ഇന്ന് കടുത്ത നിയന്ത്രണം : നാളെ മുതൽ ഇളവുകള്‍, കോവിഡ് സാഹചര്യം വിലയിരുത്താന്‍ അവലോകന യോഗം ഇന്ന്
സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ക്ഡൗണ്‍. നാളെ മുതല്‍ മൂന്ന് ദിവസം ഇളവ് അനുവദിച്ചതിനാല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും.വ്യാപാരികളുമായുള്ള ചര്‍ച്ച കഴിഞ്ഞതോടെ ലോക്ക്ഡൗണിലെ മാറ്റങ്ങള്‍ സംബന്ധിച്ച് ഇന്ന് ചേരുന്ന അവലോകയോഗത്തില്‍ തീരുമാനമെടുക്കും. വൈകിട്ട് മൂന്നരയ്ക്കാണ് അവലോകനയോഗം. ഓണം കണക്കിലെടുത്ത് പെരുന്നാളിന് ശേഷം നൽകേണ്ട ഇളവുകളിലും ഇന്ന് തീരുമാനം ഉണ്ടായേക്കും. വ്യാപനം കുറയാത്ത സാഹചര്യത്തിൽ വലിയ ഇളവുകൾക്കോ, ലോക്ക്ഡൗണിൽ സമഗ്രമായ പുനപരിശോധനയ്ക്കോ സാധ്യതയില്ല. ബ്രക്രീദ് പ്രമാണിച്ച് ഇളവുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും ആള്‍കൂട്ടം പാടില്ല എന്ന കര്‍ശന നിര്‍ദേശമാണ് സര്‍ക്കാര്‍ പൊലീസിന് നല്‍കിയിരിക്കുന്നത്. അതുകൊണ്ട് […]
Read More
