ഇന്ത്യൻ ക്രിക്കറ്റ് താരം മയാങ്ക് അഗര്‍വാള്‍ വിമാനത്തിൽ നിന്ന് വെള്ളം കുടിച്ചതിന് പിന്നാലെ അവശനിലയിലായ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. മയാങ്കിന്റെ മാനേജർ നൽകിയ പരാതിയിൽ ത്രിപുര പോലീസ് ആണ് അന്വേഷണം ആരംഭിച്ചത്. ത്രിപുരയില്‍നിന്നും ഡൽഹിയിലേക്കുള്ള വിമാനത്തില്‍ കയറിയപ്പോൾ തന്റെ സീറ്റില്‍ വച്ചിരുന്ന വെള്ളം എടുത്ത് മയാങ്ക് കുടിക്കുകയായിരുന്നു. തൊട്ടുപിന്നാലെ മയാങ്ക് ഛർദ്ദിക്കുകയും വായിൽ പൊള്ളലുണ്ടാകുകയും ചെയ്തു.രഞ്ജി ട്രോഫിയിൽ കർണാടക ടീമിന്റെ ക്യാപ്റ്റനാണ് മയാങ്ക് അഗർവാൾ. താരത്തിന്റെ കുടലിൽ നീർക്കെട്ടുണ്ടായതായാണു വിവരം. മായങ്കിന്റെ ആരോഗ്യനില തൃപ്തികരമാണ്. താരത്തെ ഉടൻ ബെംഗളൂരുവിലേക്കു മാറ്റും. അഗർത്തലയിലെ ആശുപത്രി കിടക്കയിൽനിന്നുള്ള ചിത്രം മയാങ്ക് ഇൻസ്റ്റഗ്രാമിൽ ആരാധകർക്കായി പങ്കുവച്ചിട്ടുണ്ട്.

സംഭവത്തിൽ ഗൂഢാലോചന നടന്നയിട്ടുണ്ടോയെന്നും ആരാണു താരത്തിന്റെ സീറ്റിൽ വെള്ളം കൊണ്ടുപോയി വെച്ചത് എന്നീ കാര്യങ്ങളിൽ എന്നീ കാര്യങ്ങളിൽ സംശയമുണ്ടെന്ന് പരാതിയിൽ പറയുന്നതായി വെസ്റ്റ് ത്രിപുര പൊലീസ് സൂപ്രണ്ട് കിരൺ കുമാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *