ആശുപത്രിയില്‍ പരിശോധനയുമില്ല, ഓക്‌സിജനുമില്ല, എവിടെപ്പോയി പി.എം കെയര്‍ ഫണ്ട്; കേന്ദ്ര സർക്കാരിനെതിരെ രാഹുൽ ഗാന്ധി

ആശുപത്രിയില്‍ പരിശോധനയുമില്ല, ഓക്‌സിജനുമില്ല, എവിടെപ്പോയി പി.എം കെയര്‍ ഫണ്ട്; കേന്ദ്ര സർക്കാരിനെതിരെ രാഹുൽ ഗാന്ധി

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ മുന്‍കരുതല്‍ നടപടികളെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പി.എം കെയര്‍ ഫണ്ട് എവിടെപ്പോയെന്ന് രാഹുല്‍ ചോദിച്ചു.രാജ്യം കൊവിഡ് വ്യാപനത്തില്‍ ഗുരുതരമായ സാഹചര്യമാണ് നേരിടുന്നത്. കൊവിഡ് സ്ഥിരീകരിച്ച ശേഷം ഇതാദ്യമായി പ്രതിദിന നിരക്ക് രണ്ട് ലക്ഷം കടന്നു.ട്വിറ്ററിലൂടെ ആയിരുന്നു രാഹുൽ പ്രതികരിച്ചത് ‘ആശുപത്രിയില്‍ പരിശോധനകളോ കിടക്കകളോ ഇല്ല, വെന്റിലേറ്ററുകളില്ല, ഓക്‌സിജനുമില്ല, വാക്‌സിനും ഇല്ല, ആകെ ഒരു ഉത്സവ ഭാവം മാത്രം. പി.എം കെയര്‍ ഫണ്ട് എവിടെയാണ്,’ രാഹുല്‍ ചോദിച്ചു.

Read More
 അച്ഛനെക്കുറിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിക്കരുത്;നിരഞ്ജൻ മണിയൻപിള്ള രാജു

അച്ഛനെക്കുറിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിക്കരുത്;നിരഞ്ജൻ മണിയൻപിള്ള രാജു

അച്ഛനെക്കുറിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് അഭ്യര്‍ഥിച്ച് മണിയൻ പിള്ള രാജുവിന്‍റെ മകനും നടനുമായ നിരഞ്ജൻ. കോവിഡ് മുക്തനായ അദ്ദേഹം വീട്ടിൽ സുഖമായി ഇരിക്കുന്നുവെന്നും തെറ്റായ കാര്യങ്ങൾ വിശ്വസിക്കരുതെന്നും നിരഞ്ജൻ ഫേസ്ബുക് കുറിപ്പിലൂടെ പറഞ്ഞു. എന്റെ അച്ഛനെക്കുറിച്ചുള്ള വ്യാജവാർത്തകൾ പ്രസിദ്ധീകരിക്കുന്നത് ദയവായി നിർത്തണമെന്ന് എല്ലാവരോടും അഭ്യർഥിക്കുകയാണ്. രണ്ടാഴ്ച മുമ്പ് തന്നെ അദ്ദേഹം രോഗമുക്തനായി. ഇപ്പോൾ അദ്ദേഹം വീട്ടിൽ സുഖമായിരിക്കുന്നു.’–നിരഞ്ജൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. കോവിഡിനൊപ്പം ന്യൂമോണിയയും ബാധിച്ച് പതിനെട്ട് ദിവസത്തോളം ആശുപത്രിയിൽ കഴിയേണ്ടി വന്ന രാജു, ആ പ്രതിസന്ധിഘട്ടത്തെ തരണം […]

Read More
 മുഖ്യമന്ത്രി കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചിട്ടില്ല;ആവശ്യമില്ലാതെ വിവാദങ്ങൾ സൃഷ്‌ടിക്കുകയാണെന്നും ആരോഗ്യമന്ത്രി

മുഖ്യമന്ത്രി കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചിട്ടില്ല;ആവശ്യമില്ലാതെ വിവാദങ്ങൾ സൃഷ്‌ടിക്കുകയാണെന്നും ആരോഗ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ചിലർ ആവശ്യമില്ലാതെ വിവാദങ്ങൾ സൃഷ്‌ടിക്കുകയാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. കൊവിഡ് നെഗറ്റീവായി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്‌ത ശേഷം മുഖ്യമന്ത്രി വീട്ടിൽ ക്വാറന്റീനിൽ തുടരുകയാണ്. അല്ലാതെ പൊതുപരിപാടികളിലൊന്നും പങ്കെടുക്കാനല്ല മുഖ്യമന്ത്രി പോയതെന്നും ശൈലജ പറഞ്ഞു. എന്തുണ്ടായാലും വിവാദമുണ്ടാക്കാൻ ആളുകൾ ശ്രമിക്കുകയാണ്. കൊവിഡ് പോസിറ്റീവായതോടെ വീട്ടിൽ തന്നെ തുടരാമെന്ന് മുഖ്യമന്ത്രി പറഞ്ഞതാണ്. എന്നാൽ കുറച്ചുകൂടി ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ടത് പ്രകാരമാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. വലിയ രോഗലക്ഷണമൊന്നും […]

Read More
 കെ എം ഷാജി യെ വിജിലൻസ് ചോദ്യംചെയ്യും; ഇന്ന് നോട്ടീസ് നൽകും

കെ എം ഷാജി യെ വിജിലൻസ് ചോദ്യംചെയ്യും; ഇന്ന് നോട്ടീസ് നൽകും

അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ എം ഷാജി എംഎല്‍എയെ വിജിലൻസ് ചോദ്യംചെയ്യും. ഷാജിക്ക് വിജിലൻസ് ഇന്ന് നോട്ടീസ് നൽകും. ഷാജിയുടെ കണ്ണൂരിലേയും കോഴിക്കോട്ടേയും വീടുകളിൽ നടത്തിയ റെയ്ഡ് സംബന്ധിച്ച റിപ്പോർട്ട് വിജിലൻസ് ഇന്ന് കോടതിയിൽ ഹാജരാക്കും. കണ്ണൂരിലെ വീട്ടില്‍ നിന്നാണ് 47 ലക്ഷം രൂപ കണ്ടെത്തിയത്.പിടിച്ചെടുത്ത പണം സംബന്ധിച്ചാണ് കെ എം ഷാജിയെ പ്രധാനമായും ചോദ്യംചെയ്യുക. ഈ പണത്തിന്‍റെ രേഖകള്‍ ഹാജരാക്കാന്‍ കെ എം ഷാജി സമയം ചോദിച്ചിരുന്നു. പണത്തിനൊപ്പം വിദേശ കറൻസിയും 50 പവൻ […]

Read More
 അഭിമന്യൂ കൊലപാതകം; രണ്ട് പേര്‍ കസ്റ്റഡിയില്‍

അഭിമന്യൂ കൊലപാതകം; രണ്ട് പേര്‍ കസ്റ്റഡിയില്‍

ആലപ്പുഴ വള്ളിക്കുന്നത്ത് പതിനഞ്ച് വയസുകാരന്‍ അഭിമന്യൂവിന്റെ കൊലപാതകത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് സംശയിക്കുന്ന സഞ്ജയ് ദത്ത് എന്നയാളുടെ അച്ഛനേയും സഹോദരനേയും ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇരുവരേയും കസ്റ്റഡിയില്‍ ചോദ്യം ചെയ്ത് വരികയാണ്. അഭിമന്യൂവിന്റെ സഹോദരന്‍ അനന്തുവും ആര്‍എസ്എസ് പ്രവര്‍ത്തകനായ സജ്ഞയ് ദത്തും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഇതാണ് കൊലയിലേക്ക് നയിച്ചതെന്നുമാണ് ആരോപണം. വള്ളിക്കുന്നില്‍ സിപിഐഎം ഇന്ന് ഹര്‍ത്താല്‍ ആചരിക്കും. അതേസമയം അഭിമന്യുവിനെ കുത്തികൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ. വിഷുദിനത്തില്‍ കൊലക്കത്തിയെടുത്തിരിക്കുകയാണ് […]

Read More
 രാജ്യത്ത് 24 മണിക്കൂറിനിടെ രണ്ട് ലക്ഷത്തിലേറെ കോവിഡ് കേസുകൾ; 1038 മരണം

രാജ്യത്ത് 24 മണിക്കൂറിനിടെ രണ്ട് ലക്ഷത്തിലേറെ കോവിഡ് കേസുകൾ; 1038 മരണം

രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷം. ഒറ്റ ദിവസം റിപ്പോർട്ട് ചെയ്തത് രണ്ട് ലക്ഷത്തിലേറെ കേസുകൾ. 24 മണിക്കൂറിനിടെ 1038 മരണവും 2,00,739 കേസുകളുമാണ് സ്ഥിരീകരിച്ചത്. കോവിഡ് റിപ്പോര്‍ട്ട് ചെയ്ത ശേഷം ഇതാദ്യമായാണ് ഇത്രയും കേസുകള്‍ 24 മണിക്കൂറിനുള്ളില്‍ സ്ഥിരീകരിക്കുന്നത്. ലോകത്ത് അമേരിക്കയില്‍ മാത്രമാണ് ഒറ്റ ദിവസം രണ്ട് ലക്ഷത്തിലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ ഇന്ത്യയില്‍ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 1,40,74,564 ആയി ഉയര്‍ന്നു. രോഗമുക്തരായത് 1,24,29,564 പേരാണ്. രാജ്യത്ത് ഇപ്പോഴും 14,71,877 സജീവ […]

Read More

കേരളത്തില്‍ ഇന്ന് 8778 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 8778 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1226, കോഴിക്കോട് 1098, മലപ്പുറം 888, കോട്ടയം 816, കണ്ണൂര്‍ 748, തിരുവനന്തപുരം 666, തൃശൂര്‍ 544, ആലപ്പുഴ 481, പാലക്കാട് 461, കൊല്ലം 440, കാസര്‍ഗോഡ് 424, പത്തനംതിട്ട 373, ഇടുക്കി 340, വയനാട് 273 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. […]

Read More

ജില്ലയില്‍ 1098 പേര്‍ക്ക് കോവിഡ്

ജില്ലയില്‍ 1098 പേര്‍ക്ക് കോവിഡ്രോഗമുക്തി 472 ജില്ലയില്‍ ഇന്ന് 1098 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്ന് എത്തിയ ഒരാൾക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഒരാൾക്കും പോസിറ്റീവായി. 33 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1063 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6292 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 472 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. […]

Read More
 പടക്ക നിർമ്മാണ ശാലക്ക് തീ പിടിച്ചു; ഒരു മരണം

പടക്ക നിർമ്മാണ ശാലക്ക് തീ പിടിച്ചു; ഒരു മരണം

തിരുവനന്തപുരം പാലോട് ചൂടൽ പടക്ക നിർമ്മാണ ശാലയിലുണ്ടായ തീപ്പിടുത്തത്തിൽ ഒരാൾ മരിച്ചു. 2 പേർക്ക് പരിക്കേറ്റു. സുശീല (58) ആണ് മരിച്ചത്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇടിമിന്നലിൽ തീ പ്പിടുത്തമുണ്ടായതാണെന്നാണ് പ്രാഥമിക നിഗമനം.

Read More
 കേരളത്തിലെ പത്താംക്ലാസ് പരീക്ഷകളിൽ മാറ്റമില്ല

കേരളത്തിലെ പത്താംക്ലാസ് പരീക്ഷകളിൽ മാറ്റമില്ല

സംസ്ഥാനത്തെ പത്താംക്ലാസ് പരീക്ഷകളിൽ മാറ്റമില്ല. പരീക്ഷകളെല്ലാം നിലവിൽ നിശ്ചയിച്ച ഷെഡ്യൂൾ പ്രകാരം തന്നെ തുടരുമെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചു. ഉച്ചയോടെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷകൾ റദ്ദാക്കാനും പന്ത്രണ്ടാംക്ലാസ് പരീക്ഷകൾ മാറ്റാനും തീരുമാനിച്ചിരുന്നു. അതേസമയം, ഐസിഎസ്ഇ, ഐഎസ്ഇ പരീക്ഷകളുടെ നടത്തിപ്പ് സംബന്ധിച്ച് എന്ത് വേണമെന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. കേരളത്തിൽ പത്താംക്ലാസ് പരീക്ഷകൾ നിശ്ചയിച്ച ഷെഡ്യൂളിൽത്തന്നെ തുടരാനാണ് വിദ്യാഭ്യാസവകുപ്പിന്‍റെ തീരുമാനമെന്നിരിക്കേ, പൊതുവിൽ വിദ്യാർത്ഥികൾക്കിടയിൽ ആശയക്കുഴപ്പം പ്രകടമാണ്. കേരളത്തിൽ സിബിഎസ്‍ഇയിൽ നിന്ന് പത്താംക്ലാസ്സിന് ശേഷം പതിനൊന്നാം […]

Read More