നിരോധനത്തിനെതിരെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ; സുപ്രീംകോടതിൽ ഹർജി നൽകി

നിരോധനത്തിനെതിരെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ; സുപ്രീംകോടതിൽ ഹർജി നൽകി

നിരോധനത്തിനെതിരെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സുപ്രീംകോടതിയെ സമീപിച്ചു. യുഎപിഎ ട്രൈബ്യൂണലിന്‍റെ തീരുമാനത്തെ ചോദ്യംചെയ്താണ് ഹർജി.ദേശസുരക്ഷയ്ക്ക് ഭീഷണിയാകുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ആരോപിച്ചാണ് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പോപ്പുലര്‍ ഫ്രണ്ടിനെയും എട്ട് അനുബന്ധ സംഘടനകളെയും നിരോധിച്ചത്. രാജ്യവ്യാപകമായ റെയ്ഡിന് പിന്നാലെയായിരുന്നു നടപടി. യുഎപിഎ ട്രൈബ്യൂണല്‍ നിരോധനം ശരിവെക്കുകയും ചെയ്തു. ഇതോടെയാണ് പോപ്പുലര്‍ ഫ്രണ്ട് സുപ്രീംകോടതിയെ സമീപിച്ചത്.തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് സംഘടനയെ നിരോധിച്ചത് എന്നാണ് പോപ്പുലര്‍ ഫ്രണ്ടിന്‍റെ വാദം. എട്ട് അനുബന്ധ സംഘടനകളെ അടക്കം നിരോധിച്ചത് […]

Read More
 സിസ തോമസിനെതിരായ സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസ് റദ്ദാക്കി ഹൈക്കോടതി

സിസ തോമസിനെതിരായ സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസ് റദ്ദാക്കി ഹൈക്കോടതി

സർക്കാരിന് തിരിച്ചടിയായി സിസ തോമസിനെതിരായ കാരണം കാണിക്കൽ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി. സിസ തോമസ് നൽകിയ ഹർജി അനുവദിച്ചാണ് കോടതി ഇടപെട്ടത്. അനുമതിയില്ലാതെ കെ.ടി.യു , വി സി സ്ഥാനം ഏറ്റെടുത്തതിലായിരുന്നു സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. സിസ തോമസിന്റെ ഹർജിയിൽ സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസും തുടർ നടപടികളുമാണ് റദ്ദാക്കിയത്. സർക്കാറിന്‍റെ പ്രതികാര നടപടികൾ സർവീസിനെ ബാധിച്ചെന്ന് ചൂണ്ടിക്കാട്ടി സിസ തോമസ് നൽകിയ ഹര്‍ജിയിലാണ് കോടതി വിധി. സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസിനെതിരെ സിസ […]

Read More
 സംസ്ഥാന സ്കൂൾ കായിക മേള; അവസാന ദിവസവും കുതിപ്പ് തുടർന്ന് പാലക്കാട്

സംസ്ഥാന സ്കൂൾ കായിക മേള; അവസാന ദിവസവും കുതിപ്പ് തുടർന്ന് പാലക്കാട്

സംസ്ഥാന സ്കൂൾ കായികമേളയിൽ അവസാന ദിവസവും പാലക്കാടിന്റെ കുതിപ്പ്. 200 പോയിന്റ് മറികടന്ന പാലക്കാട് ഏകദേശം കിരീടം ഉറപ്പിച്ചു. എന്നാലും അട്ടിമറി അഭ്യൂഹങ്ങളും നിലനിൽക്കുന്നുണ്ട്. മിക്ക മല്സരങ്ങളിലും പാലക്കാട് മുൻതൂക്കം തുടരുകയാണ്. അവസാനദിവസവും റെക്കോർഡുകൾക്കും കുറവില്ല. കാസറ​ഗോഡ് നിന്നുള്ള സർവെൻ രണ്ടു റെക്കോർഡുകളാണ് നേടിയത്. നേരത്തെ ഡിസ്കസ് ത്രോയിൽ മീറ്റ് റെക്കോർഡ് സ്വന്തമാക്കിയിരുന്ന സർവെൻ ഇന്ന് സീനിയർ വിഭാഗം ഷോട്പുട്ടിൽ മീറ്റ് റെക്കോർഡ് നേടി. കാസർഗോഡ് കുട്ടമ്മത്ത് സ്കൂൾ വിദ്യാർത്ഥിയാണ് സർവൻ. കോതമംഗലം സെൻറ് ജോർജ് എച്ച് […]

Read More
 തുലാവർഷം എത്തുന്നു : അറബിക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടുമെന്ന് മുന്നറിയിപ്പ്

തുലാവർഷം എത്തുന്നു : അറബിക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടുമെന്ന് മുന്നറിയിപ്പ്

അടുത്ത 48 മണിക്കൂറിനുള്ളിൽ തുലാവർഷം തെക്കേ ഇന്ത്യക്ക് മുകളിൽ എത്തിച്ചേരാൻ സാധ്യത. പക്ഷെ തുടക്കം ദുർബലമായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം അറബിക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടുമെന്ന് മുന്നറിയിപ്പ്. അറബിക്കടലിലെ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി രൂപാന്തരം പ്രാപിച്ചതോടെയാണ് ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന തീവ്ര ന്യൂനമർദ്ദം 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റാകുമെന്നാണ് അറിയിപ്പിൽ പറയുന്നത്. പിന്നീട് ഇത് തീവ്ര ചുഴലിക്കാറ്റായി മാറും. ഇതിന് ശേഷം ഒമാൻ-യെമൻ തീരത്തേക്കാകും ചുഴലികാറ്റ് നീങ്ങുകയെന്നാണ് അറിയിപ്പിൽ വ്യക്തമാക്കുന്നത്.നിലവിലെ അവലോകനം […]

Read More
 ഒരു വാട്‌സാപ്പ് ആപ്പില്‍ ഇനി വ്യത്യസ്ത അക്കൗണ്ടുകള്‍; പുതിയ ഫീച്ചർ എത്തി

ഒരു വാട്‌സാപ്പ് ആപ്പില്‍ ഇനി വ്യത്യസ്ത അക്കൗണ്ടുകള്‍; പുതിയ ഫീച്ചർ എത്തി

ഒരു വാട്‌സാപ്പ് ആപ്പില്‍ ഇനി വ്യത്യസ്ത അക്കൗണ്ടുകള്‍ ഒരേസമയം ലോഗിന്‍ ചെയ്യാനാവും. ക്ലോൺ ആപ്പ് ഉപയോഗിക്കുന്നതിന് പകരം ഒരു ആപ്പിൽ നിന്ന് തന്നെ രണ്ട് അക്കൗണ്ടുകള്‍ മാറി മാറി ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലാണ് പുതിയ ഫീച്ചർരണ്ട് അക്കൗണ്ടുകള്‍ക്കും വെവ്വേറെ പ്രൈവസി സെറ്റിങ്‌സും നോട്ടിഫിക്കേഷന്‍ സെറ്റിങ്‌സും ആയിരിക്കും ഉണ്ടാവുക. വാട്‌സാപ്പിന്റെ ബീറ്റാ പതിപ്പുകളിലും സ്റ്റേബിള്‍ വേര്‍ഷനിവും ഈ അപ്‌ഡേറ്റുകള്‍ എത്തിയിട്ടുണ്ട്. താമസിക്കാതെ എല്ലാ ഉപയോക്താക്കളിലേക്കും വാട്സ്ആപ്പിന്റെ പുതിയ ഫീച്ചർ ലഭിച്ചു തുടങ്ങും. ഒരേ ആപ്പിൽ തന്നെ വ്യത്യസ്തമായ അക്കൗണ്ടുകൾ […]

Read More
 ലോകത്ത് സ്മാർട്ട്‌ഫോൺ വരിക്കാർ എത്ര?ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

ലോകത്ത് സ്മാർട്ട്‌ഫോൺ വരിക്കാർ എത്ര?ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

ലോകത്താകെ സ്മാര്‍ട്ട്ഫോണ്‍ സ്വന്തമായിട്ടുള്ളത് 430 കോടി പേര്‍ക്ക്. ജിഎസ്എം അസോസിയേഷന്റെ 2023ലെ മൊബൈൽ ഇന്റർനെറ്റ് കണക്ടിവിറ്റി റിപ്പോർട്ടിലാണ് ഇതെക്കുറിച്ച് പറയുന്നത്. ലോകമെമ്പാടുമുള്ള മൊബൈൽ ഇന്റർനെറ്റ്, സ്‌മാർട്ഫോൺ ഉപയോഗം എന്നിവ സംബന്ധിച്ച വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. ലോകത്തെ ജനങ്ങള്‍ സാങ്കേതികപരമായി പകുതിയായി വിഭജിക്കപ്പെട്ടിരിക്കുകയാണ്. സ്മാർട്ഫോണും മൊബൈൽ ഇന്റർനെറ്റും കൂടുതല്‍ പേരിലേക്ക് എത്തിയിട്ടുണ്ടെങ്കിലും ഡിജിറ്റൽ ഡിവൈഡ് നിലനില്‍ക്കുന്നുണ്ട്. ലോകജനസംഖ്യയുടെ 55 ശതമാനം പേർക്കും നിലവില്‍ സ്മാര്‍ട്ട് ഫോണുണ്ട്. കഴിഞ്ഞ വര്‍ഷം ഇത് 52 ശതമാനമായിരുന്നു. ലോകത്ത് ആകെയുള്ള മൊബൈൽ ഇന്റർനെറ്റ് വരിക്കാർ […]

Read More
 വിനോദയാത്ര പോയ കോളേജ് വിദ്യാർത്ഥികളെ ആക്രമിച്ച സംഭവം; അഞ്ച് പേര്‍ കസ്റ്റഡിയില്‍

വിനോദയാത്ര പോയ കോളേജ് വിദ്യാർത്ഥികളെ ആക്രമിച്ച സംഭവം; അഞ്ച് പേര്‍ കസ്റ്റഡിയില്‍

പാലക്കാട് ആറങ്ങോട്ട് കരയിൽ വിനോദ യാത്ര വന്ന വിദ്യാർത്ഥികളെ സാമൂഹിക വിരുദ്ധര്‍ ആക്രമിച്ച സംഭവത്തില്‍ അഞ്ച് പേര്‍ കസ്റ്റഡിയില്‍. ഇരുമ്പകശ്ശേരി സ്വദേശികളായ ജുനൈദ്, ജുബൈര്‍ എന്നിവരെയും ഇവരുടെ മൂന്ന് സുഹൃത്തുക്കളെയുമാണ് പൊലീസ് പിടികൂടിയത്. കൊലപാതക കേസിലെ പ്രതികളാണ് സഹോദരങ്ങളായ ജുനൈദ്, ജുബൈര്‍ എന്നിവർ. കുറ്റിപ്പുറം കെഎംസിടി കോളേജില്‍ നിന്ന് പഠനയാത്ര പോയ സംഘത്തെയാണ് ഇവർ ആക്രമിച്ചത്. യാത്രസംഘത്തിലുണ്ടായിരുന്ന പെണ്‍കുട്ടികളോട് മോശമായി സംസാരിച്ചത് ചോദ്യം ചെയ്ത വിദ്യാർത്ഥികളെ സംഘം മാരകമായി മര്‍ദ്ദിക്കുകയായിരുന്നു. അധ്യാപകര്‍ക്കും ഇവരുടെ ആക്രമണത്തില്‍ പരിക്കേറ്റു. പഠനയാത്രക്ക് […]

Read More

രാജ്യാന്തര വിദ്യാർത്ഥികൾക്ക് പഠന കേന്ദ്രമായി കേരളം ; മുഖ്യമന്ത്രി

രാജ്യാന്തര വിദ്യാർഥികൾ തെരഞ്ഞെടുക്കുന്ന പഠനകേന്ദ്രമായി സംസ്ഥാനം മാറിയെന്ന് കേരളീയം ആഘോഷവേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. വിവിധ രാജ്യങ്ങളിൽ നിന്നെത്തി കേരളത്തിൽ പഠിക്കുന്ന 162 വിദ്യാർത്ഥികളുടെ സംഗമം തിരുവനന്തപുരത്ത് നടന്നു.കനകക്കുന്ന് കൊട്ടാരവളപ്പിലായിരുന്നു കേരളത്തിൽ വിവിധ ഇടങ്ങളിൽ പഠിക്കുന്ന വിദേശ വിദ്യാർത്ഥികളുടെ സംഗമ വേദി. വിവിധ രാജ്യങ്ങളിൽ നിന്നെത്തി കേരളത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾ മുഖ്യമന്ത്രിക്കൊപ്പം ഗ്രൂപ് ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ അക്ഷമരായി കാത്തുനിൽക്കുന്നു. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം എത്തുമ്പോഴേക്കും പൊടുന്നനെ മഴ പെയ്തു.വരാന്തയിൽ വിദ്യാർത്ഥികളുമായി കുശലം പറ‍ഞ്ഞ് മുഖ്യമന്ത്രി വേദിയിലേക്ക് […]

Read More
 ലോകകപ്പ്; കണങ്കാലിനേറ്റ പരുക്ക് , ന്യുസിലാന്‍ഡിനെതിരായ മത്സരത്തില്‍ ഹര്‍ദിക് പാണ്ഡ്യ കളിക്കില്ല

ലോകകപ്പ്; കണങ്കാലിനേറ്റ പരുക്ക് , ന്യുസിലാന്‍ഡിനെതിരായ മത്സരത്തില്‍ ഹര്‍ദിക് പാണ്ഡ്യ കളിക്കില്ല

ലോകകപ്പിൽ അടുത്ത മത്സരത്തിൽ ഇന്ത്യക്ക് തിരിച്ചടി. ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ കണങ്കാലിനേറ്റ പരുക്ക് കാരണം ഹര്‍ദിക് പാണ്ഡ്യ കളിക്കില്ല. കണങ്കാലിനേറ്റ പരുക്ക് ഗുരുതരമെന്നാണ് സൂചന. താരത്തെ ചികിത്സയ്ക്കായി ജദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് എത്തിക്കും. ഇംഗ്ലണ്ടില്‍ നിന്നുളള വിദഗ്ദ ഡോക്ടര്‍ പാണ്ഡ്യയെ ചികിത്സിക്കും. വ്യഴാഴ്ച നടന്ന മത്സരത്തിലാണ് താരത്തിന് പരിക്കേറ്റത്. 9ആം ഓവറിലായിരുന്നു സംഭവം. ആദ്യ ബൗളിംഗ് ചേഞ്ചുമായി എത്തിയ പാണ്ഡ്യ ലിറ്റണ്‍ ദാസിന്റെ ഒരു സ്‌ട്രൈറ്റ് ഡ്രൈവ് കാലുകൊണ്ട് തടയാന്‍ ശ്രമിക്കുന്നതിനിടെ നിലത്തുവീഴുകയായിരുന്നു. കാലിനു പരുക്കേറ്റ താരം മൂന്ന് […]

Read More
 റഷ്യയും ഹമാസും ജനാധിപത്യത്തെ ഉന്മൂലനം ചെയ്യാന്‍ തയ്യാറെടുക്കുന്നു, അവരെ വിജയിക്കാൻ അനുവദിക്കില്ല; ജോ ബൈഡന്‍

റഷ്യയും ഹമാസും ജനാധിപത്യത്തെ ഉന്മൂലനം ചെയ്യാന്‍ തയ്യാറെടുക്കുന്നു, അവരെ വിജയിക്കാൻ അനുവദിക്കില്ല; ജോ ബൈഡന്‍

യുക്രൈയിനെതിരെ പുടിനെയും ഇസ്രയേലിനെതിരെ ഹമാസിനേയും വിജയിക്കാന്‍ അനുവദിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍.ഇസ്രായേൽ സന്ദർശനത്തിന് ശേഷം അമേരിക്കന്‍ ജനതയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ബൈഡന്‍.ഇസ്രയേല്‍ സന്ദര്‍ശനത്തിന് ശേഷം റഷ്യയും ഹമാസും ജനാധിപത്യത്തെ ഉന്മൂലനം ചെയ്യാന്‍ തയ്യാറെടുത്തിരിക്കുകയാണ്. യുക്രൈനും ഇസ്രയേലും ഒരു സുപ്രധാന യുഎസ് താല്‍പ്പര്യമെന്ന നിലയില്‍ അവര്‍ക്ക് സഹായം നല്‍കുമെന്നും ബൈഡന്‍ വ്യക്തമാക്കി.ഹമാസും റഷ്യന്‍ പ്രസിഡന്റും വ്യത്യസ്ത ഭീഷണികളെയാണ് പ്രതിനിധീകരിക്കുന്നത്. എന്നാല്‍, അയല്‍രാജ്യത്തെ ജനാധിപത്യത്തെ പൂര്‍ണ്ണമായും ഉന്മൂലനം ചെയ്യാന്‍ ഇരുവരും ആഗ്രഹിക്കുന്നു. ഇരുവരുടേയും പൊതുവായ ലക്ഷ്യം അതാണെന്നും […]

Read More