ഉപതെരെഞ്ഞെടുപ്പ് വേഗത്തിൽ നടത്തണം, കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി പി.വി.അൻവർ

നിലമ്പൂർ ഉപതെരെഞ്ഞെടുപ്പ് എത്രയും വേഗത്തിൽ നടത്തണമെന്ന് ആവശ്യമുന്നയിച്ച് പി.വി.അൻവർ കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി.ഇനിയും വൈകിയാൽ നിയമ നടപടിയുമായി ഹൈക്കോടതിയെ സമീപിക്കുമെന്നും പി വി അൻവർ പറഞ്ഞു.അതേസമയം, നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്നോടിയായി തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫിലെ അസോസിയേറ്റ് പാര്‍ട്ടിയാക്കാന്‍ ആലോചനയുണ്ട്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ചുമതലപ്പെടുത്തിയത്.ക്ഷണിതാവ്, അസോസിയേറ്റ് പാര്‍ട്ടി എന്നീ രണ്ട് നിലയിലാണ് യുഡിഎഫില്‍ പാര്‍ട്ടികളെ ഉള്‍പ്പെടുത്തുന്നത്. നിലവില്‍ ആര്‍എംപി മാത്രമായിരുന്നു […]

Read More

മെഡിക്കൽ കോളജിൽ പുക; കോൺഗ്രസ് പ്രതിഷേധിച്ചു

കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും പുക ഉയര്‍ന്നതിനെ തുടര്‍ന്ന് കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തി. ഗുരുതര വീഴ്ചയിൽ നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധം.വിഷയത്തിൽ ശക്തമായ അനേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്ത് നൽകുമെന്ന് എംകെ രാഘവൻ എംപി പറഞ്ഞു.മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിലാണ് വീണ്ടും പുക പ്രത്യക്ഷപ്പെട്ടത്. ആറാം നിലയിലാണ് പുകയുയർന്നത്. അറ്റകുറ്റപ്പണി നടക്കുന്നതിനിടയിലെ ഷോർട്ട് സർക്യൂട്ടാണ് പുക ഉയരാൻ കാരണം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതർ പറയുന്നത്. പുക ഉയരുന്ന സമയത്ത് രോഗികൾ ആരുമില്ലെന്ന മെഡിക്കൽ കോളജ് സൂപ്രണ്ടിന്‍റെ വാദം […]

Read More

ഫുഡ്കോര്‍ട്ടില്‍ സേവനനിരതരായി ഐഫ്രം ടീം

ദേശീയ സരസ് മേളയിലെ ഫുഡ്കോര്‍ട്ടില്‍ കാര്യങ്ങള്‍ മുറപോലെ നടക്കാന്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുകയാണ് ടീം ഐഫ്രം. കുടുംബശ്രീയുടെ യുവശ്രീ സംരംഭമായി 2008ല്‍ തുടക്കം കുറിച്ച അദേഭാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റിന്റെ (ഐഫ്രം) നേതൃത്വത്തില്‍ 200ഓളം പേരാണ് ഇവിടെ വിവിധ സേവനങ്ങള്‍ നല്‍കുന്നത്. ടേബിള്‍ സര്‍വീസ്, മാലിന്യ സംസ്‌കരണം, ഭക്ഷ്യവിഭവങ്ങളുടെയും സ്റ്റാളുകളുടെയും ഗുണനിലവാരം ഉറപ്പുവരുത്തല്‍ എന്നിങ്ങനെ ഫുഡ്കോര്‍ട്ടിലെ ജോലികളെല്ലാം ചെയ്യുന്നത് ഇവരാണ്. ക്യാന്റീന്‍, കാറ്ററിങ് മേഖലയില്‍ ജോലി ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് പരിശീലനം […]

Read More

കോഴിക്കോട് മെഡിക്കൽ കോളേജിൽലെ ആറാം നിലയിൽ നിന്ന് വീണ്ടും പുക

കോഴിക്കോട് മെഡിക്കൽ കോളേജിലെ ആറാം നിലയിൽ നിന്നും വീണ്ടും പുക.അറ്റകുറ്റപ്പണി നടക്കുന്നതിനിടയിലെ ഷോർട്ട് സർക്യൂട്ട് ആണെന്ന് പൊലീസ് വ്യക്തമാക്കി. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് പ്രിന്‍സിപ്പൽ അറിയിച്ചു. കാർഡിയാക് സർജറി തിയറ്ററിലെ ഷോർട്ട് സർക്യൂട്ടാണ് കാരണം. പിഡബ്ള്യൂഡി ഇലക്ട്രിക്കൽ വിഭാഗത്തിൻ്റെ പരിശോധന നടക്കുന്നതിനിടെയാണ് വീണ്ടും പുക ഉയർന്നത്.അത്യാഹിത വിഭാഗത്തിൽ രോഗികൾ ഉണ്ടായിരുന്നുവെന്നും ശബ്ദം കേട്ടതോടെ പുറത്തേക്ക് ഇറങ്ങിയെന്ന് രോഗിയും ബൈ സ്റ്റാൻഡറും പറഞ്ഞു. ഇന്ന് രാവിലെയാണ് ഇവിടേക്ക് കൊണ്ട് വന്നതെന്നും രോഗി വ്യക്തമാക്കി. നാല്,അഞ്ച് നിലകളിലെ രോഗികളെ മാറ്റി. […]

Read More

പുഞ്ചിൽ ഭീകരർക്കെതിരെ സൈനിക നടപടി:ഭീകരതാവളം തകർത്തു

ജമ്മുകശ്മീരിലെ പൂഞ്ചിൽ ഭീകരരുടെ താവളം തകർത്തു.പൂഞ്ചിലെ സുരാൻകോട്ട് മേഖലയിലെ താവളമാണ് തകർത്തത്. സ്ഥലത്ത് നിന്ന് അഞ്ച് ഐഇഡികളും സുരക്ഷാസേന കണ്ടെടുത്തു.കരസേനാ ഉദ്യോഗസ്ഥരും ജമ്മു കശ്മീര്‍ പൊലീസും സംയുക്തമായി നടത്തിയ നടപടിയിലാണ് ഭീകരരുടെ ഒളിസങ്കേതം തകര്‍ത്തത്. സംഭവത്തിന് പിന്നാലെ പാക്ക് പോസ്റ്റുകളിൽ നിന്ന് വീണ്ടും വെടിവെപ്പുണ്ടായി. പാകിസ്താന്റെ പ്രകോപനത്തിന് പിന്നാലെ അതിര്‍ത്തിയില്‍ ഇന്ത്യൻ സൈന്യം ജാഗ്രത വർധിപ്പിച്ചിട്ടുണ്ട്.പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ അതിർത്തി മേഖലയിൽ ശക്തമായ തിരച്ചിലാണ് സൈന്യം നടത്തി വരുന്നത്. സംഭവത്തിൽ എൻഐഎ അന്വേഷണം പുരോഗമിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് […]

Read More

അബ്ദുറഹീം കേസ് റിയാദ് കോടതി വീണ്ടും മാറ്റിവെച്ചു

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുറഹീമിന്റെ മോചന ഹർജി പരിഗണിക്കുന്നത് 12 തവണയും മാറ്റി. റിയാദിലെ കോടതിയാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്.ഓൺലൈനായിരുന്നു കേസ് പരി​ഗണിച്ചത്. അബ്ദുറഹീമും അഭിഭാഷകരും ഓൺലൈൻ വഴി കോടതിയിൽ ഹാജരായിരുന്നു.വധശിക്ഷ കോടതി നേരത്തെ റദ്ദാക്കിയെങ്കിലും മോചന ഉത്തരവ് വൈകുകയാണ്. കേസ് ഫയലിന്റെ ഹാർഡ് കോപ്പി ഗവർണറേറ്റിൽ നിന്നും കോടതിയിൽ എത്താൻ വൈകിയതാണ് മോചനം നീണ്ടു പോകാൻ കാരണമെന്ന് റിയാദിലെ നിയമ സഹായ സമിതി നേരത്തെ അറിയിച്ചിരുന്നു. ഹാർഡ് കോപ്പി കോടതിയിലേക്ക് അയച്ചു […]

Read More

വ്യാജ ഹാൾടിക്കറ്റ് കേസ്: ഗ്രീഷ്മയെ കുരുക്കിയത് ബാർകോഡും സാക്ഷ്യപത്രവും

വ്യാജ ഹാൾടിക്കറ്റ് കേസില്‍ ഗ്രീഷ്മയെ കുരുക്കിയത് ബാർകോഡും സാക്ഷ്യപത്രവും.ബാർകോഡും സാക്ഷ്യപത്രവും തിരുത്താൻ പ്രതിക്ക് കഴിഞ്ഞില്ലെന്ന് പൊലീസ്. ഹാൾടിക്കറ്റിൽ മറ്റെല്ലാ ഇടങ്ങളിലും ഗ്രീഷ്മ തിരുത്തൽ വരുത്തിയിരുന്നു. അക്ഷയകേന്ദ്രം ജീവനക്കാരിയായ ഗ്രീഷ്മയുടെ അറസ്റ്റ് പത്തനംതിട്ടയിൽ എത്തിച്ച ശേഷം പൊലീസ് രേഖപ്പെടുത്തും.ഗ്രീഷ്മയുമായി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.നെയ്യാറ്റിൻകരയിലെ അക്ഷയ സെന്ററിലെത്തിച്ചാണ് പത്തനംതിട്ട പൊലീസ് തെളിവെടുത്തത്.ഗ്രീഷ്മ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. അപേക്ഷക്കായി 1850 രൂപ നൽകിയിരുന്നെന്നും എന്നാൽ അപക്ഷേ നൽകാൻ മറന്നെന്നും ഗ്രീഷ്മ മൊഴി നൽകി.വിദ്യാർഥി നിരന്തരം ഹാൾടിക്കറ്റ് ആവശ്യപ്പെട്ടത്തോടെ വ്യാജ ഹാൾടിക്കറ്റ് […]

Read More

നിയയ്ക്ക് എല്ലാ ചികിത്സയും നൽകി, ആഴമേറിയ മുറിവായിരുന്നു’; എസ്എടി ആശുപത്രി അധികൃതർ‌

നിയക്ക് ‘സാധ്യമായ എല്ലാ ചികിത്സയും നൽകി പക്ഷെ ആഴമേറിയ മുറിവായിരുന്നുവെന്ന്ആശുപത്രി അധികൃതർ‌. കൊല്ലം നിയാ ഫൈസലാണ് ചികിത്സയിലിരിക്കെ മരിച്ചത്. നിയയ്ക്ക് ചെയ്യാൻ കഴിയുന്ന എല്ലാ ചികിത്സയും നൽകിയെന്ന് ഡോക്ടർ ബിന്ദു പറഞ്ഞു. ആശുപത്രിയിൽ എത്തുമ്പോൾ തന്നെ കുട്ടിയ്ക്ക് പേ വിഷബാധ ലക്ഷണങ്ങൾ ഉണ്ടായിരുന്നുവെന്ന് ഡോക്ടർ വിശദമാക്കി.തെരുവ് നായയുടെ ആക്രമണത്തിൽ കുട്ടിയുടെ കൈയ്ക്ക് ഉണ്ടായത് വലിയ പരുക്ക് ആയിരുന്നു. വിഷയത്തിൽ ആരും ക്വാറന്റൈൻ ഇരിക്കേണ്ട ആവശ്യമില്ല. ആരും അങ്ങനെ നിർദേശിക്കാറില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. വാക്സിൻ ഫലപ്രദമാണെന്നാണ് നടത്തിയ […]

Read More

ജമ്മു കാശ്‌മീരിലെ ജയിലുകളിൽ ഭീകരാക്രമണ ഭീഷണി; സുരക്ഷ ശക്തമാക്കി സേന

ശ്രീനഗർ സെൻട്രൽ ജയിൽ, ജമ്മുവിലെ കോട്ട് ബൽവാൽ ജയിൽ എന്നിവിടങ്ങളിൽ ഭീകരാക്രമണ ഭീഷണിയെത്തുടർന്ന് സുരക്ഷ ശക്തമാക്കി.നിരവധി കൊടും ഭീകരരെയും ഭീകരർക്ക് സഹായം ചെയ്തവരെയും പാർപ്പിച്ചിരിക്കുന്നത് ഈ ജയിലുകളിലാണ്.കാശ്‌മീരിലെ പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് തീവ്രവാദികളുടെ സഹായികളായ നിസാർ, മുഷ്‌താഖ് എന്നിവരെ എൻഐഎ ചോദ്യം ചെയ്തിരുന്നു. ഇതിൽ നിന്നാണ് ജയിലുകളിലെ ആക്രമണസാദ്ധ്യതയുടെ വിവരം ലഭിച്ചതെന്നാണ് സൂചന. രഹസ്യാന്വേഷണ വിവരത്തെത്തുടർന്ന് സിഐഎസ്എഫ് ഡയറക്‌ടർ ജനറൽ ശ്രീനഗറിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്‌ച നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. ജമ്മു കാശ്‌മീരിലെ ജയിലുകളുടെ സുരക്ഷാചുമതല സിആർപിഎഫിൽ […]

Read More

പേവിഷബാധയേറ്റ് മരിച്ച നിയ ഫൈസലിന്റെ മൃതദേഹം ഖബറടക്കി

തെരുവ് നായയുടെ കടിയേറ്റ് പേവിഷബാധ സ്ഥിരീകരിച്ച് ചികിത്സയിലിരിക്കെ മരിച്ച കൊല്ലത്തെ നിയ ഫൈസലിന്റെ മൃതദേഹം ഖബറടക്കി. പുനലൂരിലെ ആലഞ്ചേരി മുസ്ലിം ജമാഅത്ത്പള്ളിയിലായിരുന്നു ഖബറടക്കം. പൊതുദര്‍ശനത്തിന് വെക്കാതെ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ നിന്ന് നേരെ ഖബറടക്കാനാണ് കൊണ്ടുവന്നത്. മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരുന്നില്ല. കുട്ടിയുടെ മാതാവിനെ ക്വാറന്റൈനിലാക്കുകയും ചെയ്തു. ഏപ്രില്‍ എട്ടാം തീയതി ആയിരുന്നു വീടിനുമുമ്പിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തെരുവുനായ ആക്രമിച്ചത്. എല്ലാ പ്രതിരോധ വാക്സിനും എടുത്തിട്ടും കുട്ടിക്ക് പേവിഷബാധ സ്ഥിരീകരിക്കുകയായിരുന്നു. മെയ് ഒന്നാം തീയതിയാണ് എസ്എടിയിൽ കുട്ടിയെ പ്രവേശിപ്പിച്ചത്.നായയുടെ […]

Read More