ഗസ്സയിലെ കുഞ്ഞുങ്ങൾക്ക് മാർപാപ്പയുടെ അവസാന സമ്മാനം’പോപ്മൊബൈൽ’ ഇനി ആരോഗ്യരക്ഷാ കേന്ദ്രം

‘പോപ്മൊബൈൽ’ ഗസ്സയിലെ കുഞ്ഞുങ്ങൾക്കുള്ള ആരോഗ്യരക്ഷാ കേന്ദ്രമായി മാറ്റണമെന്നത് ഫ്രാൻസിസ് മാർപാപ്പയുടെ അവസാന ആഗ്രഹങ്ങളിൽ ഒന്നായിരുന്നുവെന്ന് വത്തിക്കാന്റെ ഔദ്യോഗിക മാധ്യമം റിപ്പോർട്ട് ചെയ്തു.പുനർനിർമിക്കുന്ന പോപ്പ്‌മൊബൈലിൽ രോഗനിർണയം, പരിശോധന, ചികിത്സ എന്നിവയ്‌ക്കുള്ള സൗകര്യങ്ങൾ ഉണ്ടായിരിക്കും. ഒപ്പം അണുബാധകൾക്കായുള്ള ദ്രുത പരിശോധനകൾ, രോഗനിർണയ ഉപകരണങ്ങൾ, വാക്സിനുകൾ, തുന്നൽ കിറ്റുകൾ, മറ്റ് ജീവൻ രക്ഷാ ഉപകരണങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.ഗസ്സയിലേക്ക് മാനുഷിക സഹായങ്ങൾക്കുള്ള പ്രവേശനം പുനഃസ്ഥാപിച്ചുകഴിഞ്ഞാൽ ഡോക്ടർമാരുടെ സംഘം ഉൾപ്പടെയുള്ള ക്ലിനിക് ഗസ്സയിലെ കുഞ്ഞുങ്ങളിലേക്ക് എത്തും.മരണത്തിന് മാസങ്ങൾക്ക് മുമ്പ് ഈ സംരംഭം കത്തോലിക്കാ […]

Read More

വാടക വീട് കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റ്;പെൺകുട്ടി പൊലീസ് സ്റ്റേഷനിൽ അഭയം തേടി

കോഴിക്കോട് വാടക വീട് കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റെന്ന് മൊഴി. അസം സ്വദേശിയായ പതിനേഴുകാരി മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ അഭയം തേടി.15,000 രൂപ വേതനം വാ​ഗ്ദാനം ചെയ്താണ് അസം സ്വദേശിയായ പെൺകുട്ടിയെ കോഴിക്കോടെത്തിച്ചത്. ഇതിന് ശേഷം വീട്ടിൽ അടച്ചുപൂട്ടിയിടികയും സെക്‌സ് റാക്കറ്റിന്റെ ഭാഗമാക്കിയെന്നുമാണ് പെൺകുട്ടി പൊലീസിൽ നൽകിയ മൊഴി. താൻ ഉൾപ്പെടെ നാല് പെൺകുട്ടികൾ സെക്‌സ് റാക്കറ്റിന്റെ ഭാഗമായി വീട്ടിൽ കഴയുന്നുണ്ടെന്നാണ് പെൺകുട്ടി നൽകിയ മൊഴി. അവരെയെല്ലാം രക്ഷപ്പെടുത്താൻ പൊലീസ് ഇടപെടണമെന്നാണ് കുട്ടി ആവശ്യപ്പെട്ടത്.

Read More

ഞാൻ ചെല്ലുമ്പോൾ എന്റെ കുഞ്ഞിനെ കടിച്ചുപറിക്കുവാ’;നിയയുടെ മൃതദേഹം വീട്ടിലെത്തിക്കില്ല

‘‘ഇനിയും വളർത്ത്, കുറേ പട്ടികളെ. അവിടെ വേസ്റ്റ് ഇടരുത്, ഇടരുതെന്ന് എല്ലാവരോടു പറഞ്ഞു. ആരും കേട്ടില്ല. ഞാൻ ഓടിച്ചെല്ലുമ്പോൾ എന്റെ കുഞ്ഞിനെ കടിച്ചുപറിക്കുവാ. അപ്പോഴേ എടുത്തോണ്ടു പോയി ഞാൻ.. എനിക്കിനി കാണാൻ പോലുമില്ല..’’കണ്ടു നിന്നവരെ പോലും കണ്ണ് നനയിക്കും. വീടിനു സമീപം തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് ഹബീറ പറഞ്ഞു. വീടിനടുത്ത് മാലിന്യം തള്ളുന്നത് പതിവ് കാഴ്ചയാണ്. ഒട്ടേറ തവണ പരാതിപ്പെട്ടിട്ടും അധികൃതരുടെ ഭാ​ഗത്തുനിന്നു നടപടി ഉണ്ടായില്ല. തിരുവനന്തപുരം എസ്എടി ആശുപത്രിക്കു മുന്നിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. എസ്എടി […]

Read More

വഖഫ് ഭേദഗതി നിയമത്തിനെതിരെയുള്ള ഹർജികൾ സുപ്രീം കോടതി പരിഗണിക്കും

വഖഫ് നിയമം ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍.വഖഫ് ഭേദഗതി നിയമത്തിന് എതിരെയുള്ള ഹരജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് പരിഗണിക്കുക. കേന്ദ്രസർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിനെതിരെ മുസ്‍ലിം പേഴ്സണൽ ബോർഡും മുസ്‍ലിം ലീഗും സമസ്തയും സുപ്രിംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്.വഖഫ് ഭേദഗതി നിയമത്തിനെതിരെയുള്ള ഹരജികൾ കഴിഞ്ഞ മാസം പരിഗണിച്ച സുപ്രിംകോടതി വഖഫ് സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണമെന്ന് ഇടയ്ക്കല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. വിശദമായ മറുപടി നല്‍കാന്‍ കേന്ദ്രത്തിന് ഒരാഴ്ച […]

Read More

ഇനി പൂരക്കാലം:പൂര വിളംബരം ഇന്ന്

പൂരപ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ടു ഇന്ന് പൂര വിളംബരം. കൊമ്പൻ എറണാകുളം ശിവകുമാർ നെയ്തലക്കാവ് അമ്മയുടെ തിടമ്പേറ്റി തെക്കേഗോപുര നട തുറന്ന് പൂര വിളംബരം നടത്തും. രാവിലെ പത്തരയോടെയാണ് പൂരവിളമ്പര ചടങ്ങ്. നാളെയാണ് പ്രസിദ്ധമായ തൃശ്ശൂർ പൂരം. വർഷങ്ങളോളം തെക്കേ ഗോപുര നട തുറന്ന് പൂര വിളംബരം നടത്തിയിരുന്നത് തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രനായിരുന്നു. ഏഴു വർഷം മുമ്പാണ് ഇതിൽ മാറ്റം വന്നത്.ഇതോടെ പൂരചടങ്ങുകള്‍ക്ക് തുടക്കമാകും. നാളെ രാവിലെ രാവിലെ ഏഴിന് കണിമംഗലം ശാസ്താവ് എഴുന്നള്ളിയെത്തുന്നതോടെ 36 മണിക്കൂര്‍ നീളുന്ന തൃശൂര്‍ […]

Read More

പാണക്കാട് സാദിഖലി തങ്ങളെ ക്ഷണിക്കാത്തതിൽ പ്രതിഷേധം;ജിഫ്രി മുത്തുക്കോയ തങ്ങൾ വഖഫ് സംരക്ഷണ റാലിയിൽ പങ്കെടുക്കില്ല

വഖഫ് സംരക്ഷണ റാലിയിൽ പാണക്കാട് സാദിഖലി തങ്ങളെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് സമസ്ത പ്രസിഡന്റ്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ നേരിട്ട് പങ്കെടുക്കുന്നതിൽ നിന്ന് പിന്മാറി. പകരം വീഡിയോ സന്ദേശമായിരിക്കും നൽകുക. സമസ്തയിലെ മുസ്ലീം ലീഗ് അനുകൂല വിഭാഗത്തിൻ്റെ എതിർപ്പിനെ തുടർന്നാണ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ പിന്മാറ്റം. ഇന്ന് നടക്കുന്ന സമ്മേളനത്തിൽ മുത്തുക്കോയ തങ്ങളായിരുന്നു നേരിട്ട് എത്തി പരിപാടി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്.റാലിയിൽ പാണക്കാട് സാദിഖലി തങ്ങളെ ക്ഷണിക്കാത്തതിൽ എതിർപ്പ് ഉയർന്നിരുന്നു. പരസ്യമായ തർത്തിലേക്ക് പോകരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി […]

Read More

എന്തൊരു ചൂട്,10 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് 10 ജില്ലകളിൽ ചൂട് കൂടുമെന്ന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലേർട്ട്.ഇതിൽ പാലക്കാട്‌, കോഴിക്കോട് ജില്ലകളിൽ 39 ഡിഗ്രി വരെ താപനില ഉയരും. മലയോര മേഖലകൾ ഒഴികെയുള്ള സ്ഥലങ്ങളിൽ അസ്വസ്ഥതയുണ്ടാക്കുന്ന കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.അതിനാൽ രാവിലെ 11 മുതൽ മൂന്ന് മണിവരെയുള്ള വെയിലേൽക്കാതിരിക്കാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി

Read More

ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

മീനച്ചിലാറ്റില്‍ കാണാതായ വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. അമ്പലക്കടവിന് സമീപത്തുനിന്നാണ് മൃതദേഹം കിട്ടിയത്. മുണ്ടക്കയം സ്വദേശിയായ ആബിന്‍ ജോസഫിന്റെ മൃതദേഹമാണ് ലഭിച്ചത്.ഇന്നലെയും ഇന്നുമായി പലതവണ ഈ ഭാഗത്ത് തിരച്ചില്‍ നടത്തിയിരുന്നെങ്കിലും ഇരുവരെയും കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇന്നലെ രാത്രി വൈകിയതോടെ കാഴ്ചാ പരിമിതി മൂലമാണ് തിരച്ചില്‍ നിര്‍ത്തിയത്. ഇനി കണ്ടെത്താനുള്ളത് അടിമാലി പൊളിഞ്ഞപാലം കൈപ്പൻപ്ലാക്കൽ ജോമോൻ ജോസഫിന്റെ മകൻ അമൽ കെ.ജോമോൻ (18) ആണ്. ഭരണങ്ങാനം ഭാഗത്തുള്ള അസ്സിസ്സി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫോറിൻ ലാംഗ്വേജസിൽ ജർമൻ ഭാഷാ പഠനത്തിനായി […]

Read More

വെളൂർ നന്മ റെസിഡൻസ് അസോസിയേഷൻ നന്മോത്സവ് (2025) സംഘടിപ്പിച്ചു

കുന്ദമംഗലം : കുന്ദമംഗലം വെളൂർ നന്മ റെസിഡൻസ് അസോസിയേഷൻ നന്മോത്സവ് (2025) സംഘടിപ്പിച്ചു.നന്മോത്സവത്തിന്റെ ഭാഗമായി രാസലഹരി വിപത്തിനെതിരെ അഗ്നിസാക്ഷി പ്രതിജ്ഞയും വിവിധ പരിപാടികളും അരങ്ങേറി..കുന്നമംഗലം ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി ഉദ്ഘാടനം ചെയ്തു. റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് എൻ.എം യൂസുഫ് അധ്യക്ഷത വഹിച്ചു… സെക്രട്ടറി വിജയൻ.എം സ്വാഗതം പറഞ്ഞു.. വാർഡ് മെമ്പർ ടി ശിവാനന്ദൻ, രമാദേവി ടീച്ചർ,കെ .മോഹനൻ,ബിജു ഭൂതക്കണ്ടി, ജിബീഷ്, സിദ്ധിക്ക് നമ്പിടുമണ്ണിൽ എന്നിവർ സംസാരിച്ചു.പ്രോഗ്രാം കമ്മിറ്റി കൺവീനർ സുബാഷ് എം. കെ നന്ദിയും […]

Read More

കോഴിക്കോട് മെഡി. കോളജ് കാഷ്വാലിറ്റിയിലെ പുക: പ്രത്യേകമെഡിക്കൽ ടീം അന്വേഷിക്കുമെന്ന് ഡിഎംഇ

മെഡിക്കൽ കോളജ് കാഷ്വാലിറ്റിയിൽ പുക ഉയർന്ന സംഭവത്തിൽ മെഡിക്കൽ ടീം അന്വേഷിക്കുമെന്ന് ഡിഎംഇ. പുകയുണ്ടായതും അതിലൂടെ രോഗികൾക്കുണ്ടായ ബുദ്ധിമുട്ടുകളും മരണവുമുൾപ്പെടെ പരിശോധിക്കാനാണ് അഞ്ചംഗ ടീമിനെ നിയോഗിച്ചിരിക്കുന്നത്.അഞ്ച് പേരടങ്ങുന്ന മെഡിക്കൽ ടീം അന്വേഷിക്കുക. പൂർണമായ റിപ്പോർട്ട്‌ ഈ ആഴ്ച തന്നെ സർക്കാരിന് നൽകും. സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയവരെ തിരിച്ചെത്തിക്കുമെന്നും ഡിഎംഇ കെ.വി വിശ്വനാഥൻ പറഞ്ഞു. പുകയുണ്ടായതും അതിലൂടെ രോഗികൾക്കുണ്ടായ ബുദ്ധിമുട്ടുകളും മരണവുമുൾപ്പെടെ പരിശോധിക്കാനാണ് അഞ്ചംഗ ടീമിനെ നിയോഗിച്ചിരിക്കുന്നത്. കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ട്, തൃശൂർ മെഡി. കോളജ് സൂപ്രണ്ട്, […]

Read More