സിദ്ദിഖ് കാപ്പൻ ഹാഥ്റസിൽ സമാധാനം തകര്‍ക്കാൻ ശ്രമിച്ചതിന് തെളിവില്ല;മധുര കോടതി

സിദ്ദിഖ് കാപ്പൻ ഹാഥ്റസിൽ സമാധാനം തകര്‍ക്കാൻ ശ്രമിച്ചതിന് തെളിവില്ല;മധുര കോടതി

മലയാളി മാധ്യമ പ്രവർത്തകനായ സിദ്ദിഖ് കാപ്പൻ ഹാഥ്റസിൽ സമാധാനം തകര്‍ക്കാൻ ശ്രമിച്ചതിന് തെളിവില്ലെന്ന് കോടതി. കാപ്പന്‍റെ കൂടെ അറസ്റ്റിലായ അതീഖ് റഹ്മാൻ, ആലം, മസൂദ് എന്നിവർക്കെതിരെയുള്ള കുറ്റവും മധുര കോടതി റദ്ദാക്കി. ഹാഥ്റസിൽ സമാധാനം തകര്‍ക്കാൻ എത്തിയ സംഘം എന്നാരോപിച്ചാണ് 2020 ഒക്ടോബര്‍ 5 ന് സിദ്ദിഖ് കാപ്പൻ അടക്കമുള്ളവരെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. തുടന്ന് യു.എ.പി.എ അടക്കമുള്ള വകുപ്പുകൾ ചുമത്തുകയായിരുന്നു. എട്ടരമാസമായി കാപ്പൻ ജയിലിൽ തുടരുകയാണ്. എന്നാൽ, കാപ്പനെതിനെ ചുമത്തിയ രാജ്യദ്രോഹം, യു.എ.പി.എ വകുപ്പുകൾ […]

Read More
 വീണ്ടും വര്‍ദ്ധിപ്പിച്ച് ഇന്ധനവില; ജൂണില്‍ മാത്രം കൂട്ടിയത് ഒന്‍പത് തവണ

വീണ്ടും വര്‍ദ്ധിപ്പിച്ച് ഇന്ധനവില; ജൂണില്‍ മാത്രം കൂട്ടിയത് ഒന്‍പത് തവണ

വീണ്ടും വര്‍ദ്ധിപ്പിച്ച് ഇന്ധനവില; ജൂണില്‍ മാത്രം കൂട്ടിയത് ഒന്‍പത് തവണ രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ദ്ധിപ്പിച്ചു. ഇന്ന് പെട്രോളിന് 25 പൈസയും ഡീസലിന് 14 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. തിരുവനന്തപുരത്ത് നിലവില്‍ ഒരു ലീറ്റര്‍ പെട്രോളിന് 98.70 രൂപയും ഡീസലിന് 93.93 രൂപയുമായി. കൊച്ചിയില്‍ പെട്രോളിന് 96.76 രൂപയും ഡീസലിന് 92.11 രൂപയുമാണ്. പെട്രോളിന് 97.13 രൂപയും ഡീസലിന് 92.47 രൂപയുമാണ് കോഴിക്കോട്ടെ വില. ജൂണ്‍ മാസമാരംഭിച്ച് വെറും പതിനാറ് ദിവസത്തിനിടെ ഇത് ഒമ്പതാം തവണയാണ് ഇന്ധന വില […]

Read More
 സ്പിരിറ്റ് കഴിച്ചെന്ന് സംശയം; പത്തനാപുരത്ത് രണ്ട് പേര്‍ മരിച്ചു

സ്പിരിറ്റ് കഴിച്ചെന്ന് സംശയം; പത്തനാപുരത്ത് രണ്ട് പേര്‍ മരിച്ചു

കൊല്ലം പത്തനാപുരത്ത് സ്പിരിറ്റ് കഴിച്ച് രണ്ട് പേര്‍ മരിച്ചെന്ന് സംശയം. കടുവാത്തോട് സ്വദേശി പ്രസാദ് (50), സെക്യൂരിറ്റി ജീവനക്കാരന്‍ മുരുകാനന്ദന്‍ (53) എന്നിവരാണ് മരിച്ചത്. ആശുപത്രിയില്‍ നിന്ന് കൊണ്ടുവന്ന സ്പിരിറ്റ് ആണ് കഴിച്ചതെന്നാണ് സംശയം. ആശുപത്രിയിലെ സെക്യൂരിറ്റിയാണ് മുരുകാനന്ദന്‍. സംഭവസ്ഥലത്ത് നിന്ന് രണ്ട് കന്നാസ് സ്പിരിറ്റും കണ്ടെടുത്തിട്ടുണ്ട്. ആശുപത്രിയില്‍ ശുചീകരണത്തിനായി വാങ്ങിയ സ്പിരിറ്റ് കാണാനില്ലെന്ന് ജീവനക്കാരി വ്യക്തമാക്കി. രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഒരാളുടെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് […]

Read More
 ലക്ഷദ്വീപില്‍ സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കുന്നതിനായുള്ള നടപടി തുടങ്ങി

ലക്ഷദ്വീപില്‍ സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കുന്നതിനായുള്ള നടപടി തുടങ്ങി

ലക്ഷദ്വീപില്‍ സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കല്‍ നടപടിയുമായി ഭരണകൂടം മുന്നോട്ട്. ഭൂമി ഏറ്റെടുക്കുന്നതിനായുള്ള നടപടി തുടങ്ങി. വികസന കാര്യങ്ങള്‍ക്കായി ഭൂമിയേറ്റെടുക്കുമെന്നാണ് വിശദീകരണം. അഡ്മിനിസ്‌ടേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ എത്തിയതിന് തൊട്ടുപിന്നാലെയാണ് നടപടി എന്നതും ശ്രദ്ധേയമാണ്വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം പോരെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ അഭിപ്രായപ്പെട്ടിരുന്നു. നേരത്തെ സ്ഥലം ഏറ്റെടുക്കലിനെതിരെ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ കേസ് നടന്നുകൊണ്ടിരിക്കുകയാണ്. അഡ്മിനിസ്‌ട്രേറ്റര്‍ എത്തിയ ദിവസം പ്രദേശവാസികള്‍ കരിദിനം ആരംഭിച്ചിരുന്നു. സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ കൊടികുത്തി. എല്‍ഡിഎആര്‍ പ്രാബല്യത്തില്‍ വരുന്നതിന് മുന്‍പേയാണ് […]

Read More
 പുതിയ ഐടി ചട്ടം പാലിക്കുന്നതില്‍ വീഴ്ച വരുത്തി; ട്വിറ്ററിന് ഇന്ത്യയില്‍ നിയമപരിരക്ഷ നഷ്ടപ്പെട്ടു

പുതിയ ഐടി ചട്ടം പാലിക്കുന്നതില്‍ വീഴ്ച വരുത്തി; ട്വിറ്ററിന് ഇന്ത്യയില്‍ നിയമപരിരക്ഷ നഷ്ടപ്പെട്ടു

പുതിയ ഐടി ചട്ടം പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് ട്വിറ്ററിന് ഇന്ത്യയില്‍ ഉണ്ടായിരുന്ന നിയമപരിരക്ഷ നഷ്ടപ്പെട്ടതായി കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. പുതിയ ഐടി ചട്ടത്തിന്റെ അടിസ്ഥാനത്തില്‍ സ്റ്റാറ്റിയൂട്ടറി ഓഫീസര്‍മാരെ നിയമിക്കാത്തതിനെ തുടര്‍ന്നാണിത്.ഐടി നിയമം അനുശാസിക്കുന്ന നിയമ പരിരക്ഷ നഷ്ടപ്പെട്ട ഏക അമേരിക്കന്‍ കമ്പനിയാണ് ട്വിറ്റര്‍. നിയമപരിരക്ഷ നഷ്ടപ്പെടുന്നതോടെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുന്ന നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ ഉള്ളടക്കത്തില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ അടിസ്ഥാനത്തില്‍ കമ്പനിയുടെ ഇന്ത്യന്‍ മാനേജിങ് ഡയറക്ടര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരെ പോലീസിന് ചോദ്യം ചെയ്യാനും ക്രിമിനല്‍ […]

Read More
 പത്തനാപുരത്ത് നിന്നും കണ്ടെത്തിയ ജലാറ്റിന്‍ സ്റ്റിക്ക് തമിഴ്‌നാട്ടില്‍ നിര്‍മ്മിച്ചവ

പത്തനാപുരത്ത് നിന്നും കണ്ടെത്തിയ ജലാറ്റിന്‍ സ്റ്റിക്ക് തമിഴ്‌നാട്ടില്‍ നിര്‍മ്മിച്ചവ

കൊല്ലം പത്തനാപുരത്തെ പാടത്തുനിന്നും കണ്ടെത്തിയ സ്‌ഫോടക വസ്തുവായ ജലാറ്റിന്‍ സ്റ്റിക്ക് തമിഴ്‌നാട്ടിലെ കമ്പനിയില്‍ നിര്‍മ്മിച്ചതാണെന്ന് കണ്ടെത്തി. തിരുച്ചിയിലെ ഒരു സ്വകാര്യകമ്പനിയില്‍ നിര്‍മിച്ചതാണിതെന്നാണ് പോലീസ് കണ്ടെത്തല്‍. സണ്‍ 90 ബ്രാന്‍ഡ് ജലാറ്റിന്‍ സ്റ്റിക്കാണിത്. എന്നാല്‍ ബാച്ച് നമ്പര്‍ ഇല്ലാത്തതിനാല്‍ ആര്‍ക്കാണ് വിറ്റതെന്ന് കണ്ടെത്താനായിട്ടില്ല. ഭീകര വിരുദ്ധ സ്‌ക്വാഡ് അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിക്കും. സ്ഫോടക വസ്തുക്കള്‍ മൂന്നാഴ്ച്ച മുമ്പാണ് ഉപേക്ഷിച്ചതെന്നാണ് പൊലീസ് നിഗമനം. ഭീതിപരത്താനാണോ സ്ഫോടകവസ്തുക്കള്‍ പ്രദേശത്ത് ഉപേക്ഷിച്ചതെന്നും അന്വേഷിക്കുന്നുണ്ട്. കണ്ടെത്തിയ ഡിറ്റനേറ്റര്‍ സ്‌ഫോടനശേഷിയില്ലാത്തതാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. നോണ്‍ ഇലക്ട്രിക്കല്‍ വിഭാഗത്തില്‍പ്പെട്ട […]

Read More
 രാജ്യത്ത് കോവിഡ് രോഗികൾ കുറയുന്നു; ഇരുപത്തിനാലു മണിക്കൂറിനിടെ 62,224 പേർക്ക് കോവിഡ്; 2542 മരണം

രാജ്യത്ത് കോവിഡ് രോഗികൾ കുറയുന്നു; ഇരുപത്തിനാലു മണിക്കൂറിനിടെ 62,224 പേർക്ക് കോവിഡ്; 2542 മരണം

രാജ്യത്ത് കോവിഡ് രോഗികള്‍ കുറയുന്നു. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 62,224 പേര്‍ക്ക്. 2542 പേര്‍ മരിച്ചു. 1,07,628 പേര്‍ ഈ സമയത്തിനിടെ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ രോഗബാധിതര്‍ ആയവരുടെ എണ്ണം 2,96,33,105 ആണ്. ഇതില്‍ 2,83,88,100 പേര്‍ രോഗമുക്തി നേടി. ആകെ മരണം 3,79,573നിലവില്‍ 8,65,432 പേരാണ് ആശുപത്രികളിലും വീട്ടിലുമായി ചികിത്സയില്‍ കഴിയുന്നത്. ഇന്നലെ വരെ 26,19,72,014 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Read More
 ജൂൺ 17 മുതൽ ലോക്ക്ഡൗൺ ലഘൂകരിക്കും: മുഖ്യമന്ത്രി

ജൂൺ 17 മുതൽ ലോക്ക്ഡൗൺ ലഘൂകരിക്കും: മുഖ്യമന്ത്രി

ജൂൺ 17 മുതൽ ലോക്ക്ഡൗൺ ലഘൂകരിക്കും: മുഖ്യമന്ത്രി*ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനത്താകെ പൂർണ്ണ ലോക്ക്ഡൗൺ*ജൂൺ 17 മുതൽ പൊതുഗതാഗതം മിതമായ രീതിയിൽമെയ് 8ന് ആരംഭിച്ച ലോക്ക്ഡൗൺ ജൂൺ 17 മുതൽ കൂടുതൽ ഇളവുകൾ അനുവദിച്ച് ലഘൂകരിക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.വ്യാവസായിക, കാർഷിക മേഖലകളിലെ പ്രവർത്തനങ്ങൾ എല്ലാ തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലും അനുവദിക്കും. ഈ മേഖലകളിലെ തൊഴിലാളികൾക്ക് ഗതാഗതം അനുവദിക്കും. അവശ്യവസ്തുക്കളുടെ കടകൾ എല്ലാ ദിവസവും രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ തുറന്നു […]

Read More
 ആരും എത്തിപ്പെടാത്ത കുന്നിൻ ചെരിവ് അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ ഗോവിന്ദന്‍ പാറ ;കോളനി സന്ദർശിച്ച് ടി സിദ്ധിഖ് എം എൽ എ

ആരും എത്തിപ്പെടാത്ത കുന്നിൻ ചെരിവ് അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ ഗോവിന്ദന്‍ പാറ ;കോളനി സന്ദർശിച്ച് ടി സിദ്ധിഖ് എം എൽ എ

വയനാട് മേപ്പാടി പഞ്ചായത്തിൽ തൃക്കൈപ്പറ്റ ഗോവിന്ദന്‍ പാറ കോളനി സന്ദർശിച്ച് ടി സിദ്ധിഖ് എം ൽ എ. ഓൺലൈൻ പഠനത്തിന്റെ ബുദ്ധിമുട്ട്, വൈദ്യുതി, ഇന്റർനെറ്റ് സൗകര്യങ്ങൾ ഇല്ലാത്തതിന്റെ കഷ്ടതയുമെല്ലാം കോളനിസന്ദർശനത്തിൽ നിന്നും നേരിട്ട് മനസിലാക്കാനായെന്ന് അദ്ദേഹം പറഞ്ഞു. അടിസ്ഥാന സൗകര്യത്തിന്റെ പോലും അഭാവം കോളനിയിലെ ജനങ്ങളെ വല്ലാതെ ബുദ്ധിമുട്ടിലാക്കുന്നു. പ്രശ്‌നബാധിത കോളനി സന്ദർശനത്തിന്റെ ഭാഗമായാണ് എം എൽ എ ഇവിടെ എത്തിയത്. മേപ്പാടി പഞ്ചായത്തിലെ പാറമുകളിലായി വനമേഖലയോട് ചേർനാണ് ഈ കോളനിക്കാരുടെ താമസം.തൃക്കൈപ്പറ്റ റോഡിൽ നിന്ന്‌ രണ്ടര […]

Read More
 സംസ്ഥാനത്ത് ഇന്ന് 12246 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 12246 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 12246 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 166 മരണം റിപ്പോർട്ട് ചെയ്തു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.76 ആണ്. എറണാകുളം 1702, കൊല്ലം 1597, തിരുവനന്തപുരം 1567, തൃശൂർ 1095, മലപ്പുറം 1072, പാലക്കാട് 1066, ആലപ്പുഴ 887, കോഴിക്കോട് 819, കണ്ണൂർ 547, ഇടുക്കി 487, പത്തനംതിട്ട 480, കോട്ടയം 442, കാസർഗോഡ് 301, വയനാട് 184 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,04,120 സാമ്പിളുകളാണ് പരിശോധിച്ചത്. […]

Read More