനിന്നത് രാഷ്ട്രീയ തിമിരം ബാധിച്ച ചില അധ്യാപകരാണെന്നും ഫേസ്ബുക് പോസ്റ്റിലൂടെ വി ഡി സതീശൻ വ്യക്തമാക്കി. എന്ത് കാരണത്താൽ കെ എസ് യുന് ലഭിച്ച വോട്ടുകൾ അസാധുവാകുന്നുവോ അതേ […]

Read More
 യുദ്ധം ഏറ്റവും കൂടുതൽ ബാധിക്കപ്പെടുന്നത് കുട്ടികളെ; കൈലാഷ് സത്യാർത്ഥി

യുദ്ധം ഏറ്റവും കൂടുതൽ ബാധിക്കപ്പെടുന്നത് കുട്ടികളെ; കൈലാഷ് സത്യാർത്ഥി

വിദ്യാഭ്യാസമെന്ന താക്കോൽ കൊണ്ടേ മനുഷ്യാവകാശത്തിലേക്കുള്ള വാതിൽ തുറക്കാൻ സാധിക്കുകയുള്ളൂ എന്ന് നൊബേൽ സമ്മാന ജേതാവും മനുഷ്യാവകാശ പ്രവർത്തകനുമായ കൈലാഷ് സത്യാർത്ഥി. കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ ശാക്തീകരണവും സന്തുലീകരണവുമൊക്കെ വിദ്യാഭ്യാസത്തിലൂടെയേ സാധ്യമാകൂ. കേരളം ഈ മേഖലയിൽ രാജ്യത്തിന് തന്നെ മാതൃകയാണെന്നും സത്യാർത്ഥി പറഞ്ഞു. സാങ്കേതികവിദ്യ, സാമ്പത്തിക സുസ്ഥിരത, വിതരണ സംവിധാനങ്ങൾ തുടങ്ങിയവയെല്ലാം മികച്ച രീതിയിൽ ലഭ്യമായ ആധുനിക ലോകത്താണ് നമ്മൾ ഇന്ന് ജീവിക്കുന്നത്. എന്നാൽ ലോകരാഷ്ട്രങ്ങൾക്കിടയിൽ വലിയ അസമത്വം […]

Read More
 ‘ആൺമേൽക്കോയ്മ ഒരു അടുപ്പാണെങ്കിൽ, സ്ത്രീവിരുദ്ധത അതിലെ അഗ്നിയാണ്, അതിൽ വേവുന്ന അത്താഴമാണ്‌ ഫാസിസം’- കെ ആർ മീര

‘ആൺമേൽക്കോയ്മ ഒരു അടുപ്പാണെങ്കിൽ, സ്ത്രീവിരുദ്ധത അതിലെ അഗ്നിയാണ്, അതിൽ വേവുന്ന അത്താഴമാണ്‌ ഫാസിസം’- കെ ആർ മീര

ആൺമേൽക്കോയ്മ ഒരു അടുപ്പാണെങ്കിൽ, സ്ത്രീവിരുദ്ധത അതിലെ അഗ്നിയാണ്, അതിൽ വേവുന്ന അത്താഴമാണ്‌ ഫാസിസമെന്ന് എഴുത്തുകാരി കെ ആർ മീര. കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി ‘മീറ്റ് ദ ഓതര്‍’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മലയാളത്തിന്റെ പ്രിയ എഴുത്തുകാരി. സമൂഹത്തിൽ സ്ത്രീയ്ക്ക് തുല്യ അവകാശങ്ങൾ ലഭിക്കാൻ പുരുഷ കേന്ദ്രീകൃത സംവിധാനത്തെ ആകെ ഉടച്ചു വാർക്കേണ്ടതുണ്ട്. അധികാരകേന്ദ്രങ്ങൾ പങ്കിടാൻ സമൂഹം തയ്യാറാകാത്തിടത്തോളം കാലം സംവരണം എന്ന പ്രക്രിയ ആവശ്യമാണെന്ന് കെ.ആർ മീര അഭിപ്രായപ്പെട്ടു. പിതൃവാത്സല്യം, ഗുരുനാഥന്റെ വാത്സല്യം എന്നീ വർണ്ണനകൾ […]

Read More
 നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ രണ്ടാം ദിനം: അറിയാം ഇന്നത്തെ പരിപാടികൾ

നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ രണ്ടാം ദിനം: അറിയാം ഇന്നത്തെ പരിപാടികൾ

വേദി ഒന്ന്: ഉച്ചയ്ക്ക് 2.30- 3.30 കെ.എൽ.ഐ.ബി.എഫ് ഡയലോഗ്സ് പങ്കെടുക്കുന്നത്: സന്തോഷ് ജോർജ് കുളങ്ങര, ഷിജിൻ പി. (വിഷയം: ‘മലയാളത്തിന്റെ ലോകസഞ്ചാരിക്കൊപ്പം’) വൈകിട്ട് 4.00 – ആദരം. മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം.ടി. വാസുദേവൻ നായർക്ക് നിയമസഭ അ‌വാർഡ് നൽകി ആദരിക്കുന്നു. വൈകിട്ട് 6.30- 8.00 അക്ഷരശ്ലോക സദസ്സ് വിദ്യാധിരാജ അക്ഷരശ്ലോക സമിതി, കണ്ണമ്മൂല വേദി രണ്ട്: രാവിലെ 10.30- 11.30 പാനല്‍ ചര്‍ച്ചപങ്കെടുക്കുന്നത്: പള്ളിയറ ശ്രീധരൻ, ഡോ. മോഹൻറോയ് ജി, രാധിക സി. നായർ(വിഷയം: ‘ബാല്യം-സാഹിത്യം-അവകാശം’)”മോഡറേറ്റർ: […]

Read More
 കേരളീയം പരിപാടിക്ക് എത്താത്തവർക്ക് ഭീഷണി: കുടുംബശ്രീ അംഗങ്ങൾ 250 രൂപ പിഴ

കേരളീയം പരിപാടിക്ക് എത്താത്തവർക്ക് ഭീഷണി: കുടുംബശ്രീ അംഗങ്ങൾ 250 രൂപ പിഴ

തിരുവനന്തപുരം :കേരളീയം ഉദ്ഘാടനത്തിന് പങ്കെടുക്കാത്ത കുടുംബശ്രീ അംഗങ്ങൾക്കെതിരെ ഭീഷണി മുഴക്കി. തിരുവനന്തപുരം കോർപറേഷനിലെ സിഡിഎസ് ചെയർപേഴ്‌സൺ സിന്ധു ശശി ആണ് ഭീഷണി മുഴക്കിയത്. വാട്സ്ആപ്പിലൂടെയാണ് സിന്ധുവിന്റെ പിഴ ഭീഷണി. കുടുംബശ്രീ അംഗങ്ങൾ 250 രൂപ പിഴയടക്കണമെന്ന് കാണിച്ച് കുടുംബശ്രീ അംഗങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ശബ്ദ സന്ദേശം ഇട്ടത്. സംഭവം വിവാദമായതോടെ ഓഡിയോ സന്ദേശം സിന്ധു ശശി ഡിലീറ്റ് ചെയ്തു. പണം വാങ്ങാൻ ഉദ്ദേശമുണ്ടായിരുന്നില്ലെന്നും ഉദ്ഘാടനത്തിന് പങ്കെടുത്തവർ പരാതി ഉന്നയിച്ചപ്പോൾ ഓഡിയോ ഇട്ടതാണെന്നും സിന്ധു ശശി പിന്നീട് വിശദീകരിച്ചു. […]

Read More