കോവിഡ് പ്രതിരോധം; പതിനാലിന നിര്‍ദ്ദേശങ്ങളുമായി ചീഫ് സെക്രട്ടറിക്ക് കത്ത് അയച്ച്  ചെന്നിത്തല

കോവിഡ് പ്രതിരോധം; പതിനാലിന നിര്‍ദ്ദേശങ്ങളുമായി ചീഫ് സെക്രട്ടറിക്ക് കത്ത് അയച്ച് ചെന്നിത്തല

സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗ വ്യാപനം രൂക്ഷമായിരിക്കെ സര്‍ക്കാരിന് മുന്നില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പതിനാലിന നിര്‍ദ്ദേശങ്ങളടങ്ങിയ കത്ത് ചെന്നിത്തല ചീഫ് സെക്രട്ടറിക്കയച്ചു.ആരോഗ്യമേഖലയിലെയും മറ്റു രംഗങ്ങളിലെയും വിദഗ്ധരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് രോഗവ്യാപനം ഫലപ്രദമായി നിയന്ത്രിക്കുന്നതിനും തടയുന്നതിനുമുള്ള ഈ നിര്‍ദ്ദേശങ്ങള്‍ക്ക് രൂപം നല്‍കിയത്. ഈ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ കത്ത് ചീഫ് സെക്രട്ടറിക്ക് നല്‍കി. ചികിത്സ, പ്രതിരോധം, ഗവേഷണം, ക്രൈസിസ് മാനേജ്‌മെന്റ് എന്നിങ്ങനെ നാല് മേഖലകളായി തിരിച്ചുള്ള നിര്‍ദ്ദേശങ്ങളാണ് പ്രതിപക്ഷനേതാവ് […]

Read More
 ഓക്സിജന്‍ ക്ഷാമം: പ്രധാനമന്ത്രിക്ക് കത്തയച്ച് അരവിന്ദ് കെജരിവാള്‍

ഓക്സിജന്‍ ക്ഷാമം: പ്രധാനമന്ത്രിക്ക് കത്തയച്ച് അരവിന്ദ് കെജരിവാള്‍

കോവിഡ് വ്യാപനത്തിന്റെ രണ്ടാംഘട്ടം അതിരൂക്ഷമായി ബാധിച്ച ഡല്‍ഹിയില്‍ വേണ്ടത്ര കിടക്കകളും ഓക്‌സിജന്‍ സംവിധാനങ്ങളുമില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. രാജ്യത്ത് നിലവില്‍ 100ല്‍ത്താഴെ ഐസിയു ബെഡുകള്‍ മാത്രമാണ് ആശുപത്രികളിലുള്ളത്. മൊത്തം 10,000ആശുപത്രി ബെഡുകളില്‍ 1,800എണ്ണം കോവിഡ് രോഗികള്‍ക്ക് വേണ്ടി മാറ്റിവച്ചിട്ടുണ്ട് എന്നും അദ്ദേഹം അറിയിച്ചു. കൂടാതെ വരും ദിവസങ്ങളില്‍ 6,000ഓക്സിജന്‍ ബെഡുകള്‍ ക്രമീകരിക്കുമെന്നും യമുന സ്പോര്‍ട്സ് കോംപ്ലക്സ്,കോമണ്‍വെല്‍ത്ത് ഗെയിം വില്ലേജ് എന്നിവിടങ്ങളിലെ കോവിഡ് കെയര്‍ സെന്ററുകളിലാണ് […]

Read More
 പി പി ഇ കിറ്റ് ധരിച്ച് ഉമ്മൻചാണ്ടി ആശുപത്രിയിൽ നിന്ന് മടങ്ങുന്ന ചിത്രം പങ്കുവച്ച് വിടി ബൽറാം എം എൽ എ

പി പി ഇ കിറ്റ് ധരിച്ച് ഉമ്മൻചാണ്ടി ആശുപത്രിയിൽ നിന്ന് മടങ്ങുന്ന ചിത്രം പങ്കുവച്ച് വിടി ബൽറാം എം എൽ എ

കൊവിഡ് നെഗറ്റീവായശേഷം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മകൻ ചാണ്ടി ഉമ്മനൊപ്പം പിപിഇ കിറ്റ് ധരിച്ച് പ്രോട്ടോക്കോൾ പാലിച്ച് വീട്ടിലേക്ക് മടങ്ങുന്ന ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ച് വിടി ബൽറാം എം എൽ എ. ‘കൊവിഡ് നെഗറ്റീവ് ആയതിന് ശേഷം മകനോടൊപ്പം വീട്ടിലേക്ക് പോവുന്ന പ്രിയ നേതാവ് ശ്രീ ഉമ്മൻ ചാണ്ടി.ബാക്കി പ്രോട്ടോക്കോളുകളും പാലിച്ച് എത്രയും വേഗം പൊതുജീവിതത്തിന്റെ പതിവു തിരക്കുകളിലേക്ക് തിരിച്ചു വരാൻ അദ്ദേഹത്തിനാകട്ടെ എന്നാശംസിക്കുന്നു- എന്ന സന്ദേശത്തോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.മുഖ്യമന്ത്രി കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചുവെന്ന് ആരോപിച്ച് […]

Read More
 സർവകലാശാല പരീക്ഷകൾ മാറ്റി, പുതുക്കിയ തിയതി പിന്നീട് അറിയിക്കും

സർവകലാശാല പരീക്ഷകൾ മാറ്റി, പുതുക്കിയ തിയതി പിന്നീട് അറിയിക്കും

കൊവിഡ് വ്യാപനം കണക്കിൽ എടുത്ത് സംസ്ഥാനത്തെ സർവകലാശാലകൾ പരീക്ഷകൾ മാറ്റി. കാലിക്കറ്റ്, എംജി, കണ്ണൂര്‍, ആരോഗ്യ, മലയാള സര്‍വകലാശാലകള്‍ നാളെ മുതല്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി അറിയിച്ചു. പുതുക്കിയ പരീക്ഷാ തിയതി പിന്നീട് അറിയിക്കും. നാളെ മുതൽ നടത്തേണ്ട നേരിട്ടുള്ള പരീക്ഷകൾ (ഓഫ്‌ ലൈൻ) മാറ്റാനാണ് വൈസ് ചാൻസലർമാർക്ക് ​ഗവർണർ നിർ​ദ്ദേശം നൽകിയത്. പരീക്ഷകൾ നടത്തുന്നതിനെതിരെ വിദ്യാർത്ഥികളും രക്ഷിതാക്കളും പരാതികൾ ഉന്നയിച്ചിരുന്നു. പല സെന്ററുകളും കണ്ടെയിൻമെന്റ് സോണുകളാണ്.സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നു നിൽക്കുന്ന […]

Read More
 സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ സിപിഐയെ വിമര്‍ശിച്ചെന്ന വാര്‍ത്ത വ്യാജമെന്ന് ജോസ് കെ. മാണി

സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ സിപിഐയെ വിമര്‍ശിച്ചെന്ന വാര്‍ത്ത വ്യാജമെന്ന് ജോസ് കെ. മാണി

കേരളാ കോണ്‍ഗ്രസ്-എം സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ സിപിഐക്കെതിരായി വിമര്‍ശനം ഉയര്‍ന്നെന്ന വാര്‍ത്ത വ്യാജമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണി. ഇടതു മുന്നണിയിലെ ഘടക കക്ഷികള്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന് വരുത്തി തീര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ഈ വാര്‍ത്തയ്ക്ക് പിന്നിൽ. ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ഘടകകക്ഷികളെല്ലാം ഒറ്റക്കെട്ടായി തെരെഞ്ഞെടുപ്പ് രംഗത്ത് പ്രവര്‍ത്തിച്ചെന്നാണ് സ്റ്റിയറിംഗ് കമ്മറ്റി വിലയിരുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. കേരളാ കോണ്‍ഗ്രസ്-എം മത്സരിച്ച എല്ലാ സീറ്റുകളിലും സിപിഐയുടെ ഭാഗത്ത് നിന്ന് വലിയ പിന്തുണ ഉണ്ടായി. സിപിഐ ഉള്‍പ്പടെയുള്ള ഘടകകക്ഷികളുടെ പ്രവര്‍ത്തനത്തില്‍ […]

Read More
 സനു മോഹൻ പിടിയിൽ;പിടികൂടിയത് കർണാടകയിൽ നിന്ന്

സനു മോഹൻ പിടിയിൽ;പിടികൂടിയത് കർണാടകയിൽ നിന്ന്

മുട്ടാർ പുഴയിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒളിവിലായിരുന്ന പിതാവ് സനു മോഹൻ പിടിയിലായി. കർണാടകയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കൊല്ലൂർ മൂകാംബികയിലെ ലോഡ്ജിൽനിന്നുള്ള സനുവിന്റെ ദൃശ്യങ്ങൾ ലഭിച്ചതിന് പിന്നാലെ കർണാടകയിൽ നടത്തിയ വ്യാപക തിരച്ചിലിനൊടുവിലാണ് ഇയാൾ പിടിയിലായത്. ‍സനുവിനെ രാത്രിയിലോ നാളെ രാവിലെയോ കൊച്ചിയിലെത്തിക്കും.കൊല്ലൂരിൽ ഇയാൾ ആറ് ദിവസത്തോളം ഒളിവിൽ കഴിഞ്ഞെന്നാണ് വിവരം. ഇയാൾ നൽകിയ തിരിച്ചറിയൽ കാർഡിന്റെ അടിസ്ഥാനത്തിൽ വിവരം ഹോട്ടൽ അധികൃതർ പൊലീസിനെ അറിയിക്കുയായിരുന്നു. ഹോട്ടലിലെ ബില്ലടക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് സനു മോഹൻ […]

Read More
 തൃശൂര്‍ പൂരം; നിയന്ത്രണങ്ങള്‍ തടസമാകുമെന്ന് ദേവസ്വങ്ങള്‍, അന്തിമ തീരുമാനം നാളെ

തൃശൂര്‍ പൂരം; നിയന്ത്രണങ്ങള്‍ തടസമാകുമെന്ന് ദേവസ്വങ്ങള്‍, അന്തിമ തീരുമാനം നാളെ

തൃശൂര്‍ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട കടുത്ത നിയന്ത്രണങ്ങള്‍ പൂരം നടത്തിപ്പിന് തടസമാകുമെന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍. ഇക്കാര്യങ്ങള്‍ നാളെ നടക്കുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യും. ചീഫ് സെക്രട്ടറി ഉള്‍പ്പെടെ പങ്കെടുക്കുന്ന യോഗത്തില്‍ പൂരം നടത്തിപ്പ് സംബന്ധിച്ച അന്തിമ തീരുമാനമാകുമെന്ന് കളക്ടര്‍ വ്യക്തമാക്കി. രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രം പൂരത്തിന് പ്രവേശനം നല്‍കാമെന്ന നിര്‍ദേശമാണ് സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. എന്നാല്‍ ഈ നിബന്ധന മാറ്റണമെന്നാണ് ദേവസ്വങ്ങളുടെ ആവശ്യം. ഒറ്റ ഡോസ് വാക്‌സിന്‍ എടുത്തവരെയും പരിഗണിക്കണമെന്നാണ് ഇവരുടെ നിലപാട്. […]

Read More
 കേന്ദ്ര മന്ത്രിയായിട്ട് നാടിനോ നാട്ടുകാർക്കോ യാതൊരു ഉപകാരവും ചെയ്യാത്ത ഈ മാന്യനോട് മലയാളികൾക്ക് പുച്ഛം മാത്രം ;പി.ജയരാജൻ

കേന്ദ്ര മന്ത്രിയായിട്ട് നാടിനോ നാട്ടുകാർക്കോ യാതൊരു ഉപകാരവും ചെയ്യാത്ത ഈ മാന്യനോട് മലയാളികൾക്ക് പുച്ഛം മാത്രം ;പി.ജയരാജൻ

കേന്ദ്രമന്ത്രി വി. മുരളീധരനെതിരേ രൂക്ഷ വിമര്‍ശനവുമായി സിപിഎം നേതാവ്‌ പി.ജയരാജൻ കേരളത്തില്‍ നിന്നുള്ള ഒരു വിലയുമില്ലാത്ത കേന്ദ്ര സഹമന്ത്രിയാണ് മുരളീധരനെന്നും പിണറായി വിജയനെതിരേ നിലവാരമില്ലാത്ത അക്ഷേപം ഉയര്‍ത്തിയതിലൂടെ മുരളീധരന്‍ സ്വന്തം പദവി മറന്ന് തനി സംഘിയായി മാറിയെന്നുമാണ് ജയരാജന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിച്ചിരിക്കുന്നത്. കേരളത്തിൽ നിന്നുള്ള “ഒരു വിലയുമില്ലാത്ത” ഒരു കേന്ദ്ര സഹമന്ത്രി മുഖ്യമന്ത്രി സ:പിണറായി വിജയനെതീരെ നിലവാരമില്ലാത്ത ആക്ഷേപമുയർത്തിയതിനെ കുറിച്ച് സമൂഹത്തിൽ പ്രതിഷേധം ഉയർന്നിരിക്കുകയാണല്ലോ.ഇദ്ദേഹം സ്വന്തം പദവി മറന്ന് തനി സംഘിയായി മാറി.മുൻപൊരിക്കൽ ഈ മാന്യൻ […]

Read More
 കൊവിഡ് വ്യാപനം; ബംഗാളില്‍ തെരഞ്ഞെടുപ്പ് റാലികള്‍ റദ്ദാക്കി രാഹുല്‍ ഗാന്ധി

കൊവിഡ് വ്യാപനം; ബംഗാളില്‍ തെരഞ്ഞെടുപ്പ് റാലികള്‍ റദ്ദാക്കി രാഹുല്‍ ഗാന്ധി

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ പശ്ചിമ ബംഗാളിലെ തന്റെ പൊതു റാലികളെല്ലാം റദ്ദാക്കിയതായി രാഹുല്‍ ഗാന്ധി എം.പി . . നിലവിലെ സാഹചര്യങ്ങളില്‍ വലിയ പൊതു റാലികള്‍ നടത്തുന്നതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കാന്‍ എല്ലാ രാഷ്ട്രീയ നേതാക്കളും തയ്യാറകണമെന്നും അദ്ദേഹം പറഞ്ഞു. ‘കൊവിഡ് സാഹചര്യം കണക്കിലെടുത്ത് പശ്ചിമ ബംഗാളിലെ എന്റെ എല്ലാ പൊതു റാലികളും ഞാന്‍ നിര്‍ത്തുകയാണ്. നിലവിലെ സാഹചര്യങ്ങളില്‍ വലിയ പൊതു റാലികള്‍ നടത്തുന്നതിന്റെ അനന്തര ഫലങ്ങളെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കാന്‍ എല്ലാ രാഷ്ട്രീയ നേതാക്കളോടും ഞാന്‍ നിര്‍ദേശിക്കുന്നു,’ […]

Read More
 കേരളത്തിനു വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍  എകെജി സെന്ററില്‍ പോയി ബോധ്യപ്പെടുത്തേണ്ട ആവശ്യം തനിക്കില്ല ;വി മുരളീധരൻ

കേരളത്തിനു വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ എകെജി സെന്ററില്‍ പോയി ബോധ്യപ്പെടുത്തേണ്ട ആവശ്യം തനിക്കില്ല ;വി മുരളീധരൻ

മുഖ്യമന്ത്രി പിണറായി വിജയനെതിരായ ‘കൊവിഡിയറ്റ്’ പരാമർശത്തെ ന്യായീകരിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. പരാമർശത്തിൽ തെറ്റില്ലെന്നും പൊതുപ്രവർത്തകൻ എന്ന നിലയിൽ സംസ്ഥാന സർക്കാരിൻ്റെ ദുഷ്ചെയ്തികളെ എതിർക്കുമെന്നും മുരളീധരൻ പറഞ്ഞു. താന്‍ കേരളത്തിനു വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ക്കറിയാമെന്നും അക്കാര്യം എകെജി സെന്ററില്‍ പോയി ബോധ്യപ്പെടുത്തേണ്ട ആവശ്യം തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെ വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ ക്രിമിനലുകള്‍ ഉണ്ടെന്ന് ജി. സുധാകരന്‍ തുറന്നു പറഞ്ഞത് ജനങ്ങള്‍ക്ക് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ എളുപ്പമാക്കുമെന്നും അദ്ദേഹം പറഞ്ഞു.ജി. സുധാകരനെതിരെ […]

Read More