ആർടിപിസിആർ പരിശോധനാ നിരക്ക് കുറയ്ക്കാനുള്ള ഉത്തരവ് പുറത്തിറക്കി
സംസ്ഥാനത്ത് ആർ ടി പി സി ആർ ടെസ്റ്റ് നിരക്ക് കുറച്ചുകൊണ്ടുള്ള ഉത്തരവ് ആരോഗ്യവകുപ്പ് പുറത്തിറക്കി. ടെസ്റ്റ് കിറ്റുകൾ കുറഞ്ഞ നിരക്കിൽ ലഭ്യമായ സാഹചര്യത്തിലാണ് നിരക്ക് കുറച്ചു കൊണ്ട് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയത്. കഴിഞ്ഞ ദിവസമാണ് ആർ ടി പി സി ആർ പരിശോധനയ്ക്ക് ഉള്ള നിരക്ക് 1700 -ൽ നിന്നും 500 -ആക്കി കുറച്ച് തീരുമാനമായത് . അതേ സമയം ഉത്തരവ് ഇറങ്ങാതെ നിരക്കുകൾ കുറയ്ക്കില്ലെന്ന് ലാബുകൾ ഒന്നടങ്കം അറിയിച്ചതോടെയാണ് ആരോഗ്യവകുപ്പ് ഉത്തരവ് ഇറക്കിയത്.
Read More
