കിരണ്‍കുമാറിന് കോവിഡ്;തെളിവെടുപ്പ് മാറ്റി

കിരണ്‍കുമാറിന് കോവിഡ്;തെളിവെടുപ്പ് മാറ്റി

വിസ്മയ കേസില്‍ അറസ്റ്റിലായ കിരണ്‍കുമാറിന് കോവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ച നിലമേലിലെ വിസ്മയയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്താനിരിക്കെയാണ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കിരണ്‍കുമാറുമായുള്ള തെളിവെടുപ്പ് മാറ്റിവെച്ചു.

Read More
 കശ്മീരില്‍ ഇന്നും സംശയാസ്പദമായ സാഹചര്യത്തില്‍ ഡ്രോണ്‍ കണ്ടെത്തി

കശ്മീരില്‍ ഇന്നും സംശയാസ്പദമായ സാഹചര്യത്തില്‍ ഡ്രോണ്‍ കണ്ടെത്തി

കശ്മീരില്‍ ഇന്നും സംശയാസ്പദമായ സാഹചര്യത്തില്‍ ഡ്രോണ്‍ കണ്ടെത്തി. ജമ്മുവിലെ കാലുചക്ക്, കുഞ്ചാവാനി മേഖലകളിലാണ് ഇന്നു പുലര്‍ച്ചെയും ഡ്രോണുകളെ കണ്ടെത്തിയത്. ഇന്നലെയും കാലുചക്ക് മേഖലയില്‍ മൂന്നു ഡ്രോണുകളെ സുരക്ഷാസേന കണ്ടെത്തിയിരുന്നു. അതിനിടെ ജമ്മുകശ്മീരില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം സുരക്ഷാസേന തകര്‍ത്തു. ദാദല്‍ മേഖലയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരും സുരക്ഷാ സേനയും ഏറ്റുമുട്ടി. ഒരു ജവാന് പരിക്കേറ്റു. ആയുധധാരികളായ ഒരു സംഘം നുഴഞ്ഞുകയറാന്‍ ശ്രമിച്ചത് പട്രോളിങ് നടത്തുകയായിരുന്ന സുരക്ഷാസേനയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഇന്ത്യന്‍ വ്യേമസേനാ താവളത്തിന് നേര്‍ക്ക് ഡ്രോണ്‍ ആക്രമണം ഉണ്ടായതിന് പിന്നാലെ […]

Read More
 ആല്‍ഫ, ഡെല്‍റ്റ വകഭേദങ്ങള്‍ക്കെതിരെ കോവാക്‌സിന്‍ ഫലപ്രദം; യു.എസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത്.

ആല്‍ഫ, ഡെല്‍റ്റ വകഭേദങ്ങള്‍ക്കെതിരെ കോവാക്‌സിന്‍ ഫലപ്രദം; യു.എസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത്.

ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്‌സിന്‍ കോവിഡിന്റെ ആല്‍ഫ, ഡെല്‍റ്റ വകഭേദങ്ങളെ ഫലപ്രദമായി നിര്‍വീര്യമാക്കുന്നതായി യു.എസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത്. കോവിഡിനെതിരെ 77.8 ശതമാനം ഫലപ്രദമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത് കോവാക്‌സിന്‍ സ്വീകരിച്ചവരിലുണ്ടായ ആന്റിബോഡികള്‍ ആല്‍ഫ, ഡെല്‍റ്റ വകഭേദങ്ങളെ നിര്‍വീര്യമാക്കുന്നതായി പഠനത്തില്‍ വ്യക്തമായതായി എന്‍ഐഎച്ച് പറഞ്ഞു. അതേസമയം, വാക്‌സിന്റെ മൂന്നാംഘട്ടം പരീക്ഷണങ്ങളുടെ ഫലം പുറത്തുവന്നിട്ടില്ല. കോവാക്‌സിന്‍ സ്വീകരിച്ചവരുടെ രക്തത്തില്‍നിന്നുള്ള സെറം ഉപയോഗിച്ചുള്ള രണ്ട് പഠനങ്ങളാണ് എന്‍ഐഎച്ച് നടത്തിയത്. വാക്‌സിന്‍ സ്വീകരിച്ചവരുടെ ശരീരത്തിലുണ്ടാകുന്ന ആന്റിബോഡി യു.കെയില്‍ ആദ്യമായി സ്ഥിരീകരിച്ച ആല്‍ഫ അഥവാ […]

Read More

കുന്ദമംഗലത്ത് ദുരൂഹ സാഹചര്യത്തില്‍ യുവാവ് മരിച്ച നിലയില്‍

കുന്ദമംഗലം പിലാശ്ശേരിയില്‍ ദുരൂഹ സാഹചര്യത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പിലാശ്ശേരി മാഞ്ഞാക്കാവ് ക്ഷേത്രത്തിന് സമീപമാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. പിലാശ്ശേരി പാലോറമ്മല്‍ ബിനീഷാണ് മരിച്ചത്. കുന്ദമംഗലം പ്രിന്‍സിപ്പിള്‍ എസ് ഐ വിഷ്ണു പ്രസാദിന്റെ നേതൃത്വത്തില്‍ കുന്ദമംഗലം പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. അല്‍പ സമയത്തിനകം ഡോഗ് സ്‌ക്വാഡ് സ്ഥലത്തെത്തുമെന്നാണ് സൂചന. ഒരു മീറ്ററോളം മാത്രം ഉയരമുള്ള ചെറിയ മരത്തിന്റെ കൊമ്പില്‍ മുണ്ടുപയോഗിച്ച് കഴുത്തില്‍ കുരുക്കിയ രീതിയില്‍ നിലത്ത് ഇരിക്കുന്ന നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ഇന്നലെ രാത്രി വീട്ടിലേക്ക് എത്താത്തതിനാല്‍ […]

Read More
 അര്‍ജുന്‍ ആയങ്കിക്ക് കുരുക്കായി ഇടനിലക്കാരന്‍ ഷഫീഖിന്റെ മൊഴി

അര്‍ജുന്‍ ആയങ്കിക്ക് കുരുക്കായി ഇടനിലക്കാരന്‍ ഷഫീഖിന്റെ മൊഴി

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിന്റെ ബുദ്ധികേന്ദ്രമെന്ന് കസ്റ്റംസ് സംശയിക്കുന്ന അര്‍ജുന്‍ ആയങ്കിക്ക് കുരുക്കായി ഇടനിലക്കാരന്‍ ഷഫീഖിന്റെ നിര്‍ണ്ണായക മൊഴി. സ്വര്‍ണ്ണം കൊണ്ടുവന്നത് അര്‍ജുന്‍ ആയങ്കിക്ക് വേണ്ടി തന്നെയാണെന്ന് ഷെഫീഖ് മൊഴി നല്‍കി. ഇതിനായി 25 തവണയോളം അര്‍ജുന്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. കൂടുതലും വാട്ട്‌സ്ആപ്പ് കോളുകളായിരുന്നു. സ്വര്‍ണ്ണം വാങ്ങാന്‍ അര്‍ജുന്‍ വരുമെന്നാണ് ദുബായില്‍ നിന്നും സ്വര്‍ണ്ണം കൈമാറിയവര്‍ തന്നോട് പറഞ്ഞതെന്നും വിദേശത്തുനിന്നും സ്വര്‍ണ്ണവുമായി കരിപ്പൂരിലെത്തിയ ഷെഫീഖ് വെളിപ്പെടുത്തി. ഷെഫീഖിനേയും അര്‍ജുന്‍ ആയങ്കിയേയും ഒരുമിച്ചിരുത്തിയുള്ള ചോദ്യം ചെയ്യലിലാണ് ഇക്കാര്യങ്ങള്‍ പുറത്തായതെന്നാണ് റിപ്പോര്‍ട്ടുകള്‍. […]

Read More
 അനിൽ കാന്ത് പുതിയ ഡി ജി പി

അനിൽ കാന്ത് പുതിയ ഡി ജി പി

സംസ്ഥാന പോലീസ് മേധാവിയായി അനിൽ കാന്തിനെ തീരുമാനിച്ച് മന്ത്രി സഭ. സുധേഷ്‌ കുമാർ ബി സന്ധ്യ എന്നിവരെ ഒഴിവാക്കിയാണ് അനിൽ കാന്തിനെ നിയമിച്ചത്.അന്‍പത്തിയൊന്‍പതുകാരനായ അനില്‍ കാന്ത് ഡല്‍ഹി സ്വദേശിയാണ്. പൊലീസ് സേനയിലും രാഷ്ട്രീയ നേതൃത്വത്തിലും പൊതുവേ സ്വീകാര്യനായ അനില്‍ കാന്ത് പട്ടിക വിഭാഗത്തില്‍നിന്ന് സംസ്ഥാനത്ത് പൊലീസ് മേധാവിയാവുന്ന ആദ്യത്തെയാളാണ്. അടുത്ത ജനുവരി വരെ അദ്ദേഹം പൊലീസ് മേധാവിയായി തുടരും. 1998 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ അനില്‍ കാന്ത് നിലവില്‍ റോഡ് സുരക്ഷാ കമ്മിഷണറാണ്. ലോക്‌നാഥ് ബെഹ്‌റ സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണ് […]

Read More
 രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ 45,951 പേർക്ക് കോവിഡ്; 817 മരണം

രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ 45,951 പേർക്ക് കോവിഡ്; 817 മരണം

ഇന്ത്യയില്‍ ഇന്നലെ 45,951 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാള്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. രോഗമുക്തി നിരക്ക് 96.92 ശതമാനമായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 5,37,064 ആയി കുറഞ്ഞു. കഴിഞ്ഞദിവസം ഇത് 5,52,659 ആയിരുന്നു. രാജ്യത്തെ കോവിഡ് ബാധിതരില്‍ നാലില്‍ ഒന്നും കേരളത്തിലാണെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 11 ശതമാനമാണ് കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞദിവസം 37, 566 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചിരുന്നത്. 817 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ […]

Read More
 ലോക്നാഥ് ബെഹ്റ വിരമിച്ചു;മലയാളിയാണ്, മുണ്ടുടുക്കും, കേരളം വേണ്ടപ്പെട്ടത് വികാരാധീനനായി മറുപടി പ്രസംഗം

ലോക്നാഥ് ബെഹ്റ വിരമിച്ചു;മലയാളിയാണ്, മുണ്ടുടുക്കും, കേരളം വേണ്ടപ്പെട്ടത് വികാരാധീനനായി മറുപടി പ്രസംഗം

സംസ്ഥാന പൊലീസ്‌ മേധാവി ലോക്‌നാഥ് ബെഹ്‌റ വിരമിച്ചു .രണ്ട് ഘട്ടങ്ങളിലായി അഞ്ച് വര്‍ഷത്തെ സേവനത്തിനുശേഷമാണ് വിരമിക്കൽ. മന്ത്രിസഭാ യോഗത്തില്‍ പുതിയ ഡിജിപിയെ തീരുമാനിക്കും. വൈകിട്ട് നാലരയോടെ പൊലീസ് ആസ്ഥാനത്തെത്തുന്ന പുതിയ ഡിജിപി, സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം ബെഹ്‌റയില്‍നിന്ന് ചുമതല ഏറ്റെടുക്കും. വിജിലന്‍സ് ഡയറക്ടര്‍ എസ്. സുദേഷ് കുമാര്‍, റോഡ് സുരക്ഷാ കമ്മീഷണര്‍ അനില്‍ കാന്ത്, അഗ്നിരക്ഷാ വിഭാഗം മേധാവി ഡോ. ബി. സന്ധ്യ എന്നിവരാണ് ഡിജിപി സ്ഥാനത്തേക്കുള്ള അന്തിമ പട്ടികയിലുള്ളത്. രാവിലെ തിരുവനന്തപുരം എസ്എപി മൈതാനത്ത് ബെഹ്‌റയ്ക്ക് […]

Read More
 സംസ്ഥാനത്ത് ഇന്ന് 13,550 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 13,550 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 13,550 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1708, കൊല്ലം 1513, തൃശൂര്‍ 1483, എറണാകുളം 1372, പാലക്കാട് 1330, തിരുവനന്തപുരം 1255, കോഴിക്കോട് 1197, ആലപ്പുഴ 772, കണ്ണൂര്‍ 746, കോട്ടയം 579, കാസര്‍ഗോഡ് 570, പത്തനംതിട്ട 473, ഇടുക്കി 284, വയനാട് 268 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,23,225 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Read More
 ജില്ലയില്‍ 1197 പേര്‍ക്ക് കോവിഡ്

ജില്ലയില്‍ 1197 പേര്‍ക്ക് കോവിഡ്

രോഗമുക്തി 913, ടി.പി.ആര്‍ 12.94 % ജില്ലയില്‍ ഇന്ന് 1197 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 13 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1183 പേര്‍ക്കാണ് രോഗം ബാധിച്ചത്. 9507 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 913 പേര്‍ കൂടി രോഗമുക്തി നേടി. 12.94 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 10989 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. […]

Read More