കോവിഡ് വാക്സിന്റെ വില നിശ്ചയിച്ചത് എന്തടിസ്ഥാനത്തിലെന്ന് സുപ്രീം കോടതി
രാജ്യത്തെ കോവിഡ് വാക്സിന്റെ വില നിശ്ചയിച്ചത് എന്തടിസ്ഥാനത്തിലാണന്നും അതിന്റെ യുക്തി എന്താണെന്നും കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി. ഇക്കാര്യം വ്യക്തമാക്കിയുള്ള സത്യവാങ്മൂലം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു.ഡ്രഗ്‌സ് കണ്‍ട്രോള്‍ ആക്ട് പ്രകാരം കേന്ദ്രത്തിന് ഇടപെടാം. പ്രതിസന്ധിയില്‍ അല്ലാതെ എപ്പോഴാണ് ഈ അധികാരം ഉപയോഗിക്കുന്നതെന്ന് കോടതി ചോദിച്ചു.കൊവിഡ് കാല പ്രതിസന്ധിയെ തുടർന്ന് സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലാണ് സുപ്രീംകോടതി നിരീക്ഷണം.ആവശ്യമാണെങ്കിൽ വില നിയന്ത്രണത്തിനായി പേറ്റന്റ് ആക്ട് നടപ്പിലാക്കണമെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു. 18 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ നൽകുമ്പോൾ […]
Read More
