പൈതൃകം സംരക്ഷിക്കുന്നതിനേക്കാള്‍ ജീവന്‍ രക്ഷിക്കുകയാണ് വേണ്ടത് ; അസദുദ്ദീന്‍ ഉവൈസി

പൈതൃകം സംരക്ഷിക്കുന്നതിനേക്കാള്‍ ജീവന്‍ രക്ഷിക്കുകയാണ് വേണ്ടതെന്ന് ഹൈദരാബാദ് എം.പിയും എ.ഐ.ഐ.എം. മേധാവിയുമായ അസദുദ്ദീന്‍ ഉവൈസി. ഉസ്മാനിയ ജനറല്‍ ഹോസ്പിറ്റലിനായി ഒരു പുതിയ കെട്ടിടം എത്രയും വേഗം നിര്‍മ്മിക്കണമെന്ന തന്റെ ആവശ്യം ഉവൈസി ആവര്‍ത്തിച്ചു. ” നിങ്ങള്‍ക്ക് പൈതൃക കെട്ടിടം സംരക്ഷിക്കണമെങ്കില്‍ അത് സംരക്ഷിക്കുക. പക്ഷേ, നിങ്ങള്‍ക്ക് ജീവനും പണവും ലാഭിക്കണമെങ്കില്‍ ഉസ്മാനിയ ഹോസ്പിറ്റലിനായി ഞങ്ങള്‍ക്ക് ഒരു പുതിയ കെട്ടിടം ആവശ്യമാണ്,” അദ്ദേഹം പറഞ്ഞു. ”മൂന്നാം തരംഗത്തെ നേരിടാന്‍ നമ്മള്‍ തയ്യാറാകണം,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്ത കൊവിഡ് തരംഗം […]

Read More
 നാടിനെതിരായ പ്രചാരണങ്ങൾ ലോകം മുഴുവൻ എത്തിക്കാനാണ് സാബു എം.ജേക്കബിന്റെ ശ്രമം;പി രാജീവ്

നാടിനെതിരായ പ്രചാരണങ്ങൾ ലോകം മുഴുവൻ എത്തിക്കാനാണ് സാബു എം.ജേക്കബിന്റെ ശ്രമം;പി രാജീവ്

കിറ്റെക്‌സ് എംഡി സാബു ജേക്കബിന്റെ പരാമര്‍ശങ്ങളില്‍ പ്രതികരണവുമായി വ്യവസായ മന്ത്രി പി രാജീവ്.ഇങ്ങനെയൊരു സംവാദം മുൻപോട്ട് കൊണ്ടുപോകുന്നത് സംസ്ഥാനത്തിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.ഏത് സർഗാത്മകമായ വിമർശനങ്ങളെയും സ്വാഗതം ചെയ്യും. എന്നാൽ നാടിനെ തകർക്കാനുള്ള വിമർശനങ്ങൾ തള്ളിക്കളയും. നാടിനെതിരായ പ്രചാരണങ്ങൾ ലോകം മുഴുവൻ എത്തിക്കാനാണ് കിറ്റെക്സ് എംഡി സാബു എം.ജേക്കബിന്റെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. സാബു ജേക്കബിന്റെ ആരോപണങ്ങളില്‍ വിശദമാക്കേണ്ടെത് സര്‍ക്കാര്‍ വിശദമാക്കിയിട്ടുണ്ട്. ഞങ്ങള്‍ നാടിന്റെ ആകെ പ്രതിനിധികളാണ്. ഇരിക്കുന്ന കസേരയ്ക്കും നല്‍കിയിരിക്കുന്ന ഉത്തരവാദിത്വത്തിനും അനുസരിച്ചേ സര്‍ക്കാരിന് […]

Read More
 ഇന്ധനവില വർധനയ്‍ക്കെതിരെ കാളവണ്ടി സമരം ചെയ്ത് കോൺഗ്രസ്

ഇന്ധനവില വർധനയ്‍ക്കെതിരെ കാളവണ്ടി സമരം ചെയ്ത് കോൺഗ്രസ്

ഇന്ധനവില വർധനയ്‍ക്കെതിരെ കാളവണ്ടി സമരം ചെയ്ത് കോൺഗ്രസ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കാളവണ്ടി സമരം ഉദ്ഘാടനം ചെയ്തു. ഇന്ധനവില വർധനവിനെതിരെ കഴിഞ്ഞദിവസം കോൺ​ഗ്രസ് കുടുംബസത്യാ​ഗ്രഹം സംഘടിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നത്തെ കാളവണ്ടി സമരവും. എല്ലാ ഡി.സി.സികളിലും ഇത്തരത്തിലുള്ള പ്രതിഷേധം നടത്തണമെന്ന് എ.ഐ.എ.സി.സി നിർദേശമുണ്ടായിരുന്നു കോൺ​ഗ്രസിന്റെ മുൻ മന്ത്രിമാരും എം.എൽ.എമാരുൾപ്പെടെയുള്ളവർ പ്രതിഷേധത്തിൽ പങ്കെടുത്തു.

Read More
 കൊച്ചിയില്‍ വന്‍ ഹെറോയിന്‍ വേട്ട ; ടാന്‍സാനിയ പൗരന്‍ അറസ്റ്റില്‍

കൊച്ചിയില്‍ വന്‍ ഹെറോയിന്‍ വേട്ട ; ടാന്‍സാനിയ പൗരന്‍ അറസ്റ്റില്‍

കൊച്ചിയിൽ വൻ ഹെറോയിൻ വേട്ട. രാജ്യാന്തര വിപണിയില്‍ 25 കോടി രൂപ വിലമതിക്കുന്ന ഹെറോയിനുമായി ടാന്‍സാനിയ സ്വദേശി കൊച്ചിയില്‍ പിടിയില്‍. 4.5 കിേലാ ലഹരിമരുന്നാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ ഡി.ആര്‍.ഐ പിടികൂടിയത്. ദുബായില്‍ നിന്നെത്തിയ വിമാനത്തിലാണ് ടാന്‍സാനിയന്‍ പൗരന്‍ അഷ്‌റഫ് സാഫി നെടുമ്പാശേരിയില്‍ എത്തിയത്. രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഡി.ആര്‍.ഐ ഇയാളുടെ ബാഗ് പരിശോധിച്ചതും ലഹരിമരുന്ന് പിടികൂടിയതും. ടാന്‍സാനിയയില്‍ നിന്ന് ദുബായില്‍ എത്തിയ ശേഷമാണ് ഇയാള്‍ നെടുമ്പാശേരിയില്‍ എത്തിയത്. കേരളത്തില്‍ ആര്‍ക്കെങ്കിലും വിതരണത്തിന് എത്തിച്ചതാണോ ഈ ഹെറോയിനെന്ന് അന്വേഷിച്ചുവരികയാണ്

Read More
 ഇംഗ്ലീഷ് താരങ്ങൾക്ക് സാമൂഹിക മാധ്യമങ്ങളിൽ വംശീയാധിക്ഷേപം

ഇംഗ്ലീഷ് താരങ്ങൾക്ക് സാമൂഹിക മാധ്യമങ്ങളിൽ വംശീയാധിക്ഷേപം

യൂറോ കപ്പ് ഫൈനലിൽ ഇറ്റലിയോട് തോറ്റതിന് പിന്നാലെ ഇംഗ്ലീഷ് താരങ്ങള്‍ക്ക് നേരെ വംശീയാധിക്ഷേപം. ബുകയോ സാക, ജേഡൻ സാഞ്ചോ, മാർക്കാ റാഷ്ഫോർഡ് എന്നിവർക്ക് നേരെയാണ് സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ വംശീയാധിക്ഷേപം നടത്തുന്നത്. ഈ മൂന്ന് താരങ്ങളും പെനാൾട്ടി നഷ്ടമാക്കിയിരുന്നു. വംശീയതക്ക് എതിരെ മുട്ടുകുത്തി ഇംഗ്ലണ്ട് താരങ്ങള്‍ പ്രതിഷേധിക്കുമ്പോൾ പലപ്പോഴും സ്റ്റേഡിയങ്ങളിൽ നിന്ന് കൂവലുകൾ വരുന്നത് ഇംഗ്ലീഷ് ആരാധകരിലെ തീരാത്ത വംശീയതയാണെന്ന് ആക്ഷേപം ഉയരുന്നുണ്ട്. താരങ്ങൾക്കെതിരായ വംശീയാധിക്ഷേപ പോസ്റ്റുകളിൽ അന്വേഷണം നടത്തുമെന്ന്​ മെട്രോപൊളിറ്റൻ പൊലീസ്​ വ്യക്തമാക്കി. തങ്ങളുടെ പ്ലാറ്റ്​ഫോമുകളിൽ […]

Read More
 ഇവിടെ 30 ദിവസത്തിനുള്ളില്‍ 11 റെയ്ഡുകള്‍;തെലങ്കാനയില്‍ സൗജന്യങ്ങളുടെ പെരുമഴ-;കേരളത്തിന്റേത് പൊട്ടക്കിണറ്റിലെ തവളയുടെ അവസ്ഥയെന്നും സാബു എം. ജേക്കബ്

ഇവിടെ 30 ദിവസത്തിനുള്ളില്‍ 11 റെയ്ഡുകള്‍;തെലങ്കാനയില്‍ സൗജന്യങ്ങളുടെ പെരുമഴ-;കേരളത്തിന്റേത് പൊട്ടക്കിണറ്റിലെ തവളയുടെ അവസ്ഥയെന്നും സാബു എം. ജേക്കബ്

കേരളത്തിലെ വ്യവസായ നയത്തെ വിമര്‍ശിച്ച് കിറ്റെക്‌സ് എം.ഡി. സാബു എം. ജേക്കബ്. മറ്റ് സംസ്ഥാനങ്ങളില്‍ എന്തു നടക്കുന്നുവെന്ന് കേരളം അറിയുന്നില്ലെന്ന് സാബു ജേക്കബ് പറഞ്ഞു. കേരളമാണ് ഏറ്റവും വ്യവസായ സൗഹൃദമെന്നത് വെറുതെ പറയുന്നതാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിലെ വ്യവസായിക വകുപ്പ് പൊട്ടക്കിണറ്റില്‍ വീണ തവളയാണ്. മറ്റു സംസ്ഥാനങ്ങളില്‍ എന്ത് നടക്കുന്നുവെന്ന് കേരളം അറിയുന്നില്ല. കേരളം കൊട്ടിഘോഷിക്കുന്ന ഏകജാലകം കാലഹരണപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.. തെലങ്കാന സര്‍ക്കാരുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടുകൊണ്ടാണ് സാബു ജേക്കബ് കേരള […]

Read More
 സാമൂഹ്യ മാധ്യമങ്ങളിൽ ഇസ്ലാമോഫോബിയ പരത്തിയ ഹാഷ്ടാഗ് കാമ്പയിനുകളിൽ അന്വേഷണം; ഹർജി പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു

സാമൂഹ്യ മാധ്യമങ്ങളിൽ ഇസ്ലാമോഫോബിയ പരത്തിയ ഹാഷ്ടാഗ് കാമ്പയിനുകളിൽ അന്വേഷണം; ഹർജി പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു

സാമൂഹ്യമാധ്യമങ്ങളിൽ ഇസ്ലാമോഫോബിയ പരത്തിയ ഹാഷ്ടാഗ് കാമ്പയിനുകളിൽ സി.ബി.ഐ/ എൻ.ഐ.എ അന്വേഷണം ആവശ്യപ്പെട്ട് സമ൪പ്പിച്ച ഹരജി പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു. പുതിയ ഐടി നിയമമനുസരിച്ച് നടപടി എടുക്കാനാകുമല്ലോയെന്നും ജനങ്ങൾ മറന്ന കാര്യത്തിൽ ഇനിയും കോടതി ഇടപെടൽ ആവശ്യമാണോയെന്നും കോടതി ആരാഞ്ഞു. സമാനമായ മറ്റ് ഹരജികളിൽ കക്ഷി ചേ൪ന്നാൽ പോരെയെന്നും കോടതി ചോദിച്ചു. തന്റെ ആവശ്യം വ്യത്യസ്തമാണെന്നും ആന്ധ്ര ഹൈകോടതി സുപ്രീംകോടതിയെ സമീപിക്കാൻ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഹരജിയെന്നും ഹരജിക്കാരൻ വ്യക്തമാക്കി. തബ്ലീഗ് പ്രവ൪ത്തക൪ക്കെതിരെ കൊറോണ ജിഹാദ് അടക്കമുള്ള ട്വിറ്റ൪ […]

Read More
 ദുഖങ്ങളെല്ലാം മറച്ചു പിടിച്ചു പുഞ്ചിരിക്കാൻ ശ്രമിക്കുന്ന ആളാണ് താൻ;വിവാദ യാത്രയിൽ വനിതാ കമ്മീഷന്‍ അംഗത്തിന്റെ വിശദീകരണം

ദുഖങ്ങളെല്ലാം മറച്ചു പിടിച്ചു പുഞ്ചിരിക്കാൻ ശ്രമിക്കുന്ന ആളാണ് താൻ;വിവാദ യാത്രയിൽ വനിതാ കമ്മീഷന്‍ അംഗത്തിന്റെ വിശദീകരണം

വണ്ടിപ്പെരിയാര്‍ ചൂരക്കുളത്ത് ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കെട്ടിത്തൂക്കിക്കൊന്ന സംഭവത്തില്‍ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ പുറപ്പെട്ട വനിതാ കമ്മീഷന്‍ അംഗത്തിന്റെ വിവാദമായ യാത്രക്ക് പിന്നാലെ വിശദീകരണവുമായി ഷാഹിദ കമാല്‍.ദുഖങ്ങളെല്ലാം മറച്ചു പിടിച്ചു പുഞ്ചിരിക്കാൻ ശ്രമിക്കുന്ന ആളാണ് താനെന്നും അതുകൊണ്ടാണ് അങ്ങനെ ഒരു ഫോട്ടോ ഇട്ടതെന്നുമാണ് ഷാഹിദ കമാല്‍ വിശദീകരിക്കുന്നത്. ഇന്നാണെങ്കിൽ അങ്ങനെ ഒരു ഫോട്ടോ ഇടില്ലെന്നും സുഹൃത്തുക്കളിൽ ചിലർ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ പോസ്റ്റ്‌ പിൻവലിചെന്നും ഷാഹിദ കമാൽ കൂട്ടിച്ചേര്‍ക്കുന്നു. വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ വണ്ടിപ്പെരിയാറിലേക്കുള്ള യാത്രയില്‍ എന്ന് […]

Read More
 കരിപ്പൂർ സ്വർണക്കടത്ത്;ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫി ഇന്ന് കസ്റ്റംസിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ല

കരിപ്പൂർ സ്വർണക്കടത്ത്;ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫി ഇന്ന് കസ്റ്റംസിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ല

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിൽ ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫി ഇന്ന് കസ്റ്റംസിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ല. ഷാഫിയെ ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇന്ന് ഹാജരാകുന്നില്ലെന്നും കസ്റ്റംസിന് മുന്നില്‍ നാളെയെത്തുമെന്നും ഷാഫി പറഞ്ഞു. അര്‍ജുന്‍ ആയങ്കിയുടെ ഭാര്യ അമല, പ്രതികള്‍ ഉപയോഗിച്ച സിം കാര്‍ഡുകളുടെ ഉടമയായ സക്കീന എന്നിവരോടും ഹാജരാകാന്‍ കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്. കരിപ്പൂര്‍ സ്വര്‍ണ്ണക്കത്തിന്റെ മുഖ്യ ആസൂത്രകനെന്ന് കസ്റ്റംസ് കണ്ടെത്തിയ അര്‍ജുന്‍ ആയങ്കിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് മുഹമ്മദ് […]

Read More

അഭയ കേസ് പ്രതികൾക്ക് നിയമവിരുദ്ധ പരോൾ; ഇടപെട്ട് ഹൈക്കോടതി

അഭയ കേസ് പ്രതികള്‍ക്ക് നിയമവിരുദ്ധ പരോള്‍ അനുവദിച്ച സര്‍ക്കാര്‍ നടപടിയില്‍ ഇടപെട്ട് ഹൈക്കോടതി. ആഭ്യന്തര വകുപ്പ്, ജയില്‍ ഡിജിപി, പ്രതികള്‍, സിബിഐ എന്നിവര്‍ക്ക് ഇതുസംബന്ധിച്ച് കോടതി നോട്ടീസ് നല്‍കി. പരോള്‍ അനുവദിച്ചതിനെതിരെ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ ഹര്‍ജിയിന്മേലാണ് കോടതി ഇടപെടല്‍. കൊവിഡിന്റെ പശ്ചാത്തലത്തില്‍ പത്തുവര്‍ഷത്തില്‍ താഴെ മാത്രം ശിക്ഷ ലഭിച്ചവര്‍ക്ക് പരോള്‍ നല്‍കാന്‍ സുപ്രിംകോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് ജയില്‍ ഹൈപവര്‍ കമ്മിറ്റിയുടെ അനുമതിയും വേണമായിരുന്നു. എന്നാല്‍ ജീവപര്യന്തം ശിക്ഷ കിട്ടിയ അഭയകേസ് പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചതിന് […]

Read More