വെൽഫെയർ വിഷയത്തിൽ പൊട്ടിത്തെറിച്ച് മുല്ലപ്പള്ളി

വെൽഫെയർ വിഷയത്തിൽ പൊട്ടിത്തെറിച്ച് മുല്ലപ്പള്ളി

കോൺഗ്രസ് വെല്‍ഫയര്‍ പാര്‍ട്ടി ബന്ധ മാധ്യമങ്ങളുടെ ചോദ്യത്തിനു മുമ്പില്‍ പൊട്ടിത്തെറിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.ലൈഫ് മിഷനിലെ ഹൈക്കോടതി വിധിയുമായി ബന്ധപ്പെട്ട പ്രതികരണത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ ക്ഷോഭം. വെല്‍ഫെയര്‍ വിഷയം അടഞ്ഞ അധ്യായമാണ് എന്നു താങ്കള്‍ പറയുമ്പോഴും താങ്കളുടെ പ്രസ്താവനയില്‍ ഒരു വ്യക്തതക്കുറവുണ്ടല്ലോ എന്ന ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി.സീറ്റു ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ് കടന്നിട്ടില്ല എന്നും എന്‍സിപിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളൊന്നും നടന്നിട്ടില്ല എന്നും മുല്ലപ്പള്ളി പറഞ്ഞു. എന്‍സിപി വരികയാണെങ്കില്‍ സ്വാഗതം ചെയ്യുമോ എന്ന ചോദ്യത്തിന് അക്കാര്യത്തില്‍ കൂട്ടായ തീരുമാനമാണ് എടുക്കേണ്ടത് […]

Read More
 ബ്രിട്ടണ്‍ വീണ്ടും സമ്പൂര്‍ണ്ണ ലോക്ഡൗണിലേക്ക്; നടപടി ജനിതക മാറ്റം വന്ന കൊവിഡ് പടരുന്നതിനാല്‍

ബ്രിട്ടണ്‍ വീണ്ടും സമ്പൂര്‍ണ്ണ ലോക്ഡൗണിലേക്ക്; നടപടി ജനിതക മാറ്റം വന്ന കൊവിഡ് പടരുന്നതിനാല്‍

ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തില്‍ ബ്രിട്ടണ്‍ വീണ്ടും സമ്പൂര്‍ണ്ണ ലോക്ഡൗണിലേക്ക്. ലോക്ക്ഡൗണ്‍ ഫെബ്രുവരി പകുതിവരെ തുടരുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അറിയിച്ചു. ജനിതകമാറ്റം വന്ന കൊവിഡ് അതിവേഗത്തില്‍ പകരുന്നതായാണ് മനസിലാക്കുന്നതെന്നും നിര്‍ണ്ണായകമായ ഒരുവിഭാഗത്തിനെങ്കിലും വാക്സിന്‍ ലഭ്യമാക്കുന്നതുവരെ കനത്ത ജാഗ്രത തുടരണമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് മരണനിരക്ക് ഏറ്റവും കൂടുതലുള്ള രാജ്യങ്ങളില്‍ ഒന്നായ ബ്രിട്ടണില്‍ കടുത്ത നിയന്ത്രണങ്ങള്‍ മുന്‍പും ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ബ്രിട്ടണില്‍ 80,000ലധികം പേരാണ് കൊവിഡ് രോഗബാധിതരായത്. സമ്പൂര്‍ണ്ണ […]

Read More
 പാര്‍ശ്വ ഫലങ്ങളെക്കുറിച്ച് പറയാതെ ഭോപ്പാല്‍ ദുരന്തത്തിലെ ഇരകളില്‍ കോവാക്‌സിന്‍ ട്രയല്‍ നടത്തിയതായി പരാതി

പാര്‍ശ്വ ഫലങ്ങളെക്കുറിച്ച് പറയാതെ ഭോപ്പാല്‍ ദുരന്തത്തിലെ ഇരകളില്‍ കോവാക്‌സിന്‍ ട്രയല്‍ നടത്തിയതായി പരാതി

കൃത്യമായ അനുമതിയില്ലാതെ 1984 ലെ ഭോപ്പാല്‍ ദുരന്തത്തിന്റെ ഇരകളില്‍ കൊവാക്സിന്‍ പരീക്ഷിച്ചതായി പരാതി. എന്‍.ഡി.ടി.വിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അടിയന്തര സാഹചര്യങ്ങളില്‍ മാത്രം ഉപയോഗിക്കാന്‍ അനുമതി നല്‍കിയ കൊവാക്സിന്റെ ട്രയല്‍ ആണ് ഭോപ്പാല്‍ ഇരകളില്‍ നടത്തിയത്. ട്രയല്‍ പരീക്ഷിക്കുമ്പോള്‍ ഇന്‍ജക്ഷന്‍ എടുക്കുന്നത് കൊവിഡില്‍ നിന്ന് രക്ഷ നേടാനാണ് എന്ന് മാത്രമാണ് തങ്ങളോട് പറഞ്ഞതെന്ന് വാക്സിന്‍ കുത്തിവെച്ചവര്‍ പറയുന്നു. പഴയ യൂനിയന്‍ കാര്‍ബൈഡിനടുത്ത് സ്ഥിതി ചെയ്യുന്ന ഗരീബ് നഗറിലും ശങ്കര്‍ നഗറിലും ജെ. പി നഗറിലുമായി താമസിക്കുന്ന ആളുകളിലാണ് […]

Read More
 അഞ്ച് ലക്ഷം കൊവിഡ് വാക്‌സിന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ട് കേരളം

അഞ്ച് ലക്ഷം കൊവിഡ് വാക്‌സിന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ട് കേരളം

അഞ്ച് ലക്ഷം കൊവിഡ് വാക്സിന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ട് കേരളം. പ്രത്യേക പരിഗണന വേണമെന്നും കൊവിഷീല്‍ഡ് വാക്സിന്‍ തന്നെ വേണമെന്നും കേരളം ആവശ്യപ്പെട്ടു. അതേസമയം, സംസ്ഥാനത്ത് ഏറ്റവുമധികം കൊവിഡ് ബാധിതര്‍ എറണാകുളം ജില്ലയിലെന്ന് ആരോഗ്യ വകുപ്പ്. ജില്ലയിലെ ആകെ ജനസംഖ്യയുടെ 2.62ശതമാനം പേര്‍ക്ക് കൊവിഡ് ബാധിച്ചതായാണ് റിപ്പോര്‍ട്ട്. 38 പേരില്‍ ഒരാള്‍ വീതം എന്ന തോതില്‍ കൊവിഡ് ബാധിച്ചതായാണ് ഔദ്യോഗിക കണക്ക്. കഴിഞ്ഞ ഒരാഴ്ചക്കിടെ ജില്ലയില്‍ കൊവിഡ് ബാധിച്ചത് 4,103 പേര്‍ക്കാണ്. ഇതോടെ എറണാകുളം ജില്ലയില്‍ ആകെ കൊവിഡ് […]

Read More
 സ്വര്‍ണ്ണക്കടത്ത് കേസില്‍ കുറ്റപത്രം തയ്യാറായതായി അറിയിച്ച് എന്‍ഐഎ; മൂന്നു ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കും

സ്വര്‍ണ്ണക്കടത്ത് കേസില്‍ കുറ്റപത്രം തയ്യാറായതായി അറിയിച്ച് എന്‍ഐഎ; മൂന്നു ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കും

സ്വര്‍ണക്കടത്ത് കേസില്‍ കുറ്റപത്രം തയ്യാറായതായി അറിയിച്ച് എന്‍ഐഎ. ഈമാസം ആറിനോ ഏഴിനോ കുറ്റപത്രം സമര്‍പ്പിക്കും. അന്വേഷണ സംഘത്തിന് അതിനുള്ള അനുമതി എന്‍ഐഎ ആസ്ഥാനത്തുനിന്നും ലഭിച്ചു. കേസില്‍ നിലവിലുള്ള പ്രതികള്‍ക്കെതിരായ അന്വേഷണം പൂര്‍ത്തിയായി. ദൃശ്യങ്ങള്‍, ശബ്ദരേഖകള്‍, ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ ശേഖരിച്ചിട്ടുണ്ട്. വിദേശത്തുള്ളവരെ നാട്ടിലെത്തിക്കാന്‍ ശ്രമിക്കുമെന്നും കേസില്‍ ഭീകരവാദ ബന്ധം അന്വേഷിക്കുന്ന എന്‍ഐഎ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കേസില്‍ തീവ്രവാദ ഫണ്ടിംഗുമായി ബന്ധപ്പെട്ട തെളിവുകളൊന്നും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. അതിനാല്‍, രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ത്തെന്ന […]

Read More
 വെള്ളിയാഴ്ച്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

വെള്ളിയാഴ്ച്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

വെള്ളിയാഴ്ച്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉച്ചയ്ക്ക് 2 മുതല്‍ രാത്രി പത്ത് മണി വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. മലയോര മേഖലകളിലും ഇടിമിന്നല്‍ സജീവമാകാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. ബുധനാഴ്ച്ച സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും സാധ്യത പ്രവചിക്കുന്നു. അന്നേ ദിവസം ഇടുക്കിയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല.

Read More
 കുടുംബശ്രീ മുഖേന 3700 കോടിയലധികം രൂപയുടെ പലിശ രഹിത വായ്പാ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി

കുടുംബശ്രീ മുഖേന 3700 കോടിയലധികം രൂപയുടെ പലിശ രഹിത വായ്പാ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ദുരന്തകാലങ്ങളില്‍ കുടുംബശ്രീ മുഖേന 3700 കോടിയലധികം രൂപയുടെ പലിശ രഹിത വായ്പാ പദ്ധതി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഒഫീഷ്യല്‍ ഫേസ്ബുക് പോസ്റ്റിലൂടെയാണ് പ്രഖ്യാപനം. സംസ്ഥാനം നേരിട്ട വിവിധ ദുരന്തങ്ങളില്‍ വരുമാന മാര്‍ഗം തടസ്സപ്പെടുകയും ജോലി നഷ്ടപ്പെടുകയും ചെയ്യുന്ന അവസരത്തില്‍ സാധാരണക്കാര്‍ക്ക് താല്‍ക്കാലിക ആശ്വാസം ലഭിക്കുക എന്ന ഉദ്ദേശത്തോടെ അത്തരം സാഹചര്യങ്ങളില്‍ കുടുംബശ്രീ വഴി പലിശ രഹിത വായ്പ അനുവദിക്കുക എന്ന മാതൃകാപരമായ നയം കേരളം സ്വീകരിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി പോസ്റ്റിലൂടെ വിശദമാക്കുന്നു. 2018 ലെ മഹാപ്രളയത്തിന് ശേഷമാണ് […]

Read More
 യു.എ.പി.എ കേസില്‍ അലന്റെയും താഹയുടെയും ജാമ്യം റദ്ദാക്കി

യു.എ.പി.എ കേസില്‍ അലന്റെയും താഹയുടെയും ജാമ്യം റദ്ദാക്കി

പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ അലൻ ശുഹൈബിന്റെയും ത്വാഹ ഫസലിന്റെ ജാമ്യം റദ്ദാക്കി ഹൈക്കോടതി.താഹ ഫസലിനോട് ഉടന്‍ കീഴടങ്ങാനും കോടതി ആവശ്യപ്പെട്ടു. അലൻ ചികിത്സയിലായതിനാൽ കോടതിയിൽ ഹാജരാകേണ്ട അലന്റെയും താഹയുടെയും ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഐഎ സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്.

Read More

ഐക്യമില്ലായ്മ തോല്‍വിക്ക് കാരണമായി; എന്‍ഡിഎയുടെ കേരളത്തിലെ തെരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്തി തുഷാര്‍ വെള്ളാപ്പള്ളി

ഐക്യമില്ലായ്മയാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ പരാജയപ്പെട്ടതിന് കാരണമായതെന്ന് ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ ഇക്കാര്യം അറിയിച്ചു. ശക്തി കേന്ദ്രങ്ങളില്‍ രണ്ടാം സ്ഥാനത്ത് എത്തിയെങ്കിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ എന്‍.ഡി.എയ്ക്കായില്ലെന്നും തുഷാര്‍ വിമര്‍ശിച്ചു. ബി.ജെ.പി ദേശീയാധ്യക്ഷന്‍ ജെ.പി. നദ്ദയുമായി നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ തുഷാര്‍ ചര്‍ച്ച ചെയ്യും. 2016ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസ് 37 സീറ്റുകളിലായിരുന്നു മത്സരിച്ചിരുന്നത്. എന്നാല്‍ ഇത്തവണ 39 സീറ്റുകള്‍ ആവശ്യപ്പെടുമെന്നാണ് തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കുന്നത്. സ്പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് […]

Read More
 സംസ്ഥാനത്ത് പക്ഷിപ്പനിയും; കോട്ടയത്തും ആലപ്പുഴയിലും വൈറസ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് പക്ഷിപ്പനിയും; കോട്ടയത്തും ആലപ്പുഴയിലും വൈറസ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചതായി വനം മന്ത്രി കെ.രാജു. ആലപ്പുഴയിലും കോട്ടയത്തുമാണ് പക്ഷികളില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. H5N8 വൈറസിനെയാണ് കണ്ടെത്തിയത്. വൈറസ് പടരുന്നത് തടയാനും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാനും ദ്രുതകര്‍മസേനയെ വിന്യസിക്കും. കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ഉടന്‍ തുടങ്ങുമെന്നും മന്ത്രി രാജു അറിയിച്ചു.

Read More