കാ​ല​വ​ർ​ഷം ശ​ക്ത​മാ​യി; സംസ്ഥാനത്ത് വ്യാപകമഴ തുടരുന്നു;നാലു ജില്ലകളില്‍ റെഡ് അലർട്ട്

കാ​ല​വ​ർ​ഷം ശ​ക്ത​മാ​യി; സംസ്ഥാനത്ത് വ്യാപകമഴ തുടരുന്നു;നാലു ജില്ലകളില്‍ റെഡ് അലർട്ട്

സം​സ്ഥാ​ന​ത്ത് മ​ഴ തു​ട​രു​ന്നു. ചൊ​വ്വാ​ഴ്ച വ​രെ ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യും ഉ​ണ്ടാ​കു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ പ്ര​വ​ച​നം.ബംഗാൾ ഉൾക്കടലിൽ ആന്ധ്രാ – ഒഡീഷാ തീരത്തോട് ചേർന്ന് നാളെ ന്യൂനമർദ്ദം രൂപപ്പെടുമെന്നും കാലവർഷം സജീവമായി തുടരാൻ ഇതു സഹായിക്കുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ. നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചത്. സംസ്ഥാനത്തെ ഏഴു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് […]

Read More
 അമ്പലപ്പുഴയിലെ വീഴ്ച : ജി സുധാകരനെതിരെ അന്വേഷണം; എളമരം കരീമും കെ ജെ തോമസും അന്വേഷിക്കും

അമ്പലപ്പുഴയിലെ വീഴ്ച : ജി സുധാകരനെതിരെ അന്വേഷണം; എളമരം കരീമും കെ ജെ തോമസും അന്വേഷിക്കും

നിയമസഭാ തെരഞ്ഞടുപ്പിലെ അമ്പലപ്പുഴ മണ്ഡലവുമായി ബന്ധപ്പെട്ടു പാർട്ടിയിൽ ഉയർന്ന ആരോപണങ്ങളിൽ മുതിർന്ന നേതാവ് ജി. സുധാകരനെതിരെ അന്വേഷണം. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളായ എളമരം കരീമും കെ ജെ തോമസുമാണ് വിഷയം അന്വേഷിക്കുന്നത്. സംസ്ഥാന സമിതിയുടേതാണ് തീരുമാനം. തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഉള്‍പ്പെടെ ജി സുധാകരന്‍ വീഴ്ച വരുത്തിയെന്ന് വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് അന്വേഷണവുമായി പാര്‍ട്ടി രംഗത്ത് എത്തുന്നത്. തെരഞ്ഞെടുപ്പില്‍ ടേം നിബന്ധന അനുസരിച്ച ജി സുധാകരനെ മാറ്റി എച്ച്. സലാം മത്സരിച്ച അമ്പലപ്പുഴയില്‍ പതിനായിരത്തോളം വോട്ടിന്റെ കുറവാണ് എല്‍ഡിഎഫിന് […]

Read More
 കിറ്റെക്സിന് പിന്തുണ;കര്‍ണാടകയിലേക്കു സ്വാഗതം ചെയ്ത് രാജീവ് ചന്ദ്രശേഖര്‍

കിറ്റെക്സിന് പിന്തുണ;കര്‍ണാടകയിലേക്കു സ്വാഗതം ചെയ്ത് രാജീവ് ചന്ദ്രശേഖര്‍

കിറ്റെക്‌സിനെ കര്‍ണാടകയിലേക്കു സ്വാഗതം ചെയ്ത് കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖര്‍. കിറ്റെക്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തതായും രാജീവ് ചന്ദ്രശേഖര്‍ ട്വീറ്റ് ചെയ്തു. ”സാബു ജേക്കബുമായി സംസാരിച്ചു. കേരളത്തില്‍ ആയിരക്കണക്കിനു പേര്‍ക്കു തൊഴില്‍ നല്‍കുന്ന അദ്ദേഹത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. കര്‍ണാടകയില്‍ നിക്ഷേപമിറക്കുന്നതിന് മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയുടെ പിന്തുണയോടെ എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്” രാജീവ് ചന്ദ്രശേഖരന്റെ ട്വീറ്റില്‍ പറയുന്നു. കിറ്റെക്‌സ് തെലങ്കാനയില്‍ ആയിരം കോടി രൂപയുടെ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് […]

Read More
 ജനസംഖ്യാ നിയന്ത്രണ നിയമം നടപ്പിലാക്കാനൊരുങ്ങി യോഗി സര്‍ക്കാര്‍; കരട് പ്രകാരം വരുന്നത് കടുത്ത നിയന്ത്രണങ്ങള്‍

ജനസംഖ്യാ നിയന്ത്രണ നിയമം നടപ്പിലാക്കാനൊരുങ്ങി യോഗി സര്‍ക്കാര്‍; കരട് പ്രകാരം വരുന്നത് കടുത്ത നിയന്ത്രണങ്ങള്‍

ഉത്തര്‍പ്രദേശില്‍ കര്‍ശ്ശനമായ ജനസംഖ്യ നിയന്ത്രണ നിയമം നടപ്പിലാക്കുവാന്‍ ഒരുങ്ങി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. യോഗി സര്‍ക്കാര്‍ പുറത്തിറക്കിയ നിയമത്തിന്റെ കരട് പ്രകാരം സര്‍ക്കാര്‍ പദ്ധതികളില്‍ അടക്കം രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ള കുടുംബങ്ങള്‍ക്ക് നിയന്ത്രണം വരും. അതേ സമയം രണ്ട് കുട്ടികള്‍ മാത്രമുള്ള കുടുംബങ്ങള്‍ക്ക് ഏറെ ആനുകൂല്യങ്ങളും നിയമം ഉറപ്പ് നല്‍കുന്നു. ദേശീയ മാധ്യമങ്ങളിലെ വാര്‍ത്തകള്‍ പ്രകാരം, രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടാകുന്നവര്‍ക്ക് സര്‍ക്കാര്‍ പദ്ധതികളില്‍ നിന്നുള്ള ആനുകൂല്യം കുറയും. ഒപ്പം റേഷന്‍ കാര്‍ഡില്‍ പരമാവധി നാല് […]

Read More
 ആയുർവേദ ആചാര്യൻ ഡോ. പി കെ വാര്യർ അന്തരിച്ചു

ആയുർവേദ ആചാര്യൻ ഡോ. പി കെ വാര്യർ അന്തരിച്ചു

ആയുർവേദ ആചാര്യൻ പി കെ വാര്യർ (100) അന്തരിച്ചു.കോട്ടയ്‌ക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റിയും മെഡിക്കൽ ഡയറക്‌ടറുമായിരുന്നു. കോട്ടയ്‌ക്കലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം.ജൂൺ എട്ടിനാണ് അദ്ദേഹത്തിൻ്റെ നൂറാം പിറന്നാൾ കഴിഞ്ഞത്. പ്രധാനമന്ത്രിമാരും രാഷ്ട്രപതിമാരുമടക്കം വിവിഐപികൾ ഡോ.പി.കെ.വാര്യരുടെ സ്നേഹസ്പർശം തേടി കോട്ടക്കലിലേക്ക് എത്തിയിരുന്നു. മലപ്പുറം ജില്ലയിലെ കോട്ടക്കലിനെ ആ​ഗോളപ്രശസ്തമായ ആയു‍ർവേദ പോയിൻ്റാക്കി മാറ്റിയതിൽ അദ്ദേഹം നി‍ർണായക പങ്കുവച്ചിരുന്നു. ആര്യവൈദ്യശാലയുടെ സ്ഥാപകനായ ഡോ.പി.എസ്.വാര്യരുടെ അനന്തരവനായ പി.കെ.വാര്യ‍ർ അമ്മാവൻ തുടങ്ങിവച്ച സ്ഥാപനത്തെ അന്താരാഷ്ട്ര തലത്തിലേക്ക് വള‍ർത്തി എടുത്തു.

Read More
 മദ്യലഹരിയില്‍ പിതാവ് മകളെ കാലില്‍ തൂക്കിനിലത്തടിച്ചു

മദ്യലഹരിയില്‍ പിതാവ് മകളെ കാലില്‍ തൂക്കിനിലത്തടിച്ചു

ആലപ്പുഴയിൽ മദ്യലഹരിയില്‍ പിതാവ് മകളെ കാലില്‍ തൂക്കിനിലത്തടിച്ചു. മദ്യപിച്ചെത്തി ഭാര്യയുമായി വഴക്കിട്ട യുവാവ് ഏഴു വയസ്സുള്ള മകളെ മര്‍ദ്ദിക്കുകയും കാലില്‍ തൂക്കി നിലത്തടിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടി ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഹരിപ്പാട് പത്തിയൂര്‍ സ്വദേശി രാജേഷ് ആണ് മകളെ മര്‍ദ്ദിച്ചത്. രാജേഷിനെ കരിയിലകുളങ്ങര പോലീസ് കസ്റ്റഡിയിലെടുത്തു. ആന്തരിക രക്തസ്രാവവും തലയോട്ടിയില്‍ പൊട്ടലും ഉള്‍പ്പെട്ട ഗുരുതരാവസ്ഥയിലായ കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും. ഇന്നലെ രാത്രിയാണ് സംഭവം. മദ്യപിച്ചെത്തി രാജേഷ് വീട്ടില്‍ ബഹളമുണ്ടാക്കുന്നത് പതിവായിരുന്നു. കുട്ടികളെ […]

Read More
 ‘ഇനിയും ഒന്നിച്ചു നിന്നില്ലെങ്കില്‍ ചരിത്രം മാപ്പുതരില്ല’; പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനം ചെയ്ത് തേജസ്വി യാദവ്

‘ഇനിയും ഒന്നിച്ചു നിന്നില്ലെങ്കില്‍ ചരിത്രം മാപ്പുതരില്ല’; പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനം ചെയ്ത് തേജസ്വി യാദവ്

പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനവുമായി ആര്‍.ജെ.ഡി. നേതാവും ബീഹാര്‍ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ്. പ്രതിപക്ഷം ഒന്നിച്ചുനില്‍ക്കേണ്ട സമയമാെണന്നും ഇനിയും അത് സംഭവിച്ചില്ലെങ്കില്‍ ചരിത്രം മാപ്പ് തരില്ലെന്നും തേജസ്വി പറഞ്ഞു. ‘കേന്ദ്രത്തിനെതിരെ ഉന്നയിക്കാന്‍ പ്രതിപക്ഷത്തിന് വിഷയദാരിദ്ര്യമില്ല. വേണ്ടത് മറ്റെല്ലാം മറന്ന് ഒന്നിക്കണമെന്ന നിശ്ചയദാര്‍ഢ്യമാണ്,’ തേജസ്വി യാദവ് പറഞ്ഞു. കോണ്‍ഗ്രസാകണം പ്രതിപക്ഷ ഐക്യത്തിന് അടിത്തറയാകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ നിലവിലെ അവസ്ഥയില്‍ മമതാ ബാനര്‍ജിയും അഖിലേഷ് യാദവും ശരദ് പവാറും അസ്വസ്ഥരാണെന്നും അവരെല്ലാം നിരന്തരം പ്രതിപക്ഷ ഐക്യത്തിനായി ശ്രമിച്ചുകൊമ്ടിരിക്കുകയാണെന്നും തേജസ്വി […]

Read More
 കാട്ടിൽ മരവും കടത്താൻ സ്വർണ്ണവും വിഴുങ്ങാൻ പാലാരിവട്ടങ്ങളും ഉള്ളപ്പോൾ അതിലല്ലേ മുതലിറക്കേണ്ടത് ?ട്രോളുമായി ജോയ് മാത്യു

കാട്ടിൽ മരവും കടത്താൻ സ്വർണ്ണവും വിഴുങ്ങാൻ പാലാരിവട്ടങ്ങളും ഉള്ളപ്പോൾ അതിലല്ലേ മുതലിറക്കേണ്ടത് ?ട്രോളുമായി ജോയ് മാത്യു

കിറ്റെക്‌സ് വിഷയത്തിൽ സാബു എം ജേക്കബിനെതിരെ പരിഹാസ പോസ്‌റ്റുമായി നടനും സംവിധായകനുമായ ജോയ്‌ മാത്യു. നാട്ടിൽത്തന്നെ കാട്ടിൽ മരവും കടത്താൻ സ്വർണ്ണവും വിഴുങ്ങാൻ പാലാരിവട്ടങ്ങളും ഉള്ളപ്പോൾ അതിലല്ലേ മുതലിറക്കേണ്ടത് ?എന്ന് ജോയ്മാത്യു പോസ്റ്റിലൂടെ ചോദിച്ചു.\ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ‘സാബു ഒരു മോശം വ്യവസായിയാണ്. നമ്മുടെ നാട്ടിൽത്തന്നെ കാട്ടിൽ മരവും കടത്താൻ സ്വർണ്ണവും വിഴുങ്ങാൻ പാലാരിവട്ടങ്ങളും ഉള്ളപ്പോൾ അതിലല്ലേ മുതലിറക്കേണ്ടത് ? ലാഭം സിൽവർ ലൈനിൽ കിട്ടണമെങ്കിൽ ഇപ്പോൾ മുതലിറക്കണം.’ പോസ്‌റ്റിൽ പറയുന്നു.

Read More
 കൊവിഡ് സ്ഥിരീകരിച്ച് ലങ്കന്‍ ക്യാമ്പ്; ഇന്ത്യ ശ്രീലങ്ക പര്യടനം നീട്ടി

കൊവിഡ് സ്ഥിരീകരിച്ച് ലങ്കന്‍ ക്യാമ്പ്; ഇന്ത്യ ശ്രീലങ്ക പര്യടനം നീട്ടി

ശ്രീലങ്കന്‍ ക്യാമ്പിലെ കൂടുതല്‍ അംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ മത്സരങ്ങള്‍ നീട്ടി വെച്ചു. പുതുക്കിയ തിയതി അനുസരിച്ച് ഏകദിന മത്സരങ്ങള്‍ ജൂലൈ 17, 19, 21 തിയതികളിലും ടി20 പരമ്പര 24, 25, 27 തിയതികളിലും നടക്കും. മത്സരങ്ങള്‍ ആരംഭിക്കാന്‍ നാല് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കവെയാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ് പരിശീലകനായ ഗ്രാന്റ് ഫ്ലവറിന് കോവിഡ് സ്ഥിരീകരിച്ചത്. ശ്രീലങ്കന്‍ ടീമിന്റെ ഡാറ്റാ അനലിസ്റ്റായ ജി ടി നിരോഷനും കഴിഞ്ഞ ദിവസം നടത്തിയ […]

Read More
 സിക്ക വൈറസ്; പരിശോധനക്കയച്ച 17 സാമ്പിളുകളും നെഗറ്റീവ്

സിക്ക വൈറസ്; പരിശോധനക്കയച്ച 17 സാമ്പിളുകളും നെഗറ്റീവ്

സംസ്ഥാനത്ത് സിക്ക വൈറസ് സ്ഥീരീകരിക്കപ്പെട്ടവര്‍ താമസിച്ചിരുന്ന പ്രദേശത്ത് നിന്നും ശേഖരിച്ച സാമ്പിളുകളുടെ ഫലം നെഗറ്റീവ്. പ്രദേശത്തു നിന്നും പരിശോധനക്കയച്ച 17 പേരുടെ സാമ്പിളുകളാണ് നെഗറ്റീവായത്. സിക്ക സ്ഥീരീകരിച്ച ഗര്‍ഭിണിയുടെ സ്വദേശമായ പാറശാലയില്‍ നിന്നുള്‍പ്പെടെയാണ് 17 സാമ്പിളുകള്‍ ശേഖരിച്ചിരുന്നത്. തിരുവനന്തപുരം നഗരസഭ പരിധിയിലെ വിവിധ പ്രദേശങ്ങള്‍,പാറശാല എന്നിവിടങ്ങളില്‍ നിന്നുള്ളവരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചിരുന്നു. ഇവരുടെ എല്ലാവരുടേയും പരിശോധന ഫലം നെഗറ്റീവായതായാണ് പൂണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ആരോഗ്യവകുപ്പിനെ അറിയിച്ചിരിക്കുന്നത്. അതേസമയം രോഗബാധ സംശയിക്കുന്ന പ്രദേശങ്ങളില്‍ നിന്നും കൂടുതല്‍ പേരുടെ സാമ്പിളുകള്‍ […]

Read More