അക്വോറിയം ആൻഡ് പെറ്റ് ഷോപ്പ് അസോസിയേഷൻ ജില്ല കൺവെൻഷൻ; സംസ്ഥാന സെക്രട്ടറി രാജേഷ് ഉദ്ഘാടനം ചെയ്തു

അക്വോറിയം ആൻഡ് പെറ്റ് ഷോപ്പ് അസോസിയേഷൻ ജില്ല കൺവെൻഷൻ; സംസ്ഥാന സെക്രട്ടറി രാജേഷ് ഉദ്ഘാടനം ചെയ്തു

കുന്ദമംഗലം:അക്വോറിയം ആൻഡ് പെറ്റ് ഷോപ്പ് അസോസിയേഷൻ ജില്ല കൺവെൻഷൻ കുന്ദമംഗലം വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ വച്ചു നടന്നു .സംസ്ഥന സെക്രട്ടറി പി രാജേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ലക്കി കൂപ്പൺ അദ്യ വിതരണം സംസ്ഥന പ്രസിഡണ്ട് സെബാസ്റ്റ്യൻ ആൻറണിയിൽ നിന്നും മുതിർന്ന അംഗം അജിത് കുമാർ വടകര സീകരിച്ചു. കെ പി ദാവൂദലി, അനസ് കെ.യൂസഫ് വി സലീഷ് , ജിതേഷ് എപി . കവിത, പ്രണവ്, സജി മാനന്തവാടി ,ശഫീഖ് മലപ്പുറം, സാദിഖ് മലപ്പുറം, ഹരിഷ് ഒഫ്ഡ.ലാളി […]

Read More
 കോട്ടയത്ത്‌ യുവാക്കളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടം: ഡ്രൈവർ അറസ്റ്റിൽ

കോട്ടയത്ത്‌ യുവാക്കളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടം: ഡ്രൈവർ അറസ്റ്റിൽ

കോട്ടയം : കോട്ടയം പൊൻകുന്നത്ത് യുവാക്കളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിലെ ജീപ്പ് ഓടിച്ചിരുന്ന ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ഇളംകുളം കൂരാലി ഭാഗത്ത് ചേരീപ്പുറം വീട്ടിൽ പാട്രിക് ജോസ് (38) എന്നയാളെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 10:15 മണിയോടുകൂടി ഇളംകുളം കോപ്രാക്കളം ഗുഡ് സമരിറ്റൻ ഹോസ്പിറ്റലിന് സമീപം വച്ച് ഇയാൾ ഓടിച്ചിരുന്ന താർ ജീപ്പ് എതിരെ വന്ന ഓട്ടോറിക്ഷയിൽ കൂട്ടിയിടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന മൂന്ന് യുവാക്കൾ മരിച്ചിരുന്നു. […]

Read More
 കരിമ്പൂച്ചകളേയും ജെസിബികളെയും പ്രതീക്ഷിക്കണ്ട; കയ്യേറ്റം ഒഴിപ്പിക്കുമെന്ന് റവന്യൂ മന്ത്രി

കരിമ്പൂച്ചകളേയും ജെസിബികളെയും പ്രതീക്ഷിക്കണ്ട; കയ്യേറ്റം ഒഴിപ്പിക്കുമെന്ന് റവന്യൂ മന്ത്രി

കോഴിക്കോട്: ജെസിബികളും കരിമ്പൂച്ചകളുമല്ല മൂന്നാർ ഒഴിപ്പിക്കൽ ദൗത്യത്തിന്റെ മുഖമുദ്രയെന്ന് റവന്യൂ മന്ത്രി കെ. രാജൻ. ചട്ടം അനുസരിച്ചുള്ള നടപടിക്രമങ്ങൾ ഉണ്ടാകും. കരിമ്പൂച്ചകളും ജെസിബികളുമാണ് ദൗത്യസംഘത്തിന്റെ മുഖമുദ്രയെന്ന് ആരും ദുഃസ്വപ്നം കാണേണ്ടെന്നു ഞാൻ നേരത്തേ പറഞ്ഞതാണ്. സർക്കാർ സർക്കാരിന്റെ നടപടികളുമായി മുന്നോട്ടുപോകുമെന്നും കെ.രാജൻ കോഴിക്കോട്ട് പറഞ്ഞു. സാധാരണ മനുഷ്യരുടെ ജീവിതത്തിൽ ഒരുവിധത്തിലും അപകടമുണ്ടാക്കാവുന്ന ഒരു നടപടിയും സർക്കാരിന്റെ ലക്ഷ്യത്തിലോ മനസ്സിലോ ഇല്ല. മൂന്നാർ ഒഴിപ്പിക്കലിൽ സിനിമാറ്റിക് ആക്‌ഷൻ പ്രതീക്ഷിക്കേണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.‘‘ജില്ലാ ഭരണകൂടവുമായി വേണ്ടതുപോലെ ആലോചന നടത്തിയിട്ടാണ് ദൗത്യവുമായി […]

Read More
 യമനിലേക്ക് യാത്രക്ക് കേന്ദ്ര സർക്കാർ ഇടപെടണം ;നിമിഷ പ്രിയയുടെ അമ്മ നൽകിയ ഹർജിയിൽ ദില്ലി ഹൈക്കോടതി നോട്ടീസ്

യമനിലേക്ക് യാത്രക്ക് കേന്ദ്ര സർക്കാർ ഇടപെടണം ;നിമിഷ പ്രിയയുടെ അമ്മ നൽകിയ ഹർജിയിൽ ദില്ലി ഹൈക്കോടതി നോട്ടീസ്

യമനിലേക്ക് യാത്രക്ക് കേന്ദ്ര സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് നിമിഷ പ്രിയയുടെ അമ്മ നൽകിയ ഹർജിയിൽ ദില്ലി ഹൈക്കോടതി നോട്ടീസ് നൽകി. രണ്ടാഴ്ചക്കുള്ളിൽ മറുപടി നൽകാനാണ് കേന്ദ്ര സർക്കാരിന് നൽകിയ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. നിരവധി തവണ കേന്ദ്ര സർക്കാരിനെ സമീപിച്ചിട്ടും ഇടപെടൽ ഇല്ലെന്ന് നിമിഷയുടെ അമ്മ കോടതിയോട് പറഞ്ഞു. യമനിലേക്ക് യാത്രാ നിരോധനം നിലനിൽക്കുന്നതിനാൽ നയതന്ത്ര ഇടപെടൽ ആവശ്യപ്പെട്ടാണ് നിമിഷയുടെ അമ്മ ഹർജി നൽകിയത്. അതേസമയം കോടതി നിര്‍ദേശം എന്തായാലും പാലിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യമന്‍ […]

Read More
 ആലുവയിലെ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് ;  വിചാരണ പൂര്‍ത്തിയായി

ആലുവയിലെ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് ; വിചാരണ പൂര്‍ത്തിയായി

ആലുവയിലെ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രോസിക്യൂഷന്‍ വിചാരണ പൂര്‍ത്തിയായി. 43 സാക്ഷികളെ വിസ്തരിച്ച പ്രോസിക്യൂഷന്‍ 95 രേഖകളും പത്ത് തൊണ്ടിമുതലുകളും ഹാജരാക്കി. എറണാകുളം പോക്സോ കോടതിയിലാണ് അതിവേഗം നടപടികൾ പുരോഗമിക്കുന്നത്. അഞ്ചുവയസുകാരിയെ വീട്ടുമുറ്റത്ത് നിന്നും ജ്യൂസ്‌ വാഗ്ദാനം ചെയ്ത് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ പ്രതി അസഫാക് ആലത്തിനെതിരെ ശക്തമായ തെളിവുകളാണ് പ്രോസിക്യൂഷന‍് ഹാജരാക്കിയത്. കഴിഞ്ഞ ജൂലൈയിലാണ് അതിക്രൂരമായ കൊലപാതകം നടന്നത്. കുട്ടിയെ തട്ടിക്കൊണ്ടുപോയി മാലിന്യക്കൂമ്പാരത്തില്‍വച്ച് ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തിയെന്നാണ് കേസ്. കഴിഞ്ഞ ജൂലൈ ഇരുപത്തിയെട്ടിന് […]

Read More
 ഇനി കല്യാണ മേളം; 23 ദിവസത്തിൽ ഇന്ത്യയിൽ വിവാഹിതരാവുന്നത് 35 ലക്ഷം ആളുകൾ

ഇനി കല്യാണ മേളം; 23 ദിവസത്തിൽ ഇന്ത്യയിൽ വിവാഹിതരാവുന്നത് 35 ലക്ഷം ആളുകൾ

ദില്ലി: ഇന്ത്യയിൽ അടുത്ത മാസം ഇരുപത്തി മൂന്ന് മുതൽ കല്യാണക്കാലമാണ്. രാജ്യത്ത് ഉടനീളം ഉള്ള കണക്കുകൾ എടുത്താൽ മൂന്നര മില്യൺ കല്യാണങ്ങളാണ് വരും ദിവസങ്ങളിൽ നടക്കാനുള്ളത്. നവംബർ 13 മുതൽ ഡിസംബർ 15 വരെയുള്ള ദിവസങ്ങളിലാണ് ഇത്രയും കല്യാണങ്ങൾ നടക്കുക. കോൺഫഡേറഷൻ ഓഫ് ഇന്ത്യൻ ട്രേഡേഴ്സ് ആണ് കല്യാണ കണക്ക് പുറത്ത് വിട്ടിരിക്കുന്നത്. ആഭരണം, വസ്ത്രം, ഭക്ഷണം, കല്യാണ അലങ്കാരങ്ങൾ തുടങ്ങിയ ആവശ്യങ്ങൾക്കായി നാലേകാൽ ലക്ഷം കോടി രൂപ വിപണിയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നടക്കാനിരിക്കുന്ന കല്യാണങ്ങളിൽ ആവട്ടെ […]

Read More
 വിഴിഞ്ഞത്ത് കപ്പൽ എത്തിയിട്ട് ഇന്നേക്ക് നാലാം ദിനം: കപ്പലിലെ ക്രെയിനുകൾ ഇറക്കുന്നതിൽ അനിശ്ചിതത്വം

വിഴിഞ്ഞത്ത് കപ്പൽ എത്തിയിട്ട് ഇന്നേക്ക് നാലാം ദിനം: കപ്പലിലെ ക്രെയിനുകൾ ഇറക്കുന്നതിൽ അനിശ്ചിതത്വം

വിഴിഞ്ഞത്ത് ഷെൻ ഹുവ 15ന് ഗംഭീര വരവേൽപ്പ് നൽകിയിട്ട് ഇന്നേക്ക് നാലാം ദിനം. ആഘോഷപൂർവം സ്വീകരണം നൽകിയെങ്കിലും വിഴിഞ്ഞത്ത് എത്തിയ ആദ്യ കപ്പലിലെ ക്രെയിനുകൾ ഇറക്കുന്നതിൽ അനിശ്ചിതത്വം. കപ്പലിലെ ജീവനക്കാരായ ചൈനീസ് പൗരന്മാർക്ക് ബർത്തിലേക്ക് ഇറങ്ങാനുള്ള അനുമതി ഇനിയും കിട്ടാത്തതാണ് കാരണം.ഇമിഗ്രേഷൻ ക്ലിയറൻസിനായി അദാനി ഗ്രൂപ്പും സംസ്ഥാന സർക്കാരും സമ്മർദ്ദം ശക്തമാക്കി.തിങ്കളാഴ്ച മുതൽ കപ്പലിൽ നിന്ന് ക്രെയിനുകൾ ഇറക്കാനുള്ള ജോലി തുടങ്ങുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. കടൽ പ്രക്ഷുബ്ദമായതിനാലാണ് ക്രെയിൻ ഇറക്കുന്നത് വൈകുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം എങ്കിലും […]

Read More
 സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ഥികള്‍ക്ക് കേരളത്തിന് പുറത്തുപോയി പോസ്റ്റുമോര്‍ട്ടം പഠിക്കേണ്ടി വരുന്നു; പ്രശ്‌നം പരിശോധിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ഥികള്‍ക്ക് കേരളത്തിന് പുറത്തുപോയി പോസ്റ്റുമോര്‍ട്ടം പഠിക്കേണ്ടി വരുന്നു; പ്രശ്‌നം പരിശോധിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്തെ സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ഥികള്‍ക്ക് കേരളത്തിന് പുറത്തുപോയി പോസ്റ്റുമോര്‍ട്ടം പഠിക്കേണ്ടി വരുന്ന സാഹചര്യം പരിശോധിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. വിഷയം പരിശോധിച്ച് അടിയന്തരമായി പരിഹാരം കണ്ടെത്താന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും വിഷയം പരിഹരിക്കപ്പെടുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. ”കഴിഞ്ഞ ദിവസം ഒരു ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടു. കേരളത്തില്‍ സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ കേരളത്തിന് പുറത്തുപോയി പോസ്റ്റുമോര്‍ട്ടം കണ്ട് പഠിക്കേണ്ടി വരുന്ന സാഹചര്യത്തെക്കുറിച്ച് എഴുതി അറിയിക്കുന്നത് ശ്രീലക്ഷ്മിയാണ്. ഇത് പരിശോധിച്ച് […]

Read More
 കോട്ടയത്ത്‌ ജീപ്പ് ഓട്ടോയിൽ ഇടിച്ച് അപകടം; മൂന്നു മരണം

കോട്ടയത്ത്‌ ജീപ്പ് ഓട്ടോയിൽ ഇടിച്ച് അപകടം; മൂന്നു മരണം

കോട്ടയത്ത് ജീപ്പ് ദിശതെറ്റിവന്ന് ഓട്ടോയിലിടിച്ച് ‌അപകടം. പൊൻകുന്നം-പാലാ റോഡിൽ കൊപ്രാക്കളത്ത് ഓട്ടോറിക്ഷയും ജീപ്പും കൂട്ടിയിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർ മരിച്ചു. ഓട്ടോയാത്രക്കാരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ടുപേർ ഗുരുതരപരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച രാത്രി 10.30-നായിരുന്നു അപകടം. തിടനാട് മഞ്ഞാങ്കൽ തുണ്ടത്തിൽ ആനന്ദ് (24), പള്ളിക്കത്തോട് അരുവിക്കുഴി സ്വദേശികളായ വിഷ്ണു, ശ്യാംലാൽ എന്നിവരാണ് മരിച്ചത്.അരുവിക്കുഴി ഓലിക്കൽ അഭിജിത്ത് (23), അരീപ്പറമ്പ് കളത്തിൽ അഭിജിത്ത് (18) എന്നിവർക്കാണ് പരിക്ക്. ഇളങ്ങുളം സ്വദേശിയുടേതാണ് അപകടത്തിനിടയാക്കിയ ജീപ്പ്. ഓട്ടോറിക്ഷ പൊൻകുന്നത്തുനിന്ന് […]

Read More
 ഗാസയില്‍ സഹായമെത്തിക്കണമെന്ന പ്രമേയം: പ്രമേയത്തെ വീറ്റോ ചെയ്ത് അമേരിക്ക

ഗാസയില്‍ സഹായമെത്തിക്കണമെന്ന പ്രമേയം: പ്രമേയത്തെ വീറ്റോ ചെയ്ത് അമേരിക്ക

ഇസ്രയേല്‍-ഹമാസ് യുദ്ധത്തെ അപലപിക്കുന്ന പ്രമേയത്തെ വീറ്റോ ചെയ്ത് അമേരിക്ക. യുഎന്‍ സുരക്ഷാ സമിതിയില്‍ അവതരിപ്പിച്ച പ്രമേയത്തെയാണ് അമേരിക്ക വീറ്റോ ചെയ്തത്. ഗാസയില്‍ സഹായമെത്തിക്കണമെന്ന പ്രമേയം ബ്രസീല്‍ ആണ് അവതരിപ്പിച്ചത്. ഈ പ്രമേയമാണ് അമേരിക്ക വീറ്റോ ചെയ്തത്. പ്രമേയത്തെ യുഎന്‍ സുരക്ഷാ സമിതിയിലെ 12 അംഗങ്ങള്‍ അനുകൂലിച്ചു. റഷ്യയും ബ്രിട്ടണും വിട്ടുനിന്നു.ഗാസയില്‍ സഹായമെത്തിക്കാനുള്ള യുഎന്‍ ശ്രമങ്ങള്‍ നടക്കുന്നതിനാല്‍ കഴിഞ്ഞ കുറച്ചു ദിവസമായി ബ്രസീല്‍ കൊണ്ടുവന്ന പ്രമേയം വോട്ടിനിട്ടിരുന്നില്ല. ബുധനാഴ്ചയാണ് പ്രമേയം അവതരിപ്പിച്ചത്. പ്രമേയം പ്രധാനപ്പെട്ടതാണെങ്കിലും വസ്തുതകളെ അടിസ്ഥാനമാക്കിയായിരിക്കണം നടപടികള്‍ […]

Read More