യൂത്ത് ലീഗ് നേതാവ് സി.കെ സുബൈറിന് ഇ.ഡിയുടെ നോട്ടീസ്

യൂത്ത് ലീഗ് നേതാവ് സി.കെ സുബൈറിന് ഇ.ഡിയുടെ നോട്ടീസ്

ഇ.ഡിയ്ക്ക് മുമ്പില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് യൂത്ത് ലീഗ് നേതാവ് സി.കെ സുബൈറിന് നോട്ടീസ്. ഈ മാസം 22 ന് ഹാജരാകാനാണ് നിര്‍ദ്ദേശം. രണ്ടാഴ്ച മുമ്പാണ് ഇതുമായി ബന്ധപ്പെട്ട് സുബൈറിന് നോട്ടീസ് ലഭിച്ചത്. ഭാര്യ പിതാവ് കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് രണ്ട് തവണ സമയം നീട്ടിച്ചോദിച്ചിരുന്നു. വ്യാഴാഴ്ച ഇ.ഡിയ്ക്ക് മുന്നില്‍ ഹാജരാകുമെന്ന് സുബൈര്‍ വ്യക്തമാക്കിയിട്ടുണ്ട്. കത്വ ഫണ്ടുമായി ബന്ധപ്പെട്ടാണ് അന്വേഷണമെന്നാണ് സൂചന. യൂത്ത് ലീഗ് ദേശീയ സമിതി അംഗം യൂസഫ് പടനിലമാണ് ഫണ്ട് വെട്ടിപ്പ് ആരോപണം ഉന്നയിച്ചത്. […]

Read More
 വാക്​സിനേഷൻ സർട്ടിഫിക്കറ്റിലേത്​ പോലെ മരണ സർട്ടിഫിക്കറ്റിലും മോദിയുടെ ചിത്രം പതിപ്പിക്കണം ;മഹാരാഷ്ട മന്ത്രി

വാക്​സിനേഷൻ സർട്ടിഫിക്കറ്റിലേത്​ പോലെ മരണ സർട്ടിഫിക്കറ്റിലും മോദിയുടെ ചിത്രം പതിപ്പിക്കണം ;മഹാരാഷ്ട മന്ത്രി

കൊവിഡ് രണ്ടാം തരംഗത്തില്‍ രാജ്യത്ത് രോഗവ്യാപനവും മരണനിരക്കും വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് മഹാരാഷ്ട്ര മന്ത്രിയും എന്‍സിപി നേതാവുമായ നവാബ് മാലിക്. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ മോദിയുടെ ചിത്രം പതിപ്പിക്കുന്നതുപോലെ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മരണ സര്‍ട്ടിഫിക്കറ്റിലും പ്രധാനമന്ത്രിയുടെ ചിത്രം പതിപ്പിക്കണമെന്നായിരുന്നു മന്ത്രിയുടെ വിമര്‍ശനം.കോവിഡ്​ വാക്​സിന്‍റെ ക്രെഡിറ്റ്​ എടുക്കാൻ മോദിക്ക്​ പറ്റുമെങ്കിൽ കോവിഡ്​ മരണങ്ങളുടെ ഉത്തരവാദിത്വവും ഏറ്റെടുക്കണമെന്ന്​ അദ്ദേഹം പറഞ്ഞു.രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതിനൊപ്പം മരണ നിരക്കും ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. മരിച്ചവരെ ദഹിപ്പിക്കാന്‍ പോലും സ്ഥലവും സൗകര്യവുമില്ലാതെ […]

Read More
 നായയെ സ്കൂട്ടറിന് പിന്നിൽ കെട്ടിവലിച്ച സംഭവം; പ്രതി അറസ്റ്റിൽ

നായയെ സ്കൂട്ടറിന് പിന്നിൽ കെട്ടിവലിച്ച സംഭവം; പ്രതി അറസ്റ്റിൽ

മലപ്പുറം എടക്കരയിൽ വളർത്തുനായയെ ബൈക്കിൽ കെട്ടിവലിച്ച സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കരുനെച്ചി സ്വദേശി സേവ്യറാണ് അറസ്റ്റിലായത്.ഇന്നലെ വൈകീട്ടാണ് പെരുങ്കുളം മുതൽ മുസ്ല്യാരങ്ങാടി വരെ 3 കിലോമീറ്ററോളം ദൂരത്തിൽ സേവ്യര്‍ വളര്‍ത്തുനായയെ സ്കൂട്ടറില്‍ കെട്ടി വലിച്ചത്. ക്രൂരത നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ചിലര്‍ പിന്തുടർന്ന് വിലക്കിയെങ്കിലും ഇയാള്‍ അവഗണിച്ചു വാഹനം മുന്നോട്ടു കൊണ്ടുപോവുകയായിരുന്നു.ഇയാൾ നാട്ടുകാരുമായി കയർക്കുകയും ചെയ്തു. നായയെ ഉപേക്ഷിക്കാന്‍ കൊണ്ടുപോയതാണെന്നാണ് നാട്ടുകാര്‍ക്ക് ഉടമ നല്‍കിയ മറുപടി.നായ ശല്യമാണെന്നും ചെരിപ്പും വസ്ത്രങ്ങളും അടക്കമുള്ളവരെ കടിച്ചുമുറിക്കുകയാണെന്നും ഇയാള്‍ […]

Read More

(റിട്ട: എസ്.ഐ) വടക്കേപ്പുറായിൽ ബാബുരാജ് അന്തരിച്ചു

പന്ത്രണ്ടാം വാർഡ് കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് (റിട്ട: എസ്.ഐ) വടക്കേപ്പുറായിൽ ബാബുരാജ് (65) അന്തരിച്ചുഭാര്യ; പ്രഭമക്കൾ ;പ്രിയ ,രാഹുൽ ,രഞ്ജിത്ത്സംസ്കാരം ഇന്ന് 4 മണിക്ക് വീട്ടു വളപ്പിൽ

Read More
 കുന്ദമംഗലത്ത് ആളില്ലാത്ത വീട്ടിൽ പൂട്ട് പൊളിച്ച് മോഷണം

കുന്ദമംഗലത്ത് ആളില്ലാത്ത വീട്ടിൽ പൂട്ട് പൊളിച്ച് മോഷണം

കുന്ദമംഗലം കോരങ്കണ്ടി റോഡിൽ സൂര്യ ജംഗഷന് സമീപത്ത് പറക്കുന്നത്ത് സഫീറിന്റെ വീട്ടിലാണ് മോഷണം നടന്നത്. നോമ്പ് തുറക്കുന്നതിനായി ബന്ധു വീട്ടിൽ പോയപ്പോഴാണ് വീടിന്റെ പൂട്ട് പൊളിച്ച് മോഷണം നടത്തിയത്.വീട്ടിൽ നിന്നും മുപ്പതിനായിരം രൂപയോളം നഷ്ട്ടപെട്ടിട്ടുണ്ട് .സംഭവത്തിൽ കുന്ദമംഗലം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.വിരലടയാള വിദഗ്ദ്ധർ പരിശോധന നടത്തും

Read More
 തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സി.പി.ഐ ആവശ്യമായ പിന്തുണ നല്‍കിയില്ല; പരാതിയുമായി കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍

തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സി.പി.ഐ ആവശ്യമായ പിന്തുണ നല്‍കിയില്ല; പരാതിയുമായി കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍

നിയമസഭ തിരഞ്ഞെടുപ്പിന്റെ പ്രചാരണ ഘട്ടത്തിൽ, ഘടകകക്ഷിയായ സിപിഐ ആവശ്യമായ പിന്തുണ നൽകിയില്ലെന്ന് കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന്റെ പരാതി. പാല അടക്കുമുള്ള മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിയായിരുന്നു കേരള കോണ്‍ഗ്രസിന്റെ വിമര്‍ശനം. കോട്ടയം ജില്ലയിലടക്കം സിപിഐയുടെ നിസ്സഹകരണം വളരെ പ്രകടമായിരുന്നുവെന്ന് കേരള കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റിയില്‍ കുറ്റപ്പെടുത്തി. ഘടക കക്ഷികള്‍ മത്സരിച്ച ഇടങ്ങളില്‍ കേരള കോണ്‍ഗ്രസ് തങ്ങളുടെ വോട്ടുകള്‍ അവര്‍ക്ക് നല്‍കിയെന്നും എന്നാല്‍ ചില പാര്‍ട്ടികള്‍ തിരിച്ച് ആ മര്യാദ കാണിച്ചില്ലെന്നും കേരള കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശിച്ചു.പാല, […]

Read More
 പ്രതിദിന രോഗികളുടെ എണ്ണം രണ്ടര ലക്ഷം കടന്നു;1,501 മരണം

പ്രതിദിന രോഗികളുടെ എണ്ണം രണ്ടര ലക്ഷം കടന്നു;1,501 മരണം

രാജ്യത്ത് 24 മണിക്കൂറിനിടെ പ്രതിദിന രോഗികളുടെ എണ്ണം രണ്ടര ലക്ഷം കടന്നു. 2,61,500 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 1,501 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ച് മരിച്ചത്. 1,38,423 പേര്‍ക്കാണ് രോഗ മുക്തി. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഒറ്റയടിക്ക് 26,808 രോഗികളാണ് വര്‍ധിച്ചത്. രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം 1,47,88,209 ആയി. ഇതുവരെയുള്ള രോഗ മുക്തി 1,28,09,643 പേര്‍ക്കാണ്. ആകെ മരണം 1,77,150. നിലവില്‍ 18,01,316 പേരാണ് […]

Read More

ജില്ലയില്‍ 1504 പേര്‍ക്ക് കോവിഡ്

രോഗമുക്തി 402, ടി.പി.ആര്‍ 20.41% ജില്ലയില്‍ ഇന്ന് 1504 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ആറുപേര്‍ക്കും പോസിറ്റീവായി. 21 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1476 പേര്‍ക്കാണ് രോഗം ബാധിച്ചത്. 7518 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 402 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. […]

Read More

സംസ്ഥാനത്ത് ഇന്ന് 13,835 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 13,835 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2187, കോഴിക്കോട് 1504, മലപ്പുറം 1430, കോട്ടയം 1154, തൃശൂര്‍ 1149, കണ്ണൂര്‍ 1132, തിരുവനന്തപുരം 909, ആലപ്പുഴ 908, പാലക്കാട് 864, പത്തനംതിട്ട 664, ഇടുക്കി 645, വയനാട് 484, കൊല്ലം 472, കാസര്‍ഗോഡ് 333 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ […]

Read More
 അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന എല്ലാ സ്കൂളുകളും ഉടൻ അടച്ചു പൂട്ടണം: ബാലാവകാശ കമ്മീഷൻ

അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന എല്ലാ സ്കൂളുകളും ഉടൻ അടച്ചു പൂട്ടണം: ബാലാവകാശ കമ്മീഷൻ

സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന എല്ലാ സ്‌കൂളുകളും അടച്ചുപൂട്ടണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവിട്ടു. സംസ്ഥാന സർക്കാരിന്റെയോ, സി.ബി.എസ്.സി, ഐ.സി.എസ്.സി തുടങ്ങിയ കേന്ദ്ര പരീക്ഷാ ബോർഡുകളുടെയോ, അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കാണ് ഉത്തരവ് ബാധകം. സുരക്ഷാ ക്രമീകരണങ്ങളോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാതെയും ചിലയിടങ്ങളിൽ എയ്ഡഡ് സ്‌കൂളുകളോട് ചേർന്നും അംഗീകാരമില്ലാത്ത സ്‌കൂളുകൾ പ്രവർത്തിക്കുന്നതായുള്ള പരാതികളെ തുടർന്നാണ് കമ്മീഷൻ ഉത്തരവ്. കമ്മീഷൻ അംഗം റെനി ആന്റണിയുടേതാണ് ഉത്തരവ്.2021-2022 അധ്യയന വർഷം ഇത്തരത്തിലുള്ള സ്‌കൂളുകൾ പ്രവർത്തിക്കുന്നില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറും പൊതുവിദ്യാഭ്യാസ സെക്രട്ടറിയും ഉറപ്പ് […]

Read More