മുക്കം സി എച്ച് സി സമഗ്ര വികസനത്തിന് പദ്ധതി തയ്യാറാക്കുന്നു

മുക്കം സി എച്ച് സി സമഗ്ര വികസനത്തിന് പദ്ധതി തയ്യാറാക്കുന്നു

മലയോര മേഖലയുടെ ആസ്ഥാനമായ മുക്കം പട്ടണത്തിൽ സ്ഥിതിചെയ്യുന്ന മുക്കം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ സമഗ്ര വികസനത്തിന് പദ്ധതി തയ്യാറാക്കുന്നു. ഭാവിയിലെ ആവശ്യങ്ങൾ കൂടി മുൻകൂട്ടി കണ്ടുകൊണ്ടുള്ള സമഗ്ര മാസ്റ്റർ പ്ലാൻ അടിസ്ഥാനത്തിലാണ് പദ്ധതി തയ്യാറാക്കുന്നത്.നിലവിൽ എൻഎച്ച്എം ഉൾപ്പെടെ അഞ്ച് ഡോക്ടർമാരാണ് മുക്കം സി എച്ച് സി യിൽ ഉള്ളത്. CHC പാറ്റേണിൽ നിലവിൽ ഒഴിവുള്ള തസ്തികകൾ അടിയന്തരമായി നികത്തും. സ്റ്റാഫ് പാറ്റേൺ പുതുക്കുന്നതിനുള്ള നിർദ്ദേശം സർക്കാരിന്റെ പരിഗണനയിലാണ്. ബ്ലോക്ക് സാമൂഹികാരോഗ്യ കേന്ദ്രം ആക്കുന്ന കാര്യവും സർക്കാരിന്റെ പരിഗണനയിലാണ്. […]

Read More
 കിറ്റക്‌സിന് ബിജെപി പിന്തുണ; ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വ്യവസായമാരംഭിക്കാന്‍ സഹായിക്കുമെന്ന് എ.എന്‍. രാധാകൃഷ്ണന്‍

കിറ്റക്‌സിന് ബിജെപി പിന്തുണ; ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വ്യവസായമാരംഭിക്കാന്‍ സഹായിക്കുമെന്ന് എ.എന്‍. രാധാകൃഷ്ണന്‍

സര്‍ക്കാര്‍ വകുപ്പുകള്‍ തുടര്‍ച്ചയായി കിറ്റെക്സില്‍ നടത്തിയ പരിശോധനയില്‍ പ്രതിഷേധിച്ച് 3500 കോടിയുടെ നിക്ഷേപ പദ്ധതിയില്‍ നിന്ന് പിന്‍മാറുന്നതായി കിറ്റെക്സ് അറിയിച്ചതിന് പിന്നാലെ കിറ്റെക്സിന് രാഷ്ട്രീയ പിന്തുണ നല്‍കുമെന്ന് ബി.ജെ.പി. കോണ്‍ഗ്രസ്- സി.പി.ഐ.എം. വേട്ടയാടലിനെതിരെ സാബു ജേക്കബിനെ സഹായിക്കുമെന്ന് ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷന്‍ എ.എന്‍. രാധാകൃഷ്ണന്‍ പറഞ്ഞു. തങ്ങള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സാബു എം ജേക്കബിന് താല്‍പ്പര്യമെങ്കില്‍ വ്യവസായം നടത്താനായി ക്ഷണിക്കുകയാമെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. തീര്‍ത്തും അനാവശ്യമായ റെയിഡുകളാണ് സംസ്ഥാന സര്‍ക്കാര്‍ കിറ്റക്‌സ് […]

Read More
 ഐ.സി.യു ബെഡിൽ കിടന്നു മരിച്ചത് പോലും കൊവിഡ് മരണമായി കണക്കാക്കിയില്ല;ആരോഗ്യമന്ത്രിക്കെതിരെ വി ഡി സതീശൻ

ഐ.സി.യു ബെഡിൽ കിടന്നു മരിച്ചത് പോലും കൊവിഡ് മരണമായി കണക്കാക്കിയില്ല;ആരോഗ്യമന്ത്രിക്കെതിരെ വി ഡി സതീശൻ

കൊവിഡ് മരണങ്ങള്‍ കണക്കാക്കുന്ന രീതിയെകുറിച്ച് മന്ത്രിയുടെ വിശദീകരണം അടിസ്ഥാനരഹിതമെന്ന് ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷ നേതാവ് രംഗത്ത്. കോവിഡ് ഒന്നാം തരംഗത്തിലും, രണ്ടാം തരംഗത്തിലും മരിച്ചവരുടെ കണക്ക് പുനപരിശോധിക്കണമെന്ന് പ്രതിപക്ഷനേതാവ് ആവര്‍ത്തിച്ചു. മരണം കൊവിഡ് മൂലം സംഭവിച്ചതാണെന്ന് സ്ഥിരീകരിക്കേണ്ടത് 24 മണിക്കൂറെങ്കിലും രോഗിയെ ചികിത്സിച്ച ഡോക്ടറായിരിക്കണമെന്ന് വിഡി സതീശന്‍ പറഞ്ഞു. ഇപ്പോള്‍ ഐസിയു ബെഡില്‍ക്കിടന്ന് മരിച്ചാല്‍പ്പോലും അത് കൊവിഡ് മരണമാകാത്ത രീതിയാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം ആഞ്ഞടിച്ചു. പ്രതിപക്ഷനേതാവിൻ്റെ വാക്കുകൾ – കൊവിഡ് മരണങ്ങൾ നിശ്ചയിക്കാൻ ഐസിഎംആർ മാനദണ്ഡങ്ങളാണ് അടിസ്ഥാനമെന്ന ആരോഗ്യമന്ത്രിയുടെ […]

Read More
 കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

കാലിക്കറ്റ് സര്‍വകലാശാല ശനിയാഴ്ച വരെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. ലോക്ഡൗണ്‍ സാഹചര്യത്തില്‍ പരീക്ഷകള്‍ പാടില്ലെന്ന് ആവശ്യം ഉയര്‍ന്നിരുന്നു.കോവിഡിന്റെ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഈ മാസം മൂന്നാം തിയതി വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല പരീക്ഷ കണ്‍ട്രോളര്‍ ഡോ.സി.സി.സാബു പറഞ്ഞു.

Read More
 ഇന്ധനവില വര്‍ധനവിനെതിരേ കോണ്‍ഗ്രസ് പ്രതിഷേധം ഇരമ്പുമെന്ന് കെ.സുധാകരന്‍ ജൂലൈ 7നും 17നും ഇടയ്ക്ക് ബ്ലോക്ക്-ജില്ലാ-സംസ്ഥാന തലത്തില്‍ പ്രതിഷേധം

ഇന്ധനവില വര്‍ധനവിനെതിരേ കോണ്‍ഗ്രസ് പ്രതിഷേധം ഇരമ്പുമെന്ന് കെ.സുധാകരന്‍ ജൂലൈ 7നും 17നും ഇടയ്ക്ക് ബ്ലോക്ക്-ജില്ലാ-സംസ്ഥാന തലത്തില്‍ പ്രതിഷേധം

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇന്ധനക്കൊള്ളയ്ക്കെതിരെ എഐസിസി നിര്‍ദ്ദേശ പ്രകാരം കെപിസിസിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് വന്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ജൂലൈ 7നും 17നും ഇടയ്ക്ക് കോണ്‍ഗ്രസ് ബ്ലോക്ക്-ജില്ലാ-സംസ്ഥാന തലത്തില്‍ പ്രതിഷേധം സംഘടിപ്പിക്കും. സംസ്ഥാനതലത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും ജില്ലാതലത്തില്‍ അഞ്ചു കിലോമീറ്റര്‍ സൈക്കിള്‍ റാലിയും പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ച് ഇന്ധനവില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒപ്പ് ശേഖരണവും നടത്തും. ഡിസിസികള്‍ ഒപ്പു ശേഖരിച്ച് കെപിസിസിക്ക് നല്‍കും. കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ […]

Read More
 ‘ഗ്രീന്‍ പാസ്സി’ല്‍ കോവിഷീല്‍ഡ് ; അംഗീകരിച്ച് എട്ടു യൂറോപ്യന്‍ രാജ്യങ്ങള്‍

‘ഗ്രീന്‍ പാസ്സി’ല്‍ കോവിഷീല്‍ഡ് ; അംഗീകരിച്ച് എട്ടു യൂറോപ്യന്‍ രാജ്യങ്ങള്‍

എട്ട് യൂറോപ്യൻ രാജ്യങ്ങളിൽ ഇന്ത്യയുടെ കൊവിഷീൽഡിന് അംഗീകാരം. ജർമനി, സ്ലോവീനിയ, ഓസ്ട്രിയ, ഗ്രീസ്, ഐസ്ലാൻഡ്, അയർലാൻഡ്, സ്‌പെയ്ൻ, സ്വിറ്റ്‌സർലാൻഡ് എന്നീ രാജ്യങ്ങളാണ് കോവിഷീൽഡിന് ‘ഗ്രീൻ പാസ്’ നൽകിയത്. കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ച ഇന്ത്യന്‍ യാത്രികര്‍ക്ക് ഈ രാജ്യങ്ങളില്‍ ഇനി തടസങ്ങളില്ലാതെ സഞ്ചരിക്കാനാകും. ക്വാറന്റീനിൽ കഴിയേണ്ട ആവശ്യം വരില്ല. കൊവാക്‌സിനും കൊവിഷീൽഡും അംഗീകരിക്കണമെന്ന് യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളോട് ഇന്ത്യ ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന യൂറോപ്യൻ യൂണിയന്റെ വാക്‌സിൻ പാസ്‌പോർട്ട് നയത്തിൽ കൊവിഷീൽഡും കൊവാക്‌സിനും […]

Read More
 കോവിഡ് മരണം റിപ്പോർട്ട് ചെയ്യൽ ; വീഴ്ച്ച ഉണ്ടായെങ്കിൽ പരിശോധിക്കും;ആരോഗ്യമന്ത്രി വീണ ജോർജ്

കോവിഡ് മരണം റിപ്പോർട്ട് ചെയ്യൽ ; വീഴ്ച്ച ഉണ്ടായെങ്കിൽ പരിശോധിക്കും;ആരോഗ്യമന്ത്രി വീണ ജോർജ്

കോവിഡുമായി ബന്ധപ്പെട്ട് നേരത്തെയുണ്ടായ മരണങ്ങളും പരിശോധിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ലോകാരോഗ്യ സംഘടനയുടെയും ഐസിഎംആറിന്റെയും മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് നിലവില്‍ കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതാത് ആശുപത്രികളിലെ ഡോക്ടമാരാണ് മരണകാരണം നിശ്ചയിക്കുന്നത്. ഇത് 24 മണിക്കൂറിനുള്ളില്‍ ഓണ്‍ലൈനായി പ്രസിദ്ധപ്പെടുക്കുകയും ചെയ്യുന്നുണ്ട്. ചിലയിടങ്ങില്‍ ഇതു സംബന്ധിച്ച് അപാകതയുണ്ടായിട്ടുണ്ടെങ്കില്‍ പരിശോധിക്കും. കൊവിഡ് മരണം നിശ്ചയിക്കുന്നതിലെ മാനദണ്ഡങ്ങള്‍ സംസ്ഥാന സര്‍ക്കാരല്ല നിര്‍മ്മിച്ചത്. ലോകാരോഗ്യ സംഘടനയും ഐസിഎംആറും ആണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇതുസംബന്ധിച്ച് പുതിയ ഗൈഡ് ലൈനുകള്‍ ഇറക്കിയാല്‍ […]

Read More
 മാലിക് ആമസോണ്‍ പ്രൈമില്‍;റിലീസ് തിയ്യതി പുറത്തുവിട്ടു

മാലിക് ആമസോണ്‍ പ്രൈമില്‍;റിലീസ് തിയ്യതി പുറത്തുവിട്ടു

ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം മാലിക് ജൂലൈ 15ന് ആമസോൺ പ്രൈമിലൂടെ റിലീസിനെത്തും.. അന്‍പതു കഴിഞ്ഞ സുലൈമാന്‍ എന്ന കഥാപാത്രമായാണ് ഫഹദ് ചിത്രത്തില്‍ വേഷമിടുന്നത്. തീരദേശജനതയുടെ നായകനായാണ് ഫഹദ് ചിത്രത്തില്‍ അഭിനയിക്കുന്നത്. സുലൈമാന്റെ ഇരുപതു വയസുമുതല്‍ അന്‍പത്തിയഞ്ചു വയസ്സുവരെയുള്ള കാലഘട്ടം സിനിമയില്‍ കാണിക്കുന്നുണ്ട്. ഫഹദിന്റെ കരിയറിലെ ഏറ്റവും മുതൽമുടക്കുള്ള സിനിമ കൂടിയാണ് മാലിക്.27 കോടിയോളം മുതല്‍മുടക്കുള്ള ചിത്രത്തിന് വേണ്ടി 20 കിലോയോളം ഭാരം കുറച്ച് ഫഹദ് പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. […]

Read More
 ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് ഇന്ന് 100 വയസ്സ്;ആഘോഷത്തിൽ ചൈന

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് ഇന്ന് 100 വയസ്സ്;ആഘോഷത്തിൽ ചൈന

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് ഇന്ന് 100 വയസ്സ് .നൂറാം വാര്‍ഷികത്തില്‍ വലിയ ആഘോഷമാണ് ചൈനയില്‍ നടക്കുന്നത്. ബീജിംഗിലെ ടിയാന്‍മെന്‍ സ്‌ക്വയറില്‍ ഒത്തുകൂടിയ 70000 ത്തോളം ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രസിഡന്റ് ഷി ജിന്‍ പിംങ് സംസാരിച്ചു. കൊവിഡ് സാഹചര്യ കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് ആഘോഷ പരിപാടിളെന്നാണ് റിപ്പോര്‍ട്ട്. രാഷ്ട്രീയ വികസനത്തിലും മാനുഷിക വളര്‍ച്ചയിലും ഉജ്ജ്വലമായ അധ്യായമാണ് ഒരു നൂറ്റാണ്ടുകൊണ്ട് പാര്‍ട്ടി എഴുതിച്ചേര്‍ത്തതെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് പറഞ്ഞു. ചൈനയെ ഉപദ്രവിക്കാനോ അടിച്ചമര്‍ത്താനോ കീഴ്‌പ്പെടുത്താനോ കഴിയില്ല. അതിന് […]

Read More
 എ ടി എം വഴി പണം പിന്‍വലിക്കല്‍ കൂടിയാൽ സർവീസ് ചാർജ് ; എസ്ബിഐയില്‍ മാറ്റം’;ഇന്ന് പ്രാബല്യത്തില്‍ വരുന്ന പ്രധാന മാറ്റങ്ങൾ

എ ടി എം വഴി പണം പിന്‍വലിക്കല്‍ കൂടിയാൽ സർവീസ് ചാർജ് ; എസ്ബിഐയില്‍ മാറ്റം’;ഇന്ന് പ്രാബല്യത്തില്‍ വരുന്ന പ്രധാന മാറ്റങ്ങൾ

പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐയുടെ ബേസിക് സേവിങ്‌സ് ബാങ്ക് ഡെപോസിറ്റ് അക്കൗണ്ടുടമകളുടെ സേവനനിരക്കുകള്‍ പരിഷ്‌കരിച്ചത് ഇന്ന് മുതല്‍ പ്രാബല്യത്തില്‍.ഉപഭോക്താക്കളെ നേരിട്ട് ബാധിക്കുന്നതാണ് ഈ സാമ്പത്തിക മാറ്റങ്ങള്‍. ഇവയ്ക്കു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അനുമതി നല്‍കിയിട്ടുണ്ട്.  മറ്റു മേഖലകളിലെ പ്രധാന മാറ്റങ്ങളും എസ്ബിഐ എടിഎം ഉപയോഗം നാലു തവണ, ചെക്ക് 10 എണ്ണംസീറോ ബാലന്‍സ് അക്കൗണ്ട് എന്നറിയപ്പെടുന്ന ബേസിക് സേവിങ്‌സ് ബാങ്ക് ഡിപ്പോസിറ്റ് (ബിഎസ്ബിഡി) അക്കൗണ്ട് ഉപഭോക്താക്കള്‍ക്ക് ബാങ്ക് ശാഖയില്‍ന്നോ എ.ടി.എമ്മുകളില്‍നിന്നോ മാസത്തില്‍ നാല് തവണ […]

Read More