മണ്ണാർക്കാട് കാട്ടാനയാക്രമണത്തിൽ മരിച്ചു ഉമ്മറിൻ്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ഉമ്മറിന്റെ നെഞ്ചിനും വയറിനുമേറ്റ പരിക്ക് മരണകാരണമായെന്ന് റിപ്പോർട്ടിൽ പറയുന്നു. ആനയുടെ ആക്രമണത്തിൽ ഉമ്മറിന്റെ വാരിയെല്ലും നട്ടെല്ലും പൊട്ടിയിരുന്നു. ഇന്നലെയാണ് കാട്ടാനയുടെ ആക്രമണത്തിൽ അലനല്ലൂ൪ പഞ്ചായത്തിലെ എടത്തനാട്ടുകരയിൽ ഉപ്പുകുളത്ത് ഉമ൪ വാൽപറമ്പൻ (65) മരിച്ചത്.എടത്തനാട്ടുകരയിൽ നിന്നു ചോലമണ്ണിലെ കൃഷിഭൂമിയിലേക്ക് പോകുന്നതിനിടെ തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഫോണിലേക്ക് വീട്ടുകാർ വിളിച്ചിട്ട് കിട്ടിയിരുന്നില്ല. തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്. മുഖത്ത് മുറിവുണ്ടായിരുന്നു. മുമ്പ് ജനങ്ങൾ തിങ്ങിപാർത്തിരുന്ന ചോലമണ്ണ്പ്രദേശത്തു നിലവിൽ ആൾ താമസമില്ല, വന്യജീവി ആക്രമണം കാരണം എല്ലാവരും മാറി താമസിച്ചതാണ്. ഈഭാഗത്ത് റബ്ബർ കൃഷി മാത്രമാണ് നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *