ട്രാൻസ്ജെൻഡേഴ്സിന് കൊവിഡ് ദുരിതാശ്വാസ സഹായം നൽകും; തമിഴ് നാട് സർക്കാർ

ട്രാൻസ്ജെൻഡേഴ്സിന് കൊവിഡ് ദുരിതാശ്വാസ സഹായം നൽകും; തമിഴ് നാട് സർക്കാർ

ക്ഷേമ ബോർഡിൽ രജിസ്റ്റർ ചെയ്യാത്ത ട്രാൻസ്ജെൻഡേഴ്സിന് കൊവിഡ് ദുരിതാശ്വാസ സഹായം നൽകുമെന്ന് തമിഴ്‌നാട് സർക്കാർ ചെന്നൈ ഹൈക്കോടതിയെ അറിയിച്ചു. നേരത്തെ ട്രാൻസ്ജെൻഡേഴ്സിന് 4,000 രൂപ ധനസഹായം നല്‍കുന്നത് പരിഗണിക്കാന്‍ മദ്രാസ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. തൂത്തുക്കുടിയിലെ ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റായ ഗ്രേസ് ബാനു നല്‍കിയ ഹരജിയിലാണ് നടപടി. കൊവിഡ് കാലത്ത് തമിഴ്‌നാട്ടിലെ 50000 ത്തോളം ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ഉപജീവന മാര്‍ഗം നഷ്ടമായതായി ഗ്രേസ് ഹർജിയില്‍ വ്യക്തമാക്കിയിരുന്നു. റേഷന്‍ കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡും ഇല്ലെങ്കിലും റേഷന്‍ കടകള്‍ വഴി അരിയടക്കമുള്ള […]

Read More
 രാജ്യത്ത് ഒരു ലക്ഷം മുന്‍നിര കൊറോണ പോരാളികളെ സജ്ജമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

രാജ്യത്ത് ഒരു ലക്ഷം മുന്‍നിര കൊറോണ പോരാളികളെ സജ്ജമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

രാജ്യത്ത് ഒരു ലക്ഷത്തോളം മുന്‍നിര കൊറോണ പോരാളികളെ സജ്ജമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി തുടങ്ങിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ഇവര്‍ക്കായുള്ള കസ്റ്റമൈസ്ഡ് ക്രാഷ് കോഴ്‌സ് പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘ഇപ്പോള്‍ തന്നെ നാം വരാനിരിക്കുന്ന വെല്ലുവിളികള്‍ക്കായി തയ്യാറാകണം. ഇതിന്റെ ഭാഗമായി രാജ്യത്ത് ഒരു ലക്ഷത്തോളം മുന്‍നിര കൊറോണ പോരാളികളെയാണ് ഒരുക്കുന്നത്. നിലവില്‍ മഹാമാരിക്കെതിരെ പോരാടുന്ന ടാസ്‌ക് ഫോഴ്‌സിനെ പിന്തുണക്കാനാണ് യുവാക്കളെ പരിശീലിപ്പിക്കുന്നത്. മൂന്ന് മാസത്തിനുള്ളില്‍ കോഴ്‌സ് പൂര്‍ത്തിയാകും. ഇതുവഴി ഇവര്‍ക്ക് ജോലി ലഭ്യമാവുകയും ചെയ്യും.’ […]

Read More
 പൂർണ്ണമായും കേരളം വിടില്ല; ഹൈക്കമാൻഡ് പറയുന്ന ചുമതല ഏറ്റെടുക്കും ; രമേശ് ചെന്നിത്തല

പൂർണ്ണമായും കേരളം വിടില്ല; ഹൈക്കമാൻഡ് പറയുന്ന ചുമതല ഏറ്റെടുക്കും ; രമേശ് ചെന്നിത്തല

ഹൈക്കമാൻഡ് പറയുന്ന ചുമതല ഏറ്റെടുക്കുമെന്ന് രമേശ് ചെന്നിത്തല രാഹുൽ ഗാന്ധിയെ അറിയിച്ചു. എന്നാൽ പൂർണ്ണമായും കേരളം വിടാനാവില്ലെന്നാണ് ചെന്നിത്തലയുടെ നിലപാട്. പ്രതിപക്ഷ നേതൃസ്ഥാനം തീരുമാനിച്ച രീതി ശരിയായില്ലെന്നും ചെന്നിത്തല രാഹുലിനെ അറിയിച്ചു. തന്നെ അപമാനിക്കുന്ന രീതി ഉണ്ടായെന്നാണ് ചെന്നിത്തലയുടെ പരാതി. മാറി നിൽക്കാൻ താൻ തയ്യാറായിരുന്നുവെന്നും തോൽവിക്ക് താൻ മാത്രമല്ല ഉത്തരവാദിയെന്നും ചെന്നിത്തല വ്യക്തമാക്കി. കൊവിഡിനു ശേഷമുള്ള സാഹചര്യം തോൽവിക്കു കാരണമായെന്നാണ് വിശദീകരണം. സംഘടന വീഴ്ചകൾക്ക് താൻ കാരണക്കാരനല്ലെന്ന് നിലപാടെടുത്ത ചെന്നിത്തല ഉമ്മൻചാണ്ടിയോടും നീതി കാട്ടിയില്ലെന്ന് പരാതിപ്പെട്ടു.

Read More
 ആദ്യ ദിനം തന്നെ റെക്കോര്‍ഡിട്ട് മദ്യവില്‍പ്പന; വിറ്റുപോയത് 51 കോടി രൂപയുടെ മദ്യം

ആദ്യ ദിനം തന്നെ റെക്കോര്‍ഡിട്ട് മദ്യവില്‍പ്പന; വിറ്റുപോയത് 51 കോടി രൂപയുടെ മദ്യം

ലോക്ഡൗണിന് ശേഷം മദ്യശാലകള്‍ തുറന്ന ആദ്യ ദിവസം തന്നെ കേരളത്തില്‍ റെക്കോര്‍ഡിട്ട് മദ്യ വില്‍പ്പന. കഴിഞ്ഞ ദിവസം മാത്രം 51 കോടി രൂപയുടെ മദ്യമാണ് വിറ്റുപോയത്. ഒന്നരമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥആനത്ത് മദ്യവില്‍പ്പന പുനരാരംഭിച്ചത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മദ്യ വില്‍പ്പന നടന്നത്. 68 ലക്ഷം രൂപയുടെ മദ്യമാണ് പാലക്കാട് ജില്ലയിലെ തേങ്കുറിശ്ശിയിലെ ഔട്ട്‌ലെറ്റില്‍ വിറ്റത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തുകയ്ക്ക് മദ്യ വില്‍പന നടന്ന ഔട്ട്‌ലെറ്റാണിത്. തിരുവനന്തപുരം പവര്‍ ഹൗസ് റോഡിലുള്ള ഔട്ട്‌ലെറ്റിലാണ് രണ്ടാമതായി […]

Read More
 മരം കൊള്ള; ബിജെപി നിയമപോരാട്ടത്തിന്

മരം കൊള്ള; ബിജെപി നിയമപോരാട്ടത്തിന്

മരം മുറിക്കലില്‍ ബിജെപി നിയമപോരാട്ടത്തിന്. വനംകൊള്ളയില്‍ ബിജെപി നിയമോപദേശം തേടി. മുതിര്‍ന്ന കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകരുമായി കുമ്മനം രാജശേഖരന്‍ ചര്‍ച്ച നടത്തി. എഎസ്ഡി പി വിജയകുമാര്‍, അഡ്വ.കെ രാംകുമാര്‍ തുടങ്ങിയവരുമായി ഓണ്‍ലൈനായാണ് ചര്‍ച്ച നടത്തിയത്. കേസില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും കുമ്മനം പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന് സംഭവത്തില്‍ ഇടപെടാനാകും. വിശദമായ പഠനം നടത്തുകയാണ്. കര്‍ഷകരെയും ആദിവാസികളെയും സംസ്ഥാന സര്‍ക്കാര്‍ വഞ്ചിച്ചുവെന്നും കുമ്മനം പറഞ്ഞു. കോടതിയെ സമീപിക്കുന്നതും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തെ ഇടപ്പെടുവിക്കുന്നതും ചര്‍ച്ചയായി. മരമുറിക്കല്‍ കേസുകളിലെ രേഖകള്‍ ശേഖരിക്കാന്‍ […]

Read More
 പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം അടുത്ത മാസം പ്രസിദ്ധീകരിക്കും

പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം അടുത്ത മാസം പ്രസിദ്ധീകരിക്കും

പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം അടുത്ത മാസം പ്രസിദ്ധീകരിക്കും. മലപ്പുറത്ത് ഒഴികെ മൂല്യനിര്‍ണയ ക്യാംപുകള്‍ നാളെ അവസാനിക്കും. മലപ്പുറത്തു രണ്ട് ദിവസം കൂടി നീളും. ജൂലൈ ആദ്യവാരം പ്രാക്ടിക്കല്‍ പരീക്ഷകള്‍ പൂര്‍ത്തിയാക്കി മൂന്നാം വാരം ഫലം പ്രസിദ്ധീകരിക്കാനാണു ശ്രമം. പ്രാക്ടിക്കല്‍ പരീക്ഷകള്‍ 22 ല്‍ നിന്ന് 28 ലേക്കു നീട്ടിയതോടെ ഫലപ്രഖ്യാപനം 15 ന് അകം നടത്താനാകുമെന്ന കണക്കുകൂട്ടല്‍ തെറ്റി. കോവിഡ് പോസിറ്റീവ് ആയ വിദ്യാര്‍ഥികള്‍ക്കു ഫലം നെഗറ്റീവ് ആയ ശേഷം പരീക്ഷ നടത്താനാണ് നിര്‍ദേശം. […]

Read More

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ; സതാംപ്ടണിൽ കനത്ത മഴ

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് നടക്കുന്ന ഇംഗ്ലണ്ടിലെ സതാംപ്ടണിൽ കനത്ത മഴ. മത്സരം ഇന്ന് നടക്കാനിരിക്കെയാണ് ഭീഷണിയായി മഴ കനക്കുന്നത്. നേരത്തെ തന്നെ മത്സരം നടക്കുന്ന അഞ്ച് ദിവസങ്ങളിലും റിസർവ് ദിനത്തിലും സതാംപ്ടണിൽ മഴ പെയ്യുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു.ഫൈനലിൽ ജേതാക്കളാകുന്ന ടീമിനെ കാത്തിരിക്കുന്നത് 12 കോടിയോളം രൂപയാണ്. റണ്ണേഴ് അപ്പിന് 6 കോടിയോളം രൂപയും ലഭിക്കും. ഐസിസിയാണ് പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള സമ്മാനത്തുക പ്രഖ്യാപിച്ചത്. ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യഷിപ്പ് ഫൈനലിന് ഇന്നാണ് തുടക്കമാവുക. […]

Read More
 സിസ്റ്റര്‍ ലൂസി കളപ്പുരയെ സഭയില്‍ നിന്ന് പുറത്താക്കിയ നടപടിക്കെതിരെ ലീഗല്‍ നോട്ടീസയച്ച് മുന്‍ ഹൈക്കോടതി ജഡ്ജി

സിസ്റ്റര്‍ ലൂസി കളപ്പുരയെ സഭയില്‍ നിന്ന് പുറത്താക്കിയ നടപടിക്കെതിരെ ലീഗല്‍ നോട്ടീസയച്ച് മുന്‍ ഹൈക്കോടതി ജഡ്ജി

സിസ്റ്റര്‍ ലൂസി കളപ്പുരയെ സഭയില്‍ നിന്ന് പുറത്താക്കിയ നടപടിക്കെതിരെ ലീഗല്‍ നോട്ടീസയച്ച് മുന്‍ ഹൈക്കോടതി ജഡ്ജി. കര്‍ണാടക, ബോംബെ ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് മൈക്കിള്‍ എഫ് സല്‍ദാനയാണ് സഭാ നടപടിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. സല്‍ദാന വത്തിക്കാനിലെ പൗരസ്ത്യ തിരു സംഘത്തിന്റെ തലവനും, അപ്പോസ്തലിക് നണ്‍സിയോക്കും ലീഗല്‍ നോട്ടീസയച്ചു. വത്തിക്കാനില്‍ നിന്നും സിസ്റ്റര്‍ ലൂസിക്കെതിരായ കത്തയച്ചത് റോമിലെ ഓഫീസ് അടച്ചിട്ട സമയത്താണെന്നും, കത്ത് വ്യാജമാണോ എന്ന് സംശയമുണ്ടെന്നും ജസ്റ്റിസ് സല്‍ദാന പറയുന്നു. വിഷയം കോടതി കൈകാര്യം ചെയ്യട്ടെയെന്നും, സിസ്റ്റര്‍ ലൂസിക്ക് […]

Read More
 ഇന്ത്യയിലെ ട്വിറ്റര്‍ മേധാവിക്ക് ഗാസിയാബാദ് പൊലീസില്‍ ഹാജരാകാന്‍ നോട്ടിസ്

ഇന്ത്യയിലെ ട്വിറ്റര്‍ മേധാവിക്ക് ഗാസിയാബാദ് പൊലീസില്‍ ഹാജരാകാന്‍ നോട്ടിസ്

ഇന്ത്യയിലെ ട്വിറ്റര്‍ മേധാവിക്ക് ഗാസിയാബാദ് പൊലീസില്‍ ഹാജരാകാന്‍ നോട്ടിസ്. ഏഴ് ദിവസത്തിനകം ഹാജരാകണം. വൃദ്ധന്‍ ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ പങ്കുവച്ചതിനാണ് നടപടി. അതേസമയം കോണ്‍ഗ്രസ് ടൂള്‍ കിറ്റ് കേസില്‍ വിശ്വാസ്യത ഇല്ലാത്ത നടപടികളാണ് ട്വിറ്റര്‍ സ്വീകരിച്ചതെന്നും കേന്ദ്രം വ്യക്തമാക്കി.ടൂള്‍കിറ്റ് കേസില്‍ ബിജെപി നേതാക്കളുടെ ട്വീറ്റുകളില്‍ ‘മാനിപ്പുലേറ്റഡ്’ ടാഗ് പതിച്ചത് വിശ്വാസ്യത ഇല്ലാത്ത നടപടിയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. വിഷയം പരിശോധിക്കാന്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് ഇക്കാര്യം വ്യക്തമാക്കുന്നു. ഇന്ത്യയുടെ നിയമങ്ങള്‍ അനുസരിച്ച് തന്നെ ആകണം ട്വിറ്ററിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ […]

Read More
 മരക്കാർ അറബിക്കടലിന്റെ സിംഹം ഓഗസ്റ്റ് 12ന് റിലീസ് ചെയ്യും

മരക്കാർ അറബിക്കടലിന്റെ സിംഹം ഓഗസ്റ്റ് 12ന് റിലീസ് ചെയ്യും

മലയാളി പ്രേക്ഷകർ കാത്തിരുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം തീയറ്ററിൽ തന്നെ റിലീസ് ചെയ്യും. ചിത്രം ഓഗസ്റ്റ് 12ന് റിലീസ് ചെയ്യുമെന്ന് മോഹൻലാൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലും സിനിമ റിലീസാവും. മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമാണ് മരയ്ക്കാർ. 100 കോടി രൂപയാണ് ബഡ്ജറ്റ്. വാഗമൺ, ഹൈദരാബാദ്, ബാദ്മി, രാമേശ്വരം എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം നടത്തിയത്. ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസിനൊപ്പം സന്തോഷ് ടി കുരുവിളയുടെ മൂൺലൈറ്റ് എന്റർടെയിൻമെന്റും, കോൺഫിഡന്റ് […]

Read More