ശബരിമല വരുമാനത്തില്‍ ഇടിവ്: കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇതുവരെ പതിനെട്ട് കോടി കുറവ്

ശബരിമല വരുമാനത്തില്‍ ഇടിവ്: കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇതുവരെ പതിനെട്ട് കോടി കുറവ്

മണ്ഡലകാലം 39 ദിവസം പിന്നിട്ടപ്പോൾ ശബരിമലയിലെ നടവരവ് 204.30 കോടി രൂപയെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. ഡിസംബർ 25 വരെയുള്ള മൊത്തം നടവരവ് 204,30,76,704 രൂപയാണ്.കഴിഞ്ഞ വർഷം 222.98കോടിയായിരുന്നു വരുമാനം.കുത്തകലേലം, കാണിക്കയായി ലഭിച്ച നാണയങ്ങൾ എന്നിവ കൂടി എണ്ണിക്കഴിയുമ്പോൾ ഈ കണക്കിൽ കാര്യമായ മാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കാണിക്കയായി ലഭിച്ചത് 63.89 കോടി രൂപയാണ്. (63,89,10,320). അരവണ വിൽപനയിൽ 96,32,44,610 രൂപയും(96.32 കോടി രൂപ), അപ്പം വിൽപനയിൽ 12,38,76,720( 12.38 കോടി രൂപ) […]

Read More
 ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ വരവറിയിച്ച് വർണാഭമായ സൈക്കിൾ റാലി സംഘടിപ്പിച്ചു

ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ വരവറിയിച്ച് വർണാഭമായ സൈക്കിൾ റാലി സംഘടിപ്പിച്ചു

കരയിലും കടലിലും ആകാശത്തും കാഴ്ചയുടെ അപൂർവ വിരുന്നൊരുക്കുന്ന ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ വരവറിയിച്ച് വർണാഭമായ സൈക്കിൾ റാലി സംഘടിപ്പിച്ചു. അറബിക്കടലിന്റെ തീരത്തു നിന്നും ബേപ്പൂർ വരെ നടന്ന സൈക്കിൾ റാലിയിൽ അണിനിരന്നത് നൂറോളം സവാരിക്കാർ.സൈക്കിൾ റാലി കെടിഐഎൽ ചെയർമാൻ എസ്‌ കെ സജീഷ് ഫ്ലാഗ് ഓഫ് ചെയ്തു. എസ് കെ സജീഷിൽ നിന്നും വാട്ടർ ഫെസ്റ്റിന്റെ പതാക ക്ലബ്ബ് പ്രതിനിധികൾ ഏറ്റുവാങ്ങി. ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് പതാക ബേപ്പൂർ ബീച്ചിൽ ഉയർത്തി. ജില്ലയിലെ […]

Read More
 കോടിക്കണക്കിന് രൂപ കുടിശ്ശിക; കാരുണ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിന്ന് സ്വകാര്യ ആശുപത്രികള്‍ പിന്‍വാങ്ങുന്നു

കോടിക്കണക്കിന് രൂപ കുടിശ്ശിക; കാരുണ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിന്ന് സ്വകാര്യ ആശുപത്രികള്‍ പിന്‍വാങ്ങുന്നു

കോടികള്‍ കുടിശ്ശികയായതോടെ സര്‍ക്കാരിന്‍റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ നിന്ന് സ്വകാര്യ ആശുപത്രികള്‍ പിന്‍വാങ്ങുന്നു. 400 കോടി രൂപയിലധികമാണ് സ്വകാര്യ ആശുപത്രികള്‍ക്ക് സര്‍ക്കാരില്‍ നിന്നും കിട്ടാനുള്ളത്. നൂറ്റിയന്‍പതോളം സ്വകാര്യ ആശുപത്രികള്‍ ഇതിനകം തന്നെ പദ്ധതിയില്‍ നിന്നും പിന്‍മാറി.സംസ്ഥാനത്ത് നാനൂറോളം സ്വകാര്യ ആശുപത്രികളാണ് കാരുണ്യ ഇന്‍ഷുറന്‍സ് പദ്ധതിയുമായി സഹകരിച്ചിരുന്നത്. രോഗി ആശുപത്രി വിട്ട് പതിനഞ്ച് ദിവസത്തിനകം സര്‍ക്കാര്‍ പണം കൈമാറണമെന്നതാണ് വ്യവസ്ഥ. വൈകുന്ന ഓരോ ദിവസത്തിനും പലിശയും നല്‍കണം. എന്നാല്‍ മാസങ്ങളായി പണം കുടിശ്ശികയാണ്. മലപ്പുറം ജില്ലയില്‍ മാത്രം […]

Read More
 തിരുവനന്തപുരം പൊൻമുടിയിൽ പുള്ളിപ്പുലി ഇറങ്ങി

തിരുവനന്തപുരം പൊൻമുടിയിൽ പുള്ളിപ്പുലി ഇറങ്ങി

തിരുവനന്തപുരം പൊൻമുടിയിൽ പുള്ളിപ്പുലി ഇറങ്ങി. ഇന്ന് രാവിലെ 8.30 ഓടെ ആയിരുന്നു സംഭവം. പൊന്മുടി പൊലീസ് സ്റ്റേഷന്റെ മുൻവശത്തായി പൊലീസുകാരാണ് പുള്ളിപ്പുലിയെ കാണ്ടത്. റോഡിലൂടെ കാടിലേക്ക് കയറി പോകുകയായിരുന്നു. ഉടൻ തന്നെ പൊലീസ് വനം വകുപ്പിനെ വിവരം അറിയിച്ചു. വനം വകുപ്പ് സ്ഥലത്തെത്തി തിരഞ്ഞെങ്കിലും പുള്ളിപ്പുലിയെ കാണുവാൻ കഴിഞ്ഞില്ല. സ്ഥലത്തെ വനം വകുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷണം തുടരുകയാണ്. ക്രിസ്മസ് അവധി ആയതിനാൽ പൊന്മുടിയിൽ വിനോദ സഞ്ചരികള്‍ കൂടുതലാണ്.

Read More
 സ്കൂൾ കലോത്സവം : കലവറയിൽ പഴയിടം മോഹനൻ നമ്പൂതിരി തന്നെ

സ്കൂൾ കലോത്സവം : കലവറയിൽ പഴയിടം മോഹനൻ നമ്പൂതിരി തന്നെ

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഭക്ഷണമൊരുക്കാനുള്ള ചുമതല ഇത്തവണയും പഴയിടം മോഹനൻ നമ്പൂതിരിക്ക് തന്നെ. കഴിഞ്ഞ തവണത്തെ നോൺവെജ് വിവാദത്തെ തുടർന്ന് കലാമേളയിൽ ഇനി ഭക്ഷണമൊരുക്കില്ലെന്ന് പഴയിടം പ്രഖ്യാപിച്ചിരുന്നു. വെജിറ്റേറിയൻ ഭക്ഷണം മാത്രമേ വിളമ്പൂ എന്ന് സർക്കാർ വ്യക്തമാക്കിയതോടെയാണ് പാചകത്തിനുള്ള ടെൻഡറിൽ പഴയിടം പങ്കെടുത്തത്.ജനുവരി 3 ന് കൊല്ലത്തെ കലോത്സവ കലവറയിൽ പ്രവർത്തനം തുടങ്ങുമെന്നു അദ്ദേഹം അറിയിച്ചു.അടുത്ത വർഷം മുതൽ കലോത്സവ ഭക്ഷണത്തിൽ നോൺ വെജ് വിഭവങ്ങളും ഉൾപ്പെടുത്തുമെന്ന് കഴിഞ്ഞ തവണ മന്ത്രി വി ശിവൻകുട്ടി അഭിപ്രായപ്പെട്ടതിനെ തുടര്‍ന്നുണ്ടായ […]

Read More
 ‘റോബിനെ’ വിടാതെ പിടിച്ച് അധികൃതര്‍; ബസ് മൂവാറ്റുപുഴയിൽ വെച്ച് ആർടിഒ തടഞ്ഞു

‘റോബിനെ’ വിടാതെ പിടിച്ച് അധികൃതര്‍; ബസ് മൂവാറ്റുപുഴയിൽ വെച്ച് ആർടിഒ തടഞ്ഞു

ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം നിരത്തിലിറങ്ങിയ റോബിൻ ബസിനെ വിടാതെ പിടികൂടി അധികൃതര്‍. മൂവാറ്റുപുഴയിൽ വെച്ച് റോബിൻ ബസിനെ ആർടിഒ തടഞ്ഞു. മൂവാറ്റുപുഴ ആനിക്കാട് വെച്ചാണ് ബസ് തടഞ്ഞത്. ബസ് പരിശോധിച്ച ശേഷം വിട്ട് നൽകി. ഇന്ന് രണ്ടാം തവണയാണ് റോബിൻ ബസ് അധികൃതര്‍ തടയുന്നത്.പെര്‍മിറ്റ് ലംഘനത്തിന്‍റെ പേരില്‍ മോട്ടോര്‍ വാഹന വകുപ്പുമായി നിയമയുദ്ധത്തിലായിരുന്ന റോബിന്‍ ബസ് ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ന് രാവിലെ വീണ്ടും സര്‍വീസിനിറങ്ങി. പത്തനംതിട്ടയില്‍ നിന്ന് പുലര്‍ച്ചെ അഞ്ച് മണിക്കാണ് ബസ് […]

Read More
 കോവിഡിൽ സംസ്ഥാനത്ത് നേരിയ ആശ്വാസം: ഇന്നലെ സ്ഥിരീകരിച്ചത് 32 പുതിയ കേസുകൾ

കോവിഡിൽ സംസ്ഥാനത്ത് നേരിയ ആശ്വാസം: ഇന്നലെ സ്ഥിരീകരിച്ചത് 32 പുതിയ കേസുകൾ

കോവിഡിൽ കേരളത്തിന് ആശ്വാസം. കേരളത്തിൽ ഇന്നലെ സ്ഥിരീകരിച്ചത് 32 പുതിയ കേസുകൾ മാത്രം. കേരളത്തിലെ ആകെ ആക്റ്റീവ് കേസുകൾ 3096 ആയി. രാജ്യത്ത് മൂന്ന് കോവിഡ് മരണവും റിപ്പോർട്ട് ചെയ്തു.അതേ സമയം കർണാടകയിൽ കോവിഡ് കേസുകൾ കൂടുകയാണ്.ഇന്നലെ 92 കേസുകൾ റിപ്പോർട്ട്‌ ചെയ്തു.തമിഴ്നാട്ടിൽ 4പേർക്ക് കൊവിഡ് ഉപവകഭേദമായ JN. 1 സ്ഥിരീകരിച്ചതായി സർക്കാർ സ്ഥിരീകരിച്ചു. നവംബറിൽ വിദഗ്ധ പരിശോധനയ്ക്ക്അയച്ച സാമ്പിളുകളുടെ ഫലം ആണ് ഇപ്പോൾ വന്നതെന്നും ,4 പേരും രോഗമുക്തർ ആയെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. കോയമ്പത്തൂർ, […]

Read More
 നാല് നാൾ നീളുന്ന ജലപ്പരപ്പിലെ ഉത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായി

നാല് നാൾ നീളുന്ന ജലപ്പരപ്പിലെ ഉത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായി

നാല് നാൾ നീളുന്ന ജലപ്പരപ്പിലെ ഉത്സവത്തിന് ഇന്ന് തുടക്കം ബേപ്പൂര്‍ ഇന്റര്‍നാഷനല്‍ വാട്ടര്‍ ഫെസ്റ്റിവലിന് ഇന്ന് മുതൽതുടക്കം ആര്യമാൻ’ കപ്പലിൽ കയറാം ഇനി ഓളപ്പരപ്പിലും തീരത്തും ആവേശം അലതല്ലുന്ന നാല് ദിനരാത്രങ്ങൾ. സാഹസിക ജല കായിക മത്സരങ്ങളുടെ ഭൂപടത്തില്‍ കേരളത്തിന് ഇടം നേടിക്കൊടുത്ത ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിന്റെ സീസണ്‍ മൂന്നിന് ഇന്ന്പ്രൗഡഗംഭീര തുടക്കമാകും. 29 ഡിസംബര്‍ വരെ നീളുന്ന മേളയുടെ അവസാന വരെയാണ് ഫെസ്റ്റ്. വാട്ടര്‍ സ്‌പോര്‍ട്‌സ് ഇനങ്ങളും ഭക്ഷ്യമേളയും മറ്റു കലാപരിപാടികളും അരങ്ങേറുന്ന ഫെസ്റ്റ് […]

Read More
 ബേപ്പൂർ വാട്ടർഫെസ്റ്റ്: ക്ലീൻ ഡ്രൈവ് നടത്തി

ബേപ്പൂർ വാട്ടർഫെസ്റ്റ്: ക്ലീൻ ഡ്രൈവ് നടത്തി

നാളെ (ഡിസംബര്‍ 26) മുതല്‍ 29 വരെ നടക്കുന്ന മൂന്നാമത് അന്താരാഷ്ട്ര ബേപ്പൂർ വാട്ടർ ഫെസ്റ്റിവലിന് മുന്നോടിയായി ക്ലീൻ ഡ്രൈവ് നടത്തി. ബേപ്പൂർ മറൈൻ ബീച്ച്, ബേപ്പൂർ പരിസരം , ചാലിയം ബീച്ച് എന്നിവിടങ്ങളിലാണ് ശുചിത്വ മിഷന്റെ ആഭിമുഖ്യത്തിൽ തിങ്കളാഴ്ച ശുചീകരണ യജ്ഞം സംഘടിപ്പിച്ചത്. ബീച്ച് പരിസരത്ത് നിന്നും പ്ലാസ്റ്റിക്ക്, ജൈവ- അജൈവ മാലിന്യങ്ങൾ ഉൾപ്പടെ ശേഖരിച്ച് വൃത്തിയാക്കി. ക്ലീൻ ഡ്രൈവിൽ സ്‌റ്റുഡൻസ് പോലീസ് കേഡറ്റ്, എൻ എസ് എസ് വളന്റിയർമാർ, ബേപ്പൂർ ഫെസ്റ്റ് വളന്റിയർമാർ, കുടുംബ […]

Read More
 പ്രധാനമന്ത്രി നടത്തിയ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത ബിഷപ്പുമാർക്കെതിരെ വിമർശനവുമായി ബിനോയ് വിശ്വം എം പി

പ്രധാനമന്ത്രി നടത്തിയ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത ബിഷപ്പുമാർക്കെതിരെ വിമർശനവുമായി ബിനോയ് വിശ്വം എം പി

പ്രധാനമന്ത്രി നടത്തിയ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്തത് ബിഷപ്പുമാർക്കെതിരെ വിമർശനവുമായി സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എം പി രംഗത്ത്. ചടങ്ങിൽ പങ്കെടുത്ത ബിഷപ്പുമാർ, എം എസ് ഗോൾവൽക്കർ ക്രിസ്ത്യാനികളെക്കുറിച്ച് എഴുതിയത് വായിക്കണമെന്ന് ബിനോയ് വിശ്വം ആവശ്യപ്പെട്ടു. ഗോൾവൽക്കർ എഴുതിയത് വായിച്ചാൽ ആ‍ർ എസ് എസിന്‍റെ രാഷ്ട്രീയ അജണ്ട എന്താണെന്ന് മനസിലാകുമായിരുന്നു എന്നും സി പി ഐ സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയുടെ വിരുന്നിൽ മണിപ്പൂർ കലാപമടക്കമുള്ള വിഷയങ്ങളെക്കുറിച്ച് ബിഷപ്പുമാർ ചോദിക്കേണ്ടതായയിരുന്നു എന്നും ബിനോയ് […]

Read More