കോഴിക്കോട് ഇന്ന് 1054 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കോഴിക്കോട് ഇന്ന് 1054 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ജില്ലയില്‍ 1054 പേര്‍ക്ക് കോവിഡ്രോഗമുക്തി 1495, ടി.പി.ആര്‍ 10.45% ജില്ലയില്‍ ഇന്ന് 1054 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.15 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1039 പേര്‍ക്കാണ് രോഗം ബാധിച്ചത്. 10307 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1495 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. 10.45 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 11023 […]

Read More

സംസ്ഥാനത്ത് ഇന്ന് 13,270 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 13,270 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1793, തിരുവനന്തപുരം 1678, മലപ്പുറം 1350, കൊല്ലം 1342, പാലക്കാട് 1255, തൃശൂര്‍ 1162, കോഴിക്കോട് 1054, ആലപ്പുഴ 859, കോട്ടയം 704, കണ്ണൂര്‍ 675, പത്തനംതിട്ട 437, കാസര്‍ഗോഡ് 430, ഇടുക്കി 303, വയനാട് 228 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,521 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.79 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി […]

Read More
 കോവിഡ് പ്രതിസന്ധിയാണ് തുടര്‍ഭരണം നല്‍കിയത്; രമേശ് ചെന്നിത്തല

കോവിഡ് പ്രതിസന്ധിയാണ് തുടര്‍ഭരണം നല്‍കിയത്; രമേശ് ചെന്നിത്തല

കോവിഡ് പ്രതിസന്ധിയാണ് പിണറായി സര്‍ക്കാരിന് തുടര്‍ഭരണം നല്‍കിയതെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ഒന്നാം പിണറായി സര്‍ക്കാരിന്റെ അഴിമതിയുടെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ വനംകൊള്ള.പിണറായി വിജയനും കാനം രാജേന്ദ്രനും ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതൃത്വം അറിയാതെ വനംകൊള്ള നടക്കില്ല.കേരളം കണ്ട ഏറ്റവും വലിയ അഴിമതികളിലൊന്നാണ് വനംകൊള്ള.പരസ്യം നല്‍കി മാധ്യമങ്ങളെ കുറച്ചുകാലം മയക്കാമെങ്കിലും നാളെ മുഴുവന്‍ സത്യങ്ങളും പുറത്ത് വരും. രാഷ്ട്രീയ എതിരാളികള്‍ കെപിസിസി പ്രസിഡന്റിനെതിരെ അമ്പെയ്താല്‍ ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും നോവണം.സുധാകാരന്‍ ആര്‍എസ്എസുകാരനാണെന്ന് സിപിഎം പ്രചരിപ്പിച്ചപ്പോള്‍ താന്‍ ഉടന്‍ തന്നെ […]

Read More
 വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനത്തിനായുള്ള ഭൗതികസാഹചര്യം ഒരുക്കണം – വി.ഡി.സതീശന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനത്തിനായുള്ള ഭൗതികസാഹചര്യം ഒരുക്കണം – വി.ഡി.സതീശന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

സംസ്ഥാനത്തെ 140 എം.എല്‍.എമാരും സ്വമനസ്സാലെ അവരുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും 4 കോടി രൂപ വീതം (560 കോടി) സര്‍ക്കാരിലേക്ക് തിരികെ നല്‍കിയിട്ടുണ്ട്. കോവിഡ് കാലഘട്ടത്തില്‍ സംസ്ഥാനത്തെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ പഠനം പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തുന്നതിന് നിരവധി ഭൗതികസാഹചര്യങ്ങളുടെ കുറവ് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും നേരിടുന്നുണ്ട്. ആന്‍ഡ്രോയിഡ് ഫോണുകള്‍, ടെലിവിഷന്‍, മറ്റു അനുബന്ധ ഘടകങ്ങള്‍ എന്നിവ വാങ്ങുന്നതിന് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വിദ്യാര്‍ത്ഥികളുടെയും കുടുംബങ്ങളുടെയും എണ്ണം വളരെ കൂടുതലാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ഡാറ്റ സംവിധാനം കൃത്യമായി ലഭ്യമാകാത്തതും ഒരു […]

Read More

കെപിസിസി ആസ്ഥാനത്തെ ആള്‍ക്കൂട്ടം; കണ്ടാലറിയുന്ന നൂറോളം പേർക്കെതിരെ കേസ്

കെപിസിസി ആസ്ഥാനത്തെ ആള്‍ക്കൂട്ടത്തില്‍ കണ്ടാല്‍ അറിയാവുന്ന നൂറോളം പേര്‍ക്ക് എതിരെ കേസെടുത്തു. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിനാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസ് എടുത്തത്. കെപിസിസി അധ്യക്ഷന്റെ ചുമതലയേല്‍ക്കല്‍ ചടങ്ങിലായിരുന്നു തിരക്ക്. നിലവില്‍ ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ പൊതുപരിപാടികള്‍ നടത്താന്‍ അനുവാദമില്ല. എന്നാല്‍ ചടങ്ങില്‍ 150ഓളം ആളുകള്‍ ഉണ്ടായിരുന്നു. സംഭവത്തില്‍ പിഴ അടക്കമുള്ള നടപടികള്‍ ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. പക്ഷേ കേസെടുത്തതില്‍ നേതാക്കള്‍ ആരും പ്രതികരിച്ചിട്ടില്ല.

Read More
 വേണ്ടത് സമ്പൂർണ വാക്സിനേഷൻ അല്ലാതെ ബിജെപി യുടെ പതിവ് നുണകളല്ല; കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

വേണ്ടത് സമ്പൂർണ വാക്സിനേഷൻ അല്ലാതെ ബിജെപി യുടെ പതിവ് നുണകളല്ല; കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യക്ക് ആവശ്യം വേഗത്തിലുള്ളതും സമ്പൂര്‍ണവുമായ വാക്‌സിനേഷനാണ്. അല്ലാതെ മോദി സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വം കൊണ്ട് രൂപപ്പെട്ട വാക്‌സിന്‍ ക്ഷാമത്തെ മറയ്ക്കാനുള്ള ബി.ജെ.പിയുടെ പതിവുനുണകളും താളാത്മക മുദ്രാവാക്യങ്ങളുമല്ല- രാഹുല്‍ ട്വീറ്റ് ചെയ്തു.കോവിഷീല്‍ഡ് വാക്‌സിന്‍ ഡോസുകള്‍ തമ്മിലുള്ള ഇടവേള ഇരട്ടിയാക്കി കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം, ശാസ്ത്രസംഘത്തിന്റെ യോജിപ്പോടെയുള്ളതല്ലെന്ന വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ടും രാഹുല്‍ ട്വീറ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ വ്യാജപ്രതിച്ഛായ സംരക്ഷിക്കാനായി കേന്ദ്ര സര്‍ക്കാര്‍ […]

Read More
 സി കെ ജാനുവിന് 50 ലക്ഷം രൂപ കോഴ നല്‍കിയ കേസ് ; കെ സുരേന്ദ്രന് എതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

സി കെ ജാനുവിന് 50 ലക്ഷം രൂപ കോഴ നല്‍കിയ കേസ് ; കെ സുരേന്ദ്രന് എതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

സി കെ ജാനുവിന് 50 ലക്ഷം രൂപ കോഴ നല്‍കിയ കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് എതിരെ കേസെടുക്കാന്‍ കോടതി ഉത്തരവായി. ഐപിസി 171ഇ, 171 എഫ് വകുപ്പുകള്‍ പ്രകാരം കേസെടുക്കാനാണ് ഉത്തരവിട്ടത്. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിന്റെ ഹര്‍ജിയിലാണ് കല്‍പ്പറ്റ കോടതിയുടെ ഉത്തരവ്.എന്‍ഡിഎയില്‍ ചേരാന്‍ സി കെ ജാനു പണം വാങ്ങിയെന്ന് ആരോപിച്ച് ജെആര്‍പി ട്രഷറര്‍ പ്രസീത അഴീക്കോട് രംഗത്തെത്തിയിരുന്നു. സംഭവത്തെ സാധൂകരിക്കുന്ന ശബ്ദസന്ദേശങ്ങളും അവര്‍ പുറത്തുവിട്ടിരുന്നു. തിരുവനന്തപുരത്തെ ഹോട്ടലില്‍ […]

Read More
 നാല് യാത്രകൾക്കായി ചെലവഴിച്ചത് ഒന്നേകാൽ കോടി രൂപ; പ്രഫുൽ പട്ടേലിനെതിരെ അഴിമതി ആരോപണം

നാല് യാത്രകൾക്കായി ചെലവഴിച്ചത് ഒന്നേകാൽ കോടി രൂപ; പ്രഫുൽ പട്ടേലിനെതിരെ അഴിമതി ആരോപണം

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേലിനെതിരെ അഴിമതി ആരോപണം. ദാമന്‍ ദിയുവിലെ ഉദ്യോഗസ്ഥരാണ് പ്രഫുല്‍ പട്ടേലിനെതിരെ അഴിമതി ആരോപണവുമായി രംഗത്തെത്തിയെത്. ലക്ഷദ്വീപിന് പുറമെ ദാമന്‍ ദിയൂവിലെ കൂടി അഡ്മനിസ്‌ട്രേറ്ററാണ് പ്രഫുല്‍ പട്ടേല്‍. ഇതിനുപുറമെ ലക്ഷദ്വീപിലേക്ക് ആഡംബര യാത്രകളാണ് ഇദ്ദേഹം നടത്തുന്നതെന്നും കണക്കുകൾ തെളിയിക്കുന്നു. ഒരു തവണ ദ്വീപില്‍ വരാന്‍ ഖജനാവില്‍ നിന്ന് പ്രഫുല്‍ പട്ടേലിന് വേണ്ടി ചെലവഴിക്കുന്നത് 23 ലക്ഷം രൂപയിലധികമാണ്. ഡോര്‍ണിയര്‍ വിമാനം ചാര്‍ട്ട് ചെയ്‍താണ് അഡ്മിനിസ്ട്രേറ്റർ യാത്രകൾ ചെയ്യുന്നത്. ലക്ഷദ്വീപില്‍ ഇതുവരെയുണ്ടായ 36 അഡ്മിനിസ്‌ട്രേറ്റര്‍മാരില്‍ […]

Read More
 സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് മൂല്യനിര്‍ണയത്തിന് മാര്‍ഗരേഖയായി

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് മൂല്യനിര്‍ണയത്തിന് മാര്‍ഗരേഖയായി

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം നിശ്ചയിക്കുന്നത് സംബന്ധിച്ച 13 അംഗ സമിതിയുടെ റിപ്പോര്‍ട്ടിന് അന്തിമ രൂപം. 12ാം ക്ലാസ് പരീക്ഷ മൂല്യനിര്‍ണയം 10, 11, 12 ക്ലാസുകളിലെ പരീക്ഷാ ഫലത്തിന്റെ ആകെത്തുകയെന്ന നിലയില്‍ കണക്കാക്കാന്‍ ആണ് നിര്‍ദേശം. സിബിഎസ്ഇ വ്യാഴാഴ്ച സുപ്രിം കോടതിയെ നിലപാട് അറിയിക്കും.സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരിക്ഷ റദ്ദാക്കാന്‍ നേരത്തെ കേന്ദ്ര നിര്‍ദേശാനുസരണം സിബിഎസ്ഇ തീരുമാനിച്ചിരുന്നു . 10, 11 ക്ലാസുകളിലെ വാര്‍ഷിക പരീക്ഷയുടെയും 12ാം ക്ലാസിലെ പ്രീ ബോര്‍ഡ് പരീക്ഷയുടെയും ഫലം താരതമ്യം […]

Read More
 വാക്സിൻ ഡോസുകൾക്കിടയിലെ ഇടവേള നീട്ടൽ; തീരുമാനം സുതാര്യവും ശാസ്ത്രീയവുമാണെന്ന് കേന്ദ്ര സര്‍ക്കാര്‍

വാക്സിൻ ഡോസുകൾക്കിടയിലെ ഇടവേള നീട്ടൽ; തീരുമാനം സുതാര്യവും ശാസ്ത്രീയവുമാണെന്ന് കേന്ദ്ര സര്‍ക്കാര്‍

വാക്‌സിന്‍ ഡോസുകള്‍ക്കിടയിലെ ഇടവേള നീട്ടിയതില്‍ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍. തീരുമാനം സുതാര്യവും ശാസ്ത്രീയവുമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. വിദഗ്ധ സംഘത്തിന്റെ അഭിപ്രായം തേടാതെയാണ് കൊവിഷീല്‍ഡ് വാക്‌സിന്‍ എടുക്കേണ്ട ഇടവേള 16 ആഴ്ച വരെ നീട്ടിയതെന്നാണ് വെളിപ്പെടുത്തല്‍.തുടര്‍ന്ന് ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിശദീകരണവുമായി രംഗത്തു വന്നു. വാക്‌സിനുകളുടെ ഇടവേള വര്‍ധിപ്പിച്ച തീരുമാനം യുകെയില്‍ ഗുണം ചെയ്തു. ഇടവേള നീട്ടിയ ഘട്ടത്തിലാണ് ആല്‍ഫ വകഭേദത്തെ മറികടന്നത്. ഇടവേള വര്‍ധിപ്പിക്കുമ്പോള്‍ അഡ്‌നോവെക്ടര്‍ വാക്‌സിനുകള്‍ ഗുണം ചെയ്യുമെന്ന് പഠനങ്ങള്‍ തെളിയിച്ചതായും കേന്ദ്ര സര്‍ക്കാര്‍ […]

Read More