ജി  സുധാകരനെതിരായ  പരാതി; അനുനയ  നീക്കവുമായി  സിപിഎം

ജി സുധാകരനെതിരായ പരാതി; അനുനയ നീക്കവുമായി സിപിഎം

മന്ത്രി ജി.സുധാകരൻ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ അനുനയ നീക്കവുമായി സിപിഎം ആലപ്പുഴ ജില്ലാ നേതൃത്വം. സംസ്ഥാന നേതൃത്വം നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് യോഗം. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് ചേരുന്ന പുറക്കാട് ലോക്കൽ കമ്മിറ്റി യോഗത്തിൽ പരാതിക്കാരിയുടെ ഭർത്താവും പങ്കെടുക്കും. മന്ത്രിയുടെ മുൻ പേഴ്‌സണൽ സ്റ്റാഫ് അംഗത്തിന്റെ ഭാര്യയാണ് പരാതി നൽകിയത്. അതേസമയം പരാതിയിൽ കേസെടുക്കാനാകുമോയെന്ന് പൊലീസ് നിയമോപദേശം തേടി. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും തുടർനടപടികൾ എടുക്കുക.

Read More
 കുംഭമേളയിലും റംസാന്‍ ആഘോഷങ്ങളിലും പങ്കെടുക്കുന്നവർ കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നില്ല; അമിത് ഷാ

കുംഭമേളയിലും റംസാന്‍ ആഘോഷങ്ങളിലും പങ്കെടുക്കുന്നവർ കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നില്ല; അമിത് ഷാ

രാജ്യത്ത് കോവിഡ് രൂക്ഷമായി വ്യാപിക്കുന്ന സാഹചര്യത്തിൽ കുംഭമേളയിലും റംസാന്‍ ആഘോഷങ്ങളിലും പങ്കെടുക്കുന്നവര്‍ പ്രോട്ടോകോള്‍ പാലിച്ചില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. നിലവിൽ കോവിഡ് ബാധ വളരെ ഗുരുതരമായ അവസ്ഥയിലാണെന്നും ടൈംസ് നൗ ചാനലിന് നൽകിയ അഭിമുഖത്തിൽ അമിത് ഷാ പറഞ്ഞു. കുംഭമേളയായാലും റംസാൻ ആഘോഷമായാലും കോവിഡിന് അനുയോജ്യമായ ഒരു പെരുമാറ്റവും ഉണ്ടായിട്ടില്ല. അത് സംഭവിക്കാൻ പാടില്ല. അതിനാലാണ് കുംഭമേള പ്രതീകാത്മകമായി നടത്താൻ ഞങ്ങൾക്ക് ആവശ്യപ്പെടേണ്ടി വന്നത്.കോവിഡ്-19 ആദ്യ തരംഗത്തില്‍ സര്‍ക്കാര്‍ അലംഭാവം കാട്ടിയെന്നും മരുന്നുകളുടേയും ഓക്‌സിജന്റേയും ദൗര്‍ലഭ്യം ഉണ്ടായെന്നുമുള്ള […]

Read More

ബംഗാൾ തെരഞ്ഞെടുപ്പ് ; മമതാ ബാനർജി കൊൽക്കത്തയിൽ പ്രചാരണത്തിനെത്തില്ല

പശ്ചിമ ബം​ഗാൾ തെരഞ്ഞെടുപ്പ് പ്രചാരണച്ചൂടിലിരിക്കെ മുഖ്യമന്ത്രി മമതാ ബാനർജി കൊൽക്കത്തയിൽ പ്രചാരണത്തിനെത്തില്ല. ത്രിണമൂൽ കോൺ​ഗ്രസ് നേതാവ് ഡെറിക് ഒബ്രെയ്ൻ ആണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. പ്രചാരണത്തിന്റെ അവസാന ദിവസം പ്രതീകാത്മക പ്രചാരണത്തിൽ മമത പങ്കെടുക്കുമെന്നും അദ്ദേഹം ട്വീറ്റിൽ പറയുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് കൊവിഡ് പ്രോട്ടോക്കോൾ കാര്യമായി പാലിച്ചിരുന്നില്ല. ഇത് വൈറസ് വ്യാപനം കൂടാൻ കാരണമായി. രാത്രി ഏഴ് മുതൽ രാവിലെ 10 വരെ സംസ്ഥാനത്ത് പ്രചാരണങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. കൊവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ 30 […]

Read More
 കൊവിഡ് വ്യാപനം ;തൃശൂർ പൂരം വേണ്ട ; അൽപ്പം  മാനുഷിക പരിഗണന നല്ലതാണെന്ന് പാർവതി

കൊവിഡ് വ്യാപനം ;തൃശൂർ പൂരം വേണ്ട ; അൽപ്പം മാനുഷിക പരിഗണന നല്ലതാണെന്ന് പാർവതി

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തൃശൂര്‍ പൂരം നടത്താനുള്ള തീരുമാനത്തെ വിമര്‍ശിച്ച് നടി പാര്‍വതി തിരുവോത്ത് രംഗത്ത്.ഈയൊരു അവസ്ഥയില്‍ കുറച്ച് മാനുഷിക പരിഗണന ഉണ്ടാവുന്നത് നല്ലതാണെന്ന് പാര്‍വതി തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറഞ്ഞു.മോശമായ ഒരു പദം ഇപ്പോള്‍ ഉപയോഗിക്കാത്തതാണെന്നും നിങ്ങള്‍ക്ക് മനസ്സിലായിക്കാണുമല്ലോ എന്നും പാര്‍വതി പറയുന്നു. മാധ്യമപ്രവര്‍ത്തക ഷാഹിന നഫീസയുടെ ഫേസ്ബുക്ക് കുറിപ്പും പാര്‍വതി തന്റെ സ്റ്റോറിയില്‍ പങ്കുവെച്ചിട്ടുണ്ട്. ആരുടെ ഉത്സവമാണ് പൂരം? ആണുങ്ങളുടെ. നാനാജാതി മതസ്ഥരായ ആണുങ്ങളുടെ മാത്രം. കൊവിഡ് വാഹകരായി വീട്ടില്‍ വന്ന് കയറി […]

Read More
 ശ്രീചിത്ര  ആശുപത്രിയിൽ  കോവിഡ്  വ്യാപനം

ശ്രീചിത്ര ആശുപത്രിയിൽ കോവിഡ് വ്യാപനം

തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ കൊവിഡ് വ്യാപനം. ശസ്ത്രക്രിയക്ക് പ്രവേശിപ്പിച്ച ഏഴ് രോഗികള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത് .രണ്ട് ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയിലെ ഹൃദയ ശസ്ത്രക്രിയ വിഭാഗം അടച്ചു. ന്യൂറോ സര്‍ജറി വിഭാഗത്തില്‍ അടിയന്തര ശസ്ത്രക്രിയകള്‍ മാത്രം നടത്തും. കോവിഡ് രണ്ടാം വ്യാപനം രൂക്ഷമായതോടെ , സംസ്ഥാനത്തെ ആശുപത്രികളിലും പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്.തീവ്ര പരിചരണ വിഭാഗങ്ങളിൽ കിടക്കകൾ സജ്ജമാക്കാനുള്ള തീവ്ര ശ്രമത്തിലാണ് സംസ്ഥാന ആരോഗ്യ വകുപ്പ് .

Read More
 രാജ്യത്ത് 2.73 ലക്ഷം കടന്ന് പ്രതിദിന രോഗബാധ;1618 മരണം

രാജ്യത്ത് 2.73 ലക്ഷം കടന്ന് പ്രതിദിന രോഗബാധ;1618 മരണം

രാജ്യത്തെ കുതിച്ചുയർന്ന് കോവിഡ് കേസുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,73,810 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം പിന്നിടുന്നത്. 1618 പേര്‍ക്കാണ് 24 മണിക്കൂറിനിടെ കോവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,78,769 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,44,178 പേര്‍ കോവിഡ് മുക്തരായി. ഇതോടെ കോവിഡ് മുക്തരായവരുടെ എണ്ണം 1,29,53,821 ആയി. 19,29,329 പേര്‍ ഇപ്പോഴും ചികിത്സയില്‍ […]

Read More
 കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതി;കുറ്റസമ്മതം നടത്തി സനു മോഹൻ ;അറസ്റ്റ് രേഖപ്പെടുത്തി

കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതി;കുറ്റസമ്മതം നടത്തി സനു മോഹൻ ;അറസ്റ്റ് രേഖപ്പെടുത്തി

എറണാകുളം മുട്ടാർ പുഴയിൽ 13 വയസ്സുകാരി വൈഗ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പിതാവ് സനുമോഹന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. വൈഗയെ കൊലപ്പെടുത്തിയത് താന്‍ തന്നെയാണെന്നും മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതിയെന്നുമാണ് സനു മോഹന്റെ കുറ്റസമ്മതം. കടബാധ്യത പെരുകിയപ്പോള്‍ മകളുമായി ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചതാണെന്നും എന്നാല്‍ മകളെ പുഴയെ തള്ളിയെങ്കിലും ആത്മഹത്യ ചെയ്യാനായില്ലെന്നും മൊഴിയില്‍ പറയുന്നു.ഒരുമിച്ച് മരിക്കാന്‍ പോവുകയാണെന്ന് മകളോട് പറഞ്ഞു. വൈഗയെ ശരീരത്തോട് ചേര്‍ത്ത് കെട്ടിപ്പിടിച്ച് ശ്വാസം മുട്ടിച്ചു. ശരീരത്തിന്റെ ചലനം നിലയ്ക്കും […]

Read More

ജില്ലയില്‍ 2560 പേര്‍ക്ക് കോവിഡ്

ജില്ലയില്‍ ഇന്ന് 2560 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ രണ്ടുപേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ രണ്ടുപേര്‍ക്കും പോസിറ്റീവായി. 43 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2513 പേര്‍ക്കാണ് രോഗം ബാധിച്ചത്. 11, 712 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 564 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. 22.63 ശതമാനമാണ് ടെസ്റ്റ് […]

Read More

സംസ്ഥാനത്ത് ഇന്ന് 18,257 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 18,257 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2835, കോഴിക്കോട് 2560, തൃശൂര്‍ 1780, കോട്ടയം 1703, മലപ്പുറം 1677, കണ്ണൂര്‍ 1451, പാലക്കാട് 1077, തിരുവനന്തപുരം 990, കൊല്ലം 802, ആലപ്പുഴ 800, ഇടുക്കി 682, പത്തനംതിട്ട 673, കാസര്‍ഗോഡ് 622, വയനാട് 605 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വെള്ളി, ശനി ദിവസങ്ങളിലായി ആകെ 3,00,971 സാമ്പിളുകളാണ് ശേഖരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ […]

Read More
 കേരളത്തില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാദ്ധ്യത

കേരളത്തില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാദ്ധ്യത

കേരളത്തില്‍ വരും ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കനത്ത മഴയെ തുടര്‍ന്ന് മൂന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, മലപ്പുറം ജില്ലകളിലാണ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 കി മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും 24 മണിക്കൂറില്‍ 64.5 ാാ മുതല്‍ 115.5 ാാ വരെ ലഭിക്കുന്ന ശക്തമായ മഴയുമാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ശക്തമായ കാറ്റ് ഉണ്ടാകാന്‍ സാദ്ധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത […]

Read More