വ്യാജ ക്രീമുകൾ ഉപയോഗിച്ചതുമൂലം വൃക്ക തകരാറിലായ സംഭവം; ഡ്രഗ് കൺട്രോൾ വിഭാഗം അന്വേഷണം തുടങ്ങി
മലപ്പുറം: വ്യാജ ക്രീമുകൾ ഉപയോഗിച്ചതുമൂലം വൃക്ക തകരാറിലായ സംഭവം ജില്ലാ വികസനസമിതി യോഗത്തിൽ ചർച്ചയായി. അനധികൃതമായി വൻതോതിൽ വിറ്റഴിക്കുന്ന ഫെയർനസ് ക്രീമുകളുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നം ടി.വി. ഇബ്രാഹിം എം.എൽ.എ.യാണ് യോഗത്തിൽ ഉന്നയിച്ചത്. ചർമം വെളുപ്പിക്കാൻ ഇത്തരം ക്രീമുകൾ ഉപയോഗിച്ച 11 പേർക്ക് വൃക്കരോഗം ബാധിച്ചതായി കോട്ടയ്ക്കൽ ആസ്റ്റർ മിംസിലെ ഡോക്ടർമാർ കണ്ടെത്തിയിരുന്നു. ചില ക്രീമുകളിൽ രാസവും കറുത്തീയവും ഉൾപ്പെടെയുള്ള ലോഹമൂലകങ്ങൾ അമിതമായി അടങ്ങിയിട്ടുണ്ടെന്ന് കോട്ടയ്ക്കലിലെയും കൊച്ചിയിലെയും സ്വകാര്യ ആശുപത്രികൾ റിപ്പോർട്ട് നൽകിയിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇതേപ്പറ്റി അന്വേഷിക്കുന്നുണ്ടെന്നും ജില്ലാ […]
Read More
