സി.എഫ് സി ക്ലബ് കാരന്തൂർ പുതിയ ഭാരവഹികളെ തിരഞ്ഞെടുത്തു

സി എഫ് സി ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് കാരന്തൂർ 2025-26 വർഷത്തേക്കുള്ള ഭാരവഹികളെ തിരഞ്ഞെടുത്തു. ജനറൽ ബോഡി യോഗത്തിൽ ഐക്യകണ്ഠേനയാണ്,പി. നിയാസ്റഹ്മാൻ(പ്രസിഡണ്ട്)പി.സാദിഖ് അലി(വൈസ് പ്രസിഡണ്ട്),സക്കീർ പടാളിയിൽ (സെക്രട്ടറി),സഹദ് കെ(ജോ:സെക്രട്ടറി),പി.ഷമീർ(ട്രഷറർ) എന്നീ ഭാരവാഹികളെ തിരഞ്ഞെടുത്തത്. പി.സാദിഖ് അലി അധ്യക്ഷത വഹിച്ചു. ആഷിർ അലി റിപ്പോർട്ട് അവതരിപ്പിച്ചു.പി.നിയാസ് റഹ്മാൻ, സക്കീർ പടാളിയിൽ,റിയാസ് സി,സഹദ് കെ,പി അബ്ദുൽ ജലീൽ എന്നിവർ സംസാരിച്ചു.ആഷിർ അലി സ്വാഗതവും .പി സമീർ നന്ദിയും പറഞ്ഞു.

Read More

ലഹരി വ്യാപനം സാമൂഹികാന്തരീക്ഷത്തെ തകിടം മറിക്കും : കാന്തപുരം

അനുദിനം വർധിച്ചുകൊണ്ടിരിക്കുന്ന ലഹരി കൊലപാതകങ്ങൾ ഏറെ ആശങ്ക സൃഷ്ടിക്കുന്നതാണെന്നും ഈ പ്രവണത സ്വസ്ഥമായ സാമൂഹിക അന്തരീക്ഷത്തെ തകിടം മറിക്കുമെന്നും കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. മർകസിലെ മാസാന്ത ആത്മീയ സംഗമമായ അഹ്ദലിയ്യ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരി ഉപയോഗം നിയന്ത്രിക്കാനും കുറ്റകൃത്യങ്ങൾക്ക് വലിയ ശിക്ഷ നൽകാനും സർക്കാർ സംവിധാനങ്ങൾ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങളുൾപ്പെടെ ആയിരത്തിലധികം പേർ സംബന്ധിച്ച സംഗമത്തിൽ കെ കെ അഹ്‌മദ്‌ കുട്ടി മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. ശഅബാൻ മാസത്തിന്റെ പവിത്രതയും […]

Read More

കെഎസ്ആർടിസി ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു; ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ

കെഎസ്ആർടിസിയിലെ ഐഎൻടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ടിഡിഎഫ് നടത്തുന്ന 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു. ഡി.എ കുടിശ്ശിക പൂർണമായും അനുവദിക്കുക, ശമ്പള പരിഷ്കരണ കരാറിന്റെ സർക്കാർ ഉത്തരവിറക്കുക, ഡ്രൈവർമാരുടെ സ്പെഷ്യൽ അലവൻസ് കൃത്യമായി നൽകുക തുടങ്ങിയ വിവിധ ആവശ്യങ്ങളും സമരക്കാർ ഉയർത്തുന്നുണ്ട്.എല്ലാ മാസവും ഒന്നാം തീയതി ശമ്പളം വിതരണം ചെയ്യണം എന്നതടക്കം 12 ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. തിരുവനന്തപുരം പാപ്പനംകോട് കെഎസ്ആർടിസി ഡിപ്പോയിൽ സ്വിഫ്റ്റ് ബസ് തടഞ്ഞു. പണിമുടക്ക് ഒഴിവാക്കാൻ കെ.എസ്.ആർ.ടി.സി സി.എം.ഡി പ്രമോജ് ശങ്കർ സംഘടന നേതാക്കളുമായി […]

Read More

റെയില്‍വേ വികസനത്തിന് കേരളത്തിന് 3042 കോടി: അശ്വനി വൈഷ്ണവ്

റെയില്‍വേ വികസനത്തില്‍ കേരളത്തിന് 3042 കോടി രൂപ വകയിരുത്തിയതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. 15, 742 കോടി മൊത്തം നിക്ഷേപമുണ്ടെന്നും രാജ്യത്ത് 50 പുതിയ നമോ ഭാരത് ട്രെയിനുകൾ ആരംഭിക്കുമെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.റെയിൽവേക്ക് റെക്കോർഡ് ബജറ്റ് അനുവദിച്ചത്തിന് പ്രധാന മന്ത്രിക്കും, ധനമന്ത്രിക്കും നന്ദി. ഇത് യുപിഎക്കാലത്തേക്കാള്‍ ഇരട്ടിയാണ്. രാജ്യത്ത് 100 പുതിയ അമൃത് ഭാരത് ട്രെയിനുകളും 200 വന്ദേ ഭാരത് ട്രെയിനുകളും അനുവദിക്കും. റെയിൽവേ സൂരക്ഷക്ക് വേണ്ടി […]

Read More

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വെട്ടിക്കുറയ്ക്കില്ല : ധനമന്ത്രി കെ.എന്‍ ബാലഗോപാലൻ

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വെട്ടിക്കുറയ്ക്കില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. പദ്ധതി വിഹിതത്തിലെ വെട്ടിക്കുറയ്ക്കല്‍ സ്‌കോളര്‍ഷിപ്പുകള്‍ക്ക് ബാധകമല്ലെന്നും ഇക്കാര്യത്തില്‍ പ്രത്യേക ഉത്തരവിറക്കുമെന്നും ധനമന്ത്രി സ്വകാര്യ ചാനലിനോട് പറഞ്ഞു.ഒൻപത് ന്യൂനപക്ഷ സ്കോളർഷിപ്പുകളുടെ ഫണ്ട് 50 ശതമാനം വെട്ടിക്കുറച്ചത് . ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ്, സിവിൽ സർവീസ് ഫീ റീ ഇംബേഴ്സ്മെന്‍റ്, വിദേശ സ്കോളർഷിപ്പ്, ഐഐടി/ഐഐഎം സ്കോളർഷിപ്പ് , സിഎ/ ഐസിഡബ്യൂഎ/ സിഎസ് സ്കോളർഷിപ്പ്, യുജിസി നെറ്റ്, ഐടിസി ഫീസ് റീ ഇംബേഴ്സ്‌മെന്‍റ്, മദർ തെരേസ സ്കോളർഷിപ്പ്, എപിജെ അബ്ദുൽകലാം സ്കോളർഷിപ്പ് എന്നിങ്ങനെ […]

Read More

ബിർനാണിയും പൊരിച്ച കോഴിയും’, ശങ്കുവിന്‍റെ വീഡിയോ മന്ത്രി കണ്ടു, മെനു പരിഷ്കരിക്കുമെന്ന് ഉറപ്പ്

അങ്കണവാടിയില്‍ ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന ആവശ്യവുമായി എത്തിയ കുഞ്ഞിന്റെ വിഡിയോയില്‍ ഇടപെട്ട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ശങ്കുവിന്റെ ആവശ്യം പരിഗണിച്ചുകൊണ്ട് അങ്കണവാടിയിലെ ഭക്ഷണ മെനു പരിഷ്‌ക്കരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആ മകന്‍ വളരെ നിഷ്‌കളങ്കമായിട്ട് പറഞ്ഞ ആവശ്യം ഉള്‍ക്കൊള്ളുകയാണെന്ന് മന്ത്രി പറഞ്ഞു.കുട്ടികള്‍ക്ക് പോഷകാഹാരം ഉറപ്പ് വരുത്താനായി വിവിധ തരം ഭക്ഷണങ്ങള്‍ അങ്കണവാടി വഴി നല്‍കുന്നുണ്ട്. ഈ സര്‍ക്കാരിന്റെ കാലത്ത് അങ്കണവാടി വഴി മുട്ടയും […]

Read More

പ്രതിസന്ധികൾക്കിടയിലും സംസ്ഥാനത്തെ ഭക്ഷ്യ പൊതുവിതരണ രംഗം മാതൃകാപരം -മന്ത്രി ജി.ആർ.അനിൽ

കടുത്ത സാമ്പത്തിക പ്രയാസങ്ങൾ അനുഭവിക്കുമ്പോഴും സംസ്ഥാനത്തെ ഭക്ഷ്യ പൊതുവിതരണ രംഗം രാജ്യത്തിന് മാതൃകയാണെന്നും റേഷൻ കടകളിൽ ഭക്ഷ്യധാന്യങ്ങൾ ഇല്ലായെന്നത് കള്ള പ്രചാരണമാണെന്നും ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി.ആർ. അനിൽ പറഞ്ഞു. സപ്ലൈക്കോയുടെ അൻപതാം വാർഷികത്തോടനുബന്ധിച്ച് മലപ്പുറം ജില്ലയിലെ വണ്ടൂർ ഗ്രാമ പഞ്ചായത്തിലെ സപ്ലൈക്കോ സൂപ്പർ മാർക്കറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഉപഭോക്തൃ സംസ്ഥാനമായിട്ടും സംസ്ഥാനത്ത് പൊതുവിതരണ സംവിധാനം ശക്തമായി പ്രവർത്തിക്കുന്നതിനാൽ രാജ്യത്തുണ്ടാകുന്ന വലിയ വിലക്കയറ്റം ഒരു പരിധിവരെ ബാധിക്കാറില്ല. കേരളത്തിൽ മാത്രമാണ് […]

Read More

ഒരൊറ്റ കെട്ടിടത്തിൽ നിന്ന് 7000 വോട്ടർമാരെ ചേർത്തു;മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ വൻ വോട്ട് തട്ടിപ്പെന്ന് രാഹുൽ ഗാന്ധി

മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ വൻ വോട്ട് തട്ടിപ്പ് നടന്നെന്ന് രാഹുൽ ഗാന്ധി. അഞ്ച് മാസത്തിനിടെ 70 ലക്ഷം പുതിയ വോട്ടർമാരെയാണ് വോട്ടർപട്ടികയിൽ ചേർത്തതതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.ഒരൊറ്റ കെട്ടിടത്തിൽ നിന്ന് മാത്രം 7000 വോട്ടർമാരെ ചേർത്തു. പുതിയ വോട്ടർമാരെയെല്ലാം ചേർത്തത് ബിജെപി ജയിച്ച മണ്ഡലങ്ങളിലാണ്. തെരഞ്ഞെടുപ്പിന് മുമ്പ് രണ്ട് ഇലക്ഷൻ കമ്മീഷണർമാരെ നിയമിച്ചു. മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഡാറ്റ പുറത്തുവിടാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയാറാകണമെന്നും’ രാഹുൽ ആവശ്യപ്പെട്ടു.

Read More

മാലിന്യ ശേഖരണത്തിൽ മൂടാടി മാതൃക; മിനി എംസിഎഫുകൾ ഇനി തൊഴിലുറപ്പിൽ നിർമ്മിക്കാം

മാലിന്യ ശേഖരണത്തിനും സംസ്കരണത്തിനും സംസ്ഥാനം വളരെയേറെ മുന്നേറിയിരിക്കുകയാണ്. എങ്കിലും ഹരിത കർമസേന ശേഖരിക്കുന്ന പാഴ് വസ്തുക്കൾ വഴിയരികിൽ കൂട്ടിയിടുന്നത് സ്ഥിരം കാഴ്ചയാണ്. ഇതിന് പരിഹാരമാവുകയാണ് മൂടാടി ഗ്രാമപഞ്ചായത്തിന്റെ ആശയം.മിനി എംസിഎഫുകൾ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കാൻ അനുമതി നൽകണമെന്നും ഇതിൻ്റ വലുപ്പം ഗ്രാമപഞ്ചായത്തുകൾക്ക് തീരുമാനിക്കാൻ അനുവാദം നൽകണമെന്നുമുള്ള മൂടാടി ഗ്രാമപഞ്ചായത്തിന്റെ നിർദേശമാണ് സർക്കാർ അംഗീകരിച്ചു പൊതു ഉത്തരവായി ഇറക്കിയിരിക്കുന്നത്.ശേഖരിച്ച മാലിന്യം റോഡരികിൽ കൂട്ടിയിടുമ്പോൾ മാലിന്യ കൂമ്പാരത്തിന് അടുത്ത് തെരുവ് നായകൾ കേന്ദ്രീകരിക്കുന്നതും പൊതുജനങ്ങൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. ശേഖരിക്കുന്ന […]

Read More

പത്തനംതിട്ടയിൽ ഏഴാം ക്ലാസുകാരനെ മദ്യം കുടിപ്പ് മർദിച്ചെന്ന് പരാതി

പത്തനംതിട്ട അടൂരിൽ ഏഴാം ക്ലാസ് വിദ്യാർഥിയെ തട്ടിക്കൊണ്ടു പോയി മദ്യം കുടിപ്പിച്ച ശേഷം മർദിച്ചതായി പരാതി. ഒരു സംഘം യുവാക്കൾ മർദിച്ചെന്നാണ് പരാതി. അവശനിലയിൽ വീട്ടിലെത്തിയ കുട്ടിയെ മാതാപിതാക്കൾ ആശുപത്രിയിൽ എത്തിച്ചു.ഇന്നലെ രാത്രിയായിരുന്നു ഒരു സംഘം യുവാക്കള്‍ വീടിന് മുന്‍പില്‍ നിന്നും വിദ്യാര്‍ഥിയെ കാറില്‍ കയറ്റികൊണ്ടുപോയി മദ്യം നല്‍കി മര്‍ദിച്ചത്. വിദ്യാർഥിയുടെ സഹോദരനോടുള്ള വൈരാഗ്യത്തിലാണ് മർദനമെന്നാണ് പിതാവ് ആരോപിക്കുന്നത്. കുട്ടിയുടെ അച്ഛൻ അടൂർ പൊലീസിൽ പരാതി നൽകി

Read More