പാർട്ട് ടൈം ലൈബ്രേറിയൻ നിയമനത്തിന് കോഴ; അമ്പതിനായിരം രൂപ ആവശ്യപ്പെട്ട കോൺഗ്രസ്‌ നേതാക്കൾക്ക് സസ്പെൻഷൻ

പാർട്ട് ടൈം ലൈബ്രേറിയൻ നിയമനത്തിന് കോഴ; അമ്പതിനായിരം രൂപ ആവശ്യപ്പെട്ട കോൺഗ്രസ്‌ നേതാക്കൾക്ക് സസ്പെൻഷൻ

മുക്കം കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ പാർട്ട് ടൈം ലൈബ്രേറിയൻ നിയമനത്തിന് കോഴ ആവശ്യപ്പെട്ട സംഭവത്തിൽ 2 കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടി. കോഴ ആവശ്യപ്പെട്ട കരീം പഴങ്കൽ, ഫോൺ സംഭാഷണം റെക്കോർഡ് ചെയ്ത് പുറത്ത് വിട്ട സണ്ണി കിഴക്കരക്കാട്ട് എന്നിവരെയാണ് പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പെൻ്റ് ചെയ്തത്. പാർട്ടിക്ക് പൊതുജനമധ്യത്തിൽ അവമതിപ്പുണ്ടാക്കിയ പ്രവർത്തനം നടത്തിയതായി ബോധ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് കരീം പഴങ്കലിനെതിരെ നടപടിയെന്ന് കോഴിക്കോട് ഡിസിസി വിശദീകരിക്കുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ കെ.പി.സി.സി നിർദേശ പ്രകാരം എൻ.കെ അബ്ദുറഹിമാനാണ് അന്വേഷണം […]

Read More
 കേരളത്തോടുള്ള കേന്ദ്ര അവ​ഗണന;മുഖ്യമന്ത്രി ഇന്ന് പ്രതിപക്ഷ നേതാക്കളുമായി  ചര്‍ച്ച നടത്തും

കേരളത്തോടുള്ള കേന്ദ്ര അവ​ഗണന;മുഖ്യമന്ത്രി ഇന്ന് പ്രതിപക്ഷ നേതാക്കളുമായി ചര്‍ച്ച നടത്തും

കേരളത്തോടുള്ള കേന്ദ്ര അവഗണനയിൽ തുടർനടപടികൾ മുഖ്യമന്ത്രി ഇന്ന് പ്രതിപക്ഷ നേതാക്കളുമായി ചർച്ച ചെയ്യും. പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി എന്നിവരുമായാണ് ചർച്ച. രാവിലെ പത്ത് മണ്ക്കാണ് ഓൺലൈൻ യോഗം തീരുമാനിച്ചിട്ടുള്ളത്. സാമ്പത്തികമായി സംസ്ഥാനത്തെ ഞെരുക്കുന്നത് അടക്കം കേന്ദ്ര നടപടിക്കെതിരെ ദില്ലി സമരത്തിന് സിപിഎം തീരുമാനം എടുത്തിട്ടുണ്ട്. ഇക്കാര്യത്തിൽ പ്രതിപക്ഷ പിന്തുണയും മുഖ്യമന്ത്രി അഭ്യർത്ഥിക്കും. ഇടതുമുന്നണി ചർച്ചക്ക് ശേഷം തീയതി തീരുമാനിക്കാനാണ് കഴിഞ്ഞ ദിവസം ചേർന്ന സിപിഎം നേതൃയോഗത്തിലെ ധാരണ.

Read More
 പൊന്നമ്പലമേട്ടിലെ മകരജ്യോതി; ദർശനത്തിനായി ശബരിമല സന്നിധാനവും പരിസരവും ഒരുങ്ങിക്കഴിഞ്ഞു

പൊന്നമ്പലമേട്ടിലെ മകരജ്യോതി; ദർശനത്തിനായി ശബരിമല സന്നിധാനവും പരിസരവും ഒരുങ്ങിക്കഴിഞ്ഞു

പൊന്നമ്പലമേട്ടിലെ മകരജ്യോതി ദർശനത്തിനായി ശബരിമല സന്നിധാനവും പരിസരവും ഒരുങ്ങി. തിരുവാഭരണ ഘോഷയാത്ര ആറുമണിയോടെ സന്നിധാനത്തെത്തും. തുടർന്ന് ദീപാരാധനയും പൊന്നമ്പലമേട്ടില്‍ വിളക്കും തെളിയും. മകരജ്യോതി ദർശിക്കാൻ സന്നിധാനത്തും പരിസരത്തും ഭക്തജനപ്രവാഹമാണ്. ഭക്തർ മലയിറങ്ങാതെ സന്നിധാനത്ത് തുടരുകയാണ്.ഒന്നര ലക്ഷത്തിൽ അധികം ഭക്തർ മകരവിളക്ക് ദർശനത്തിനായി സന്നിധാനത്ത് മാത്രം ഉണ്ടാകും എന്നാണ് വിലയിരുത്തൽ. ശക്തമായ സുരക്ഷ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. മകരജ്യോതി ദർശിക്കാൻ 10 വ്യൂ പോയിന്റുകളാണുള്ളത്. അതേസമയം, മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ചുള്ള മകരസംക്രമ പൂജ പുലര്‍ച്ചെ 2.45ന് നടന്നു. സൂര്യന്‍ ധനു […]

Read More
 ബാബരി: ആത്മനിന്ദയോടെയല്ല, അഭിമാനത്തോടെ ഓർക്കുക – പി. മുജീബുറഹ്മാന്‍

ബാബരി: ആത്മനിന്ദയോടെയല്ല, അഭിമാനത്തോടെ ഓർക്കുക – പി. മുജീബുറഹ്മാന്‍

കോഴിക്കോട്: ബാബരി തകർത്തിടത്ത് നിർമിച്ച രാമ ക്ഷേത്രത്തിൽ പ്രതിഷ്ഠ നടക്കുന്ന സന്ദർഭത്തിൽ ബാബരിയെ അഭിമാനത്തോടെ ഓർക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബുറഹ്മാൻ. സോളിഡാരിറ്റി സ്റ്റേറ്റ് കൗൺസിൽ രാമനാട്ടുകര നസ്റ്റ് പബ്ലിക് സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണകൂട സംവിധാനങ്ങളെ ഉപയോഗിച്ച് സമുദായത്തെ ഞെക്കിഞെരുക്കാനുള്ള സംഘ്പരിവാർ ശ്രമങ്ങളെ നിയമപരമായും രാഷ്ട്രീയമായും നേരിടും. ഇന്ത്യൻ മുസ്‌ലിങ്ങളുടെ അഭിമാനകരമായ അസ്ഥിത്വ പ്രയാണത്തിന് പ്രസ്ഥാനം നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു. സാംസ്കാരികമായും രാഷ്ട്രീയമായും മുസ്‌ലിം സമുദായത്തിനെതിരെ നടക്കുന്ന ആസൂത്രിത കടന്നാക്രമത്തെ […]

Read More
 രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ആരോപണം; സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദന് വക്കീൽ നോട്ടീസ്

രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ആരോപണം; സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദന് വക്കീൽ നോട്ടീസ്

യൂത്ത് കോൺഗ്രസ്‌ സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ആരോപണത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദന് വക്കീൽ നോട്ടീസ്. രാഹുലിനെതിരെയുള്ള പരാമർശം എഴു ദിവസത്തിനകം പിൻവലിക്കണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെടുന്നത്. കൂടാതെ ഒരു കോടി രൂപ മാനനഷ്ടം ആവശ്യപ്പെട്ട് നിയമനടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നു. അഭിഭാഷകൻ വഴിയാണ് രാഹുൽ മാങ്കൂട്ടത്തിൽ നോട്ടീസ് അയച്ചിരിക്കുന്നത്. അതേസമയം, സെക്രട്ടേറിയറ്റ് മാർച്ചിലുണ്ടായ സംഘർഷത്തെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ ജയിലിൽ തുടരുകയാണ്. ഗോവിന്ദന്‍റേത് സാഡിസ്റ്റ് ചിന്തയാണെന്നും വ്യക്തിപരമായ ആരോഗ്യവിവരങ്ങളാണ് വ്യാജമെന്ന് […]

Read More
 സുരേഷ് ​ഗോപിയുടെ മകളുടെ വിവാ​ഹത്തിന് പ്രധാനമന്ത്രിയെത്തും; ഒരു വിവാഹം പോലും മാറ്റി വച്ചിട്ടില്ല, വിശദീകരണവുമായി ദേവസ്വം

സുരേഷ് ​ഗോപിയുടെ മകളുടെ വിവാ​ഹത്തിന് പ്രധാനമന്ത്രിയെത്തും; ഒരു വിവാഹം പോലും മാറ്റി വച്ചിട്ടില്ല, വിശദീകരണവുമായി ദേവസ്വം

നടനും ബിജെപി നേതാവുമായ സുരേഷ് ​ഗോപിയുടെ മകളുടെ വിവാ​ഹത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്നതുമായി ബന്ധപ്പെട്ട് ഒരു വിവാഹം പോലും മാറ്റി വച്ചിട്ടില്ലെന്നും എല്ലാ വിവാഹങ്ങളും നടത്തുമെന്നും ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെപി വിനയൻ. സുരക്ഷയുടെ ഭാഗമായി വിവാഹങ്ങളുടെ സമയത്തിൽ മാറ്റം വരുത്തിയുള്ള ക്രമീകരണം മാത്രമാണ് നടപ്പാക്കുന്നതെന്ന് കെപി വിനയൻ അറിയിച്ചു. വിവാഹം മാറ്റിവെച്ചെന്ന രീതിയിലുള്ള വാർത്തകൾ പരന്നതോടെയാണ് വിശദീകരണവുമായി ദേവസ്വം അഡ്മിനിസ്ട്രേറ്റർ രം​ഗത്തെത്തിയത്. അന്നേ ദിവസം, രാവിലെ ചോറൂണിനും തുലാഭാരത്തിനും ഗുരുവായൂർ ക്ഷേത്രത്തിൽ വിലക്കുണ്ട്.കല്യാണ ദിവസമായ 17ന് […]

Read More
 നേപ്പാളിൽ ബസ് നദിയിലേക്ക് മറിഞ്ഞു;12 പേ‌ർക്ക് ദാരുണാന്ത്യം, മരിച്ചവരിൽ ഇന്ത്യക്കാരും

നേപ്പാളിൽ ബസ് നദിയിലേക്ക് മറിഞ്ഞു;12 പേ‌ർക്ക് ദാരുണാന്ത്യം, മരിച്ചവരിൽ ഇന്ത്യക്കാരും

നേപ്പാളിൽ ബസ് നദിയിലേക്ക് മറിഞ്ഞ് 12 പേ‌ർക്ക് ദാരുണാന്ത്യം. യാത്രക്കിടെ നേപ്പാളിലെ പ്രധാന നദികളിലൊന്നായ രപ്തി നദിയിലേക്കാണ് ബസ് തെന്നി വീഴാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച രാത്രി ഭാലുബാംഗിൽ നടന്ന അപകടത്തിൽ ഇതുവരെ എട്ടുപേരെ മാത്രമാണ് തിരിച്ചറിയാൻ സാധിച്ചത്. മരിച്ചവരിൽ രണ്ട് ഇന്ത്യക്കാ‌രുണ്ടെന്ന് പൊലീസ് ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്.വെള്ളിയാഴ്ച രാത്രി ബാങ്കെയിലെ നേപ്പാൾ ഗഞ്ചിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ 22 യാത്രക്കാർക്ക് കൂടി പരിക്കേറ്റിട്ടുണ്ടെന്ന് ഭാലുബാംഗ് പൊലീസ് വിശദമാക്കുന്നത്. ബിഹാറിലെ മലാഹിയിൽ നിന്നുള്ള യോഗേന്ദ്ര […]

Read More
 കുറ്റിക്കാട്ടൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ട് ഉദ്ഘാടനവും മണ്ഡലം തല കളിസ്ഥല പ്രഖ്യാപനവും നിർവഹിച്ച് മന്ത്രി വി അബ്ദുറഹിമാൻ

കുറ്റിക്കാട്ടൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ട് ഉദ്ഘാടനവും മണ്ഡലം തല കളിസ്ഥല പ്രഖ്യാപനവും നിർവഹിച്ച് മന്ത്രി വി അബ്ദുറഹിമാൻ

കുറ്റിക്കാട്ടൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ട് ഉദ്ഘാടനവും മണ്ഡലം തല കളിസ്ഥല പ്രഖ്യാപനവും മന്ത്രി വി അബ്ദുറഹിമാൻ നിർവഹിച്ചു.കുറ്റിക്കാട്ടൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നിർമ്മാണം പൂർത്തീകരിച്ച ഗ്രൗണ്ടിന്റെ ഉദ്ഘാടനവും കുന്ദമംഗലം മണ്ഡലത്തിലെ മുഴുവൻ ഗവ. ഹയർ സെക്കണ്ടറി സ്കൂളുകളിലും കളിസ്ഥലങ്ങൾ നിർമ്മിക്കുന്ന എംഎൽഎയുടെ പദ്ധതി പ്രഖ്യാപനവും കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിർവ്വഹിച്ചു. പി.ടി.എ റഹീം എംഎൽഎ അധ്യക്ഷത വഹിച്ചു. എംഎൽഎയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 30 ലക്ഷം […]

Read More
 ഭിന്നശേഷി സമൂഹത്തിന് വേണ്ടി ആഹോരാത്രം പ്രവർത്തിക്കുന്ന ഒരു 73 ക്കാരൻ; അറിയാം മടവൂരിലെ  ആരാമ്പ്രം കറുത്തേടത്ത്  അഹമ്മദ് കുട്ടിയെ

ഭിന്നശേഷി സമൂഹത്തിന് വേണ്ടി ആഹോരാത്രം പ്രവർത്തിക്കുന്ന ഒരു 73 ക്കാരൻ; അറിയാം മടവൂരിലെ  ആരാമ്പ്രം കറുത്തേടത്ത് അഹമ്മദ് കുട്ടിയെ

സിബ്ഗത്തുള്ള കുന്ദമംഗലം അഞ്ച് പതിറ്റാണ്ടുകാലമായി ഭിന്നശേഷി സമൂഹത്തിന് വേണ്ടി ആഹോരാത്രം പ്രവർത്തിക്കുകയാണ് കോഴിക്കോട് മടവൂരിലെ  കറുത്തേടത്ത് അഹമ്മദ് കുട്ടി. പ്രായം 73 ആയെങ്കിലും വിശ്രമില്ല, ഭിന്ന ശേഷി സമൂഹത്തിന്റെ ഉന്നമനം മാത്രമാണ് അഹമ്മദ് കുട്ടിയുടെ ലക്ഷ്യം. മലപ്പുറം പുളിക്കലിലെ എബിലിറ്റി ഫൌണ്ടേഷൻ ഫോർ ദി ഡിസേബിൾഡ് എന്ന സ്ഥാപനത്തിൽ ചെന്നാൽ അഹമ്മദ് കുട്ടിയെ കാണാം, അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ നേരിട്ടറിയാം. ശ്രവണ പരിമിതരായ കുട്ടികൾ പ്ലസ് ടു വിനു ശേഷം എന്ത് ചെയ്യും എന്ന ചോദ്യത്തിന് ഉത്തരമായാണ് അഹമ്മദ് […]

Read More
 നടി നിഖിലാ വിമലിനെ വീട്ടിലെത്തി മനുഷ്യച്ചങ്ങലക്ക് ക്ഷണിച്ച് ഡിവൈഎഫ്ഐ.

നടി നിഖിലാ വിമലിനെ വീട്ടിലെത്തി മനുഷ്യച്ചങ്ങലക്ക് ക്ഷണിച്ച് ഡിവൈഎഫ്ഐ.

നടി നിഖിലാ വിമലിനെ വീട്ടിലെത്തി മനുഷ്യച്ചങ്ങലക്ക് ക്ഷണിച്ച് ഡിവൈഎഫ്ഐ. സംസ്ഥാന സെക്രട്ടറി വി കെ സനോജാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾ രഞ്ജിത്ത് എ ആർ, മീനു സുകുമാരൻ, എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ അഡ്വ. മനീഷാ രാധാകൃഷ്ണൻ എന്നിവരാണ് നടിയുടെ വീട്ടിലെത്തി ക്ഷണിച്ചത്. റെയിൽവേ യാത്രാദുരിതത്തിനും കേന്ദ്രത്തിൻ്റെ നിയമന നിരോധനത്തിനും കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനുമെതിരെ ജനുവരി 20നാണ് കാസർകോട് മുതൽ തിരുവനന്തപുരം വരെ നീളുന്ന മനുഷ്യച്ചങ്ങല.വി കെ സനോജിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്ഇനിയും സഹിക്കണോ […]

Read More