ഈ വിവാദ വിഷയത്തിൽ കോൺഗ്രസ്സും മുസ്ലിം ലീഗും എന്ത് കൊണ്ടാണ് ഒരക്ഷരം ഉരിയാടാത്തത്?;ചോദ്യം ചെയ്ത് എളമരം കരീം

ഈ വിവാദ വിഷയത്തിൽ കോൺഗ്രസ്സും മുസ്ലിം ലീഗും എന്ത് കൊണ്ടാണ് ഒരക്ഷരം ഉരിയാടാത്തത്?;ചോദ്യം ചെയ്ത് എളമരം കരീം

കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് പ്രതികരിക്കാത്ത കോണ്‍ഗ്രസിനും മുസ്ലീം ലീഗിനും നേരെ വിമര്‍ശനവുമായി സിപിഐഎം കേന്ദ്രകമ്മിറ്റി അംഗമായ എളമരം കരീം. തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് വേണ്ടി കൊണ്ടുവന്ന പണമാണിതെന്നാണ് കരുതപ്പെടുന്നത്. നിരവധി ബിജെപി നേതാക്കളെ ഇതിനകം പോലീസ് ചോദ്യം ചെയ്തു. അന്വേഷണം തുടരുകയാണ്.ഈ വിവാദ വിഷയത്തിൽ കോൺഗ്രസ്സും മുസ്ലിം ലീഗും എന്ത് കൊണ്ടാണ് ഒരക്ഷരം ഉരിയാടാത്തതെന്ന് എളമരം കരീം ചോദിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എളമരം കരീമിന്റെ പ്രതികരണം ഇന്ന് കേരളത്തിൽ വലിയ വിവാദം സൃഷ്ടിച്ച സംഭവമാണ് കൊടകര […]

Read More

ലക്ഷദ്വീപിന്റെ അവസ്ഥ അപകടകരം; പ്രതിഷേധിക്കുന്നവരെ ജയിലിൽ അടക്കുന്ന സ്ഥിതി; അഡ്വ. ഫാസില ഇബ്രാഹിം

ലക്ഷദ്വീപിന്റെ അവസ്ഥ അപകടകരമെന്ന് അഡ്വ. ഫാസില ഇബ്രാഹിം. പ്രതിഷേധിക്കുന്നവരെ ജയിലില്‍ അടയ്ക്കുന്ന സ്ഥിതിയാണുള്ളതെന്ന് ഫാസില പറഞ്ഞു. ദ്വീപുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുന്നവര്‍ക്കെതിരെ പൊലീസ് നടപടി ആരംഭിച്ചിരിക്കുകയാണ്. ഇന്നലെ രാവിലെ തന്റെ പിതാവിന് ഒരു ഫോണ്‍ കോള്‍ വന്നിരുന്നു. മിനിക്കൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്നാണ് വിളിക്കുന്നതെന്നാണ് പറഞ്ഞത്. മാധ്യമങ്ങളിലൂടെ സംസാരിച്ചതിന് തനിക്കെതിരെ അന്വേഷണം ഉണ്ടായിരിക്കുമെന്നാണ് പിതാവിനോട് പറഞ്ഞത്. തനിക്കെതിരെ അന്വേഷണത്തിന് ഉത്തരവുണ്ടെന്നും അവര്‍ പറഞ്ഞു. ഇതിന്റെ പേരില്‍ തന്റെ പിതാവിന്റെ വിവരങ്ങളും ശേഖരിച്ചു. അതിന് ശേഷം […]

Read More
 പി രാജീവിന് കൊവിഡ്

പി രാജീവിന് കൊവിഡ്

വ്യവസായ മന്ത്രി പി. രാജീവിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്.

Read More
 കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ബ്ലാക്ക് ഫംഗസ് മരുന്നിന് ക്ഷാമം

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ബ്ലാക്ക് ഫംഗസ് മരുന്നിന് ക്ഷാമം

കോഴിക്കോട് മെഡിക്കൽ കോളേജിൽ ബ്ലാക്ക് ഫംഗസിനുള്ള മരുന്ന് ക്ഷാമം തുടരുന്നു. രോഗികൾക്ക് കൊടുക്കാനുള്ള മരുന്ന് ഇന്നലെ പൂർണമായും തീർന്നിരുന്നു. തുടർന്ന് 20 വയൽ മരുന്ന് കണ്ണൂരിൽ നിന്നും 6 വയൽ മരുന്ന് സ്വകാര്യ ആശുപത്രിയിൽ നിന്നും എത്തിച്ചു. 18 പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ബ്ലാക്ക് ഫംഗസ് രോഗ ചികിത്സയിലുള്ളത്. . ലൈപോസോമല്‍ ആംഫോടെറിസിന്‍, ആംഫോടെറിസിന്‍ എന്നീ രണ്ട് മരുന്നുകളും ഞായറാഴ്ച രാത്രി തന്നെ തീര്‍ന്നിരുന്നു. 50 വയല്‍ ലൈപോസോമല്‍ ആംഫോടെറിസിനാണ് ദിവസവും വേണ്ടത്. ആംഫോടെറിസിന്‍ […]

Read More
 പൗരത്വ നിയമഭേദഗതി നടപ്പാക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ മുസ്‍ലിം ലീഗ് സുപ്രീം കോടതിയിൽ

പൗരത്വ നിയമഭേദഗതി നടപ്പാക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ മുസ്‍ലിം ലീഗ് സുപ്രീം കോടതിയിൽ

പൗരത്വ നിയമഭേദഗതി നടപ്പാക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ മുസ്‍ലിം ലീഗ് സുപ്രീം കോടതിയിൽ. മുസ്‍ലിം ഇതര മതസ്ഥർക്ക് പൗരത്വം നൽകാൻ കേന്ദ്രം പുറത്തിറക്കിയ വിജ്ഞാപനം ചോദ്യം ചെയ്താണ് ലീഗ് സുപ്രീംകോടതിയെ സമീപിച്ചത്. ഹരജി ഇന്ന് ഫയൽ ചെയ്യും. വിജ്ഞാപനം നിയമവിരുദ്ധവും ഭരണഘടനവിരുദ്ധവുമെന്ന് ചൂണ്ടിക്കാണിച്ചാണ് ഹരജി. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ശനിയാഴ്ചയാണ് കേന്ദ്രം വിജ്ഞാപനമിറക്കിയത്. ഗുജറാത്ത്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ 13 ജില്ലകളിൽ താമസിക്കുന്ന ഹിന്ദു, സിങ്, ജൈന വിഭാഗങ്ങളിൽപ്പെട്ട അഭയാര്‍ഥികളുടെ അപേക്ഷകളാണ് കേന്ദ്രം ക്ഷണിച്ചത്. […]

Read More
 മദ്യവും വൈനും ഇനി വീടുകളില്‍;  എക്‌സൈസ് ചട്ടങ്ങളില്‍ മാറ്റം വരുത്തി ഡല്‍ഹി സര്‍ക്കാര്‍

മദ്യവും വൈനും ഇനി വീടുകളില്‍; എക്‌സൈസ് ചട്ടങ്ങളില്‍ മാറ്റം വരുത്തി ഡല്‍ഹി സര്‍ക്കാര്‍

മദ്യവും വൈനും വീടുകളില്‍ വിതരണം ചെയ്യാന്‍ അനുമതി നല്‍കി ഡല്‍ഹി സര്‍ക്കാര്‍ . മൊബൈല്‍ ആപ്പ്, വെബ് പോര്‍ട്ടല്‍ എന്നിവയിലൂടെ ഓര്‍ഡര്‍ നല്‍കിയാല്‍ മദ്യം ഇനി വീട്ടിലെത്തും. ഇതിനായി ഡല്‍ഹി സര്‍ക്കാര്‍ മദ്യനിയമത്തില്‍ ഭേദഗതി വരുത്തി ഉത്തരവിറക്കി. എല്‍ 13 ലൈസന്‍സ് ഉള്ളവര്‍ക്ക് മാത്രമെ വിദേശമദ്യവും ഇന്ത്യന്‍ മദ്യവും വിതരണം ചെയ്യാന്‍ അനുമതിയുള്ളു.മൊബൈല്‍ ആപ്പ് വഴിയോ വെബ് പോര്‍ട്ടല്‍ വഴിയോ ബുക്ക് ചെയ്തവര്‍ക്ക് മാത്രമെ മദ്യം വിതരണം പാടുള്ളു. ഹോസ്റ്റലുകള്‍, സ്ഥാപനങ്ങള്‍, ഓഫീസ് എന്നിവിടങ്ങളിലേക്ക് മദ്യവിതരണത്തിന് അനുമതിയില്ലെന്നും […]

Read More
 കോവിഡ് ; ഉത്തർപ്രദേശിൽ ഒരു കുടുംബത്തിൽ 20 ദിവസത്തിനിടെ മരിച്ചത് ഏഴു പേർ

കോവിഡ് ; ഉത്തർപ്രദേശിൽ ഒരു കുടുംബത്തിൽ 20 ദിവസത്തിനിടെ മരിച്ചത് ഏഴു പേർ

കൊവിഡ് ബാധിച്ച് ഉത്തര്‍പ്രദേശില്‍ ഒരു കുടുംബത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത് ഏഴ് പേര്‍ക്ക്. ഇരുപത് ദിവസത്തിനിടെയാണ് ഏഴ് പേര്‍ മരിച്ചത്. ലഖ്‌നൗവിനടുത്തുള്ള ഇമാലിയ ഗ്രാമത്തിലാണ് സംഭവം. ഓംകാര്‍ യാദവ് എന്നയാളുടെ കുടുംബാംഗങ്ങളാണ് കൊവിഡ് മൂലം മരണമടഞ്ഞത്. ഒരാള്‍ ഹൃദയാഘാതംമൂലവും മരണപ്പെട്ടു. കൊവിഡ് രണ്ടാം തരംഗത്തിലാണ് ഓംകാര്‍ യാദവിന് കുടുംബത്തിലെ ഏഴ് പേരെ നഷ്ടപ്പെട്ടത്. ഏപ്രില്‍ 25നും മെയ് പതിനഞ്ചിനും ഇടയിലാണ് ഏഴ് മപേര്‍ മരണപ്പെട്ടത്. ദിവസങ്ങളുടെ വ്യത്യാസത്തില്‍ ഏഴ് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടും വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ […]

Read More
 ചിറ്റയം ഗോപകുമാർ നിയമസഭാ ഡപ്യൂട്ടി സ്പീക്കർ; എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

ചിറ്റയം ഗോപകുമാർ നിയമസഭാ ഡപ്യൂട്ടി സ്പീക്കർ; എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കറായി ചിറ്റയം ഗോപകുമാറിനെ തെരഞ്ഞെടുത്തു. അടൂരിൽ നിന്നുള്ള എംഎൽഎ ചിറ്റയം ഗോപകുമാർ 15മത് കേരള നിയമസഭയുടെ ഡപ്യൂട്ടി സ്‌പീക്കറാണ് .ഡപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കാൻ പ്രതിപക്ഷത്ത് നിന്ന് ആരും പത്രിക നൽകാത്തതിനാൽ എതിരില്ലാതെയാണ് തിരഞ്ഞെടുക്കപെട്ടത്. ഔദ്യോഗിക പ്രഖ്യാപനം സ്‌പീക്കർ എം.ബി രാജേഷ് നിയമസഭയിൽ നടത്തി. സിപിഐ സംസ്ഥാന കൗൺസിൽ അംഗമായ ചിറ്റയം ഗോപകുമാർ, രണ്ട് തവണയായി അടൂരിനെ നിയമസഭയിൽപ്രതിനിധീകരിക്കുന്നു. അഞ്ചാലും മൂട്, കൊട്ടാരക്കര എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ബാലവേദി, എഐഎസ്എഫ് പ്രവർത്തകനായാണ് രാഷ്ട്രീയത്തിൽ തുടക്കം. […]

Read More

പ്രാദേശിക ചർച്ച ഇല്ലാതെ നിയമം നടപ്പിൽ വരില്ല; അമിത് ഷാ ഉറപ്പ് നൽകി; ലക്ഷദ്വീപ് എം പി

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ നിര്‍ദേശിച്ച കരട് നിയമങ്ങള്‍ പ്രാദേശിക പ്രതിനിധികളുമായി ചര്‍ച്ച ചെയ്യാതെ നടപ്പിലാക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പ് നല്‍കിയെന്ന് ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസല്‍. ദ്വീപ് അഡ്മിനിസ്‌ട്രേറ്ററായ പ്രഫുല്‍ കെ. പട്ടേല്‍ കൊണ്ടുവന്ന കരട് നിയമങ്ങളില്‍ ദ്വീപ് ജനതയ്ക്കുള്ള ശക്തമായ എതിര്‍പ്പ് കേന്ദ്രമന്ത്രിയെ അറിയിച്ചുവെന്നും മുഹമ്മദ് ഫൈസല്‍ പറഞ്ഞു. ദ്വീപില്‍ നടക്കുന്ന പ്രതിഷേധങ്ങളെക്കുറിച്ചും മുഹമ്മദ് ഫൈസല്‍ അമിത് ഷായുമായി സംസാരിച്ചു.അഡ്മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരെ ദ്വീപില്‍ നിന്ന് വലിയ വിമര്‍ശനമാണ് ഉയര്‍ന്ന് വരുന്നത്. കഴിഞ്ഞ ദിവസം […]

Read More
 വീണ്ടും കൂടി ഇന്ധന വില; ഡീസല്‍ ലീറ്ററിന് 24 പൈസയും പെട്രോളിന് 26 പൈസയുമാണ് കൂടിയത്

വീണ്ടും കൂടി ഇന്ധന വില; ഡീസല്‍ ലീറ്ററിന് 24 പൈസയും പെട്രോളിന് 26 പൈസയുമാണ് കൂടിയത്

രാജ്യത്തെ പെട്രോൾ, ഡീസൽ വില വർധന തുടരുന്നു. ഡീസല്‍ ലീറ്ററിന് 24 പൈസയും പെട്രോളിന് 26 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിലും ഡീസല്‍വില ലീറ്ററിന് 90 രൂപ കടന്നു. 29 ദിവസം കൊണ്ട് ഡീസലിന് 4 രൂപ 47 പൈസയും പെട്രോളിന് 3 രൂപ 73 പൈസയും ആണ് കൂടിയത് കൊച്ചിയില്‍ പെട്രോള്‍ വില ലീറ്ററിന് 94 രൂപ 59 പൈസയാണ്. ഡീസല്‍ വില ലീറ്ററിന് 90 രൂപ 18 പൈസയും. തിരുവനന്തപുരത്ത് ഡീസല്‍ വില […]

Read More