ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് ഉടന്‍ പ്രവേശനം നല്‍കില്ല ;കൊവിഡ് രോഗവ്യാപനം നിയന്ത്രണവിധേയമാകുന്നതിന് അനുസരിച്ച് ഇളവുകള്‍ നല്‍കും;ദേവസ്വം മന്ത്രി

ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് ഉടന്‍ പ്രവേശനം നല്‍കില്ല ;കൊവിഡ് രോഗവ്യാപനം നിയന്ത്രണവിധേയമാകുന്നതിന് അനുസരിച്ച് ഇളവുകള്‍ നല്‍കും;ദേവസ്വം മന്ത്രി

ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് ഉടന്‍ പ്രവേശനം നല്‍കില്ലെന്ന സൂചന നല്‍കി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. ഭക്തജനങ്ങളെ തടയുകയുന്നത് സര്‍ക്കാര്‍ ലക്ഷ്യമല്ല. ആരെയും ദ്രോഹിക്കാനല്ല. രോഗവ്യാപനം തടയുക. ഭക്തരുടെ സുരക്ഷയാണ് പ്രധാനമെന്നും മന്ത്രി.കഴിഞ്ഞ ദിവസം ക്ഷേത്രങ്ങള്‍ തുറക്കാത്തതിന് എതിരെ എന്‍എസ്എസ് രംഗത്തെത്തിയിരുന്നു. ബിവറേജ് തുറന്നിട്ടും ക്ഷേത്രങ്ങള്‍ തുറക്കാത്തതില്‍ ആയിരുന്നു ആക്ഷേപം. പള്ളികള്‍ തുറക്കാത്തതിന് എതിരെ മുസ്ലിം സംഘടനകളും പ്രതികരിച്ചു.ആരാധനാലയങ്ങളില്‍ ആളുകള്‍ തടിച്ചുകൂടുന്നത് രോഗവ്യാപനത്തിന് കാരണമാകും. കൊവിഡ് രോഗവ്യാപനം നിയന്ത്രണവിധേയമാകുന്നതിന് അനുസരിച്ച് ഇളവുകള്‍ നല്‍കും. ഏതെങ്കിലും സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ലക്ഷ്യം […]

Read More
 രാജ്യത്ത് കോവിഡ് രോഗികൾ കുറയുന്നു; ഇരുപത്തിനാലു മണിക്കൂറിനിടെ 62,480 പേര്‍ക്ക് കോവിഡ് ; 1,587 മരണം

രാജ്യത്ത് കോവിഡ് രോഗികൾ കുറയുന്നു; ഇരുപത്തിനാലു മണിക്കൂറിനിടെ 62,480 പേര്‍ക്ക് കോവിഡ് ; 1,587 മരണം

രാജ്യത്ത് കോവിഡ് രോഗികള്‍ കുറയുന്നു. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 62,480 പേര്‍ക്ക്. 1,587 പേര്‍ മരിച്ചു. 88,977 പേര്‍ ഈ സമയത്തിനിടെ രോഗമുക്തി നേടി.ഇന്നലെ വരെ 26,89,60,399 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു രാജ്യത്ത് ഇതുവരെ രോഗബാധിതര്‍ ആയവരുടെ എണ്ണം 2,97,62,793ആണ്. ഇതില്‍ 2,85,80,647 പേര്‍ രോഗമുക്തി നേടി. ആകെ മരണം 3,83,490 നിലവില്‍ 7,98,656 പേരാണ് ആശുപത്രികളിലും വീട്ടിലുമായി ചികിത്സയില്‍ കഴിയുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Read More
 കോവിഡ് ബാധിച്ച് മരിച്ച ക്ഷീരകര്‍ഷകരുടെ   കുടുംബങ്ങള്‍ക്ക് മില്‍മ ധനസഹായം നല്‍കി

കോവിഡ് ബാധിച്ച് മരിച്ച ക്ഷീരകര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് മില്‍മ ധനസഹായം നല്‍കി

കോവിഡ് ബാധിച്ച് മരിച്ച ക്ഷീരകര്‍ഷകരുടെകുടുംബങ്ങള്‍ക്ക് മില്‍മ ധനസഹായം നല്‍കി കോഴിക്കോട്: കോവിഡ് ബാധിച്ച് മരിച്ച ക്ഷീര കര്‍ഷകരുടെയും ക്ഷീര സംഘങ്ങളിലെ സ്ഥിരം ജീവനക്കാരുടെയും കുടുംബങ്ങള്‍ക്ക് മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ 10,000 രൂപ വീതം ധനസഹായം നല്‍കി. ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം ക്ഷീര വികസന വകുപ്പു മന്ത്രി ജെ. ചിഞ്ചുറാണി വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ നിര്‍വഹിച്ചു. കഷ്ടപ്പെടുന്ന ക്ഷീര കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് മലബാര്‍ മേഖലാ യൂണിയന്‍ നല്‍കുന്ന ഈ ധനസഹായം അഭിനന്ദനാര്‍ഹമാണെന്ന് മന്ത്രി പറഞ്ഞു. കോവിഡ് മാരിയിലും ക്ഷീരമേഖല […]

Read More
 ജില്ലയില്‍ ഇന്ന് 968 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ജില്ലയില്‍ ഇന്ന് 968 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ജില്ലയില്‍ 968 പേര്‍ക്ക് കോവിഡ്രോഗമുക്തി 947, ടി.പി.ആര്‍ 8.29% ജില്ലയില്‍ ഇന്ന് 968 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയവരില്‍ രണ്ടാള്‍ക്കും ഇതര സംസ്ഥാനത്തു നിന്ന് എത്തിയവരില്‍ ഒരാള്‍ക്കും പോസിറ്റീവായി. 14 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 951 പേര്‍ക്കാണ് രോഗം ബാധിച്ചത്. 11818 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 947 പേര്‍ കൂടി രോഗമുക്തി […]

Read More
 സംസ്ഥാനത്ത് ഇന്ന് 12,469 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 12,469 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 12,469 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1727, കൊല്ലം 1412, എറണാകുളം 1322, മലപ്പുറം 1293, തൃശൂര്‍ 1157, കോഴിക്കോട് 968, പാലക്കാട് 957, ആലപ്പുഴ 954, പത്തനംതിട്ട 588, കണ്ണൂര്‍ 535, കോട്ടയം 464, ഇടുക്കി 417, കാസര്‍ഗോഡ് 416, വയനാട് 259 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,894 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.85 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി […]

Read More
 തീരദേശ നിയന്ത്രണ വിജ്ഞാപനം; ജനാഭിപ്രായം പരിഗണിച്ച്; മുഖ്യമന്ത്രി

തീരദേശ നിയന്ത്രണ വിജ്ഞാപനം; ജനാഭിപ്രായം പരിഗണിച്ച്; മുഖ്യമന്ത്രി

വിദഗ്ധരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും അഭിപ്രായങ്ങള്‍ സ്വീകരിച്ച ശേഷം തീരദേശ നിയന്ത്രണ അന്തിമ വിജ്ഞാപനത്തിന് രൂപം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.പരാതികള്‍ പരിശോധിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കും. കരട് വിജ്ഞാപനം സമിതി പരിശോധിക്കും. പൊതുജനങ്ങള്‍ക്കു മുന്നില്‍ കരട് പ്രസിദ്ധീകരിച്ച് പരാതി സ്വീകരിക്കും. ജനാഭിപ്രായം തേടി നിയമപരിധിയില്‍ നിന്ന് ഇളവുകള്‍ ഉള്‍പ്പെടെ ആവശ്യമായ നടപടികള്‍ സ്വീകരിച്ചാവും അന്തിമ വിജ്ഞാപനം ഇറക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Read More
 കെ. സുരേന്ദ്രനെതിരെ സുൽത്താൻ ബത്തേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തു

കെ. സുരേന്ദ്രനെതിരെ സുൽത്താൻ ബത്തേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തു

ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനെതിരെ സുൽത്താൻ ബത്തേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സ്ഥാനാർത്ഥിയാകാൻ കൈക്കൂലി നൽകിയെന്ന കുറ്റം ചുമത്തിയാണ് കേസ്. കൈക്കൂലി വാങ്ങിയെന്ന കുറ്റത്തിന് സി കെ ജാനുവിനെയും കേസി പ്രതിയാക്കിയിട്ടുണ്ട്. കൽപ്പറ്റ കോടതിയുടെ നിർദ്ദേശപ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് പികെ നവാസിന്‍റെ പരാതിയിന്മേലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പരാതിക്കാരന്‍റെ മൊഴിയെടുക്കുകയായിരിക്കും ആദ്യം ചെയ്യുക.കേസില്‍ പോലീസ് പ്രാഥമിക നടപടിക്രമങ്ങളിലേക്ക് കടന്നിട്ടേയുള്ളൂ. കേസിന്‍റെ നടപടിക്രമങ്ങളിലേക്ക് കടന്നതിന് ശേഷമാണ് അറസ്റ്റിലേക്ക് പോകണോ വേണ്ടയോ […]

Read More
 കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്​ ആരാധനാലയങ്ങൾ തുറക്കാൻ അനുവദിക്കണം; മലങ്കര ഓർത്തഡോക്സ്‌ സഭ

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്​ ആരാധനാലയങ്ങൾ തുറക്കാൻ അനുവദിക്കണം; മലങ്കര ഓർത്തഡോക്സ്‌ സഭ

ടി.പി.ആർ അടിസ്ഥാനത്തിൽ മേഖലകൾ തിരിച്ച് ലോക്​ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച്​ ആരാധനാലയങ്ങൾ തുറക്കാൻ അനുവദിക്കണമെന്ന് മലങ്കര ഓർത്തഡോക്സ്‌ സഭാ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ ആവശ്യപ്പെട്ടു.മതപരമായ ചടങ്ങുകൾക്കും ആചാരാനുഷ്ഠാനങ്ങൾക്കുമൊപ്പം ജീവകാരുണ്യപ്രവർത്തനങ്ങളും രോഗപ്രതിരോധ പ്രവർത്തനങ്ങളും ആരാധനാലയങ്ങളുടെ ചുമതലയിൽ ഏറെ പ്രശംസനീയമായി നടന്നു വരുന്നുണ്ട്. വ്യാപാര വിനോദ സ്ഥാപനങ്ങൾ പോലും പ്രവർത്തിക്കാൻ അനുവദിച്ചിരിക്കുന്ന സാഹചര്യത്തിൽ ഈ വിഷയത്തിന് അടിയന്തര പരിഗണന നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മഹാമാരിയുടെ പശ്ചാത്തലത്തിൽ ആകുലതയിൽ കഴിയുന്ന വിശ്വാസികൾക്ക് പ്രത്യാശ നൽകുന്ന […]

Read More
 മോട്ടോര്‍ വാഹന രേഖകളുടെ കാലാവധി സെപ്റ്റംബര്‍ 30 വരെ നീട്ടി

മോട്ടോര്‍ വാഹന രേഖകളുടെ കാലാവധി സെപ്റ്റംബര്‍ 30 വരെ നീട്ടി

മോട്ടോര്‍ വാഹന രേഖകളുടെ കാലാവധി സെപ്റ്റംബര്‍ 30 വരെ നീട്ടി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. കോവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ് എന്നിവയ്ക്ക് ഈ വര്‍ഷം സെപ്റ്റംബര്‍ 30 വരെ കാലാവധിയുണ്ടാവും. ലൈസന്‍സ്, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, മറ്റു രേഖകള്‍ എന്നിവയും സെപ്റ്റംബര്‍ 30 വരെ കാലാവധി ഉള്ളതായി കണക്കാക്കണമെന്ന് കേന്ദ്ര റോഡ്, ദേശിയപാതാ മന്ത്രാലയം വിജ്ഞാപനത്തില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി ഒന്നിനു ശേഷം കാലാവധി കഴി്ഞ്ഞ രേഖകള്‍ക്കാണ് കാലയളവ് നീട്ടിക്കിട്ടുക. ഈ […]

Read More
 സര്‍ക്കാര്‍ ഉത്തരവിനെ ചിലര്‍ ദുര്‍വ്യാഖ്യാനം ചെയ്തു; മുട്ടില്‍ മരംമുറി വിഷയത്തില്‍ പ്രതികരിച്ച് റവന്യൂ മന്ത്രി

സര്‍ക്കാര്‍ ഉത്തരവിനെ ചിലര്‍ ദുര്‍വ്യാഖ്യാനം ചെയ്തു; മുട്ടില്‍ മരംമുറി വിഷയത്തില്‍ പ്രതികരിച്ച് റവന്യൂ മന്ത്രി

സര്‍ക്കാരിന്റെ മരങ്ങള്‍ മുറിച്ചുപോയിട്ടുണ്ടെങ്കില്‍ അത് തെറ്റായ നടപടിയാണെന്നും ഇക്കാര്യം വിശദമായി പരിശോധിക്കുമെന്നും റവന്യൂ മന്ത്രി കെ. രാജന്‍. ആരും സര്‍ക്കാരില്‍ നിക്ഷിപ്തമായ മരങ്ങള്‍ മുറിക്കാന്‍ അനുമതി കൊടുത്തിട്ടില്ല, ഭൂമി രേഖകള്‍ വില്ലേജ് ഓഫിസര്‍ തെറ്റായി കൊടുത്തതിനാലാണ് മുട്ടിലില്‍ മാത്രം അത്തരം നടപടിയുണ്ടായതെന്നും മന്ത്രി പറഞ്ഞു. ചന്ദനം, ഈട്ടി, തേക്ക്, എബണി മരങ്ങള്‍ സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മുറിക്കാന്‍ കഴിയില്ല. നിയമങ്ങള്‍ വ്യത്യസ്ത ഖണ്ഡികയായി ഉത്തരവില്‍ പറയുന്നുണ്ട്. ഉത്തരവിനെ ചിലര്‍ ദുര്‍വ്യാഖ്യാനം ചെയ്തു, തെറ്റിദ്ധരിപ്പിച്ചു. തെറ്റായ നടപടിക്കു കൂട്ടുനിന്നാല്‍ […]

Read More