യൂറോ കപ്പിൽ ഇന്ന് കരുത്തന്മാരുടെ പോരാട്ടം; ഫ്രാൻസും ജർമ്മനിയും നേർക്കുനേർ

യൂറോ കപ്പിൽ ഇന്ന് കരുത്തന്മാരുടെ പോരാട്ടം; ഫ്രാൻസും ജർമ്മനിയും നേർക്കുനേർ

യൂറോ കപ്പില്‍ ഇന്ന് കരുത്തന്മാരുടെ പോരാട്ടം. മരണ ഗ്രൂപ്പായ എഫിലെ ഫ്രാന്‍സും, ജര്‍മ്മനിയും ഇന്ന് ഏറ്റുമുട്ടും. ലോക ചാമ്പ്യന്മാരുടെ പോരാട്ടത്തിനാണ് ഫുട്ബോൾ ലോകം ഇന്ന് സാക്ഷ്യം വഹിക്കുന്നത്. രാത്രി 12:30 മുതലാണ് മത്സരം.ജര്‍മ്മനി, ഫ്രാന്‍സ്, ഹംഗറി, പോര്‍ച്ചുഗല്‍ എന്നിവര്‍ അടങ്ങുന്നതാണ് ഗ്രൂപ്പ് എഫ്. 2018ൽ ലോകകപ്പ് ഉയർത്തിയ ആത്മവിശ്വാസത്തിൽ ഫ്രാൻസ് ഇറങ്ങുമ്പോൾ അതേ വേദിയിലേറ്റ പരാജയത്തിന്റെ ചൂടുമായാണ് ജർമ്മനി ബൂട്ടണിയുന്നത്. ജർമ്മൻ മാനേജർ ജോവാകിം ലോ പടിയിറങ്ങാൻ ഇരിക്കെ അവസാന ടൂർണമെന്റിൽ കിരീടനേട്ടമാണ് അവർ ലക്ഷ്യമിടുന്നത്. ചുരുക്കത്തിൽ […]

Read More
 24 മണിക്കൂറിനിടെ ആകെ പൂജ്യം കോവിഡ് കേസ്; ഇത് ധാരാവി മോഡൽ

24 മണിക്കൂറിനിടെ ആകെ പൂജ്യം കോവിഡ് കേസ്; ഇത് ധാരാവി മോഡൽ

കോവിഡ് രണ്ടാം തരംഗം ആരംഭിച്ച ശേഷം ആദ്യമായി രാജ്യത്തെ പ്രതിദിന കണക്കെടുപ്പില്‍ 24 മണിക്കൂറിനിടെ ഒരു കോവിഡ് കേസുപോലും റിപ്പോർട്ട് ചെയ്യാതെ ധാരാവി . മുംബയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍ ഇതുവരെ 6,861 പേര്‍ക്കാണ് കോവിഡ് ബാധിച്ചതെന്ന് ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ കണക്കുകള്‍ പറയുന്നു. ഇതില്‍ 2900 കേസുകള്‍ കോവിഡ് രണ്ടാം തരംഗത്തിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മാര്‍ച്ചില്‍ ധാരാവിയില്‍ പ്രതിദിനം 50 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഈ സമയത്താണ് 250 കിടക്കകളുള്ള ക്വാറിന്റീന്‍ കേന്ദ്രം ഇവിടെ […]

Read More
 പാലത്തായി പീഡന ക്കേസ്; സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതി പത്മരാജൻ

പാലത്തായി പീഡന ക്കേസ്; സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതി പത്മരാജൻ

പാലത്തായി പീഡനം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതി പത്മരാജന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നു. ശരിയായ അന്വേഷണം നടത്താതെയാണ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്ന്് പത്മരാജന്‍ ഹര്‍ജിയില്‍ വ്യക്തമാക്കി. കേസിനു പിറകില്‍ രാഷ്ട്രീയ വിരോധമുണ്ടെന്നും പത്മരാജന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാറിനോടും സിബിഐയോടും നിലപാട് തേടി. സംസ്ഥാന സര്‍ക്കാരും സിബിഐയും നിലപാട് അറിയിക്കണമെന്ന് കോടതി വ്യക്തമാക്കി. ഹര്‍ജി മൂന്നാഴ്ചയ്ക്ക് ശേഷം പരിഗണിക്കും.

Read More
 കെപിസിസി പ്രസിഡന്റായി കെ സുധാകരന്‍ എംപി നാളെ ചുമതലയേൽക്കും

കെപിസിസി പ്രസിഡന്റായി കെ സുധാകരന്‍ എംപി നാളെ ചുമതലയേൽക്കും

കെ സുധാകരന്‍ എംപി കെപിസിസി പ്രസിഡന്റായി നാളെ രാവിലെ 11നും 11.30നും ഇടയില്‍ ചുമതല ഏല്‍ക്കും. കെ പി സി സി പ്രസിഡന്റായി ചുമതലയേൽക്കുന്ന കെ സുധാകരന്‍ എംപി -രാവിലെ 10 ന് കിഴക്കേക്കോട്ട ഗാന്ധി പ്രതിമയിൽ ഹാരാർപ്പണംനടത്തും ശേഷം പാളയം രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന -രാവിലെ 10 ന്കെപിസിസി ഓഫീസ് -സേവാദൾ വോളന്റിയർമാരുടെ ഗാർഡ് ഓഫ് ഓണറും പാർട്ടി പതാക ഉയർത്തലും രാവിലെ – 10.30 മുതൽ 11 വരെകെപിസിസി പ്രസിഡന്റായി ചുമതലയേറ്റെടുക്കൽ – രാവിലെ […]

Read More
 തേനും പാലും നല്‍കി ഒരു പക്ഷിയെ കൂട്ടിലിട്ടാലും അത് ബന്ധനം തന്നെ;എംസി ജോസഫൈന്‍

തേനും പാലും നല്‍കി ഒരു പക്ഷിയെ കൂട്ടിലിട്ടാലും അത് ബന്ധനം തന്നെ;എംസി ജോസഫൈന്‍

പാലക്കാട് ഭാര്യയെ പത്തു വര്‍ഷം ഭര്‍തൃവീട്ടില്‍ ഒളിവില്‍ താമസിച്ച നടപടിയില്‍ സാങ്കേതികമായി ദുരൂഹതയുണ്ടെന്ന് വനിതാ കമ്മീഷന്‍. സജിതയെ പാര്‍പ്പിച്ചിരുന്ന വീട് സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. സജിതയുമായും റഹ്മാനുമായും വിശദമായി സംസാരിച്ചു. ഇവര്‍ താമസിച്ചിരുന്ന വീട് സന്ദര്‍ശിക്കുകയും ചെയ്‌തെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ പറഞ്ഞു. സാധാരണ മനുഷ്യര്‍ക്ക് പോലും വിശ്വസിക്കാന്‍ സാധിക്കാത്ത തരത്തിലുള്ള അസാധാരണ സംഭവമാണിത്. കേരളത്തിലാദ്യമായാണ് ഇങ്ങനെയൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്. തേനും പാലും നല്‍കി ഒരു പക്ഷിയെ കൂട്ടിലിട്ടാലും […]

Read More
 സേവ് കുട്ടനാടിന് പിന്നിൽ ​ഗൂഢാലോചന , ജനങ്ങളെ ഭയപ്പെടുത്തുകയാണന്നും മന്ത്രി സജി ചെറിയാൻ

സേവ് കുട്ടനാടിന് പിന്നിൽ ​ഗൂഢാലോചന , ജനങ്ങളെ ഭയപ്പെടുത്തുകയാണന്നും മന്ത്രി സജി ചെറിയാൻ

സേവ് കുട്ടനാട് എന്ന സം​ഘടന പിന്നില്‍ ​ഗൂഢാലോചനയും രാഷ്ട്രീയ താത്‌പര്യവുമെന്നും മന്ത്രി സജി ചെറിയാൻ. കുട്ടനാട്ടിലെ ജനങ്ങളെ ഭയപ്പെടുത്തുകയാണന്നും അദ്ദേഹം പറഞ്ഞു1500 കുടുംബങ്ങൾ ഇതിനോടകം തന്നെ കുട്ടനാട് ഉപേക്ഷിച്ചു. കുട്ടനാട്ടിൽ എപ്പോഴും വെള്ളം കയറാറുണ്ടെന്നും എന്നാൽ ഇപ്പോൾ മാത്രം ആശങ്ക സൃഷ്ടിക്കുകയാണെന്നുമാണ് മന്ത്രിയുടെ വിമർശനം. കുട്ടനാട് വെള്ളം കയറി നശിക്കാൻ പോകുന്നു. എല്ലാവരും ഇപ്പോൾ തന്നെ നാട് വിടണം എന്ന് പറയുന്നതിന് പിന്നിൽ രാഷ്ട്രീയ ​​ഗൂഢാലോചനയുള്ളതായി സംശയിക്കുന്നു. കുട്ടനാട്ടിൽ എപ്പോഴും വെള്ളം കയറും. അത് സ്വാഭാവികമാണ്. ഭയപ്പെടേണ്ട […]

Read More
 ഡിജിറ്റല്‍ പഠന ഉപകരണങ്ങളില്ലാതെ പഠനം മുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാമൃതം പദ്ധതിയുമായി മമ്മൂട്ടി

ഡിജിറ്റല്‍ പഠന ഉപകരണങ്ങളില്ലാതെ പഠനം മുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാമൃതം പദ്ധതിയുമായി മമ്മൂട്ടി

സംസ്ഥാനത്ത് ഡിജിറ്റല്‍ പഠന ഉപകരണങ്ങള്‍ ഇല്ലാതെ പഠനം മുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ എത്തിക്കാന്‍ നടന്‍ മമ്മൂട്ടിയുടെ നേതൃത്വത്തില്‍ പദ്ധതി. വെറുതെയിരിക്കുന്ന ഉപയോഗ യോഗ്യമായ മൊബൈലുകള്‍ ആളുകള്‍ ഇത്തരം ഉപകരണങ്ങള്‍ ലഭിക്കാത്ത കുട്ടികള്‍ക്ക് കൈമാറണമെന്ന അഭ്യര്‍ത്ഥനയുമായി ‘വിദ്യാമൃതം’ പദ്ധതി മമ്മൂട്ടി പ്രഖ്യാപിച്ചു. ജീവ കാരുണ്യ പ്രസ്ഥാനമായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. സമൂഹ മാധ്യമത്തിലൂടെ പദ്ധതിയുടെ വിശദാംശങ്ങള്‍ അദ്ദേഹം അറിയിച്ചു. ‘സ്മാര്‍ട്ട് ഫോണ്‍ ഇല്ല എന്ന ഒറ്റക്കാരണത്താല്‍ പഠിക്കാന്‍ പറ്റാത്ത എത്രയോ […]

Read More
 ബിജെപി കേരള ഘടകത്തിലെ പ്രശ്നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് സി.വി. ആനന്ദബോസ്

ബിജെപി കേരള ഘടകത്തിലെ പ്രശ്നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് സി.വി. ആനന്ദബോസ്

കൊടകര ഹവാല കേസ് ഉള്‍പ്പെടെയുള്ള ആരോപണ നിഴലില്‍ നില്‍ക്കുന്ന കേരള ബിജെപി ഘടകത്തെക്കുറിച്ച് ദേശിയ നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കിയെന്ന് മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ആനന്ദ ബോസ്. കേരള ഘടകത്തെക്കുറിച്ച് റിപ്പോര്‍ട്ട് തേടിയിട്ടില്ല എന്ന പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെയാണ് ആനന്ദ ബോസിന്റെ സ്ഥിരീകരണം. “പാര്‍ട്ടി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടില്ല. ഞാന്‍ എന്റെ കാഴ്ചപ്പാടുകള്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് നല്‍കിയിട്ടുണ്ട്. കൂടുതല്‍ വെളിപ്പെടുത്താനില്ല,” ആനന്ദ ബോസ് ഇന്ത്യന്‍ എക്സ്പ്രസിനോട് പ്രതികരിച്ചു .സി.വി. ആനന്ദബോസ്, ജേക്കബ് തോമസ്, ഇ. ശ്രീധരന്‍ തുടങ്ങിയവരെ തെരഞ്ഞെടുപ്പ് […]

Read More
 മുട്ടിൽ മരം മുറി ;പിടിച്ചതിലും വലുതാണ് മാളത്തിലെന്ന് കുഞ്ഞാലികുട്ടി; ഉപ്പ് തിന്നവര്‍ വെള്ളം കുടിച്ചാല്‍ മതിയെന്നും  പരിഹാസം

മുട്ടിൽ മരം മുറി ;പിടിച്ചതിലും വലുതാണ് മാളത്തിലെന്ന് കുഞ്ഞാലികുട്ടി; ഉപ്പ് തിന്നവര്‍ വെള്ളം കുടിച്ചാല്‍ മതിയെന്നും പരിഹാസം

മരം മുറിക്കേസില്‍ ഇതുവരെ പുറത്ത് വന്ന വിവരങ്ങള്‍ വെച്ച് നോക്കുമ്പോള്‍ ഇനിയും നിരവധികാര്യങ്ങള്‍ പുറത്ത് വരാനുണ്ടെന്നാണ് മനസിലാവുന്നതെന്ന് മരം മുറികേസില്‍ മുഖ്യമന്ത്രിയുടെ പ്രതികരണത്തെ പരിഹസിച്ച് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. പുറത്ത് വന്ന വിവരങ്ങളില്‍ നിന്നും മനസിലാവുന്നത് പിടിച്ചതിലും വലുത് മാളത്തില്‍ തന്നെയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞത് പോലെ ഉപ്പ് തിന്നവര്‍ വെള്ളം കുടിച്ചാല്‍ മതിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിഷയത്തില്‍ ഉന്നതല ഉദ്യോഗസ്ഥര്‍ പങ്കുണ്ടെന്ന് പറയുമ്പോഴും അതില്‍ ഏത് തലം വരെയുള്ള ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നതില്‍ കൃത്യമായി അന്വേഷണം […]

Read More
 കടൽക്കൊലക്കേസ് ; വിചാരണ സുപ്രിംകോടതി അവസാനിപ്പിച്ചു

കടൽക്കൊലക്കേസ് ; വിചാരണ സുപ്രിംകോടതി അവസാനിപ്പിച്ചു

ഇറ്റാലിയന്‍ നാവികര്‍ പ്രതികളായ കടല്‍ക്കൊലക്കേസിന്റെ വിചാരണ സുപ്രിംകോടതി അവസാനിപ്പിച്ചു. മത്സ്യത്തൊഴിലാളികള്‍ക്കുള്ള നഷ്ടപരിഹാരത്തുക ഇറ്റലി കെട്ടിവച്ച സാഹചര്യത്തിലാണ് തീരുമാനം. ജസ്റ്റിസ് ഇന്ദിര ബാനര്‍ജി അധ്യക്ഷയായ ബെഞ്ചിന്റേതാണ് നടപടി.ഇറ്റാലിയന്‍ നാവികരായ സാല്‍വത്തോറെ ജെറോണ്‍, മാസിമിലാനോ ലത്തോറെ എന്നിവരുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഒന്‍പത് വര്‍ഷമായി സുപ്രിംകോടതിയുടെ പരിഗണനയിലായിരുന്നു.പത്ത് കോടി നഷ്ടപരിഹാരത്തുക കഴിഞ്ഞ ദിവസമാണ് ഇറ്റലി കേന്ദ്രസര്‍ക്കാര്‍ വഴി സുപ്രിംകോടതിയില്‍ കെട്ടിവച്ചത്. മരിച്ച രണ്ട് മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് നാല് കോടി വീതവും, ബോട്ട് ഉടമയ്ക്ക് രണ്ട് കോടി രൂപയുമാണ് നഷ്ടപരിഹാരം നിശ്ചയിച്ചിരിക്കുന്നത്. നഷ്ടപരിഹാരം […]

Read More