ആരോഗ്യ മേഖലയ്ക്ക് 10431.73 കോടി : കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്ക് 3967.3 കോടി

രാജ്യത്ത് കഴിഞ്ഞ മൂന്ന് വര്‍ഷമായി ഏറ്റവും അധികം സൗജന്യ ചികിത്സ നല്‍കുന്നത് കേരളമാണ്. അതിന്റെ തുടർച്ചയായി സംസ്ഥാന ബജറ്റിൽ ആരോഗ്യ മേഖലയ്ക്ക് 10431.73 കോടി രൂപ നീക്കി വെച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. 38,128 കോടി രൂപ ആരോഗ്യമേഖലയ്ക്കായി ഇതുവരെ ചിലവാക്കി. 2025- 2026 വര്‍ഷം 10431.73 കോടി രൂപ വകയിരുത്തി.സംസ്ഥാനത്തെ 42 ലക്ഷം കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 5 ലക്ഷം രൂപ വരെ ചികിത്സ സഹായം നല്‍കുന്ന കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്ക് 3967.3 കോടി […]

Read More

ഒഴിഞ്ഞു കിടക്കുന്ന വീടുകൾ കേന്ദ്രീകരിച്ചുള്ള ടൂറിസം: കെ ഹോംസ് പദ്ധതിക്ക് 5 കോടി

സംസ്ഥാനത്ത് ആൾതാമസമില്ലാതെ വീടുകളിൽ ടൂറിസത്തിനായി പുതിയ സംരംഭം (കെ ഹോംസ്) ആരംഭിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ലോകമെമ്പാടുമുള്ള സമാന സംരംഭങ്ങളിൽ നിന്ന് നടത്തിപ്പു രീതികൾ സ്വീകരിച്ച് മിതമായ നിരക്കിൽ താമസ സൗകര്യമൊരുക്കുന്ന പദ്ധതിയാണെന്നും മന്ത്രി വിശദീകരിച്ചു. പുതിയ പദ്ധതിയിലൂടെ വീട്ടുടമകൾക്ക് വരുമാനത്തിനപ്പുറം ഒഴിഞ്ഞ് കിടക്കുന്ന വീടിന്റെ സുരക്ഷയും പരിപാലനവും ഉറപ്പുവരുത്താനും സാധിക്കും. ഫോർട്ട് കൊച്ചി, കുമരകം, കോവളം തുടങ്ങിയ വിനോദസഞ്ചാര മേഖലകളുടെ പത്ത് കിലോമീറ്റർ ചുറ്റളവിലാണ് പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കുക. ഇതിന്റെ പ്രാരംഭ ചെലവുകൾക്കായി അഞ്ച് […]

Read More

തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ മെട്രോ; നഗരവികസനത്തിന് നിരവധി പദ്ധതികൾ

രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബഡ്ജറ്റിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളിൽ നഗരവികസനത്തിന് നിരവധി പദ്ധതികൾ കൊണ്ടുവരുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ മെട്രോ യാഥാര്‍ഥ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.ഇതിനായുള്ള പ്രാരംഭ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം ആരംഭിക്കും. പറയുന്ന കാര്യം നടപ്പിലാക്കാന്‍ പ്രതിജ്ഞാബദ്ധമായ സര്‍ക്കാരാണ് ഇതെന്നും മന്ത്രി അവകാശപ്പെട്ടു.2031 ആകുമ്പോഴേക്ക് കേരളത്തിലെ ജനസംഖ്യയില്‍ 70 ശതമാനം ആളുകളും നഗരങ്ങളിലേക്ക് ചേക്കേറുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. നഗരവല്‍ക്കരണത്തെയും സാമ്പത്തിക വളര്‍ച്ചയെയും സമന്വയിപ്പിക്കുന്നതിനായി പ്രത്യേക പദ്ധതികള്‍ കൊണ്ടുവരും. […]

Read More

സാമ്പത്തിക ഞെരുക്കത്തിന്റെ തീക്ഷ്ണമായ ഘട്ടത്തെ നാം അതിജീവിച്ചു: ധനമന്ത്രി കെ എൻ ബാലഗോപാൽ

കേരളം ഇതുവരെ അനുഭവിക്കാത്ത ഏറ്റവും വലിയ കേന്ദ്ര അവഗണനയാണ് കേന്ദ്ര ബഡ്ജറ്റിൽ ഉണ്ടായതെന്ന്ധനമന്ത്രി കെ എൻ ബാലഗോപാൽ. ധനകാര്യ മന്ത്രി എന്ന നിലയിലുള്ള അഞ്ചാമത്തെ സംസ്ഥാന ബജറ്റ് ഇന്ന് അവതരിപ്പിക്കുകയാണ്. സവിശേഷമായ ഒരു ഘട്ടത്തിലാണ് രണ്ടാം പിണറായി സർക്കാർ അധികാരമേറ്റെടുത്തത്. സംസ്ഥാനത്തിന്റെ തനത് വരുമാനത്തിൽ മികച്ച നിലയിൽ വർധനവുണ്ടാക്കിയിട്ടും കേന്ദ്രവിഹിതത്തിൽ വരുത്തിയ വെട്ടിക്കുറവ് മൂലം നമുക്ക് സാമ്പത്തിക ഞെരുക്കം അനുഭവിക്കേണ്ടിവന്നുവെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തിക ഞെരുക്കം വികസന ക്ഷേമ പ്രവർത്തനങ്ങളെ ബാധിക്കാതിരിക്കാൻ സർക്കാർ പരമാവധി ശ്രമിച്ചു. നിർണായകമായ […]

Read More

കൂറ്റനാട് നേർച്ചയ്ക്കിടെ ആന ഇടഞ്ഞു: പാപ്പാനെ കുത്തിക്കൊന്നു

കൂറ്റനാട് നേർച്ചയ്ക്കിടെ ആന ഇടഞ്ഞു. ആന പാപ്പാനെ കുത്തിക്കൊന്നു. ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഇയാളുടെ പരിക്ക് ഗുരുതരമല്ല.വള്ളംകുളം നാരായണൻ കുട്ടി എന്ന ആനയാണ് പാപ്പാൻ കുഞ്ഞുമോനെ കുത്തിക്കൊന്നത്. കൂറ്റനാട് ശുഹദാക്കളുടെ മഖാമിൽ നടന്നുവരുന്ന ആണ്ടുനേർച്ചയുടെ ഭാഗമായുള്ള ദേശോത്സവത്തിനിടെയാണ് ആന ഇടഞ്ഞത്. പരിസരപ്രദേശത്തുനിന്നുള്ള 28 ടീമുകളിൽ നിന്നായി 47 ആനകൾ നഗരപ്രദക്ഷിണത്തിനായി ഘോഷയാത്രയിൽ പങ്കെടുത്തിരുന്നു. ഇത് കഴിഞ്ഞ് മടങ്ങുന്നതിനിടയാണ് വള്ളംകുളം നാരായണൻകുട്ടി എന്ന ആന ഇടഞ്ഞത്. തുടർന്ന് ആന പാപ്പാനെ ആക്രമിക്കുകയായിരുന്നു. കുത്തേറ്റ കുഞ്ഞുമോനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ […]

Read More

കണ്ണൂരിൽ റോഡ് മുറിച്ചുകടക്കുകയായിരുന്ന സ്ത്രീ കാറിടിച്ച് മരിച്ചു

കണ്ണൂരിൽ റോഡ് മുറിച്ചുകടക്കുകയായിരുന്ന സ്ത്രീ കാറിടിച്ച് മരിച്ചു. എരിപുരം സ്വദേശി ഭാനുമതിയാണ് (58) മരിച്ചത്. ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. സൊസൈറ്റിയിൽ പാല് നൽകി വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് അപകടമുണ്ടായത്.ഭാനുമതിയുടെ കൂടെ ഭർത്താവുമുണ്ടായിരുന്നു. ഭർത്താവിന് ചെറിയ കാഴ്ചക്കുറവുണ്ട്. ആദ്യം ഭർത്താവിനെ റോഡ് മുറിച്ചുകടക്കാൻ സഹായിച്ചു. തുടർന്ന് തിരിച്ചുവന്ന് സമീപത്തെ ഹോട്ടലിൽ നിന്ന് പശുവിന് നൽകാനുള്ള കഞ്ഞിവെള്ളമെടുത്ത് റോഡ് മുറിച്ചുകടക്കുകയായിരുന്നു.ഈ സമയം അമിത വേഗത്തിലെത്തിയ കാർ ഭാനുമതിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുന്നൂറ് മീറ്ററോളം ദൂരത്തിൽ ഭാനുമതി തെറിച്ചുവീണുവെന്നാണ് […]

Read More

മലയാളി വിദ്യാർത്ഥിയുടെ ആത്മഹത്യ: കോളേജ് അധികൃതർക്കെതിരെ നടപടി

കർണാടകയിൽ നഴ്സിംഗ് വിദ്യാർത്ഥി മുഴുപ്പിലങ്ങാട് സ്വദേശി അനാമിക ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രിൻസിപ്പൽ സ്വീറ്റ് റോസി, ക്ളാസ് കോ ഓർഡിനേറ്റർ സുജാത എന്നിവരെ കോളേജ് മാനേജ്മെന്റ് സസ്പെൻഡ് ചെയ്തു. അനാമികയുടെ മരണത്തിൽ ബന്ധുക്കളും സഹപാഠികളും ആരോപണവുമായി രംഗത്തുവന്നതിന് പിന്നാലെയാണ് നടപടി.കോളേജ് മാനേജ്മെന്റിൽ നിന്ന് അനാമിക കടുത്ത മാനസിക പീഡനം അനുഭവിച്ചിരുന്നുവെന്നും കോളേജ് അധികാരികളാണ് മരണത്തിനു ഉത്തരവാദികളെന്നുമാണ് കുടുംബാംഗങ്ങളും സഹപാഠികളും ആരോപിച്ചത്. ചൊവ്വാഴ്ച രാത്രി മരിച്ചിട്ടും ബുധനാഴ്ച രാവിലെ 11 മണി വരെ മൃതദേഹം അഴിച്ചുമാറ്റിയില്ലെന്നും രണ്ട് ആത്മഹത്യ […]

Read More

പാലക്കുന്നത്ത് കൊളായി സരോജിനി അമ്മ നിര്യാതയായി

പാലക്കുന്നത്ത് കൊളായി സരോജിനി അമ്മ(92) നിര്യാതയായി. ഭർത്താവ് പരേതനായ ചുള്ളിയാട്ട് ബാലകൃഷ്ണൻ നായർ. മക്കൾ:രാധ എൻ മേനോൻ, ശോഭ ഉണ്ണികൃഷ്ണൻ, ഉഷ രാമരാജ് ശബരീഷ് കുമാർ ( റിട്ട. കാഡ്ബറി ), പരേതനായ ഗിരീഷ് കുമാർ. മരുമക്കൾ: രാമരാജ് ( റിട്ട. പോലീസ് സൂപ്രണ്ട് ), ശ്രീജ ശബരീഷ്. പരേതരായനാരായണൻ കുട്ടിമേനോൻ, ഉണ്ണികൃഷ്ണൻ.സംസ്കാരം നാളെ രാവിലെ 9.30 കാരന്തൂർ പാലക്കോട്ടു വീട്ടുവളപ്പിൽ.

Read More

ഡോ. എന്‍ സീതാരാമന്‍ പ്രഭാഷണപരമ്പര

കോഴിക്കോട് എന്‍ഐടി കെമിസ്ട്രി വിഭാഗം പ്രഫസറും ഗവേഷകനുമായിരുന്ന ഡോ. എന്‍ സീതാരാമന്‍റെ സ്മരണാർത്ഥം നടത്തിവരുന്ന പ്രഭാഷണപരമ്പരയുടെ മൂന്നാം പതിപ്പ് ദയാപുരത്ത് പാട്രണ്‍ സി.ടി അബ്ദുറഹിം ഉദ്ഘാടനം ചെയ്തു.കെമിസ്ട്രി ഡിപ്പാർട്ട്മെന്‍റ്, ദയാപുരം വിമന്‍സ് കോളേജ്, കാലിക്കറ്റ് കെമിസ്ട്രി കളക്ടീവ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്ദ.യാപുരം കോളേജ് പ്രിന്‍സിപ്പല്‍ ഡോ. നിമ്മി ജോണ്‍ വി അധ്യക്ഷയായിരുന്നു. എന്‍ഐടി കെമിസ്ട്രി ഡിപ്പാർട്ട്മെന്‍റ് പ്രഫസർ ഡോ. ജി ഉണ്ണികൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ദയാപുരം കോളേജ് അക്കാദമിക് ഡവലപ്മെന്‍റ് ഓഫീസർ രവി ജെ. ഇസഡ് […]

Read More

എൻ.ഐ .ടി.സി യിൽ സെന്റർ ഫോർ സ്പേസ് സയൻസ് ആൻഡ് ടെക്നോളജി ഡോ. എസ്. സോമനാഥ് നാളെ ഉദ്ഘാടനം ചെയ്യും

ഐഎസ്ആർഒയുടെയും കാലിക്കറ്റ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പൂർവ്വ വിദ്യാർത്ഥികളുടെ പിന്തുണയോടെ, എൻ.ഐ .ടി.സി യിൽ നാളെ സെന്റർ ഫോർ സ്പേസ് സയൻസ് ആൻഡ് ടെക്നോളജി (സിഎസ്ടി) സ്ഥാപിക്കുന്നു. പൂർവ്വ വിദ്യാർത്ഥികളായ ഡോ. സുബ്ബറാവു പാവുലൂരി (സിഎംഡി, അനന്ത് ടെക്നോളജീസ്), ജെ.എ കമലകർ (ഡയറക്ടർ ഐഎസ്ആർഒ (റിട്ട.) /ഐഎസ്ആർഒ ഓണററി ഉപദേഷ്ടാവ്) ഈ കേന്ദ്രം ആരംഭിക്കുന്നതിന് നിർണായക പങ്കുവഹിച്ചിട്ടുണ്ട്. മലിനീകരണം കുറയ്ക്കുന്നതിനും ബഹിരാകാശ പേടകങ്ങളുടെയും അവയുടെ ഘടകങ്ങളുടെയും വിശ്വാസ്യത ഉറപ്പാക്കുന്നതിനുമായി ഏകദേശം 2 കോടി നിർമാണ ചെലവിൽ […]

Read More