കരിപ്പൂർ വിമാനത്താവളം ഈ മാസം അവസാനത്തോടെ  മുഴുവൻ സമയ സർവീസ്; റൺവേ റീ കാർപ്പറ്റിംഗ് പൂർത്തിയായി

കരിപ്പൂർ വിമാനത്താവളം ഈ മാസം അവസാനത്തോടെ മുഴുവൻ സമയ സർവീസ്; റൺവേ റീ കാർപ്പറ്റിംഗ് പൂർത്തിയായി

റണ്‍വേ റീ കാര്‍പ്പറ്റിംഗ് പൂര്‍ത്തിയായതോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും മുഴുവന്‍ സമയ സര്‍വീസ് പുനരാരംഭിക്കുന്നു. ഈ മാസം 28 മുതല്‍ മുഴുവന്‍ സമയ സര്‍വീസ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. റീ കാര്‍പ്പറ്റിംഗ് പ്രവൃത്തികളെ തുടര്‍ന്ന് പകല്‍ സമയത്ത് മാത്രമാണ് നിലവില്‍ കരിപ്പൂരില്‍ നിന്നും സര്‍വീസ് നടത്തുന്നത്.കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ റീ കാര്‍പ്പറ്റിംഗ് പ്രവൃത്തി ജനുവരിയിലാണ് തുടങ്ങിയത്. പ്രവൃത്തി തുടങ്ങിയതു മുതല്‍ വിമാനത്താവളത്തില്‍ നിന്നുമുള്ള സര്‍വീസുകള്‍ രാവിലെ പത്തു മണി മുതല്‍ വൈകിട്ട് ആറു മണിവരെയായി പുനക്രമീകരിച്ചിരുന്നു. റണ്‍വേ റീകാര്‍പ്പറ്റിങ്ങിന് […]

Read More
 ഒരു നൂറ്റാണ്ട് കണ്ട സമര ജീവിതം; വി എസ് അച്യുതാനന്ദന് ഇന്ന് നൂറാം ജന്മദിനം

ഒരു നൂറ്റാണ്ട് കണ്ട സമര ജീവിതം; വി എസ് അച്യുതാനന്ദന് ഇന്ന് നൂറാം ജന്മദിനം

കേരള രാഷ്ട്രീയത്തിലെ വിപ്ലവ സൂര്യൻ വി എസ് അച്യുതാനന്ദന് ഇന്ന് നൂറാം ജന്മദിനം. അടിമുടി സമര പോരാളിയായ മനുഷ്യൻ. മലയാളി മനസിനെ ആഴത്തിൽ സ്വാധീനിക്കുകയും ആവേശഭരിതമാക്കുകയും ചെയ്ത സമര നായകൻ. ജനങ്ങളുടെ പ്രതീക്ഷ ആയിമാറിയ നേതാവ് , ഇങ്ങനെ ഒട്ടനേകം വിശേഷണങ്ങളുണ്ട് വി എസ് എന്ന വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദന് അനാഥത്വത്തിന്റെ നൊമ്പരം പേറി നാലാം വയസ്സിൽ അമ്മയേയും പതിനൊന്നാം വയസ്സിൽ അച്ഛനേയും നഷ്ടപ്പെട്ട വിഎസ് കടുത്തദാരിദ്ര്യത്തിൽ കെട്ടിപ്പൊക്കിയതായിരുന്നു ആ പോരാട്ട ജീവിതം. 1965 മുതൽ 2016 […]

Read More
 അവസാനഘട്ട ഒരുക്കത്തിൽ തിരുവനന്തപുരം ; പുസ്തകോത്സവം നവംബർ ഒന്നിന്

അവസാനഘട്ട ഒരുക്കത്തിൽ തിരുവനന്തപുരം ; പുസ്തകോത്സവം നവംബർ ഒന്നിന്

160 പ്രസാധകർ , 256 സ്റ്റാളുകൾ, പുസ്തക പ്രകാശനങ്ങൾ, പുസ്തക ചർച്ചകൾ, സാംസ്കാരിക പരിപാടികൾ .നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം (കെഎൽഐബിഎഫ്) രണ്ടാം പതിപ്പ് പ്രൗഡ ഗംഭീരമാക്കാനുള്ള അവസാന ഘട്ട ഒരുക്കങ്ങളിലാണ് തലസ്ഥാന നഗരി.നിയമസഭാ സമുച്ചയത്തിന് ചുറ്റും സ്റ്റാളുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. നറുക്കെടുപ്പിലൂെടയാണ് ഓരോരുത്തർക്കും സ്റ്റാളുകൾക്കുള്ള ഇടം അനുവദിക്കുന്നത്. അതുകൊണ്ടുതന്നെ എല്ലാ പ്രസാധകർക്കും പുസ്തകോത്സവത്തിൽ ഒരു പോലെ പ്രാധാന്യം ലഭിക്കും. ഒക്ടോബർ 25ന് രാവിലെയാണ് നറുക്കെടുപ്പ്. നാലു വേദികളിലായി പുസ്തക പ്രകാശനങ്ങൾ, പുസ്തക ചർച്ചകൾ, സാംസ്കാരിക പരിപാടികൾ […]

Read More
 അറിയിപ്പുകൾ

അറിയിപ്പുകൾ

ഇംഗ്ലീഷ് ടീച്ചർ നിയമനംഗവ. വനിതാ പോളിടെക്നിക് കോളേജിന്റെ അനുബന്ധ സ്ഥാപനമായ ഗവ: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് മലാപ്പറമ്പിൽ ഒഴിവുളള ഇംഗ്ലീഷ് ടീച്ചർ (ഗസ്റ്റ്) തസ്തികയിൽ നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു. ഇംഗ്ലീഷിൽ ഒന്നാം ക്ലാസ്സോടെയുളള ബിരുദാനന്തര ബിരുദവും ബിഎഡും സെറ്റും ആണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 26 നു രാവിലെ 10 മണിക്ക് പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന എല്ലാ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം പ്രിൻസിപ്പാൾ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. […]

Read More
 ‘ആർദ്രം ആരോഗ്യം’: താമരശ്ശേരി താലൂക്ക് ആശുപത്രി ആരോഗ്യമന്ത്രി വീണാ ജോർജ് സന്ദർശിച്ചു

‘ആർദ്രം ആരോഗ്യം’: താമരശ്ശേരി താലൂക്ക് ആശുപത്രി ആരോഗ്യമന്ത്രി വീണാ ജോർജ് സന്ദർശിച്ചു

‘ആർദ്രം ആരോഗ്യം’ പരിപാടിയുടെ ഭാഗമായി താമരശ്ശേരി താലൂക്ക് ആശുപത്രി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് സന്ദർശിച്ചു. താലൂക്ക് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിലെ സൗകര്യങ്ങളും നിർമ്മാണം പുരോഗമിക്കുന്ന പുതിയ ഒ.പി, ഓപ്പറേഷൻ തിയേറ്റർ എന്നിവയുടെ നിർമ്മാണ പ്രവൃത്തികളും മന്ത്രി വിലയിരുത്തി. വാർഡുകൾ സന്ദർശിച്ച മന്ത്രി രോഗികളുടെ സുഖവിവരങ്ങളും ആശുപത്രിയിലെ സൗകര്യങ്ങളെക്കുറിച്ചും ചോദിച്ചറിഞ്ഞു. താമരശ്ശേരി താലൂക്ക് ആശുപത്രിയുമായി ബന്ധപ്പെട്ട മറ്റു വികസന കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി കലക്ടറേറ്റിൽ യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു. എം കെ മുനീർ എം എൽ എ, […]

Read More
 എം.എം മണിയെ നിലയ്ക്കു നിര്‍ത്താന്‍ സി.പി.എമ്മും മുഖ്യമന്ത്രിയും ഇടപെടണം;  പ്രതിപക്ഷ നേതാവ്

എം.എം മണിയെ നിലയ്ക്കു നിര്‍ത്താന്‍ സി.പി.എമ്മും മുഖ്യമന്ത്രിയും ഇടപെടണം; പ്രതിപക്ഷ നേതാവ്

കേരളത്തിലെ ഏറ്റവും മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളില്‍ ഒരാളായ പി.ജെ ജോസഫിനെ അധിക്ഷേപിച്ച എം.എം മണി കേരളത്തിന്റെയാകെയും സി.പി.എമ്മിന്റെയും ഗതികേടായി മാറരുത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മണിയെ നിലയ്ക്കു നിര്‍ത്താന്‍ സി.പി.എമ്മും മുഖ്യമന്ത്രിയും ഇടപെടണം എന്നും അദ്ദേഹം വാർത്തകുറിപ്പിൽ അറിയിച്ചു.മറുപടി ഇല്ലാതെ വരുമ്പോഴും സര്‍ക്കാര്‍ പ്രതിസന്ധിയിലാകുമ്പോഴും രാഷ്ട്രീയ എതിരാളികളെ അധിക്ഷേപിക്കാന്‍ എം.എം മണിയെ പോലുള്ള വാപോയ കോടാലികളെ ഇറക്കി വിടുന്നത് സി.പി.എം കാലങ്ങളായി പയറ്റുന്ന തന്ത്രമാണ്. ഇതിന് മുന്‍പും മണിയുടെ അശ്ലീല വാക്കുകള്‍ കേരളത്തിന്റെ […]

Read More
 ‘എന്റെ ഭൂമി’ ഇന്റഗ്രേറ്റഡ് പോർട്ടൽ സംവിധാനം നവംബറിൽ: മന്ത്രി കെ രാജൻ

‘എന്റെ ഭൂമി’ ഇന്റഗ്രേറ്റഡ് പോർട്ടൽ സംവിധാനം നവംബറിൽ: മന്ത്രി കെ രാജൻ

ഡിജിറ്റൽ റീസർവ്വേയുടെ ഭാഗമായി ‘എന്റെ ഭൂമി’ ഇന്റഗ്രേറ്റഡ് പോർട്ടൽ സംവിധാനം ഇന്ത്യയിൽ തന്നെ ആദ്യമായി കേരളത്തിൽ നവംബർ മാസം നിലവിൽ വരുമെന്ന് റവന്യൂ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. വളയം സ്മാർട്ട് വില്ലേജ് ഓഫീസ് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഡിജിറ്റൽ റീസർവ്വേയുടെ ഭാഗമായി ‘എന്റെ ഭൂമി’ പോർട്ടൽ ഇന്ത്യയിൽ ആദ്യമായി സംഭാവന ചെയ്യാൻ പോകുന്നത് കേരളമാണ്. ഇത് നിലവിൽ വരാൻ ഡിജിറ്റൽ റീ സർവ്വേ പൂർത്തിയാകുന്ന കാലം വരെ കാത്തിരിക്കേണ്ടി […]

Read More
 ലക്ഷ്യം മാലിന്യമുക്ത മണ്ഡലം; പദ്ധതിയുമായി കുന്ദമംഗലം നിയോജക മണ്ഡലം

ലക്ഷ്യം മാലിന്യമുക്ത മണ്ഡലം; പദ്ധതിയുമായി കുന്ദമംഗലം നിയോജക മണ്ഡലം

കുന്ദമംഗലം നിയോജക മണ്ഡലത്തെ 2024 ജനുവരി 26 ന് മുമ്പായി സമ്പൂർണ്ണ മാലിന്യമുക്ത മണ്ഡലമായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾ ത്വരിതഗതിയിൽ പുരോഗമിക്കുന്നു. ഗ്രാമപഞ്ചായത്ത് തലത്തിൽ മാലിന്യ സംസ്കരണത്തിലുള്ള പ്രതിസന്ധികൾ പരിഹരിക്കുന്നതിനും പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിനും കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത്‌ ഹാളിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ പദ്ധതികൾ ആവിഷ്കരിച്ചു. വാർഡ് അടിസ്ഥാനത്തിൽ മിനി എം.സി.എഫ് യൂണിറ്റുകൾ സ്ഥാപിക്കുന്നതിനും ഹരിതകർമ സേനയെ ശാക്തീകരിക്കുന്നതിനും നടപടികൾ സ്വീകരിക്കാനും എം.സി.എഫ് യൂണിറ്റുകൾ സംബന്ധിച്ച് ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനും തീരുമാനിച്ചു. മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നിലപാട് […]

Read More
 ആറ് വയസ്സുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിയ്ക്ക് ഇരുപത് വര്‍ഷം കഠിന തടവ്

ആറ് വയസ്സുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിയ്ക്ക് ഇരുപത് വര്‍ഷം കഠിന തടവ്

തിരുവനന്തപുരം: പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ആറ് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 20 വര്‍ഷം കഠിനതടവ്. കൊല്ലം പാരിപ്പള്ളി കിഴക്കേ നില മിഥുന്‍ ഭവനത്തില്‍ മിഥുന്‍(26) എന്നയാള്‍ക്കാണ് ശിക്ഷ ലഭിച്ചത്. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. തടവ് ശിക്ഷയ്ക്ക് പുറമെ 35,000 രൂപ പിഴയും പ്രതി ഒടുക്കണം. തിരുവനന്തപുരം അതിവേഗ പ്രത്യേക ജഡ്ജി ആര്‍.രേഖ ആണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടുതല്‍ തടവ് അനുഭവിക്കണം. പിഴ തുക കുട്ടിക്ക് നല്‍കണം.ലീഗല്‍ സര്‍വീസസ് അതോറിട്ടി […]

Read More
 സ്നേഹിൽകുമാർ സിംഗ് കോഴിക്കോട് ജില്ലാ കളക്ടർ ആയി ചുമതലയേറ്റു

സ്നേഹിൽകുമാർ സിംഗ് കോഴിക്കോട് ജില്ലാ കളക്ടർ ആയി ചുമതലയേറ്റു

കോഴിക്കോട് ജില്ലയുടെ പുതിയ കലക്ടറായി സ്‌നേഹിൽകുമാർ സിംഗ് ചുമതലയേറ്റു. വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെ കലക്ടറേറ്റിലെത്തിയ അദ്ദേഹത്തെ സബ് കലക്ടർ വി ചെൽസാസിനി, അസിസ്റ്റന്റ് കലക്ടർ പ്രതീക് ജെയിൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. 2017 ൽ അസിസ്റ്റന്റ് കലക്ടറായിരുന്ന കാലം മുതൽ കോഴിക്കോട് തനിക്ക് ഏറെ പ്രിയപ്പെട്ട ഇടമാണെന്ന് അദ്ദേഹം പറഞ്ഞു. പൊതുജന പങ്കാളിത്തത്തോടെ ഭരണ നിർവഹണം സാധ്യമാക്കുന്നതിൽ കോഴിക്കോട് മാതൃകയാണ്. ജില്ലയെ മാലിന്യമുക്തമാക്കുന്നതിനാണ് തന്റെ പ്രഥമ പരിഗണനയെന്നും ഇതിനായി പൊതുജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സഹകരണം ആവശ്യമാണെന്നും കലക്ടർ […]

Read More