‘ഇത് ആദ്യത്തേത് അല്ല, അവസാനത്തേത് ആകുകയുമില്ല’ സൈബർ ആക്രമണത്തിൽ പ്രതികരിച്ച് നടി പാർവതി തിരുവോത്ത്

‘ഇത് ആദ്യത്തേത് അല്ല, അവസാനത്തേത് ആകുകയുമില്ല’ സൈബർ ആക്രമണത്തിൽ പ്രതികരിച്ച് നടി പാർവതി തിരുവോത്ത്

മീ ടൂ ആരോപണ വിധേയനായ റാപ്പർ വേടന്റെ ക്ഷമാപണ പോസ്റ്റ് ലൈക്ക് ചെയ്തതിന് പിന്നാലെയുണ്ടായ സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് നടി പാർവതി തിരുവോത്ത്. തനിക്കെതിരെ ആദ്യമായല്ല ഇത്തരത്തിൽ ആക്രമണം നടക്കുന്നത് എന്നും ഇത് അവസാനത്തേതാണ് എന്നു കരുതുന്നില്ലെന്നും നടി സാമൂഹിക മാധ്യമത്തിൽ കുറിച്ചു. നേരത്തെ, പോസ്റ്റ് ലൈക്ക് ചെയ്ത നടപടിയിൽ വിശദീകരണവുമായി പാർവതി രംഗത്തെത്തിയിരുന്നു. അതിജീവിച്ചവരോട് ആത്മാർത്ഥമായി മാപ്പ് അപേക്ഷിക്കുയാണ് എന്നും അവർ വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷവും നടിക്കെതിരെ സൈബർ ഇടങ്ങളിൽ ആക്രമണമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് അവരുടെ […]

Read More
 മൂന്ന് ദിവസത്തിനുള്ളിൽ സംസഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും അരക്കോടിയിലധികം വാക്‌സിനുകള്‍ വിതരണം ചെയ്യും; കേന്ദ്ര സർക്കാർ

മൂന്ന് ദിവസത്തിനുള്ളിൽ സംസഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും അരക്കോടിയിലധികം വാക്‌സിനുകള്‍ വിതരണം ചെയ്യും; കേന്ദ്ര സർക്കാർ

വരുന്ന മൂന്ന് ദിവസത്തിനുള്ളില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കുമായി അരക്കോടിയിലധികം വാക്‌സിനുകള്‍ വിതരണം ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍. 56,70,350 വാക്‌സിനുകള്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.ഇതുവരെ 27.28 കോടി വാക്‌സിന്‍ ഡോസുകളാണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും ഇടയില്‍ വിതരണം ചെയ്തത്. ഇവയെല്ലാം സൗജന്യമായാണ് അനുവദിച്ചതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.നിലവില്‍ രണ്ടു കോടിയിലധികം വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെ കൈയിലുണ്ട്. ഇതിന് പുറമേ അരക്കോടിയിലധികം വാക്‌സിനുകള്‍ കൂടി ലഭ്യമാക്കുമെന്നാണ് കേന്ദ്രം അറിയിച്ചത്.

Read More
 സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് മൂല്യനിർണയത്തിന് മാനദണ്ഡമായി

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് മൂല്യനിർണയത്തിന് മാനദണ്ഡമായി

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് മൂല്യനിർണയത്തിന് മാനദണ്ഡമായി. കുട്ടികളുടെ പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ പ്രകടനം കണക്കിലെടുത്താവും പന്ത്രണ്ടാം ക്ലാസ് മൂല്യനിര്‍ണയമെന്ന് അറ്റോണി ജനറല്‍ സുപ്രീംകോടതിയില്‍ വിശദീകരിച്ചു. അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലാണ് ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്.10, 11 ക്ലാസുകളിലെ വിദ്യാർഥികളുടെ വാർഷിക പരീക്ഷയ്ക്ക് 30% വീതം വെയ്റ്റേജ് നൽകുമെന്നും 12ാം ക്ലാസിലെ പ്രീ –ബോർ‍ഡ് പരീക്ഷയ്ക്ക് 40% വെയ്റ്റേജ് നൽകുമെന്നുമാണ് അറിയിച്ചിരിക്കുന്നത്. അഞ്ച് പ്രധാന വിഷയങ്ങളിൽ കൂടുതൽ മാർക്കുള്ള മൂന്നെണ്ണത്തിന്റെ ശരാശരിയാണ് എടുക്കുക. തിയറി പരീക്ഷകളുടെ […]

Read More
 ‘ഈ അഞ്ഞൂറിൽ താങ്കളുണ്ടോ ഷാഫി?’ ; കെ പി സി സി ആസ്ഥാനത്തെ തിരക്ക് ; ഷാഫിയെ ട്രോളി സോഷ്യൽ മീഡിയ

‘ഈ അഞ്ഞൂറിൽ താങ്കളുണ്ടോ ഷാഫി?’ ; കെ പി സി സി ആസ്ഥാനത്തെ തിരക്ക് ; ഷാഫിയെ ട്രോളി സോഷ്യൽ മീഡിയ

കെ.പി.സി.സി. ആസ്ഥാനത്ത് കഴിഞ്ഞ ദിവസമുണ്ടായ തിരക്കുമായി ബന്ധപ്പെട്ട് പാലക്കാട് എം.എല്‍.എ. ഷാഫി പറമ്പിലിനെ ട്രോളി സോഷ്യല്‍ മീഡിയ. കെ.പി.സി.സി. പ്രസിഡന്റായി കെ. സുധാകരന്‍ സ്ഥാനം ഏറ്റെടുക്കുന്ന ചടങ്ങുമായി ബന്ധപ്പെട്ട് കെ.പി.സി.സി. ആസ്ഥാനത്ത് വന്‍തിരക്ക് അനുഭവപ്പെട്ടിരുന്നു. കോവിഡ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സാമൂഹിക അകലം പാലിക്കാതെ പ്രവര്‍ത്തകരും നേതാക്കളും തിരുവനന്തപുരത്തുള്ള കെ.പി.സി.സി. ആസ്ഥാനമായ ഇന്ദിര ഭവനില്‍ തടിച്ചു കൂടിയത് വ്യാപക വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. ഈ സാഹചര്യത്തിലാണ് സോഷ്യല്‍ മീഡിയ ഷാഫി പറമ്പിലിന്റെ പഴയ പോസ്റ്റ് കുത്തിപ്പൊക്കിയത്. രണ്ടാം പിണറായി […]

Read More
 ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങള്‍ക്ക് എതിരായ ഹര്‍ജി ഹൈക്കോടതി തള്ളി

ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങള്‍ക്ക് എതിരായ ഹര്‍ജി ഹൈക്കോടതി തള്ളി

ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങള്‍ക്ക് എതിരായ ഹര്‍ജി ഹൈക്കോടതി തള്ളി. കെപിസിസി അംഗം നൗഷാദലി നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. പരിഷ്‌കാര നിര്‍ദേശങ്ങളുടെ കരട് മാത്രമാണ് ഇപ്പോഴുള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി. പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുന്നത് പ്രാരംഭഘട്ടത്തില്‍ മാത്രമാണെന്നും ജനങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ചതിനു ശേഷമാവും പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച് തീരുമാനമെടുക്കുക എന്ന് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ വിശദീകരണം നല്‍കിയിരുന്നു. ജസ്റ്റിസ് എല്‍പി ഭാട്യ അധ്യക്ഷത വഹിച്ച ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഭരണപരിഷ്‌കരങ്ങള്‍ അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന ആവശ്യവും ഹര്‍ജിക്കാരന്‍ മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ കോടതി ഇത് […]

Read More
 കോവിഡ് രോഗിയുടെ ബന്ധുവായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍

കോവിഡ് രോഗിയുടെ ബന്ധുവായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍

ആശുപത്രിയിലേക്ക് അബോധാവസ്ഥയില്‍ കൊണ്ടുപോയ കോവിഡ് രോഗിയുടെ ബന്ധുവായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍. ചവറ തെക്കുംഭാഗം സജിഭവനത്തില്‍ സജിക്കുട്ടന്‍ (34) ആണ് അറസ്റ്റിലായത്. ഈ മാസം മൂന്നാം തീയതി രാത്രി 11നു നടന്ന സംഭവത്തില്‍ മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയെത്തുടര്‍ന്ന് ഇന്നലെ വൈകിട്ടാണ് തെക്കുംഭാഗം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത് ഇങ്ങനെ. തെക്കുംഭാഗം ഗ്രാമപ്പഞ്ചായത്തിന്റെ ഗൃഹവാസ പരിചരണ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്ന വീട്ടമ്മ അബോധാവസ്ഥയിലായതോടെ ശങ്കരമംഗലത്തെ ചികിത്സാകേന്ദ്രത്തിലേക്ക് മാറ്റുന്നതിനിടെയായിരുന്നു സംഭവം. പഞ്ചായത്തിന് വേണ്ടി […]

Read More
 കെ പി സി സി ആസ്ഥാനത്തെ ആൾക്കൂട്ടം; ജാഗ്രതക്കുറവുണ്ടായി ; വി ഡി സതീശൻ

കെ പി സി സി ആസ്ഥാനത്തെ ആൾക്കൂട്ടം; ജാഗ്രതക്കുറവുണ്ടായി ; വി ഡി സതീശൻ

കെ സുധാകരൻ കെപിസിസി അധ്യക്ഷ സ്ഥാനമേറ്റെടുക്കുന്ന ചടങ്ങിൽ പ്രവർത്തകർ ഒത്തുകൂടിയതിൽ ജാഗ്രതക്കുറവുണ്ടായെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ചടങ്ങിൽ തടിച്ചുകൂടിയ നൂറോളം പേർക്കെതിരെ കോവിഡ് മാനദണ്ഡങ്ങൾ തെറ്റിച്ചതിന് കേസ് രജിസ്റ്റർ ചെയ്ത സാഹചര്യത്തിലാണ് സതീശന്റെ പ്രതികരണം. കോവിഡ് മാനദണ്ഡങ്ങൾ തെറ്റിച്ചതിന് കേസെടുക്കുന്നതിന് എതിരല്ല. പക്ഷേ, എല്ലായിടത്തും ഒരുപോലെ വേണം. പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രി സത്യപ്രതിജ്ഞ സമയത്ത് പോയപ്പോൾ കോവിഡ് മാനദണ്ഡം പാലിച്ചിരുന്നോ? പി കെ കുഞ്ഞനന്തന്റെ ശവസംസ്‌കാര ചടങ്ങിൽ മൂവായിരത്തോളം ആളുകൾ പങ്കെടുത്തു. […]

Read More
 ലക്ഷദ്വീപില്‍ ഭൂമി ഏറ്റെടുക്കല്‍ നിര്‍ത്തിവെച്ചു; നടപടികള്‍ നിര്‍ത്തിയത് പ്രതിഷേധം കനത്തതോടെ

ലക്ഷദ്വീപില്‍ ഭൂമി ഏറ്റെടുക്കല്‍ നിര്‍ത്തിവെച്ചു; നടപടികള്‍ നിര്‍ത്തിയത് പ്രതിഷേധം കനത്തതോടെ

ലക്ഷദ്വീപിലെ കാവരത്തി ദ്വീപില്‍ റവന്യൂ വകുപ്പ് സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കുന്നത് നിര്‍ത്തി വെച്ചു. റവന്യൂ ഉദ്യോഗസ്ഥര്‍ സ്വകാര്യ ഭൂമിയില്‍ സ്ഥാപിച്ച കൊടികള്‍ നീക്കി. ഭൂവുടമകളെ അറിയിക്കാതെയായിരുന്നു സ്ഥലം ഏറ്റെടുപ്പ്. ഭരണകൂടത്തിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് നടപടികള്‍ നിര്‍ത്തിയത്. ഭൂമി ഏറ്റെടുക്കല്‍ താത്കാലികമായി നിര്‍ത്തിയത് പ്രതിഷേധം തണുപ്പിക്കാനാണെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. പ്രക്ഷോഭം ശക്തമാക്കുമെന്നും ദ്വീപ് ജനത പ്രതികരിച്ചു. വിവാദമായ ഭരണ പരിഷ്‌കാരങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന അഡ്മിനിട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ദ്വീപിലെത്തിയതിന്റെ അടുത്ത ദിവസമാണ് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിച്ചത്. […]

Read More
 മരം കൊള്ള; ഉദ്യോഗസ്ഥരും കരാറുകാരും ഗൂഡാലോചന നടത്തിയെന്ന് എഫ്ഐആര്‍

മരം കൊള്ള; ഉദ്യോഗസ്ഥരും കരാറുകാരും ഗൂഡാലോചന നടത്തിയെന്ന് എഫ്ഐആര്‍

സംസ്ഥാനത്ത് വ്യാപകമായി നടന്ന മരം കൊള്ളയില്‍ ഉദ്യോഗസ്ഥരും കരാറുകാരും ഗൂഡാലോചന നടത്തിയെന്ന് എഫ്ഐആര്‍. സർക്കാർ ഉത്തവുണ്ടെന്ന വ്യാജേന രാജകീയ വ്യക്ഷങ്ങൾ മോഷ്ടിച്ചുവെന്നും പട്ടയ-വന- പുറമ്പോക്ക് ഭൂമിയിൽ മരം മുറിച്ചുവെന്നും എഫ്ഐആറില്‍ പറയുന്നു. ക്രൈംബ്രാഞ്ച് എഫ്ഐആറിലാണ് പരാമർശം. അതേസമയം, മരം കൊള്ള നടന്ന വയനാട് മുട്ടില്‍ സൗത്ത് വില്ലേജിലെ കൃഷിയിടങ്ങള്‍ ഇന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിക്കും. മലങ്കരകുന്ന് കോളനി, ആവിലാട്ട് കോളനി എന്നിവിടങ്ങൾ സന്ദർശിക്കും. ഇവിടെയുള്ള ആദിവാസികളുടെ ഈട്ടിമരങ്ങളാണ് കുറഞ്ഞ വില […]

Read More
 ഇരുപത്തിനാല് മണിക്കൂറിനിടെ 67,208 പേർക്ക് കോവിഡ്; 2330 മരണം

ഇരുപത്തിനാല് മണിക്കൂറിനിടെ 67,208 പേർക്ക് കോവിഡ്; 2330 മരണം

രാജ്യത്ത്​ കഴിഞ്ഞ ദിവസം 67,208 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. 2330 പേർ കോവിഡ്​ ബാധിച്ച്​ മരിച്ചു. ഇതോടെ രാജ്യത്ത്​ കോവിഡ്​ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 29,70,0313 ആയി ഉയർന്നു. 3,81,903 പേർ രോഗം ബാധിച്ച്​ മരിക്കുകയും ചെയ്​തു. ഇതുവരെ 38,52,38,220 സാമ്പിളുകളാണ്​ പരിശോധിച്ചത്​. കഴിഞ്ഞ ദിവസം മാത്രം 19,31,249 സാമ്പിളുകൾ പരിശോധിച്ചുവെന്ന്​ ഐ.സി.എം.ആർ അറിയിച്ചു. കോവിഡ്​ രോഗികളുടെ എണ്ണം കുറയുന്ന പശ്​ചാത്തലത്തിൽ വിവിധ സംസ്ഥാനങ്ങൾ ലോക്​ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ്​ അനുവദിച്ചിരുന്നു. തുടർച്ചയായ ഒമ്പതാം ദിവസമാണ്​ കോവിഡ്​ […]

Read More