കൂരിയാട് ദേശീയപാത തകർന്നത്: ‘ദേശീയപാത അതോറിറ്റി പരിഹരിപ്പിക്കും’; മന്ത്രി വി.അബ്ദുറഹ്മാൻ

കൂരിയാട് ദേശീയപാത തകർന്ന സംഭവത്തിൽ പ്രതികരണവുമായി മന്ത്രി വി. അബ്ദുറഹ്മാൻ.ദേശീയപാത അതോറിറ്റിയെ കൊണ്ട് തന്നെ പരിഹരിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു . പൊതുമരാമത്ത് വകുപ്പ് കേന്ദ്ര സർക്കാരുമായി ബന്ധപ്പെടും. ദേശീയപാതയുമായി ബന്ധപ്പെട്ട എല്‍ഡിഎഫിന്‍റെ അവകാശവാദം ന്യായമുള്ളതാണ്. പാതയുടെ സ്ഥലം ഏറ്റെടുപ്പിന് സംസ്ഥാനം ചിലവാക്കിയത് അയ്യായിരത്തിലേറെ കോടി രൂപയാണെന്നും മറ്റൊരു സംസ്ഥാനവും ഇത്ര തുക ചെലവാക്കുന്നില്ലെന്നും അബ്ദുറഹ്മാൻ പറഞ്ഞു.

Read More

ഗേൾസ് ഹോമിൽ നിന്നും കാണാതായ ഒരു പെൺകുട്ടിയെ പൊലീസ് കണ്ടെത്തി

ചേർത്തല പൂച്ചാക്കലിൽ ഗേൾസ് ഹോമിൽ നിന്നും കാണാതായ ഒരു പെൺകുട്ടിയെ പൊലീസ് കണ്ടെത്തി.ശിവകാമി, സൂര്യ അനിൽകുമാർ എന്നിവരെയാണ് ഇന്നലെ മുതൽ ദിശ കാരുണ്യ കേന്ദ്രം ഗേൾസ് ഹോം എന്ന സ്വകാര്യ ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്നും കാണാതായത്. പൂച്ചാക്കൽ പൊലീസിന്റെ നേതൃത്വത്തിൽ ആരംഭിച്ച അന്വേഷണത്തിലാണ് സൂര്യ എന്ന പെൺകുട്ടിയെ ഹരിപ്പാട് നിന്ന് കണ്ടെത്തിയത്. ഇരുവരും ചാടിപ്പോയതാണെന്നാണ് ഗേൾസ് ഹോമിലെ അധികൃതർ പറയുന്നത്. ഇവിടെ നിന്നും ഇരുവരും ഇറങ്ങിപ്പോകുന്ന സി സി ടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. ഇനി […]

Read More

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ പ്രദീപ് കുമാർ ചുമതലയേറ്റു

എ പ്രദീപ് കുമാർ ഇനി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി.രാവിലെ 10 മണിയോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി ചുമതലയേറ്റത്. കെ കെ രാഗേഷ് കണ്ണൂർ ജില്ലാ സെക്രട്ടറിയായി പോയ ഒഴിവിലാണ് എ പ്രദീപ് കുമാറിന്റെ നിയമനം. സർക്കാരിന്റെ അവസാന വർഷത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ ജനകീയമാക്കുക എന്നാൽ ലക്ഷ്യത്തോടെയാണ് പ്രദീപ്കുമാറിനെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത്.എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി, കോഴിക്കോട് ജില്ലാ കൗണ്‍സില്‍ അംഗം, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍, കോഴിക്കോട് അര്‍ബന്‍ ബാങ്ക് പ്രസിഡന്റ് എന്നീ […]

Read More

സ്വർണ വില ഉയർന്നു:ഇന്ന് കൂടിയത് 1,760 രൂപ

സംസ്ഥാനത്തെ സ്വർണവിലയിൽ വൻ വർധന.പവന് 1,760 രൂപ ഉയർന്ന് 71,440 രൂപയായി. ഇന്ന് ഒരു ഗ്രാം 22 കാര​റ്റ് സ്വർണത്തിന്റെ വില 8,930 രൂപയും ഒരു ഗ്രാം 18 കാര​റ്റ് സ്വർണത്തിന്റെ വില 7,360 രൂപയുമാണ്. കഴിഞ്ഞ ദിവസങ്ങളിൽ പവൻ വില 70,000ൽ താഴെ എത്തുമെന്ന് ഉപഭോക്താക്കൾ കരുതിയിരുന്നു. ഈ പ്രതീക്ഷയാണ് ഇന്ന് തകർന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 360 രൂപ കുറഞ്ഞ് 69,680.രൂപയിലെത്തിയിരുന്നു

Read More

ലഹരിയെ പിടിച്ചു കെട്ടാൻ വേണം സർക്കാർ സഹായം

ഇന്ന് കേരളം അനുഭവിക്കുന്ന ഏറ്റവു വലിയ പ്രശ്നമാണ് ലഹരി. ലഹരി മുക്തിക്ക് വേണ്ടി പോലീസും എക്സൈസുംഅരയും തലയും മുറുക്കി പോരാടുമ്പോളും അതിനു വേണ്ടി മതിയായ ഫണ്ട് ലഭിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ കൈ മലർത്തേണ്ടി വരും. ലഹരി മുക്തിക്കു വേണ്ടി സർക്കാർ പൊലീസ് വിഭാഗത്തിന്ചെലവഴിക്കുന്നത് നാമ മാത്രമായ തുക മാത്രമാണ്. ലഹരിയെ പിടിച്ചു കെട്ടാൻ 24 മണിക്കൂറും പോലീസ് സജ്ജമാണ്. ലഹരി കണ്ണികളിലെ പ്രതികളെ പിടിക്കാൻ നാടും വീടും ഉപേക്ഷിച്ച് ദിവസങ്ങളോളം കൊടും ക്രിമിനലുകളുടെ നാട്ടിൽ തങ്ങാനും പൊലീസ് […]

Read More

മലപ്പുറത്ത് കടുവയ്ക്കായി തിരച്ചിൽ ഊർജിതമാക്കി:30 പുതിയ ക്യാമറകൾ സ്ഥാപിച്ചു

കാളികാവിൽ ടാപ്പിങ് തൊഴിലാളിയുടെ മരണത്തിന് ഇടയാക്കിയ കടുവയെ പിടിക്കാൻ വനം വകുപ്പ് തിരച്ചിൽ ഊർജിതമാക്കി. തിരച്ചിൽ പുരോഗതി സംബന്ധിച്ച് മന്ത്രി എകെ ശശീന്ദ്രൻ വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു. തിരച്ചിലിനായി പറമ്പിക്കുളം കടുവാ സങ്കേതത്തിൽ നിന്നുമുള്ള 30 ക്യാമറകൾ പുതുതായി സ്ഥാപിച്ചിട്ടുണ്ട്. നേരത്തെ 50 ക്യാമറകൾ സ്ഥാപിച്ചിരുന്നു. തെർമൽ ഡ്രോൺ അടക്കമുള്ളവ ഉപയോഗിച്ചും തിരച്ചിൽ നടത്തി വരുന്നുണ്ട്. 10 ലൈവ് സ്ട്രീമിംഗ് ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ആർ ആർ ടി അംഗങ്ങളുടെ മൊബൈലിൽ കാണാവുന്ന രീതിയിലാണ് ലൈവ് […]

Read More

നടന വിസ്മയം ലാലേട്ടന് ഇന്ന് പിറന്നാൾ

മലയാളത്തിന്റെ നടന വിസ്മയം ലാലേട്ടന് ഇന്ന് പിറന്നാൾ മധുരം.നാല് പതിറ്റാണ്ടായി മലയാളികളുടെ മനസ്സിൽ ഇടം നേടി സിനിമ ജൈത്ര തുടരുകയാണ് അദ്ദേഹം.ഓരോ ചിത്രം ഇറങ്ങിയപ്പോഴും ശരീരഭാഷയിലും ഡയലോഗ് ഡെലിവറിയിലുമുള്ള ലാൽ മാജിക്കിനായി പ്രേക്ഷകർ കാത്തിരുന്നു.തിരനോട്ടം എന്ന ചിത്രത്തിലാണ് മോഹൻലാൽ ആദ്യമായി അഭിനയിച്ചത്. മഞ്ഞിൽവിരിഞ്ഞപൂക്കളിലൂടെ ആദ്യമായി പ്രേക്ഷകർക്ക് മുന്നിലെത്തി. ഭരതം, കമലദളം, ദേവാസുരം,വാനപ്രസ്ഥം നടനവൈഭവത്തിൻറെ എത്രയെത്ര മുഹൂർത്തങ്ങൾ. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും മോഹൻലാൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. രാംഗോപാൽ വർമ സംവിധാനം […]

Read More

യുവാവിനെ തട്ടിക്കൊണ്ട് പോയ കേസ്; പ്രതികളുടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്

കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ട് പോയ കേസിൽ അന്വേഷണം ഊർജിതമാക്കി പോലീസ്.പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി.കേസിലെ പ്രതികളെന്ന് സംശയിക്കുന്ന മൂന്നുപേരുടെ ഫോട്ടോയാണ് പൊലീസ് പുറത്തുവിട്ടത്.പ്രതികൾ ഉപയോഗിച്ച, വാഹനങ്ങളെ ക്കുറിച്ച് വിവരം ലഭിച്ചാൽ അറിയിക്കണം എന്നും നോട്ടീസില്‍ പറയുന്നു.കൊടുവള്ളി കിഴക്കോത്ത് പരപ്പാറ സ്വദേശി അന്നൂസ് റോഷനെയാണ് തട്ടിക്കൊണ്ടുപോയത്. സഹോദരന്‍ അജ്മല്‍ റോഷന്‍ വിദേശത്ത് വെച്ച് നടത്തിയ സാമ്പത്തിക ഇടപാടുകളാണ് അന്നൂസ് റോഷനെ തട്ടിക്കൊണ്ട് പോകുന്നതിന് പിന്നിലെന്നാണ് പൊലീസ് കണ്ടെത്തല്‍.

Read More

അന്താരാഷ്ട്ര ലഹരി മൊത്ത വിൽപനക്കാരനെ പിടികൂടി

കുന്ദമംഗലം : ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് ലഹരി എത്തിക്കുന്ന മൊത്ത വിൽപനക്കാരായ കർണ്ണാടക മംഗലാപുരം സ്വദേശി ഇംറാൻ എന്ന അംസാദ് ഇത്തിയാർ എന്ന ഇർഷാദ് (30) നെയാണ് കുന്ദമംഗലം പൊലീസ് കർണ്ണാടകയിലെ ഹസ്സനിൽനിന്നും പിടികൂടിയത്. ജനുവരി 21ന് കുന്ദമംഗലം പൊലീസ് രജിസ്റ്റർ ചെയ്ത എം.ഡി.എം.എ കേസിൽ രണ്ട് ടാൻസാനിയൻ സ്വദേശികളും നൈജീരിയൻ സ്വദേശിയും ഉൾപ്പെടെ എട്ട് പേർ നേരത്തേ അറസ്റ്റിലായിരുന്നു. കുന്ദമംഗലം പൊലീസ് സൈബർ സെല്ലുമായി ചേർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിൽ എടുക്കുന്നത്. ഇയാൾ […]

Read More

ഓട്ടോറിക്ഷ പാർക്കിഗ് ബേ തകർന്ന് ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റ സംഭവം, കുന്ദമംഗലം ഗ്രാമപഞ്ചായത്തിൻ്റെ അനാസ്ഥ :സുധീർ കുന്ദമംഗലം

കുന്ദമംഗലം:കുന്ദമംഗലം ഓട്ടോ സ്റ്റാൻഡിലെ ഓട്ടോറിക്ഷ പാർക്കിഗ് ബേ തകർന്ന് ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു.ലക്ഷങ്ങൾ ചെലവഴിച്ച് കുന്നമംഗലം പഞ്ചായത്ത് നിർമ്മിച്ച ഓട്ടോറിക്ഷ പാർക്കിഗ് ബേയാണ് പൂർണ്ണമായും തകർന്നത്. കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൻ്റെ അനാസ്ഥയാണെന്ന് സംഭവ സ്ഥലം സന്ദർശിച്ച ബി.ജെ പി കുന്ദമംഗലം മണ്ഡലം പ്രസിഡൻ്റ് സുധീർ കുന്ദമംഗലം ആരോപിച്ചു.ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി പി.സിദ്ധാർത്ഥൻ, മണ്ഡലം ട്രഷറർ മനോജ് കൊളേരി, പി.ശ്രീരാജ് എന്നിവർക്കൊപ്പമായിരുന്നു അദ്ദേഹം സ്ഥലം സന്ദർശിച്ചത്.

Read More