വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തോടൊപ്പം സർക്കാറുണ്ട് ; റോഷി അഗസ്റ്റിൻ

വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തോടൊപ്പം സർക്കാറുണ്ട് ; റോഷി അഗസ്റ്റിൻ

വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തോടൊപ്പം സർക്കാർ ഉണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. കുടുബത്തിന് ആവശ്യമായ സഹായങ്ങളെല്ലാം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. കുട്ടിയുടെ വീട് സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ മാസം 30 നാണ് വണ്ടിപ്പെരിയാറിൽ ആറുവയസുകാരി കൊല്ലപ്പെട്ടത്. സംഭവ ദിവസം വീട്ടിലെത്തിയ പ്രതി കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു. ബോധരഹിതയായ പെൺകുട്ടി മരിച്ചു എന്നുകരുതി പ്രതി കെട്ടിത്തൂക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിരുന്നു. കുട്ടിയുടെ കുടുംബത്തെ ഏറ്റെടുക്കുന്നതടക്കമുള്ള കാര്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും. ലയങ്ങളുടെ ശോചനീയാവസ്ഥയും […]

Read More
 കൊയിലാണ്ടിയില്‍ പ്രവാസിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി;പിന്നിൽ കൊടുവള്ളി സ്വര്‍ണക്കടത്ത് സംഘത്തിന് പങ്കെന്ന് സംശയം

കൊയിലാണ്ടിയില്‍ പ്രവാസിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി;പിന്നിൽ കൊടുവള്ളി സ്വര്‍ണക്കടത്ത് സംഘത്തിന് പങ്കെന്ന് സംശയം

കൊയിലാണ്ടി ഊരള്ളൂരില്‍ പ്രവാസിയെ തട്ടിക്കൊണ്ടുപോയതായി പരാതി.ഉരുളൂര്‍ സ്വദേശി അഷ്‌റഫിനെയാണ് പുലര്‍ച്ചെ തട്ടിക്കൊണ്ടു പോയത്. കൊടുവള്ളിയിലെ സ്വര്‍ണക്കടത്ത് സംഘത്തിന് ഇതുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നുണ്ട്. ഇന്നോവയിലെത്തിയ സംഘമാണ് അഷ്‌റഫിനെ തട്ടിക്കൊണ്ടു പോയതെന്ന് ബന്ധുക്കള്‍ പറയുന്നു.അഷ്‌റഫ് വിദേശത്ത് നിന്നും സ്വര്‍ണം കൊണ്ടുവന്നിരുന്നു. ഇത് കൊടുവള്ളിയില്‍ എത്തിച്ചില്ലെന്ന ഭീഷണി ഉയര്‍ത്തി തോക്ക് ചൂണ്ടിയാണ് ജ്യേഷ്ഠനെ തട്ടിക്കൊണ്ടു പോയതെന്ന് സഹോദരന്‍ സിദ്ദിഖ് കൊയിലാണ്ടി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. സ്വര്‍ണ്ണക്കടത്ത് കാരിയറാണ് അഷ്‌റഫ് എന്ന് പോലീസ് സംശയിക്കുന്നുണ്ട്. വടകര എസ്.പി യുടെ നിര്‍ദേശപ്രകാരം ഡിവൈ.എസ്.പി […]

Read More
 ഇറാഖിലെ ആശുപത്രിയിൽ ഓക്‌സിജന്‍ ടാങ്ക് പൊട്ടിത്തെറിച്ച് തീപിടുത്തം; 44 രോഗികൾ മരിച്ചു

ഇറാഖിലെ ആശുപത്രിയിൽ ഓക്‌സിജന്‍ ടാങ്ക് പൊട്ടിത്തെറിച്ച് തീപിടുത്തം; 44 രോഗികൾ മരിച്ചു

ഇറാഖിലെ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ 44 രോഗികള്‍ വെന്തുമരിച്ചു. കോവിഡ് രോഗികളാണ് മരിച്ചത്. 67 പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റതായാണ് റിപ്പോര്‍ട്ട്. ആശുപത്രിയിലെ കോവിഡ് രോഗികളെ കിടത്തിയിരുന്ന ഐസൊലേഷന്‍ സെന്ററിലാണ് തീപിടുത്തം ഉണ്ടായത്. ആശുപത്രിയിലെ ഓക്‌സിജന്‍ ടാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടുത്തമുണ്ടായത്. കൂടുതല്‍ രോഗികളെ ഇവിടെ നിന്ന് രക്ഷിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

Read More
 സംസ്ഥാനത്ത് വിവിധ മേഖലകളില്‍ കനത്ത മഴ; വന്‍ നാശനഷ്ടം;വടക്കന്‍ കേരളത്തില്‍ ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് വിവിധ മേഖലകളില്‍ കനത്ത മഴ; വന്‍ നാശനഷ്ടം;വടക്കന്‍ കേരളത്തില്‍ ജാഗ്രതാ നിര്‍ദേശം

കേരളത്തിലെ വിവിധ മേഖലകളില്‍ കനത്ത മഴ.ബംഗാൾ ഉൾക്കടലിന് പിന്നാലെ അറബിക്കടലിലും ന്യൂനമർദം രൂപപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒൻപത് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും. യെല്ലൊ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍ ജൂലൈ 13: എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോഡ്. ജൂലൈ 14: എറണാകുളം, ഇടുക്കി, […]

Read More
 ജില്ലയിൽ ഇന്ന്  780 പേർക്ക് കോവിഡ്

ജില്ലയിൽ ഇന്ന് 780 പേർക്ക് കോവിഡ്

ജില്ലയില്‍ 780 പേര്‍ക്ക് കോവിഡ്രോഗമുക്തി 1378, ടി.പി.ആര്‍ 10.35 % ജില്ലയില്‍ ഇന്ന് 780 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി അറിയിച്ചു.32 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 743 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഒരു ആരോഗ്യ പ്രവര്‍ത്തകനും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന നാല് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 7707 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന […]

Read More
 സംസ്ഥാനത്ത് ഇന്ന് 7798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 7798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 7798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1092, കോഴിക്കോട് 780, കൊല്ലം 774, മലപ്പുറം 722, തിരുവനന്തപുരം 676, പാലക്കാട് 664, ആലപ്പുഴ 602, എറണാകുളം 582, കാസര്‍ഗോഡ് 553, കണ്ണൂര്‍ 522, കോട്ടയം 363, പത്തനംതിട്ട 202, വയനാട് 137, ഇടുക്കി 129 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 85,307 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.14 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി […]

Read More
 മൂന്ന് ദിവസം മാത്രം കടകള്‍ തുറക്കുന്നത് ജനത്തിരക്ക് ഉണ്ടാക്കുന്നു; പള്ളികളും വ്യാപാരസ്ഥാപനങ്ങളും തുറക്കാന്‍ അനുവദിക്കണമെന്ന് കാന്തപുരം

മൂന്ന് ദിവസം മാത്രം കടകള്‍ തുറക്കുന്നത് ജനത്തിരക്ക് ഉണ്ടാക്കുന്നു; പള്ളികളും വ്യാപാരസ്ഥാപനങ്ങളും തുറക്കാന്‍ അനുവദിക്കണമെന്ന് കാന്തപുരം

വ്യാപാര സ്ഥാപനങ്ങള്‍ എല്ലാ ദിവസവും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍.ആഴ്ചയിൽ മൂന്നു ദിവസം മാത്രം തുറന്നുപ്രവർത്തിക്കാൻ അനുമതിയുള്ള കാരണം സംസ്ഥാനത്താകെയുള്ള വ്യാപാരികൾ വലിയ പ്രയാസങ്ങളിലാണ്. ലോക്ഡൗൺ നിയന്ത്രണങ്ങൾ പുനഃക്രമീകരിച്ചു എല്ലാ ദിവസവും സ്ഥാപനങ്ങൾ തുറക്കാൻ സർക്കാർ അനുമതി നൽകണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വ്യവസായ മന്ത്രി പി. രാജീവുമായി ഇക്കാര്യങ്ങള്‍ വിശദമായി ടെലഫോണില്‍ സംസാരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഈ വിഷയം ഗൗരവമായി എടുക്കുമെന്നും പരിഹാരം കണ്ടെത്തുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ടെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു. വ്യാപാര […]

Read More
 ഐ എസ് ആർഒ ചാരക്കേസ്; വാദത്തിനിടെ കോടതിയിൽ നാടകീയ രംഗങ്ങൾ

ഐ എസ് ആർഒ ചാരക്കേസ്; വാദത്തിനിടെ കോടതിയിൽ നാടകീയ രംഗങ്ങൾ

ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയിൽ വാദത്തിനിടെ കോടതിയിൽ നാടകീയ രംഗങ്ങൾ.ചില റിപ്പോർട്ടുകൾ ഫയൽ ചെയ്യാൻ കൂടുതൽ സമയം വേണമെന്ന് സിബി മാത്യൂസിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണമായത്. ഇതിനെതിരെ നമ്പി നാരായണന്റെ അഭിഭാഷകൻ രംഗത്തെത്തി. കേസ് വലിച്ചു നീട്ടാനാണ് സിബി മാത്യൂസിന്റെ നീക്കമെന്നും റിപ്പോർട്ട് ഫയൽ ചെയ്യാൻ സമയം അനുവദിക്കരുതെന്നും നമ്പി നാരായണന് വേണ്ടി അഭിഭാഷകൻ ഉണ്ണികൃഷ്ണൻ ആവശ്യപ്പെട്ടു . തുടർന്ന് ഓൺലൈൻ വാദം ഒഴിവാക്കി കേസ് മറ്റന്നാൾ നേരിട്ട് കേൾക്കാമെന്ന് കോടതി വ്യക്തമാക്കി.

Read More
 സിക്ക  വൈറസ്; എല്ലാ ജില്ലകൾക്കും  ജാഗ്രതാ നിർദേശം; ആക്ഷൻ  പ്ലാൻ ഒരുക്കി  ആരോഗ്യ വകുപ്പ്

സിക്ക വൈറസ്; എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദേശം; ആക്ഷൻ പ്ലാൻ ഒരുക്കി ആരോഗ്യ വകുപ്പ്

സിക്ക വൈറസ് ബാധ കേരളത്തിൽ തിരുവനന്തപുരത്ത് റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ്. രോഗബാധ റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ ഈഡിസ് കൊതുകുകളുടെ സാന്ദ്രത എത്രത്തോളമുണ്ടെന്ന് പരിശോധിക്കും. കൊതുകിന്‍റെ ഉറവിടനശീകരണം എങ്ങനെ ഫലപ്രദമായി നടപ്പാക്കാമെന്നും പരിശോധന നടത്തും. ഇതിനായി സമഗ്രമായ ആക്ഷൻ പ്ലാൻ തയ്യാറാക്കുമെന്നും ഡിഎംഒ ഡോ. കെ എസ് ഷിനു വ്യക്തമാക്കുന്നു. സിക്ക വൈറസ് റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ കേന്ദ്രസംഘം തിരുവനന്തപുരത്തെത്തിയിരുന്നു. ഇവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഡിഎംഒ വാർത്താസമ്മേളനം […]

Read More
 മെഡിക്കൽ കോളേജ് ഡ്രയ്‌നേജിൽ അഴുകിയ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

മെഡിക്കൽ കോളേജ് ഡ്രയ്‌നേജിൽ അഴുകിയ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

കോഴിക്കോട് മെഡിക്കൽ കോളേജ് ഡ്രയ്‌നേജിൽ അഴുകിയ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.ഡ്രയ്‌നേജിൽ നിന്നും ഇന്ന് രാവിലെ 11 മണിയോട് കൂടിയാണ് അഴുകി അസ്ഥികൾ അടക്കം വേർതിരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത് .വാർഡ് 6 ന്റെയും 8 ന്റെയുംഇടയിലെ ഡ്രയ്‌നേജിൽ ഇലട്രിക്ക് ജോലിക്കാരാണ് മൃതദേഹം കണ്ടത് .സ്ത്രീയുടെയാണോ പുഷന്റെയാണോ എന്ന് തിരിച്ചറിയാൻ കഴിയാത്തവിധം അഴുകിയ നിലയിലാണ് ബോഡി ഉള്ളത്. സംഭവത്തിൽ മെഡിക്കൽ കോളജ് പോലീസ് അന്വേഷണം നടത്തി വരികയാണ്..ഡ്രയ്‌നേജ് പരിസരത്ത് തുണിയലക്ക് സംവിധാനം ഉള്ളതിനാൽ ചാടികടക്കവേ വീണതായിരിക്കാം എന്ന […]

Read More