നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ഒരുങ്ങി കേരളം ;രാത്രികാല കര്‍ഫ്യൂ, വര്‍ക്ക് ഫ്രം ഹോം പരിഗണനയിൽ

നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ഒരുങ്ങി കേരളം ;രാത്രികാല കര്‍ഫ്യൂ, വര്‍ക്ക് ഫ്രം ഹോം പരിഗണനയിൽ

സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിരെ കുറിച്ച് ആലോചിക്കാന്‍ ഇന്ന് വീണ്ടും ഉന്നതതല യോഗം ചേരും. രാത്രികാല കര്‍ഫ്യൂ നടപ്പാക്കാക്കുന്നതും വര്‍ക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരുന്നതും പരിഗണനയിലാണ്. കോവിഡ് വ്യാപനം കുറയ്ക്കുന്നതിന് രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തണമെന്നതാണ് മുഖ്യ നിര്‍ദേശം. പൊതു ഇടങ്ങളിലെ തിരക്ക് കുറയ്ക്കാന്‍ വര്‍ക്ക് ഫ്രം ഹോം വീണ്ടും നടപ്പാക്കണമെന്നും നിര്‍ദേശമുണ്ട്. സര്‍ക്കാര്‍ ഓഫിസുകളില്‍ വര്‍ക്ക് ഫ്രം ഹോം വീണ്ടും ഏര്‍പ്പെടുത്തണം. സ്വകാര്യ സ്ഥാപനങ്ങളെ ഇതിനായി പ്രേരിപ്പിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.അന്തിമ തീരുമാനം ഇന്ന് 3.30 ഓടെ […]

Read More
 അതിർത്തിയിൽ  പരിശോധന  കർശനമാക്കി  കേരളം

അതിർത്തിയിൽ പരിശോധന കർശനമാക്കി കേരളം

വാളയാറില്‍ അതിര്‍ത്തി കടന്നെത്തുന്നവരില്‍ പരിശോധന കര്‍ശനമാക്കി പൊലീസ്. കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ ഇന്ന് മുതല്‍ പ്രവേശനം നല്‍കുന്നുള്ളൂ. നാളെ മുതല്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് പൊലീസ് തീരുമാനം. സംസ്ഥാനത്തിന്റെ മറ്റ് അതിര്‍ത്തികളിലും പരിശോധന ശക്തമാക്കി.ആദ്യ ദിനം ആര്‍ടിപിസിആര്‍ ഫലം കാര്യമായി പരിശോധിച്ചില്ലെങ്കിലും ചൊവാഴ്ച മുതല്‍ നിയന്ത്രണം കര്‍ശനമാക്കാനാണ് തീരുമാനം. ലോക്ക് ഡൗണ്‍ കാലഘട്ടത്തില്‍ പരിശോധന നടത്തിയ വാണിജ്യ നികുതി ചെക്ക്‌പോസ്റ്റ് സമുച്ചയം കേന്ദ്രീകരിച്ച് സംവിധാനങ്ങള്‍ ഒരുക്കാനാണ് നീക്കംഅവശ്യ സര്‍വീസുകള്‍, ചരക്ക് വാഹനങ്ങള്‍ എന്നിവയ്ക്ക് നിലവില്‍ […]

Read More
 രാജസ്ഥാനിൽ ലോക്ക് ഡൗൺ ;അവശ്യ സേവനത്തിന് ഒഴികെയുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകളും അടയ്ക്കും

രാജസ്ഥാനിൽ ലോക്ക് ഡൗൺ ;അവശ്യ സേവനത്തിന് ഒഴികെയുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകളും അടയ്ക്കും

വര്‍ദ്ധിച്ചുവരുന്ന കൊവിഡ് കേസുകളുടെ പശ്ചാത്തലത്തിൽ ഇന്ന് മുതല്‍ മെയ് 3 വരെ രാജസ്ഥാനില്‍ ലോക് ഡൗണ്‍. ചില ഇളവുകളോടെയാണ് ലോക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. തത്വത്തില്‍ ലോക് ഡൗണ്‍ ആണെങ്കിലും അശോക് ഗെലോട്ട് സര്‍ക്കാര്‍ ഇതിനെ ‘ജന്‍ അനുശാസന്‍ പഖ്വാഡ’ എന്നാണ് പറഞ്ഞിരിക്കുന്നത്. അവശ്യ സേവനത്തിന് ഒഴികെയുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകളും അടയ്ക്കും. മാര്‍ക്കറ്റുകള്‍, ജോലിസ്ഥലങ്ങള്‍, സിനിമാശാലകള്‍ എന്നിവയും അടച്ചിടും.ഞായറാഴ്ച വൈകുന്നേരം മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ മന്ത്രിമാര്‍ രാജസ്ഥാനില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ചിരുന്നു. […]

Read More
 കോവിഡ് വ്യാപനം; പി.എസ്.സി പരീക്ഷകളും അഭിമുഖങ്ങളും മാ‌റ്റി

കോവിഡ് വ്യാപനം; പി.എസ്.സി പരീക്ഷകളും അഭിമുഖങ്ങളും മാ‌റ്റി

കൊവിഡ് വ്യാപന പശ്‌ചാത്തലത്തിൽ പി.എസ്.സി. ഈ മാസം 30 വരെ നടക്കാനിരുന്ന എല്ലാ പരീക്ഷകളും അഭിമുഖങ്ങളും മാ‌റ്റിവെച്ചു ഈ പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് തീരുമാനിക്കുമെന്നും പി.എസ്.സി അറിയിച്ചു. ഇന്നലെ വിവിധ സർവകലാശാല പരീക്ഷകളും ഗവർണറുടെ പ്രത്യേക നിർദ്ദേശത്തെ തുടർന്ന് മാ‌റ്റിവച്ചിരുന്നു. എന്നാൽ ഓൺലൈൻ പരീക്ഷകൾക്ക് മാ‌റ്റമില്ല. എന്നാൽ സംസ്ഥാനത്തെ 10, പ്ളസ് ‌ടു പരീക്ഷകൾ മാ‌റ്റിയിട്ടില്ല. എന്നാൽ സിബിഎസ്‌ഇ പത്താംക്ളാസ് പരീക്ഷകൾ വേണ്ടെന്നുവച്ചു. പ്ളസ് ‌ടു പരീക്ഷകൾ നീട്ടിവയ്‌ക്കുകയും ചെയ്‌തു.

Read More
 ആചാരങ്ങള്‍ പാലിച്ചു തന്നെ പൂരം നടത്തണം;രമേശ് ചെന്നിത്തല

ആചാരങ്ങള്‍ പാലിച്ചു തന്നെ പൂരം നടത്തണം;രമേശ് ചെന്നിത്തല

കൊവിഡ് പശ്ചാത്തലത്തില്‍ തൃശ്ശൂര്‍ പൂരം നടത്തിപ്പിനെക്കുറിച്ചുള്ള ചര്‍ച്ച പുരോഗമിക്കവെ ആചാരങ്ങള്‍ പാലിച്ചു തന്നെ പൂരം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് തൃശ്ശൂര്‍ പൂരം നടത്താനാകുമെന്ന്‌ ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. യുദ്ധകാല അടിസ്ഥാനത്തില്‍ കൊവിഡ് പ്രതിരോധം മുന്നോട്ട് കൊണ്ടുപോകാന്‍ പഞ്ചായത്ത് തലം മുതല്‍ ബോധവല്‍ക്കരണം നടത്തണം. പഞ്ചായത്തുകള്‍ക്ക് കൂടുതല്‍ ഫണ്ട് അനുവദിക്കണം. ആരോഗ്യ പ്രവര്‍ത്തകരുടെ ഇന്‍ഷൂറന്‍സ് കാലാവധി നീട്ടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. യുഡിഎഫ് പ്രവര്‍ത്തകര്‍ കൊവിഡ് രോഗികള്‍ക്ക് സഹായം നല്‍കാന്‍ രംഗത്തിറക്കണമെന്നും […]

Read More
 ക്രിസ്ത്യാനികളും ഹൈന്ദവരും തങ്ങളുടെ പെണ്‍മക്കളെ ശ്രദ്ധിച്ചില്ലേൽ കാക്ക കൊത്തും;ലൗ ജിഹാദ് വിദ്വേഷ പ്രചരണവുമായി അലി അക്‌ബർ

ക്രിസ്ത്യാനികളും ഹൈന്ദവരും തങ്ങളുടെ പെണ്‍മക്കളെ ശ്രദ്ധിച്ചില്ലേൽ കാക്ക കൊത്തും;ലൗ ജിഹാദ് വിദ്വേഷ പ്രചരണവുമായി അലി അക്‌ബർ

ലവ് ജിഹാദ് വിഷയത്തിൽ വിദ്വേഷ പരാമർശവുമായി സംവിധായകൻ അലി അക്ബർ. ‘ലവ് ജിഹാദിൽ സർക്കാരും കോൺഗ്രസ്സും ഒപ്പമുണ്ടാവില്ലെന്നും ക്രിസ്ത്യാനികളും ഹൈന്ദവരും തങ്ങളുടെ പെണ്‍മക്കളെ ശ്രദ്ധിച്ചില്ലേൽ കാക്ക കൊത്തുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. നിരവധിപേരാണ് പോസ്റ്റിനെ വിമർശിച്ച് കൊണ്ട് കമന്റുകൾ ഇട്ടിരിക്കുന്നത്. സംഘ പരിവാറിൽ നിന്നും സിനിമാ നിർമ്മാണത്തിനുള്ള പണം സ്വരൂപിക്കുന്നതിനായാണ് ഇത്തരം പരാമർശങ്ങൾ നടത്തുന്നതെന്നായിരുന്നു അലി അക്ബറിനെതിരെയുള്ള പ്രധാന വിമർശനം.

Read More
 രക്തക്കറയിൽ ദുരൂഹത;കൃത്യം നടത്തിയത് സനു ഒറ്റക്ക്

രക്തക്കറയിൽ ദുരൂഹത;കൃത്യം നടത്തിയത് സനു ഒറ്റക്ക്

വൈഗയുടേത് ആസൂത്രിത കൊലപാതകമാണെന്ന് പിതാവ് സനുമോഹന്‍ മൊഴി നല്‍കിയതായി സിറ്റി പൊലീസ് കമ്മീഷണര്‍. സനുമോഹന്‍ തന്നെയാണ് വൈഗയെ കൊലപ്പെത്തിയതെന്നും അദ്ദേഹത്തെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് കമ്മീഷണര്‍ അറിയിച്ചു. സനു മോഹന്റെ മൊഴിയില്‍ വൈരുധ്യമുണ്ട്. അതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തി 15 ദിവസത്തെ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും.സനു മോഹന്റെ ഫ്ളാറ്റില്‍ കണ്ടെത്തിയ രക്തക്കറ ആരുടേതെന്നു സ്ഥിരീകരിക്കാനായിട്ടില്ലെന്നും സിറ്റി പൊലീസ് കമ്മിഷണര്‍ സിഎച്ച് നാഗരാജു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സനു മോഹന്റെ മൊഴിയില്‍ പൊരുദ്ധക്കേടുകളുണ്ട്. നിരന്തരമായി മൊഴി മാറ്റി പറയുന്നുമുണ്ട്. […]

Read More

കോവിഡ് ബാധിച്ചു മരിക്കുന്ന ആരോഗ്യ പ്രവർത്തകർക്കുള്ള ഇൻഷുറൻസ് പരിരക്ഷ കേന്ദ്രം അവസാനിപ്പിച്ചു

കൊവിഡ് ബാധിച്ചു മരിക്കുന്ന ആരോഗ്യ പ്രവർത്തകർക്കുള്ള ഇൻഷുറൻസ് പരിരക്ഷ കേന്ദ്രം അവസാനിപ്പിച്ചു. കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെയാണ് തീരുമാനം.കേന്ദ്ര സർക്കാരിന്റെ 1. 7 ലക്ഷം കോടി രൂപയുടെ കൊവിഡ് ദുരിതാശ്വാസ പദ്ധതിയുടെ ഭാഗമായി ഇൻഷുറൻസ് പദ്ധതിയെ പ്രഖ്യാപിച്ചിരുന്നു.കൊവിഡ് ഒന്നാം വ്യാപനത്തിന്റെ സമയത്താണ് കേന്ദ്രസർക്കാർ ആരോഗ്യ പ്രവർത്തകർക്കായി 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചത്.

Read More
 കോവിഡ് വ്യാപനം; ഏഴ് ദിവസത്തേക്ക് സമ്പൂർണ കർഫ്യൂ പ്രഖ്യാപിച്ച് ഡൽഹി

കോവിഡ് വ്യാപനം; ഏഴ് ദിവസത്തേക്ക് സമ്പൂർണ കർഫ്യൂ പ്രഖ്യാപിച്ച് ഡൽഹി

കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ഏഴ് ദിവസത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ച് ഡൽഹി സര്‍ക്കാർ. ഇന്ന് അര്‍ദ്ധരാത്രി മുതൽ തിങ്കളാഴ്ച വരെയാണ് കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുന്നത്. റെക്കോർട് കേസുകളാണ് ഡൽഹിയിൽ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി.ഇന്നലെ ഡല്‍ഹിയില്‍ 25,462 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24 ശതമാനത്തോളമാണ്. ഡല്‍ഹിയില്‍ ഓക്സിജന്റെ ക്ഷാമം ഉള്ളതായി കേന്ദ്ര ആരോഗ്യമന്ത്രിയെ അറിയിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ അറിയിച്ചു

Read More
 ജില്ലക്കുള്ളില്‍ സഞ്ചരിക്കാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം;ഉത്തരവുമായി കാസര്‍ഗോഡ് കളക്ടര്‍; പ്രതിഷേധം

ജില്ലക്കുള്ളില്‍ സഞ്ചരിക്കാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം;ഉത്തരവുമായി കാസര്‍ഗോഡ് കളക്ടര്‍; പ്രതിഷേധം

ജില്ലയിൽ സഞ്ചരിക്കണമെങ്കിൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ, വാക്‌സിൻ സർട്ടിഫിക്കറ്റോ നിർബന്ധമാക്കി കൊണ്ടുള്ള കാസർകോട് ജില്ലാ കളക്‌ടറുടെ ഉത്തരവ് വിവാദത്തിൽ. കളക്‌ടർ സജിത്ത് ബാബു തുഗ്ളക്പരിഷ്‌കാരമാണ് നടപ്പിലാക്കുന്നതെന്നാണ് പൊതുജനങ്ങളിൽ നിന്നടക്കം ഉയരുന്ന പരാമർശം. സംഭവത്തെ വിവേകശൂന്യം എന്ന് വിശേഷിപ്പിച്ച് സ്ഥലം എംഎൽഎ എൻ.എ നെല്ലിക്കുന്ന് ചീഫ് സെക്രട്ടറിക്ക് പരാതി നൽകി. 14 ദിവസത്തിനുള്ളില്‍ കൊവിഡ് ടെസ്റ്റ് നടത്തിയ സര്‍ട്ടിഫിക്കറ്റോ രണ്ട് ഡോസ് കൊവിഡ്-19 വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റോ ഉള്ളവരെ മാത്രം ജില്ലയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളായ കാഞ്ഞങ്ങാട്, ഉപ്പള, […]

Read More