കള്ളക്കേസിൽ കുരുക്കി; പരാതിയിൽ എസ്ഐക്കെതിരെ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്

കള്ളക്കേസിൽ കുരുക്കി; പരാതിയിൽ എസ്ഐക്കെതിരെ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്

നിരപരാധിയെ കള്ളക്കേസിൽ കുരുക്കി അധികാര ദുർവിനിയോഗം നടത്തിയെന്ന പരാതിയിൽ ബേപ്പൂർ എസ് ഐക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. കോഴിക്കോട് കമ്മീഷണർക്കാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജു നാഥ് അന്വേഷണത്തിന് നിർദേശം നൽകിയത്. അന്വേഷണ റിപ്പോർട്ട് രണ്ടാഴ്ചക്കകം സമർപ്പിക്കണം. ഫെബ്രുവരി 20ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങിൽ കേസ് പരിഗണിക്കും. ചാലിയം സ്വദേശിയുടെ പരാതിയിലാണ് നടപടി. വാടക കെട്ടിടത്തിൽ മത്സ്യ ബന്ധന ഉപകരണങ്ങൾ വിറ്റും ഇംഗ്ലീഷ് അധ്യാപകനായും പ്രവർത്തിക്കുകയാണ് പരാതിക്കാരൻ. […]

Read More
 ശിഷ്യനെ മർദിച്ച സംഭവം; ആന്റി വയലന്‍സ് ചാരിറ്റിയിൽ നിന്നും റാഹത് ഫത്തേ അലി ഖാനെ ഒഴിവാക്കി

ശിഷ്യനെ മർദിച്ച സംഭവം; ആന്റി വയലന്‍സ് ചാരിറ്റിയിൽ നിന്നും റാഹത് ഫത്തേ അലി ഖാനെ ഒഴിവാക്കി

പ്രശസ്ത പാക് ഗായകൻ റാഹത് ഫത്തേ അലി ഖാനെ ബ്രിട്ടണിലെ രാജകുടുംബത്തിലെ രാജാവായ ചാള്‍സ് മൂന്നാമന്റെ ആന്റി വയലന്‍സ് ചാരിറ്റിയിൽ നിന്ന് ഒഴിവാക്കി. റാഹത് ഫത്തേ അലി ശിഷ്യനെ ചെരിപ്പുകൊണ്ടടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായതോടെയാണ് നടപടി. ശിഷ്യനായ നവീദ് ഹസ്നെയ്നെയാണ് ഗായകന്‍ ഷൂകൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചത്. ഈ ദൃശ്യങ്ങള്‍ വൈറലായതോടെ ഗായകനെതിരേ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഗുരുവിനെ ന്യായീകരിച്ച് ശിഷ്യന്‍ തന്നെ രംഗത്ത് വന്നുവെങ്കിലും പ്രതിഷേധങ്ങള്‍ കെട്ടടങ്ങുന്നില്ല.ആന്റി വയലന്‍സ് ചാരിറ്റിയുടെ ഏഷ്യയിലെ ബ്രാൻഡ് അംബാസഡർ […]

Read More
 വാരാണസി ഗ്യാൻവാപി പള്ളിയിലെ പൂജ; ജില്ലാ കോടതി അനുമതിക്കെതിരെ പള്ളിക്കമ്മറ്റി അലഹബാദ് ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചു

വാരാണസി ഗ്യാൻവാപി പള്ളിയിലെ പൂജ; ജില്ലാ കോടതി അനുമതിക്കെതിരെ പള്ളിക്കമ്മറ്റി അലഹബാദ് ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചു

വാരാണസിയിലെ ഗ്യാൻവാപി പള്ളിയിൽ പൂജ നടത്താനുള്ള ജില്ലാ കോടതി അനുമതിക്കെതിരെ പള്ളിക്കമ്മറ്റി അലഹബാദ് ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചു. അടിയന്തര വാദം കേൾക്കണമെന്നാണ് പള്ളിക്കമ്മറ്റിയുടെ ആവശ്യം. ജില്ലാ കോടതി ഉത്തരവിനെതിരെ പള്ളിക്കമ്മറ്റി സുപ്രീംകോടതിയിൽ നൽകിയ ഹർജിക്ക് അനുമതി ലഭിയിരുന്നില്ല. ഹൈക്കോടതിയെ സമീപിക്കാനായിരുന്നു കോടതിയുടെ നിർദേശം. ഇതിനെ തുടര്‍ന്നാണ് പള്ളിക്കമ്മറ്റി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം, ഹിന്ദു വിഭാഗം തടസ്സ ഹർജിയുമായി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു. അതിനിടെ, കോടതി അനുമതിയെ തുടര്‍ന്ന് ഗ്യാൻവാപി പള്ളിയിൽ ഹിന്ദു വിഭാഗം ഇന്ന് ആരാധന […]

Read More
 അഞ്ചു വയസ്സുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിയായ അമ്മയെ കോടതി വെറുതെ വിട്ടു

അഞ്ചു വയസ്സുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിയായ അമ്മയെ കോടതി വെറുതെ വിട്ടു

പയ്യാനക്കലിൽ അഞ്ചു വയസുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ‘അമ്മ സമീറയെ കോഴിക്കോട് പോക്സോ കോടതി വെറുതെ വിട്ടു. സമീറ കുറ്റം ചെയ്തതായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി. 2021 ജൂലൈ ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം. പയ്യാനക്കൽ ബീച്ച് ചാമുണ്ഡിവളപ്പിൽ നവാസ്, സമീറ ദമ്പതികളുടെ മകൾ ആയിഷ റനയാണു മരിച്ചത്. പോലീസിന്റെ പ്രാഥമിക നിഗമനം അനുസരിച്ച് മാനസിക അസ്വസ്ഥത മൂലമാണ് അമ്മ കുട്ടിയെ കൊന്നത്. അസ്വാഭാവിക മരണത്തിന് കേസ് റജിസ്റ്റർ ചെയ്താണ് പോലീസ് […]

Read More
 വാടകയ്ക്ക് താമസിക്കുന്ന യുവതിയെ നിരീക്ഷിക്കാന്‍ കുളിമുറിയിൽ രഹസ്യ ക്യാമറ; ദന്തഡോക്ടർ പിടിയിൽ

വാടകയ്ക്ക് താമസിക്കുന്ന യുവതിയെ നിരീക്ഷിക്കാന്‍ കുളിമുറിയിൽ രഹസ്യ ക്യാമറ; ദന്തഡോക്ടർ പിടിയിൽ

വാടകയ്ക്ക് താമസിക്കുന്ന യുവതിയെ നിരീക്ഷിക്കാന്‍ കുളിമുറിയിൽ രഹസ്യ ക്യാമറ സ്ഥാപിച്ച ദന്തഡോക്ടർ പിടിയിൽ. ചെന്നൈയിലെ റോയപുരത്താണ് സംഭവം. വാടക വീട്ടിലെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ രഹസ്യമായി പകർത്തുകയും ഇവയിൽ ചിലത് സമൂഹമാധ്യമങ്ങളിൽ അപ്ലോഡ് ചെയ്യാനും ശ്രമിച്ച സംഭവത്തിലാണ് ബിരുദാനന്തര ബിരുദ വിദ്യാർത്ഥി കൂടിയായ ദന്ത ഡോക്ടർ പിടിയിലായത്.സംഭവത്തേക്കുറിച്ച് പൊലീസ് പറയുന്നത് ഇപ്രകാരമാണ്. വീട് വൃത്തിയാക്കുന്നതിനിടയിലാണ് കുളിമുറിയുടെ തറയിൽ ഒരു പേന പോലുള്ള ഉപകരണം വീണു കിടക്കുന്നത് യുവതി ശ്രദ്ധിക്കുന്നത്. ഇതിൽ നിന്ന് ചെറിയ ചുവന്ന പ്രകാശം ശ്രദ്ധയിൽപ്പെട്ടതോടെ […]

Read More
 വിമാനത്തിൽ നിന്ന് വെള്ളം കുടിച്ചു; ക്രിക്കറ്റ് താരം മയാങ്ക് അഗര്‍വാള്‍ അവശനിലയിൽ; അന്വേഷണം ഊർജിതമാക്കി പോലീസ്

വിമാനത്തിൽ നിന്ന് വെള്ളം കുടിച്ചു; ക്രിക്കറ്റ് താരം മയാങ്ക് അഗര്‍വാള്‍ അവശനിലയിൽ; അന്വേഷണം ഊർജിതമാക്കി പോലീസ്

ഇന്ത്യൻ ക്രിക്കറ്റ് താരം മയാങ്ക് അഗര്‍വാള്‍ വിമാനത്തിൽ നിന്ന് വെള്ളം കുടിച്ചതിന് പിന്നാലെ അവശനിലയിലായ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. മയാങ്കിന്റെ മാനേജർ നൽകിയ പരാതിയിൽ ത്രിപുര പോലീസ് ആണ് അന്വേഷണം ആരംഭിച്ചത്. ത്രിപുരയില്‍നിന്നും ഡൽഹിയിലേക്കുള്ള വിമാനത്തില്‍ കയറിയപ്പോൾ തന്റെ സീറ്റില്‍ വച്ചിരുന്ന വെള്ളം എടുത്ത് മയാങ്ക് കുടിക്കുകയായിരുന്നു. തൊട്ടുപിന്നാലെ മയാങ്ക് ഛർദ്ദിക്കുകയും വായിൽ പൊള്ളലുണ്ടാകുകയും ചെയ്തു.രഞ്ജി ട്രോഫിയിൽ കർണാടക ടീമിന്റെ ക്യാപ്റ്റനാണ് മയാങ്ക് അഗർവാൾ. താരത്തിന്റെ കുടലിൽ നീർക്കെട്ടുണ്ടായതായാണു വിവരം. മായങ്കിന്റെ ആരോഗ്യനില തൃപ്തികരമാണ്. താരത്തെ […]

Read More
 “എല്ലാവരെയും ഉൾക്കൊള്ളുന്ന ബജറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്”:കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

“എല്ലാവരെയും ഉൾക്കൊള്ളുന്ന ബജറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്”:കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസിത ഭാരതത്തിന് വേണ്ടിയുള്ള ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരെയും ഉൾക്കൊള്ളുന്ന ബജറ്റാണ് അവതരിപ്പിച്ചിരിക്കുന്നത് . കർഷകർ, സ്ത്രീകൾ, യുവാക്കൾ, ദരിദ്രർ എന്നിവരെ ശാക്തീകരിക്കുന്ന ബജറ്റാണ്. സ്ത്രീ ശാക്തീകരണത്തിന് ഊന്നൽ നൽകുന്ന ബജറ്റാണെന്നും ചരിത്രപരമായ ബജറ്റാണെന്നും അദ്ദേഹം പറഞ്ഞു.58 മിനിറ്റുകൊണ്ടാണ് ഇടക്കാല ബജറ്റ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച്. രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. ബജറ്റിന് […]

Read More
 അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യ ആത്മഹത്യ ചെയ്ത കേസ്; ആരോപണ വിധേയർക്കെതിരെ നടപടി

അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യ ആത്മഹത്യ ചെയ്ത കേസ്; ആരോപണ വിധേയർക്കെതിരെ നടപടി

കൊല്ലം പരവൂരിൽ അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യ ആത്മഹത്യ ചെയ്ത കേസിൽ ആരോപണ വിധേയർക്കെതിരെ നടപടി. ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂട്ടർ അബ്ദുൾ ജലീലിനേയും എ പി പി ശ്യാം കൃഷ്ണ കെ ആറിനെയും ആഭ്യന്തരവകുപ്പ് സസ്പെൻഡ് ചെയ്തു. എന്നാൽ 11 ദിവസമായിട്ടും ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാതെ ഇഴഞ്ഞ് നീങ്ങുകയാണ് പൊലീസ് അന്വേഷണം. ജി എസ് ജയലാലിൻ്റെ സബ്മിഷന് നൽകിയ മറുപടിയിലാണ് മുഖ്യമന്ത്രി നടപടി വിശദീകരിച്ചത്. പൊലീസ് ചോദ്യം ചെയ്യലിനും കേസെടുക്കലിനും മുന്നേയാണ് സസ്പെൻഷൻ. അനീഷ്യയുടെ ശബ്ദ […]

Read More
 ഇതര സംസ്ഥാനക്കാരിയായ 13 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവം ; രണ്ടാനച്ഛന് 83 വർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ

ഇതര സംസ്ഥാനക്കാരിയായ 13 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവം ; രണ്ടാനച്ഛന് 83 വർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ

ഇതര സംസ്ഥാനക്കാരിയായ 13 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ രണ്ടാനച്ഛന് 83 വർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. അസം സ്വദേശിയെയാണ് പെരുമ്പാവൂർ അഡീഷണൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. 2021 ഓഗസ്റ്റിൽ കുറുപ്പുംപടി പോലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിന് ആസ്പദമായ സംഭവം. പെൺകുട്ടിയുടെ അമ്മയോടൊപ്പം പ്ലൈവുഡ് കമ്പനിയിൽ ജോലി ചെയ്തിരുന്ന പ്രതി ഇവരുമായി അടുപ്പത്തിലാവുകയും കൂടെ താമസമാക്കുകയും ചെയ്തു. പിന്നീട് അമ്മ വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. എതിർക്കാൻ ശ്രമിച്ച പെൺകുട്ടിയെ പ്രതി […]

Read More
 റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച് ‘വിടുതലൈ’ ഒന്നും രണ്ടും

റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച് ‘വിടുതലൈ’ ഒന്നും രണ്ടും

റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ വെട്രിമാരന്റെ വുടതലൈ ഒന്നും രണ്ടും ഭാഗങ്ങൾ പ്രദർശിപ്പിച്ചു. പ്രേക്ഷകരെ സ്വാധീനിക്കുന്ന കഥയും മികച്ച പ്രകടനങ്ങളുമുള്ള ചിത്രം അഞ്ച് മിനിറ്റോളം നീളുന്ന കയ്യടികളോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ചിത്രം കാണാൻ വെട്രിമാരനും വിജയ് സേതുപതിയും സൂരിയും എത്തിയിരുന്നു. മൂവരും ആരാധകർക്കൊപ്പമുള്ള ചിത്രം നിർമ്മാതാക്കളായ റെഡ് ജയന്റ് മൂവീസ് അവരുടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. മേളയിൽ പ്രദർശിപ്പിച്ച പതിപ്പും തിയേറ്ററുകളിൽ പ്രദർശിപ്പിക്കാനിരിക്കുന്ന രണ്ടാം ഭാഗത്തിന്റെ പതിപ്പും വ്യത്യസ്തമുണ്ട്. വിടുതലൈ 2ന്റെ ചിത്രീകരണം പൂർത്തികരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ചില […]

Read More