സ്കൂളിൽ ഉച്ച ഭക്ഷണം തയ്യാറാക്കാൻ വിറകിന് പകരം കത്തിച്ചത്  ബെഞ്ചുകൾ; വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ അന്വേഷണം

സ്കൂളിൽ ഉച്ച ഭക്ഷണം തയ്യാറാക്കാൻ വിറകിന് പകരം കത്തിച്ചത് ബെഞ്ചുകൾ; വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ അന്വേഷണം

സ്കൂൾ കുട്ടികൾക്ക് ഭക്ഷണം തയ്യാറാക്കാന്‍ വിറകായി സ്കൂളിലെ ബെഞ്ചുകൾ ഉപയോഗിച്ച സംഭവത്തിൽ അന്വേഷണം. ബീഹാറിലെ പട്നയിലെ സർക്കാർ സ്കൂളിലാണ് ഉച്ച ഭക്ഷണം തയ്യാറാക്കാന്‍ ബെഞ്ചുകൾ വിറകാക്കിയ സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് അന്വേഷണം. പടനയിലെ ബിഹ്ത മിഡിൽ സ്കൂളിലെ ദൃശ്യങ്ങളാണ് വൈറലായത്. സ്കൂൾ ബെഞ്ചുകൾ കൊത്തിക്കീറി അടുപ്പിൽ വയ്ക്കുന്ന പാചകക്കാരിയുടെ ദൃശ്യങ്ങളാണ് വൈറലായത്.വിറകില്ലാത്തതിനാലാണ് ഇത്തരമൊരു സാഹസം ചെയ്തതെന്നാണ് പാചകക്കാരി വിശദമാക്കുന്നത്. അതേസമയം വിറകില്ലാത്തതിനാൽ ബെഞ്ച് കത്തിക്കാന്‍ അധ്യാപികയാണ് നിർദ്ദേശിച്ചതെന്നും പാചക്കാരി വൈറൽ വീഡിയോയിൽ വിശദമാക്കുന്നുണ്ട്. എന്നാൽ […]

Read More
 മാവൂരിലെ കാൻസർ സെന്റർ ചികിത്സ രംഗത്തേക്ക് തിരിച്ചു വരുന്നു; തീരുമാനം 13 വർഷത്തെ അനാസ്ഥയ്ക്കൊടുവിൽ

മാവൂരിലെ കാൻസർ സെന്റർ ചികിത്സ രംഗത്തേക്ക് തിരിച്ചു വരുന്നു; തീരുമാനം 13 വർഷത്തെ അനാസ്ഥയ്ക്കൊടുവിൽ

സിബ്ഗത്തുള്ള .എം എഡിറ്റർ,ജനശബ്ദം ചികിത്സാ രംഗത്തേക്ക് തിരിച്ചുവരാൻ ഒരുങ്ങി കോഴിക്കോട് മാവൂരിലെ മലബാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് റിസർച്ച് സെന്റർ. ഗ്രാസിം ഭൂമി പോലെ അനാസ്ഥയുടെ സ്മാരകമായി ആളനക്കം കാത്ത് കിടന്നിരുന്ന സ്ഥാപനമാണിത്. കാടുപിടിച്ച ആറര ഏക്കർ ഭൂമി, അതിലെ കെട്ടിടങ്ങൾ, 13 വർഷമായി വവ്വാലും കാട്ടുപന്നിയും പോലുള്ള ആനേകം ജീവികളുടെ ആവാസകേന്ദ്രമായിരുന്ന ഈ സ്ഥാപനം കാൻസർ ചികിത്സാ രംഗത്തേക്ക് തിരിച്ച് വരാനൊരുങ്ങുകയാണ് ഇപ്പോൾ. 2010ൽ സർക്കാർ ഏറ്റെടുത്തത് മുതൽ ചുവപ്പ് നാടയിൽ കുടുങ്ങി കിടക്കുകായിരുന്നു കാൻസർ […]

Read More
 സംസ്ഥാനത്ത്  റേഷന്‍ വിതരണം ഇന്ന് മുതല്‍ തടസപെടും;കരാറുകാര്‍ അനിശ്ചിതകാല സമരം തുടങ്ങി

സംസ്ഥാനത്ത് റേഷന്‍ വിതരണം ഇന്ന് മുതല്‍ തടസപെടും;കരാറുകാര്‍ അനിശ്ചിതകാല സമരം തുടങ്ങി

സംസ്ഥാനത്ത് റേഷന്‍ വിതരണം ഇന്ന് മുതല്‍ തടസപെടും. നൂറുകോടി രൂപ കുടിശികയായതോടെ റേഷന്‍ കടകളില്‍ സാധനങ്ങളെത്തിക്കുന്ന കരാറുകാര്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതോടെയാണ് ഇത്. ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന ട്രാൻസ്പോർട്ടിംഗ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷൻ യോഗമാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. എഫ് സി ഐ ഗോഡൗണിൽ നിന്ന് റേഷൻ സംഭരണ കേന്ദ്രങ്ങളിലേക്കും അവിടെ നിന്ന് റേഷൻ കടകളിലേക്കും ഭക്ഷ്യ ധാന്യങ്ങള്‍ വിതരണത്തിനെത്തിക്കുന്ന കരാ‌റുകാരാണ് സമരം ചെയ്യുന്നത്. കുടിശിക തീര്‍ത്ത് പണം കിട്ടിയിട്ട് മാത്രമേ ഇനി റേഷൻ വിതരണത്തിനുള്ളൂ […]

Read More
 ശബരിമല മകരവിളക്ക്: തിരുവാഭരണ ഘോഷയാത്ര പന്തളത്ത് നിന്ന് ഇന്ന് പുറപ്പെടും, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

ശബരിമല മകരവിളക്ക്: തിരുവാഭരണ ഘോഷയാത്ര പന്തളത്ത് നിന്ന് ഇന്ന് പുറപ്പെടും, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

മകരവിളക്ക് ദിവസം അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവഭരണങ്ങൾ വഹിച്ചുള്ള ഘോഷയാത്ര ഇന്ന് ഉച്ചയ്ക്ക് ഒന്നിന് പന്തളത്ത് നിന്ന് പുറപ്പെടും. പാരമ്പരാഗത പാതയിലൂടെ 15 ന് വൈകിട്ട് സന്നിധാനത്ത്‌ എത്തും. പന്തളം രാജ കുടുംബാംഗം മരിച്ചതിനെ തുടർന്ന് വലിയ കോയിക്കൽ ക്ഷേത്രത്തിലും കൊട്ടാരത്തിലും ആചാരപരമായ ചടങ്ങുകൾ ഉണ്ടാകില്ല. രാജപ്രതിനിധിയും ഇക്കുറി ഘോഷയാത്രയെ അനുഗമിക്കില്ല.ശബരിമല മകരവിളക്ക് ദർശനത്തിനായുള്ള ഒരുക്കങ്ങൾ ഇടുക്കിയിലും അവസാന ഘട്ടത്തിലെത്തി. പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിലാണ് ദർശന സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്. വള്ളക്കടവ് ചെക്ക്പോസ്റ് വഴിയും ശബരിമലയിൽ നിന്ന് […]

Read More
 യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസ് ; ഒരാൾ കൂടി പിടിയിൽ

യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസ് ; ഒരാൾ കൂടി പിടിയിൽ

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയൽ കാർഡുകൾ നിര്‍മ്മിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ. വ്യാജ തിരിച്ചറിയൽ കാർഡ് നിര്‍മ്മിക്കാൻ ‘ആപ്പ്’ നിര്‍മ്മിച്ചവരിൽ ഒരാളായ കാഞ്ഞങ്ങാട് സ്വദേശി രാകേഷ് അരവിന്ദാണ് അറസ്റ്റിലായത്. കേസിലെ മുഖ്യപ്രതിയായ ജയ്സണിനെ ആപ്പ് നിർമ്മിക്കാൻ സഹായിച്ചത് രാകേഷായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. സി ആര്‍ കാർഡ് എന്ന ആപ്പ് വഴിയായിരുന്നു വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മാണം. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് പ്രതിയെ പിടികൂടിയത്.

Read More
 വിമുക്തി മിഷൻ ജില്ലാതല ഫുട്ബോൾ: കല്ലായി ഗണപത്  ഹയർ സെക്കണ്ടറി ചാമ്പ്യൻമാർ

വിമുക്തി മിഷൻ ജില്ലാതല ഫുട്ബോൾ: കല്ലായി ഗണപത് ഹയർ സെക്കണ്ടറി ചാമ്പ്യൻമാർ

എക്സൈസ് വകുപ്പ് വിമുക്തി മിഷൻ ചലഞ്ച് ആക്സെപ്റ്റഡ് ജില്ലാ തല ഫുട്ബോൾ ചാമ്പ്യൻഷിപ്പ് മത്സരം നടത്തി. ജില്ലയിലെ വിവിധ താലൂക്കുകളിൽ നിന്നുള്ള മത്സരത്തിലെ വിജയികളാണ് ജില്ലാ തല മത്സരത്തിൽ പങ്കെടുത്തത്. പുറക്കാട്ടിരി റിവർ സൈഡ് സോക്കറിൽ നടന്ന മത്സരത്തിൽ കല്ലായി ഗവൺമെൻ്റ് ഗണപത് ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യൻമാരായി. ചേളന്നൂർ എസ്.എൻ ട്രസ്റ്റ്‌ ഹയർ സെക്കണ്ടറി റണ്ണേഴ്സപ്പായി. ഗവൺമെൻ്റ് ഹയർസെക്കണ്ടറി സ്കൂൾ വളയമാണ് സെക്കന്റ്‌ റണ്ണേഴ്സപ്പ്‌.ജേതാക്കൾക്ക് ചേളന്നൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി സുരേഷ് ട്രോഫികൾ വിതരണം […]

Read More
 മലയാളം സർവ്വകലശാല യൂണിയൻ തെരഞ്ഞെടുപ്പ്; എസ്എഫ്ഐ എതിരില്ലാതെ ജയിച്ചത് ഹൈക്കോടതി റദ്ദാക്കി

മലയാളം സർവ്വകലശാല യൂണിയൻ തെരഞ്ഞെടുപ്പ്; എസ്എഫ്ഐ എതിരില്ലാതെ ജയിച്ചത് ഹൈക്കോടതി റദ്ദാക്കി

മലയാളം സർവ്വകലശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ എതിരില്ലാതെ ജയിച്ചത് ഹൈക്കോടതി റദ്ദാക്കി. എംഎസ്ഫ് സ്ഥാനാർത്ഥികളായ ഫൈസൽ, അൻസീറ അടക്കമുള്ളവർ നൽകിയ ഹർജിയിലാണ് ഉത്തരവ്. രണ്ടാഴ്ചക്കുള്ളിൽ വീണ്ടും ഇലക്ഷൻ നടത്തണമെന്ന് കോടതി ഉത്തരവിട്ടു. ഒരാഴ്ചക്കകം സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കണമെന്നും കോടതി നിർദേശിച്ചു.

Read More
 കെ-ഫോണ്‍ പദ്ധതിയിൽ സിബിഐ അന്വേഷണം വേണം; ഹർജിയുമായി പ്രതിപക്ഷ നേതാവ് ഹൈക്കോടതിയിൽ

കെ-ഫോണ്‍ പദ്ധതിയിൽ സിബിഐ അന്വേഷണം വേണം; ഹർജിയുമായി പ്രതിപക്ഷ നേതാവ് ഹൈക്കോടതിയിൽ

സംസ്ഥാനത്തിന്റെ അഭിമാന പദ്ധതിയായി പിണറായി സ‍ര്‍ക്കാര്‍ ഉയ‍ര്‍ത്തിക്കാണിക്കുന്ന കെ-ഫോണ്‍ പദ്ധതിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ ഹൈക്കോടതിയിൽ. പദ്ധതിയുടെ കരാർ നൽകിയതിലും ഉപകരാർ നൽകിയതിലും അഴിമതി നടന്നെന്നാണ് പ്രതിപക്ഷ നേതാവ് ഹ‍ര്‍ജിയിൽ ആരോപിക്കുന്നത്. സംസ്ഥാനത്തിന്റെ വികസനത്തിന് നാഴികക്കല്ലാകേണ്ട പദ്ധതി കൈമാറിയത് യോഗ്യത ഇല്ലാത്തവർക്കാണെന്നും പദ്ധതി നടപ്പാക്കുന്നതിൽ വലിയ കാലതാമസം ഉണ്ടായെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.കൊട്ടിഘോഷിച്ച് നടത്തിയ ഉദ്ഘാടനം കഴിഞ്ഞ് ഏഴ് മാസം പിന്നിടുമ്പോഴും കെ ഫോൺ സൗജന്യ കണക്ഷനിൽ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. സാമ്പത്തികമായും […]

Read More
 എം ടി വാസുദേവൻ നായ‍ര്‍ നടത്തിയ രാഷ്ട്രീയ വിമര്‍ശനത്തിൽ പുതുമയില്ല; സിപിഎം വിലയിരുത്തൽ

എം ടി വാസുദേവൻ നായ‍ര്‍ നടത്തിയ രാഷ്ട്രീയ വിമര്‍ശനത്തിൽ പുതുമയില്ല; സിപിഎം വിലയിരുത്തൽ

പിണറായി വിജയനെ വേദിയിലിരുത്തി എം ടി വാസുദേവൻ നായ‍ര്‍ നടത്തിയ രാഷ്ട്രീയ വിമര്‍ശനത്തിൽ പുതുമയില്ലെന്ന് സിപിഎം വിലയിരുത്തൽ. ഇതേ കാര്യം മുൻപും എംടി എഴുതിയിട്ടുണ്ട്. ഇഎംഎസിനെ അനുസ്മരിച്ച് വർഷങ്ങൾക്ക് മുൻപെഴുതിയ ലേഖനം മാത്രമാണിത്. ഈ ലേഖനം രണ്ട് പുസ്തകങ്ങളുടെ ഭാഗമാണ്. ചെറിയ വ്യത്യാസം മാത്രമാണ് ഉള്ളടക്കത്തിലുളളത്. വിവാദത്തിൽ കക്ഷിചേരേണ്ട കാര്യമേയില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. കോഴിക്കോട് കടപ്പുറത്ത് ഡിസി ബുക്സ് സംഘടിപ്പിക്കുന്ന ഏഴാമത് സാഹിത്യോല്‍സവത്തിലെ ഉദ്ഘാടന വേദിയിലായിരുന്നു എം ടി വാസുദേവന്‍ നായര്‍ രാഷ്ട്രീയ രംഗത്തെ […]

Read More
 വയനാട്ടിലെ ഹൈസ്കൂൾ മലയാളം അധ്യാപക നിയമനത്തിൽ കോടതിയലക്ഷ്യ ഹർജിയിൽ സംസ്ഥാനത്തിന് സുപ്രീംകോടതി നോട്ടീസ്

വയനാട്ടിലെ ഹൈസ്കൂൾ മലയാളം അധ്യാപക നിയമനത്തിൽ കോടതിയലക്ഷ്യ ഹർജിയിൽ സംസ്ഥാനത്തിന് സുപ്രീംകോടതി നോട്ടീസ്

വയനാട്ടിലെ ഹൈസ്കൂൾ മലയാളം അധ്യാപക നിയമനത്തിൽ കോടതിയലക്ഷ്യ ഹർജിയിൽ സംസ്ഥാനത്തിന് സുപ്രീംകോടതി നോട്ടീസ്. നാല് അധ്യാപകരുടെ നിയമനം നടത്തണമെന്ന ഉത്തരവ് നടപ്പാക്കാത്തതിനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. 2011ലെ പിഎസ്എസി ലിസ്റ്റ് പ്രകാരം നാല് പേരുടെ നിയമനം നടത്താനായിരുന്നു ഉത്തരവ്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് കോടതി വിധി വന്നത്. പൊതുവിദ്യാഭ്യാസ പ്രിൻസപ്പൽ സെക്രട്ടറി റാണി ജോർജ്ജ് ഐഎഎസ്, ഡയറക്ടർ ഷാനവാസ് ഐഎഎസ്, വയനാട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ശശീന്ദ്ര വ്യാസ് എന്നിവർക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. നിയമനം ലഭിക്കാത്തതിനതിരെ ഉദ്യോഗാർത്ഥികളായ അവിനാശ് […]

Read More