ഇരവഞ്ഞി പുഴയിൽ വീണ്ടും നീർനായ ആക്രമണം ; പൊറുതിമുട്ടി നാട്ടുകാർ

ഇരവഞ്ഞി പുഴയിൽ വീണ്ടും നീർനായ ആക്രമണം ; പൊറുതിമുട്ടി നാട്ടുകാർ

മുക്കം ഇരവഞ്ഞി പുഴയിൽ വീണ്ടും നീർനായ ആക്രമണം. വൈകീട്ട്പുഴയിൽ കുളിക്കാൻ ഇറങ്ങിയ രണ്ടു വിദ്യാർത്ഥികൾക്കാണ് തെരുവ് നായയുടെ കടിയേറ്റത്.ഷറഫുദീന്റെ മകൻ മുഹമ്മദ് സിനാൻ(12),കൊളോറാമ്മൽ മുജീബിന്റെ മകൻ ഷാൻ (13) എന്നിവർക്കാണ് പരിക്കേറ്റത് . കാരശ്ശേരി പഞ്ചായത് ഓഫിസിനു സമീപത്തെ പാറക്കടവിൽ കുളിക്കാനിറങ്ങിയതായിരുന്നു വിദ്യാർത്ഥികൾ . പരിക്കേറ്റ വിദ്യാർത്ഥികളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നീർനായ ആക്രമണത്തിൽ പൊറുതിമുട്ടിയ ജനങ്ങൾ ഒക്ടോബർ രണ്ടിന് ഇരകളുടെ സംഘമം നടത്തിയിരുന്നു.പുഴയിൽ ഇറങ്ങുന്നവരെ നീർനായ്ക്കൾ അക്രമിക്കുന്നത് നിയമ സഭയിൽ വരെ ചർച്ചയാവുകയും ചെയ്തിരുന്നു.

Read More
 നടുവണ്ണൂർ വോളിബോൾ അക്കാദമി നാടിന് സമർപ്പിച്ചു

നടുവണ്ണൂർ വോളിബോൾ അക്കാദമി നാടിന് സമർപ്പിച്ചു

ഈ സാമ്പത്തിക വർഷം 113 പുതിയ ചെറിയ കളിക്കളങ്ങൾ നിർമ്മിക്കുമെന്ന് കായിക-ഹജ്ജ് വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാൻ പറഞ്ഞു. നടുവണ്ണൂർ വോളിബോൾ അക്കാദമി നാടിന് സമർപ്പിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാ പഞ്ചായത്തുകളിലും ഓരോ കളിക്കളങ്ങൾ ഉണ്ടാവുക എന്ന ലക്ഷ്യം പൂർത്തീകരിക്കാൻ പോവുകയാണ്. സർക്കാർ സംവിധാനത്തിൽ നിർമ്മിച്ച സംസ്ഥാനത്തെ മികച്ച ഇൻഡോർ സ്റ്റേഡിയങ്ങളിലൊന്നാണ് നടുവണ്ണൂരിലേതെന്നും മന്ത്രി പറഞ്ഞു.എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും കളിസ്ഥലങ്ങൾ സ്ഥാപിക്കുന്നതിനായി തുക വിനിയോഗിച്ചു കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഓരോ പഞ്ചായത്തിലും കുറഞ്ഞത് അഞ്ച് കായിക […]

Read More
 ജലമയൂരം നീന്തൽക്കുളം പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

ജലമയൂരം നീന്തൽക്കുളം പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

2023 ഏപ്രിൽ മുതൽ ജൂൺ വരെ മാത്രം 4914.818 കിലോമീറ്റർ നീർച്ചാലുകളും 736 കുളങ്ങളും പുനരുജ്ജീവിപ്പിക്കുവാൻ ഹരിതകേരളം മിഷന് സാധിച്ചതായി പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കോഴിക്കോട് ജില്ലാ പഞ്ചായത്ത് നമ്പികുളം ഏറ്റെടുത്ത് നവീകരിച്ച ജലമയൂരം നീന്തൽക്കുളവും പുതുതായി നിർമ്മിച്ച വിശ്രമകേന്ദ്രവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 757 പുതിയ കുളങ്ങൾ നിർമിച്ചമായും മന്ത്രി പറഞ്ഞു. ജലദൗർലഭ്യം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്ത് തന്നെ ആദ്യമായി കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ജലബജറ്റ് അവതരിപ്പിക്കുന്ന പ്രവർത്തനം പുരോഗമിക്കുകയാണെന്ന് […]

Read More
 അറബിക്കടലിൽ ‘തേജ്’ ചുഴലിക്കാറ്റ്:കേരളത്തിലും തമിഴ്നാട്ടിലും ഇനി തുലാവർഷക്കാലം

അറബിക്കടലിൽ ‘തേജ്’ ചുഴലിക്കാറ്റ്:കേരളത്തിലും തമിഴ്നാട്ടിലും ഇനി തുലാവർഷക്കാലം

തിരുവനന്തപുരം: കേരളത്തിലും തമിഴ്നാട്ടിലും തുലാവർഷം തുടങ്ങിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത 48 മണിക്കൂറിനുള്ളിൽ തുലാവർഷം തെക്കേ ഇന്ത്യക്കു മുകളിൽ എത്തിച്ചേരാൻ സാധ്യതയുണ്ട്. തുലാവർഷം തുടക്കത്തിൽ ദുർബലമായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അറബിക്കടലിൽ തേജ് ചുഴലിക്കാറ്റ് രൂപപ്പെട്ടിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം നാളെയോടെ തീവ്ര ന്യൂന മർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്നും ഒക്ടോബർ 23, […]

Read More
 കുടുംബ വഴക്ക്; വൃദ്ധയുടെ വീട് ജെസിബി കൊണ്ട് ഇടിച്ചു നിരത്തി ബന്ധുവായ യുവാവ്

കുടുംബ വഴക്ക്; വൃദ്ധയുടെ വീട് ജെസിബി കൊണ്ട് ഇടിച്ചു നിരത്തി ബന്ധുവായ യുവാവ്

എറണാകുളം നോർത്ത് പറവൂരിൽ കുടുംബ വഴക്കിനെ തുടർന്ന് വൃദ്ധയുടെ വീട് ജെസിബി കൊണ്ട് ഇടിച്ചു നിരത്തി ബന്ധുവായ യുവാവ്.വാടാപ്പിള്ളി പറമ്പ് ലീലയുടെ വീടാണ് സഹോദരൻ്റെ മകൻ രമേശ് ഇടിച്ചു നിരത്തിയത്. ലീലയുടെ പേരിലുള്ള വീട്ടിൽ നിന്ന് ഇറങ്ങികൊടുക്കണമെന്ന് രമേശ് കുറച്ചുനാളുകളായി ആവശ്യപ്പെട്ടിരുന്നു. വീട്ടുജോലി ചെയ്‍താണ് അവിവിവാഹിതയായ ലീല ജീവിക്കുന്നത്. വൈകിട്ട് ജോലി കഴിഞ്ഞ് മടങ്ങിവന്നപ്പോഴാണ് വീട് ഇടിച്ചുപൊളിച്ച് ഇട്ടിരിക്കുന്നത് കാണുന്നത്. ഇയാൾ ഈ വീട് ഇടിച്ചു നിരത്തി സ്ഥലം സ്വന്തമാക്കുമെന്ന് ഇടയ്ക്കിടെ ഭീഷണിപ്പെടുത്തുമായിരുന്നു. യാതൊരു നിയമപരമായ അവകാശങ്ങളും […]

Read More
 പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിക്ക് വേണ്ടി ചാരപ്രവർത്തനം ; ഗുജറാത്ത് സ്വദേശി അറസ്റ്റിൽ

പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിക്ക് വേണ്ടി ചാരപ്രവർത്തനം ; ഗുജറാത്ത് സ്വദേശി അറസ്റ്റിൽ

പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിക്ക് വേണ്ടി ചാരപ്രവർത്തനം നടത്തിയതിന് ഗുജറാത്ത് സ്വദേശി അറസ്റ്റിലായി. ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേന (എടിഎസ്) യാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പാകിസ്ഥാൻ വംശജനായ ഇയാൾ 10 വർഷം മുമ്പ് ഇന്ത്യൻ പൗരത്വം നേടിയ വ്യക്തിയാണെന്ന് അധികൃതർ അറിയിച്ചു. മിലിട്ടറി ഇന്റലിജൻസ് ഏജൻസിയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആനന്ദിലെ താരാപൂർ സ്വദേശിയായ ലാഭ് ശങ്കർ മഹേശ്വരിയെയാണ് എടിഎസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. ഇന്ത്യയിലെ സിം കാർഡ് ഉപയോ​ഗിച്ച് പാകിസ്ഥാനിലിരുന്ന് ഇന്ത്യയിലെ മിലിട്ടറി ഉദ്യോ​ഗസ്ഥരുടെയും […]

Read More
 നാല് വർഷത്തെ പ്രവാസ ജീവിതം; നവാസ് ഷെരീഫ് ഇന്ന് പാക്കിസ്ഥാനിൽ മടങ്ങിയെത്തും.

നാല് വർഷത്തെ പ്രവാസ ജീവിതം; നവാസ് ഷെരീഫ് ഇന്ന് പാക്കിസ്ഥാനിൽ മടങ്ങിയെത്തും.

നാല് വർഷത്തെ സ്വയം പ്രവാസ ജീവിതത്തിന് ശേഷം മുൻ പാക്കിസ്ഥാൻ പ്രസിഡന്‍റ് ഇന്ന് സ്വന്തം രാജ്യത്തേക്ക് മടങ്ങിയെത്തും. നവാസ് ഷെരീഫ് നവംബർ 2019-ലാണ് ചികിത്സയ്ക്കായി ലാഹോർ ഹൈക്കോടതിയുടെ അനുമതിയോടെ വിദേശത്തേക്ക് പോയത്. അതിന് ശേഷം നവാസ് നാട്ടിലേക്ക് തിരികെ വന്നിട്ടില്ല. പാക്കിസ്ഥാനിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്നോടിയായാണ് നവാസ് ഷെരീഫിന്‍റെ തിരിച്ച് വരവെന്നത് ശ്രദ്ധേയമാണ്.മൂന്ന് തവണ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷരീഫ് അഴിമതിക്കേസിൽ 7 വർഷം തടവിന് ശിക്ഷിക്കപ്പെട്ട് ലഹോർ ജയിലിൽ കഴിയവേയാണ് ചികിത്സയ്ക്കായി ലണ്ടനിലേക്ക് പോയത്. ചികിത്സയ്ക്കായി പോയ […]

Read More
 റഫാ ഇടനാഴി തുറന്നു; മരുന്നുകളുമായി ആദ്യ ട്രക്ക് ഗാസയിലെത്തി

റഫാ ഇടനാഴി തുറന്നു; മരുന്നുകളുമായി ആദ്യ ട്രക്ക് ഗാസയിലെത്തി

ഗാസയിലേക്ക് ആവശ്യ സാധനങ്ങൾ എത്തിക്കാൻ റഫാ ഇടനാഴി തുറന്നു. പ്രതിദിനം 20 ട്രാക്കുകൾക്കാണ് അനുമതി. യു എൻ അയച്ചജീവൻ രക്ഷാ മരുന്നുകളും ചികിത്സാ ഉപകരണങ്ങളുമായാണ് ട്രക്കുകൾ എത്തുന്നത്. കുടിവെള്ളവും ഇന്ധനവും ഇല്ലായെന്നാണ് സ്ഥിരീകരണം. ഇന്നലെ കവാടം തുറക്കുമെന്നായിരുന്ന് അറിയിച്ചിരുന്നത് എന്നാൽ സമയം നീണ്ടുപോകുകയായിരുന്നു. ജോ ബൈഡനും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും നടത്തിയ ചര്‍ച്ചയിലാണ് ഗാസയിലേക്ക് അവശ്യ വസ്തുക്കള്‍ എത്തിക്കാന്‍ തീരുമാനമായത്.എന്നാല്‍ ദുരിതമനുഭവിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യര്‍ക്ക് 20 ട്രക്കുകളിലെ സഹായം മതിയാവില്ലെന്നുറപ്പാണ്. ഈജിപ്ത് പ്രസിഡന്റ് അബ്ദല്‍ ഫത്താ […]

Read More
 ഉദ്യോഗസ്ഥരുടെ ഇഷ്ടക്കാര്‍ക്ക് മാത്രം നിയമനം ; പമ്പയിലെ പുരോഹിത നിയമനത്തില്‍ ക്രമക്കേട്

ഉദ്യോഗസ്ഥരുടെ ഇഷ്ടക്കാര്‍ക്ക് മാത്രം നിയമനം ; പമ്പയിലെ പുരോഹിത നിയമനത്തില്‍ ക്രമക്കേട്

ശബരിമല തീർത്ഥാടനവുമായി ദേവസ്വം ബോര്‍ഡ് നടത്തിയ പമ്പയിലെ പുരോഹിത നിയമനത്തില്‍ ക്രമക്കേട്. പിതൃ പൂജ നടത്തുന്ന ബലിത്തറകളിലെ നിയമനം ബോര്‍ഡ് ഉദ്യോഗസ്ഥരുടെ ഇഷ്ടക്കാര്‍ക്ക് മാത്രമെന്നാണ് ആരോപണം. കഴിഞ്ഞ നാലു വര്‍ഷമായി കരാര്‍ ലഭിക്കുന്നത് ഒരേ ആളുകള്‍ക്കാണെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. മാര്‍ക്ക് പ്രസിദ്ധീകരിക്കുന്ന പതിവ് നിര്‍ത്തിയാണ് ഇത്തവണ പട്ടിക പ്രസിദ്ധീകരിച്ചത്കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇതിനുള്ള കരാര്‍ ലഭിക്കുന്നത് ഒരേ ആളുകള്‍ക്കാണ്. 2020 മുതല്‍ ദേവസ്വം ബോര്‍ഡ് ബലിത്തറ നടത്താന്‍ നിയമനം നല്‍കിയവരുടെ പട്ടികയാണിത്. ഓരോ വര്‍ഷവും ലിസ്റ്റിലെ ക്രമപട്ടകയില്‍ […]

Read More
 വയനാട്ടിൽ ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തി;  ​ഗൃഹനാഥൻ ജീവനൊടുക്കി

വയനാട്ടിൽ ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തി; ​ഗൃഹനാഥൻ ജീവനൊടുക്കി

വയനാട് സുൽത്താൻ ബത്തേരി ആറാം മൈലിൽ ഭാര്യയെയും മകനെയും വെട്ടിക്കൊന്ന് ​ഗൃഹനാഥൻ ജീവനൊടുക്കി. പുത്തൻപുരയ്ക്കൽ ഷാജു ആണ് ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെയ്തത്. ഷാജുവിന്റെ ഭാര്യ ബിന്ദു, മകൻ ബേസിൽ എന്നിവരാണ് കൊല്ലപ്പെട്ടത്. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം. ഷാജുവിനെ വീടിന്റെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.ഷാജു മദ്യപിച്ച് സ്ഥിരം പ്രശ്നമുണ്ടാക്കുമായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. ഭാര്യയുടെയും മകന്‍റെയും പരാതിയെ തുടര്‍ന്ന് ഷാജു വീട്ടിലെത്തുന്നത് കോടതി വിലക്കിയിരുന്നു. ഒരുമാസം മുന്‍പാണ് കോടതി ഉത്തരവിട്ടത്. നീണ്ടകാലമായി […]

Read More