‘മിസ്റ്റർ ഇന്ത്യ’ ജഗദീഷ് ലാഡ് കോവിഡ് ബാധിച്ച് മരിച്ചു

‘മിസ്റ്റർ ഇന്ത്യ’ ജഗദീഷ് ലാഡ് കോവിഡ് ബാധിച്ച് മരിച്ചു

പ്രമുഖ രാജ്യാന്തര ബോഡിബിൽഡറും മിസ്റ്റർ ഇന്ത്യ വിജയിയുമായ ജഗദീഷ് ലാഡ് (34) കോവിഡ് ബാധിച്ച് മരിച്ചു. ഗുജറാത്തിലെ വഡോദരയിലായിരുന്നു അന്ത്യം. നാലു ദിവസം മുൻപാണ് കോവിഡ് സ്ഥിരീകരിച്ചത്. ലോകസൗന്ദര്യ മത്സരത്തിൽ വെള്ളി മെഡൽ അടക്കം ഒട്ടേറെ വിജയങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. നിരവധി രാജ്യാന്തര വേദികളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. മിസ്റ്റർ ഇന്ത്യ സ്വർണ മെ‍ഡൽ ജേതാവും ലോകചാമ്പ്യൻഷിപ്പ് വെള്ളി മെഡല്‍ ജേതാവുമാണ്. ഭാര്യയും മകളുമുണ്ട്.ജഗദീഷ് ലാഡിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് കായികലോകം. 34 വയസ്സുള്ള ജഗദീഷ് കോവിഡ് ബാധിച്ചു സ്വകാര്യ […]

Read More
 വായടക്കപ്പെട്ടോരുടെ വാക്കാണ് കലാപം, തുറമുഖം പുതിയ പോസ്റ്റര്‍

വായടക്കപ്പെട്ടോരുടെ വാക്കാണ് കലാപം, തുറമുഖം പുതിയ പോസ്റ്റര്‍

ലോക തൊഴിലാളി ദിനത്തില്‍ രാജീവ് രവിയുടെ തുറമുഖം എന്ന സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു.വായടക്കപ്പെട്ടോരുടെ വാക്കാണ് കലാപം എന്ന തലവാചകത്തോടെയാണ് പോസ്റ്റര്‍.പ്രശസ്ത നാടക രചയിതാവ് കെ എം ചിദംബരന്‍ മാസ്റ്റര്‍ എഴുതിയ ‘തുറമുഖം’ എന്ന നാടകത്തെ ആസ്പദമാക്കി അദ്ദേഹത്തിന്റെ മകനും, തിരക്കഥാകൃത്തും നാടകാദ്ധ്യാപകനുമായ ഗോപന്‍ ചിദംബരനാണ് സിനിമയുടെ തിരക്കഥ രചിക്കുന്നത്. കൊച്ചി പശ്ചാത്തലമാക്കി എഴുതിയ നാടകം കൊച്ചി തുറമുഖ പ്രദേശത്തു ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യരുടെ കഥയാണ് പറയുന്നത്. നിവിന്‍ പോളി അവതരിപ്പിക്കുന്ന മൊയ്തു, അച്ഛനായി ജോജുവിന്റെ […]

Read More
 സിദ്ദിഖ് കാപ്പനെ എയിംസില്‍ പ്രവേശിപ്പിച്ചു

സിദ്ദിഖ് കാപ്പനെ എയിംസില്‍ പ്രവേശിപ്പിച്ചു

യു എ പി എ കേസില്‍ ഉത്തര്‍പ്രദേശ് പൊലീസിന്റെ കസ്റ്റഡിയിൽ കഴിയുന്ന മലയാളി മാദ്ധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെ വിദഗ്ദ്ധ ചികിത്സയ്ക്കായി എയിംസിലേക്ക് മാറ്റി. സുപ്രീം കോടതിയുടെ നിർദേശപ്രകാരമാണ് നടപടി. വെള്ളിയാഴ്ചയാണ് മഥുര ജയിലില്‍ നിന്ന് കാപ്പനെ ഡല്‍ഹിയിലേക്ക് കൊണ്ട് വന്നത്.ഡെപ്യുട്ടി ജയിലറും മെഡിക്കല്‍ ഓഫീസറും ഉള്‍പ്പെടുന്ന സംഘമാണ് സിദ്ദിഖ് കാപ്പനെ ഡല്‍ഹിയിലേക്ക് കൊണ്ട് വന്നത്. പ്രമേഹം ഉള്‍പ്പടെയുള്ള അസുഖങ്ങള്‍ അലട്ടുന്ന കാപ്പനെ ചിക്ത്‌സയ്ക്കായി ഡല്‍ഹിയിലേക്ക് മാറ്റണമെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് […]

Read More

കേരളത്തില്‍ ഇന്ന് 37,199 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 37,199 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 4915, എറണാകുളം 4642, തൃശൂര്‍ 4281, മലപ്പുറം 3945, തിരുവനന്തപുരം 3535, കോട്ടയം 2917, കണ്ണൂര്‍ 2482, പാലക്കാട് 2273, ആലപ്പുഴ 2224, കൊല്ലം 1969, ഇടുക്കി 1235, പത്തനംതിട്ട 1225, കാസര്‍ഗോഡ് 813, വയനാട് 743 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,49,487 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.88 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Read More
 ജില്ലയിൽ ഇന്ന് 4915 പേർക്ക്കൂടി കോവിഡ്

ജില്ലയിൽ ഇന്ന് 4915 പേർക്ക്കൂടി കോവിഡ്

ജില്ലയിൽ വെള്ളിയാഴ്ച(30/04/2021) 4915 പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജയശ്രീ.വി അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയവരിൽ നാലു പേരും ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിയവരിൽ 17 പേരും പോസിറ്റീവായി. 177 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 4717 പേർക്ക് പോസിറ്റീവായി. ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ, വീടുകൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 2013 പേർകൂടി രോഗമുക്തി നേടി. പുതുതായി വന്ന 8741 പേർ ഉൾപ്പെടെ ജില്ലയിൽ 97188 പേർ നിരീക്ഷണത്തലുണ്ട്. […]

Read More
 33 വർഷത്തെ ധന്യമായ അധ്യാപന ജീവിതത്തിന് ശേഷം മോഹൻദാസ് മാസ്റ്റർ പടിയിറങ്ങുന്നു.

33 വർഷത്തെ ധന്യമായ അധ്യാപന ജീവിതത്തിന് ശേഷം മോഹൻദാസ് മാസ്റ്റർ പടിയിറങ്ങുന്നു.

33 വർഷം നീണ്ട ധന്യമായ അധ്യാപന ജീവിതത്തിന് ശേഷം ആരാമ്പ്രം ഗവ: സ്കൂൾ ഹെഡ്മാസ്റ്റർ വി.കെ മോഹൻ ദാസ് മാസ്റ്റർ ഈ മാസം അവസാനം സർവീസിൽ നിന്നും വിരമിക്കുന്നു. ഔദ്യോഗിക ജീവിതം ആത്മാർത്ഥത കൊണ്ട് അടയാളപ്പെടുത്തി ഏവരുടെയും സ്നേഹവും ആദരവും പിടിച്ചുപറ്റിയാണ് അദ്ദേഹം പടിയിറങ്ങുന്നത്. കോഴിക്കോട് ,മലപ്പുറം ,തിരുവനന്തപുരം ജില്ലകളിലായി ഒൻപത് വിദ്യാലയങ്ങളിൽ വിത്യസത കാലയളവിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1990 ൽ പന്നൂർ ഗവ: ഹൈസ്കൂളിൽ പി.എസ് .സി നിയമനം ലഭിച്ച അദ്ദേഹം 23 വർഷം അവിടെ തന്നെ […]

Read More
 കേന്ദ്രത്തിനെതിരെ ന്യായമായ ശബ്ദമുയര്‍ത്തിയതിന് ജസ്റ്റിസ് ചന്ദ്ര ചൂഢിന് നന്ദി പറഞ്ഞ് മഹുവ

കേന്ദ്രത്തിനെതിരെ ന്യായമായ ശബ്ദമുയര്‍ത്തിയതിന് ജസ്റ്റിസ് ചന്ദ്ര ചൂഢിന് നന്ദി പറഞ്ഞ് മഹുവ

കേന്ദ്രത്തിന്റെ വാക്സിന്‍ നയത്തെ ചോദ്യം ചെയ്ത സുപ്രീംകോടതി ജസ്റ്റിസ് ഡി.വൈ ചന്ദ്ര ചൂഢിനോട് നന്ദി പറഞ്ഞ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. സുപ്രീംകോടതിയില്‍ കേന്ദ്രത്തിനെതിരെ ന്യായമായ ശബ്ദമുയര്‍ത്തിയതിന് നന്ദി എന്നാണ് മഹുവ പ്രതികരിച്ചത്. കുറഞ്ഞത് ഈ സര്‍ക്കാരിനോട് ശരിയായ ചോദ്യം ചോദിക്കാന്‍ ശ്രമിക്കുകയെങ്കിലും ചെയ്തല്ലോ എന്നും മഹുവ പറഞ്ഞു. വാക്സിന്‍ പൊതുമുതലാണെന്നും കൊവിഡ് വാക്സിന് എന്തിനാണ് രണ്ടുവില നിശ്ചയിക്കുന്നതെന്നും സുപ്രീംകോടതി ചോദിച്ചിരുന്നു. മുഴുവന്‍ വാക്സിനും എന്തുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ വാങ്ങി വിതരണം ചെയ്യുന്നില്ലെന്നും കോടതി ചോദിച്ചു. ‘വാക്സിന്‍ […]

Read More
 കുന്ദമംഗലത്ത് ഇന്ന് 35 പേർക്ക് കോവിഡ്

കുന്ദമംഗലത്ത് ഇന്ന് 35 പേർക്ക് കോവിഡ്

ബീ ലൈൻ പബ്ലിക്ക് സ്കൂളിൽ നടന്ന ആന്റിജൻ ടെസ്റ്റിലാണ് കുന്ദമംഗലത്ത് ഇന്ന് 35 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്.ആകെ 111 ആന്റിജൻ ടെസ്റ്റ് ആണ് നടന്നത്. വാർഡ് തിരിച്ചുള്ള കണക്ക് =9 -512 -316 -817 -813 -323 -18 -37- 122 -115 -114 -1

Read More
 ബി.ജെ.പിക്കൊപ്പം തന്നെയുണ്ടാകും;മറ്റ് സെലിബ്രിറ്റികളെ പോലെ അപ്രത്യക്ഷനാകില്ലെന്ന് കൃഷ്ണകുമാർ

ബി.ജെ.പിക്കൊപ്പം തന്നെയുണ്ടാകും;മറ്റ് സെലിബ്രിറ്റികളെ പോലെ അപ്രത്യക്ഷനാകില്ലെന്ന് കൃഷ്ണകുമാർ

തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷവും ബി.ജെ.പിക്കൊപ്പം തന്നെയുണ്ടാകുമെന്ന് തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാർത്ഥിയും നടനുമായ കൃഷ്ണകുമാർ. ‘തെരഞ്ഞെെടുപ്പിൽ മത്സരിക്കുന്നു എന്നറിഞ്ഞപ്പോൾ തന്നെ പലരും എന്നോട് ചോദിച്ച ചോദ്യമാണ് ജയിച്ചാൽ എന്ത് ചെയ്യും, തോറ്റാൽ എന്ത് ചെയ്യും എന്നത്. ജയിക്കാൻ വേണ്ടി തന്നെയാണ് നമ്മൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. സിനിമയിൽ നിന്ന് രാഷ്ട്രീയത്തിൽ വന്നവർ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ രാഷ്ട്രീയത്തിൽ നിന്ന് വിട്ടു നിൽക്കുന്നത് കണ്ടിട്ടുണ്ട്. പക്ഷേ അപ്പോഴും ഇവിടെ സ്മൃതി ഇറാനിയുണ്ട്. അവരും സിനിമയിൽ നിന്ന് രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് വന്നതാണ്. എന്റെ […]

Read More
 കൂടിച്ചേരലുകള്‍ പാടില്ല ‘മേയ് ഒന്ന് മുതല്‍ നാലു വരെ’ കർശന നിയന്ത്രണം

കൂടിച്ചേരലുകള്‍ പാടില്ല ‘മേയ് ഒന്ന് മുതല്‍ നാലു വരെ’ കർശന നിയന്ത്രണം

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് മേയ് ഒന്ന് മുതല്‍ നാലു വരെ സംസ്ഥാനത്ത് ഒരുതരത്തിലുള്ള കൂടിച്ചേരലുകളും ഉണ്ടാകരുതെന്ന് ഹൈക്കോടതി.കൊവിഡ് രോഗബാധ അതിതീവ്രമായി ഉയരുന്ന നിലവിലെ സാഹചര്യത്തില്‍ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് ഒത്തുകൂടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. രാഷ്ട്രീയപാര്‍ട്ടികളുടെ വിജയാഹ്ലാദ പ്രകടനങ്ങള്‍ അനുവദിക്കരുത്. പൊലീസും ജില്ലാ ഭരണകൂടവും ഇക്കാര്യം ഉറപ്പു വരുത്തണം. അനധികൃതമായി ഒത്തുകൂടുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി പ്രതിരോധ നിയമമനുസരിച്ച് കേസെടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ നിലവിലുള്ള നിയന്ത്രണങ്ങള്‍ […]

Read More