നവകേരള ബസ് വാടകയ്ക്ക് നല്‍കും: വിവാഹം, തീര്‍ത്ഥാടനം, വിനോദയാത്ര എന്നിങ്ങനെ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ബസ് വിട്ടുനല്‍കാൻ തീരുമാനം

നവകേരള ബസ് വാടകയ്ക്ക് നല്‍കും: വിവാഹം, തീര്‍ത്ഥാടനം, വിനോദയാത്ര എന്നിങ്ങനെ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ബസ് വിട്ടുനല്‍കാൻ തീരുമാനം

മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസ് വാടകയ്ക്ക് നല്‍കാന്‍ ആലോചന. വിവാഹം, തീര്‍ത്ഥാടനം, വിനോദയാത്ര എന്നിങ്ങനെ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ബസ് വിട്ടുനല്‍കാനാണ് തീരുമാനം. ബസിന്‍റെ ഭാവി റൂട്ട് സംബന്ധിച്ച് പുതിയ ഗതാഗതമന്ത്രിയായിരിക്കും അന്തിമ തീരുമാനം എടുക്കുക.വിമര്‍ശനങ്ങള്‍ ഏറെയേറ്റുവെങ്കിലും നവകേരള ബസിന് വൻ ജനപ്രീതിയുണ്ട്. കേരള ക്യാബിനറ്റ് ഒന്നടങ്കം യാത്ര ചെയ്ത ഈ ബസ് ഇനി ആര്‍ക്കും സഞ്ചരിക്കാവുന്ന റൂട്ടിലേക്കാണ് ഓടുന്നത്. 25 സീറ്റുകളേയുള്ളൂ എന്നതിനാല്‍ സര്‍വീസ് പ്രയാസകരമാണ്. എസിയാണെങ്കിലും സ്ലീപ്പര്‍ അല്ലാത്തതിനാല്‍ ദീര്‍ഘദൂര യാത്രയ്ക്കും അത്ര അനുയോജ്യമല്ല. […]

Read More
 ക്രൂയ്‌സ് ഷിപ്പിംഗ് രംഗത്ത് ബേപ്പൂർ പ്രധാന കേന്ദ്രമായി മാറുമെന്ന് ധനമന്ത്രി ബാലഗോപാൽ

ക്രൂയ്‌സ് ഷിപ്പിംഗ് രംഗത്ത് ബേപ്പൂർ പ്രധാന കേന്ദ്രമായി മാറുമെന്ന് ധനമന്ത്രി ബാലഗോപാൽ

ബേപ്പൂരിന്റെ കടലിനും കരയ്ക്കും ഉത്സവത്തുടിപ്പ്! മേൽപ്പരപ്പിലൂടെ ചീറിപ്പാഞ്ഞും ഓളങ്ങളെ തഴുകിയൊഴിഞ്ഞും ജലനീലിമ മൂന്നാമത് ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിവലിന് സ്വാഗതമരുളിയപ്പോൾ കര ആകാശമുയരത്തിൽ പട്ടം പറത്തിയും കൊതിയൂറും ഭക്ഷണം നുകർന്നും ഉത്സവത്തെ വരവേറ്റു.ബേപ്പൂർ മറീന ബീച്ചിൽ ചൊവ്വാഴ്ച വൈകീട്ട് ഏഴിനു ധനന്ത്രി കെ.എൻ ബാലഗോപാലും പൊതുവിദ്യാഭ്യാസ, തൊഴിൽ മന്ത്രി വി ശിവൻകുട്ടിയും ദീപം തെളിയിച്ചു ഉദ്ഘാടനം നിർവഹിച്ചതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ ജലോത്സവത്തിന്റെ മൂന്നാം സീസണ് പ്രൗഢഗംഭീര തുടക്കമായി.അടുത്ത വർഷം സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രധാന മേഖല ക്രൂയ്‌സ് […]

Read More
 ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റ്:  ഓളപ്പരപ്പിലെ താരങ്ങളായി മെഹദും മിലനും

ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റ്: ഓളപ്പരപ്പിലെ താരങ്ങളായി മെഹദും മിലനും

ആവേശം അലതല്ലിയ കയാക്കിങ് മത്സരത്തിൽ വേറിട്ട അനുഭവമായി കുട്ടി സഹോദരങ്ങളുടെ പ്രകടനം. ഫറോക്ക് സ്വദേശികളായ ഒൻപതു വയസുകാരൻ മെഹദ് ഹസ്സൻ, 12 വയസുളള മിലൻ ഹസ്സൻ എന്നിവരാണ് മുതിർന്നവർക്കൊപ്പം മികച്ച പ്രകടനവുമായി കാണികളെ അമ്പരിപ്പിച്ചത്. മൂന്നാമത് ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച പുരുഷ വിഭാഗം സിറ്റ് ഓൺ ടോപ് കയാക്കിംങ് സിംഗിൾസ് മത്സരത്തിലാണ് ഇരുവരും പങ്കെടുത്തത്.കഴിഞ്ഞ അഞ്ച് വർഷത്തോളമായി കയാക്കിങ്ങിൽ ഇരുവരും പരിശീലനം നേടുന്നുണ്ട്. ഇത് രണ്ടാം തവണയാണ് ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിവലിൽ […]

Read More
 ബേപ്പൂരിന്റെ ആകാശങ്ങൾ കീഴടക്കി വർണ്ണപ്പട്ടങ്ങൾ

ബേപ്പൂരിന്റെ ആകാശങ്ങൾ കീഴടക്കി വർണ്ണപ്പട്ടങ്ങൾ

ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്റ്റ് മൂന്നാം സീസണിന്റെ ഭാഗമായിബേപ്പൂർ മറീന ബീച്ചിന്റെ ആകാശങ്ങൾ കീഴടക്കി വർണ്ണപ്പട്ടങ്ങൾ . വൈകുന്നേരം മൂന്ന് മണി മുതൽ ഓരോരോ പട്ടങ്ങൾ ആകാശത്തേക്ക് ഉയർന്ന് തുടങ്ങി. പട്ടം പറത്തലിന്റെ ഭാഗമാകാൻ വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പെടെ നിരവധി പുതിയ പട്ടങ്ങളും പട്ടം പറത്തൽ വിദഗ്ദ്ധരുമാണ് ഇത്തവണയും ബേപ്പൂരിലേക്ക് എത്തിയത്. ഇൻഫ്ലാറ്റബിൾ, സ്പോർട്സ്, പവർ, ട്രെയിൻ, ഷോ കൈറ്റ്, തുടങ്ങിയ ഇനത്തിൽപ്പെട്ട ടൈഗർ സ്പൈഡർമാൻ, നീരാളി, ഡ്രാഗൺ, ഫിഷ്, ആമ, താറാവ്, ഇന്ത്യൻ ഫ്ലാഗ് തുടങ്ങി […]

Read More
 ആകാശ വിസ്മയമായി പാരാമോട്ടോറിംഗ്: കൗതുകത്തോടെ കണ്ടാസ്വദിച്ച് കാണികൾ

ആകാശ വിസ്മയമായി പാരാമോട്ടോറിംഗ്: കൗതുകത്തോടെ കണ്ടാസ്വദിച്ച് കാണികൾ

മൂന്നാമത് ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച പാരാമോട്ടോറിംഗ് കൗതുകത്തോടെ കണ്ടാസ്വദിച്ച് കാണികൾ.പാരാമോട്ടോറിൽ സഞ്ചരിക്കുന്ന പൈലറ്റ് കാണികളിൽ ആവേശമായി.ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിവൽ വീക്ഷിക്കാൻ ബേപ്പൂർ മറീന ബീച്ചിലെത്തിയവർക്കാണ് പാരാമോട്ടോറിംഗ് കൗതുകക്കാഴ്ചയായത്. കോഴിക്കോട്ടുകാർക്ക് അത്ര പരിചയമില്ലാത്ത സാഹസിക പ്രകടനം ആളുകൾ വിസ്മയത്തോടെ നോക്കി നിന്നു. കടലിനു മീതെ കൂടെയുള്ളആകാശയാത്ര കുട്ടികൾക്കും കൗതുകക്കാഴ്ച്ചയായി. രണ്ട് പാരാമോട്ടോർ ഗ്ലൈഡർമാർ ആകാശത്ത് പ്രകടനം നടത്തിയത്. ഗോതീശ്വരം ബീച്ചിൽ നിന്നും പറന്നുയർന്ന ഗ്ലൈഡറുകൾ ബേപ്പൂർ ബീച്ചിലൂടെ ആകാശത്ത് അത്ഭുതക്കാഴ്ച്ചയൊരുക്കി. കോഴിക്കോട്ടുകാരായ സലീം […]

Read More
 നഗരം, കസബ; രണ്ട് സ്മാർട്ട് വില്ലേജുകൾ നാടിന് സമർപ്പിച്ചു

നഗരം, കസബ; രണ്ട് സ്മാർട്ട് വില്ലേജുകൾ നാടിന് സമർപ്പിച്ചു

കോഴിക്കോട് നഗര പരിധിയിലെ നിർമ്മാണം പൂർത്തീകരിച്ച രണ്ട് സ്മാർട്ട് വില്ലേജ് ഓഫീസുകൾറവന്യൂ മന്ത്രി കെ രാജൻ നാടിന് സമർപ്പിച്ചു.വലിയങ്ങാടിയിലുള്ള നഗരം സ്മാർട്ട് വില്ലേജ് ഓഫീസും കസബ പോലീസ് സ്റ്റേഷന് സമീപം കസബ വില്ലേജ് ഓഫീസിന്റെയും ഉദ്ഘാടനമാണ് മന്ത്രി ചൊവ്വാഴ്ച നിർവ്വഹിച്ചത്. ഈ സർക്കാറിന്റെ കാലത്ത് തന്നെ ഡിജിറ്റൽ റീ സർവ്വേ കേരളത്തിൽ പൂർത്തീകരിക്കുമെന്ന് റവന്യൂ മന്ത്രി പറഞ്ഞു.ഡിജിറ്റൽ സർവ്വേയിലൂടെ കേരളത്തെ അളന്ന് തിട്ടപ്പെടുത്തുകയാണെന്നുംഒരാളുടെയും അതിർത്തി ഇനി കുറ്റി പിഴുതെറിഞ്ഞാൽ മാറ്റാൻ സാധിക്കുന്നതല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.അഹമ്മദ് ദേവർകോവിൽ എംഎൽഎ […]

Read More
 കടം കൊടുത്ത രൂപയെ ചൊല്ലി തർക്കം; അയൽവാസി യുവാവിനെ കുത്തിക്കൊന്നു

കടം കൊടുത്ത രൂപയെ ചൊല്ലി തർക്കം; അയൽവാസി യുവാവിനെ കുത്തിക്കൊന്നു

കടം വാങ്ങിയ 1500 തിരികെ നൽകാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ അയൽവാസി യുവാവിനെ കുത്തിക്കൊന്നു. പശ്ചിമ ഡൽഹിയിലെ പഞ്ചാബി ബാഗ് ഏരിയയിലാണ് സംഭവം. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.ഡിസംബർ 22 നാണ് 29 കാരനായ വിനോദിന്റെ മൃതദേഹം മാഡിപൂർ ജെജെ ക്ലസ്റ്ററിലെ വീട്ടിൽ നിന്ന് കണ്ടെത്തിയത്. മൃതദേഹത്തിൽ ഒന്നിലധികം കുത്തേറ്റ മുറിവുകൾ ഉണ്ടായിരുന്നു. പൊലീസ് അന്വേഷണത്തിൽ ഇലക്‌ട്രീഷ്യൻ മുഹമ്മദ് അബ്ദുള്ളയുമായി വിനോദ് വഴക്കിടാറുണ്ടെന്ന് കണ്ടെത്തി.വിനോദിന്റെ അയൽവാസിയാണ് മുഹമ്മദ്. ഒളിവിലായിരുന്ന ഇയാളെ ഡിസംബർ 25 ന് പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം […]

Read More
 രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് സർക്കാർ പരിപാടിയാക്കി മാറ്റുന്നു; സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് സർക്കാർ പരിപാടിയാക്കി മാറ്റുന്നു; സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് സർക്കാർ പരിപാടിയാക്കി മാറ്റുന്നുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രധാനമന്ത്രിയും ഉത്തർപ്രദേശ് മുഖ്യമന്ത്രിയും എല്ലാം പരിപാടിയിൽ പങ്കെടുക്കുന്നു. സർക്കാരുകൾ നിഷ്പക്ഷമായിരിക്കണം എന്ന ഭരണഘടനാ തത്വം ലംഘിക്കപ്പെടുകയാണെന്ന് യെച്ചൂരി വിമര്‍ശിച്ചു.രാഷ്ട്രീയവൽക്കരിക്കുന്നതിനാലാണ് ചടങ്ങിൽ പങ്കെടുക്കില്ലെന്ന് തീരുമാനിച്ചതെന്ന് യെച്ചൂരി പറഞ്ഞു. കോൺഗ്രസ് പങ്കെടുക്കുന്നത് അവരുടെ തീരുമാനമാണ്. പ്രതിപക്ഷ പാർട്ടികളിൽ കൂട്ടായ തീരുമാനങ്ങൾ ഈ വിഷയത്തിൽ ഇല്ലെന്നും യെച്ചൂരി വ്യക്തമാക്കി. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന സീതാറാം യെച്ചൂരിയുടെ തീരുമാനത്തെ വിമർശിച്ച് വിഎച്ച്പി രംഗത്തെത്തി. സീതാറാം […]

Read More
 അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്: പങ്കെടുക്കുമെന്ന കോൺ​ഗ്രസ് നിലപാടിനോട് പ്രതികരിച്ച് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്: പങ്കെടുക്കുമെന്ന കോൺ​ഗ്രസ് നിലപാടിനോട് പ്രതികരിച്ച് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ഉദ്ഘാടനത്തിൽ പങ്കെടുക്കുമെന്ന കോൺ​ഗ്രസ് നിലപാടിനോട് പ്രതികരിച്ച് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. വിഷയത്തിൽ കോൺഗ്രസ് തന്നെ മറുപടി പറയട്ടെയെന്ന് അബൂബക്കർ മുസ്ലിയാർ പറഞ്ഞു. ചടങ്ങിൽ ക്ഷണം നിരസിച്ച് സിപിഎം രം​ഗത്തെത്തിയിരുന്നു. എന്നാൽ പങ്കെടുക്കുമെന്ന നിലപാടിലാണ് കോൺ​ഗ്രസ്. ഇതിനോടാണ് കാന്തപുരത്തിന്റെ പ്രതികരണം. തരൂരിൻ്റെ നിലപാടിൽ അഭിപ്രായം പറയേണ്ടത് അദ്ദേഹമാണ്, ഞാനല്ലെന്നായിരുന്നു ശശി തരൂരിന്റെ ഹമാസ് പരാമർശത്തിലുള്ള പ്രതികരണം. സുന്നി ഐക്യം സ്വാഗതം ചെയ്യുന്നു. നൂറാം വാർഷികം അതിന് തടസ്സമല്ല. എല്ലാ മതവിഭാഗങ്ങളുമായി സൗഹൃദമാകാം, […]

Read More
 മേജർ രവി ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ :  നാമനിർദേശം ചെയ്ത് സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ

മേജർ രവി ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ : നാമനിർദേശം ചെയ്ത് സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ

പ്രശസ്ത സിനിമാ സംവിധായകനും നടനുമായ മേജർ രവിയെ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനായി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നാമനിർദേശം ചെയ്തു. കണ്ണൂരിൽ നിന്നുള്ള നേതാവ് സി രഘുനാഥിനെ ദേശീയ കൗൺസിലിലേക്കും കെ സുരേന്ദ്രൻ നാമനിർദേശം ചെയ്തു. ധർമ്മടത്ത് പിണറായി വിജയനെതിരെ മത്സരിച്ച കോൺഗ്രസിൻ്റെ മുതിർന്ന നേതാവായ സി.രഘുനാഥും മേജർ രവിയും കഴിഞ്ഞ ദിവസം ന്യൂഡൽഹിൽ വെച്ചാണ് ബിജെപിയിൽ ചേർന്നത്. ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയാണ് ഇരുവർക്കും പാർട്ടി അംഗത്വം നൽകിയത്.

Read More