തൊണ്ടർനാട്ടിലെ സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി

സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി. തൊണ്ടർനാട്, കരിമ്പിൽകുന്നേൽ വീട്ടിൽ രഞ്ജിത്ത്(25) എന്നയാളെയാണ് കാപ്പ ചുമത്തി നാട് കടത്തിയത്. നിരവധി കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം വകുപ്പ് പ്രകാരമാണ് ജില്ലയിൽ നിന്നും നാടുകടത്തിയത്. ഉത്തരവ് ലംഘിച്ചാൽ മൂന്നു വർഷം വരെ തടവു ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്. തൊണ്ടർനാട്, വെള്ളമുണ്ട, കമ്പളക്കാട് തുടങ്ങി വിവിധ സ്റ്റേഷൻ പരിധികളിൽ ഇയാൾക്കെതിരെ കളവു കേസുകളുണ്ട്. വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് […]

Read More

മരണപ്പെട്ട റിട്ട. നഴ്സിംഗ് അസിസ്റ്റന്റ് സെലീനാമ്മയുടെ പോസ്റ്റ്‌മോര്‍ട്ടം പൂർത്തിയായി

ധനുവച്ചപുരത്തെ മരണപ്പെട്ട റിട്ട. നഴ്സിംഗ് അസിസ്റ്റന്റ് സെലീനാമ്മയുടെ പോസ്റ്റ്‌മോര്‍ട്ടം പൂർത്തിയായി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീണ്ടും സംസ്കരിച്ചു. പൊളിച്ച കല്ലറയിൽ തന്നെയാണ് മൃതദേഹം സംസ്കരിച്ചത്. അതേസമയം ഇൻക്വസ്റ്റിൽ പ്രത്യക്ഷത്തിൽ ഒന്നും കണ്ടെത്താൻ ആയില്ലെന്ന് നെയ്യാറ്റിൻകര ഡിവൈഎസ്പി എസ് ഷാജി മാധ്യമങ്ങളോട് പറഞ്ഞു. സെലീനാമ്മയുടെ കഴുത്തിലെ മാല മുക്കുപണ്ടം ആയതിലാണ് സംശയം തോന്നിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ എന്തെങ്കിലും പറയാൻ സാധിക്കൂ. മകന്റെ പരാതിയിലാണ് അന്വേഷണം നടത്തുന്നതെന്നും ഡിവൈഎസ്പി എസ് ഷാജി പറഞ്ഞു.ദുരൂഹതയെ തുടർന്ന് ഇന്ന് കല്ലറ […]

Read More

പോക്‌സോ കേസ് പ്രതി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

കുറ്റിക്കാട്ടൂരില്‍ പോക്‌സോ കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിക്കാട്ടൂര്‍ സ്വദേശി സൈതലവി (75) ആണ് മരിച്ചത്. ഇന്ന് രാവിലെ 08.15-ഓടെയാണ് വീട്ടിലെ കഴുക്കോലില്‍ പ്ലാസ്റ്റിക് കയറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ഓഗസ്റ്റില്‍ മാനസിക വൈകല്യമുള്ള കുട്ടിയെ വീട്ടില്‍ വച്ച് ലൈംഗിക അതിക്രമം നടത്തിയ കേസിലെ പ്രതിയാണ് . കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങിയതായിരുന്നു സൈതലവി.

Read More

ചെറുവയല്‍ രാമന് കാര്‍ഷിക സര്‍വ്വകലാശാലയുടെ ‘പ്രൊഫസ്സര്‍ ഓഫ് പ്രാക്ടീസ്’ പദവി

പത്മശ്രീ ചെറുവയല്‍ രാമന് കാര്‍ഷിക സര്‍വ കലാശാലയുടെ ‘പ്രൊഫസ്സര്‍ ഓഫ് പ്രാക്ടീസ്’ പദവി നല്‍കും. അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദത്തിലും സര്‍വ്വകലാശാലയുടെ മറ്റു ഗവേഷണ കേന്ദ്രങ്ങളിലും സ്വന്തം കൃഷിയിടത്തിലും ചെറുവയല്‍ രാമന്‍ തന്റെ അനുഭവജ്ഞാനം കര്‍ഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കുമായി പങ്കുവെക്കുക എന്നത് ലക്ഷ്യമിട്ടാണ് പദവി നല്‍കിയിരിക്കുന്നത്. കാര്‍ഷിക സര്‍വകലാശാലയുടെ സ്ഥാപിത ദിനാഘോഷം ഉദ്ഘാടനം ചെയ്യവേ കൃഷി മന്ത്രിയും സര്‍വ്വകലാശാല പ്രോ ചാന്‍സലറുമായ പി പ്രസാദാണ് ഇക്കാര്യം അറിയിച്ചത്. ആനുകൂല്യങ്ങളും മറ്റും സര്‍വ്വകലാശാല ചട്ടങ്ങളനുസരിച്ചായിരിക്കും തീരുമാനിക്കുക. ചെറുവയല്‍ രാമന്‍ […]

Read More

ഹോസ്റ്റൽ മുറിയിൽ വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ

പെരുമ്പാവൂർ വേങ്ങൂർ രാജഗിരി വിശ്വജ്യോതി ആർട്സ് ആൻഡ് അപ്ലൈഡ് സയൻസ് കോളജിൽ വിദ്യാർത്ഥിനി തൂങ്ങിമരിച്ചു. മൂന്നാംവർഷാ ബിബിഎ വിദ്യാർത്ഥിനി അനിറ്റ ബിനോയി (21) യാണ് മരിച്ചത്. ലേഡീസ് ഹോസ്റ്റൽ മുറിയിൽ ജനലിൽ തൂങ്ങിയ നിലയിൽ ആയിരുന്നു മൃതദേഹം. സംഭവ സ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. രാവിലെ 7 മണിയോടു കൂടിയാണ് സംഭവം ഹോസ്റ്റൽ നിവാസികളുടെ ശ്രദ്ധയിൽപെട്ടത്. പൊലീസ് സ്ഥലത്തെത്തി വിശദമായ പരിശോധനകൾ നടത്തി. കോളജ് കോമ്പൗണ്ടിനുള്ളിലേക്ക് കടത്താത്തതിനെ തുടർന്ന് ഗേറ്റിനു പുറത്ത് നാട്ടുകാരുടെ പ്രതിഷേധം ഉണ്ടായി

Read More

ബജറ്റ് സമ്മേളനത്തിൽ ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷ പ്രതിഷേധം

ബജറ്റ് സമ്മേളനത്തിൽ ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷ പ്രതിഷേധം. കുംഭമേളയിലെ ദുരന്തം, കേന്ദ്രമന്ത്രി അമിത് ഷാ, അംബേദ്കറെ അപമാനിച്ച വിഷയം, സുരേഷ് ഗോപിയുടെ ദലിത്‌ വിരുദ്ധ പ്രസ്താവന തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ലോക്സഭയിൽ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. സുരേഷ് ഗോപിയുടെ ദലിത്‌ വിരുദ്ധ പ്രസ്താവന ചർച്ച ചെയ്യണമെന്ന സന്തോഷ് കുമാറിന്‍റെ ആവശ്യം രാജ്യസഭാ അധ്യക്ഷൻ തള്ളി.അതിനിടെ സുരേഷ് ഗോപിയെയും ജോർജ് കുര്യനെയും കേന്ദ്രമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെന്‍റ് വളപ്പിൽ ഇടത് എംപിമാര്‍ പ്രതിഷേധി ച്ചു. […]

Read More

ശബരിഎക്സ്പ്രസിൽ വയോധികന് നേരെ ടിടിഇയുടെ ആക്രമണം

ശബരിഎക്സ്പ്രസിൽ 70 കാരന് ടിടിഇയുടെ മർദ്ദനം. ബോഗി മാറികയറി എന്നാരോപിച്ച് വയോധികനെ ട്രയിനിൽ ടിടിഇ വലിച്ചിഴക്കുകയും മുഖത്ത് അടിക്കുകയും ചെയ്തതായി പരാതി.സ്ലീപ്പർ ടിക്കറ്റായിരുന്നു ഇയാൾ എടുത്തിരുന്നത് എന്നാൽ സ്ലീപ്പർ ക്ലാസ്സ് രണ്ട് ബോഗികളിൽ മാത്രമേ അനുവദിക്കു എന്നായിരുന്നു ടിടിഇയുടെ വാദം. ഇന്ന് രാവിലെ മാവേലിക്കരയിൽ നിന്ന് കയറിയ വയോധികന് ചങ്ങനാശ്ശേരിയിൽ വെച്ചാണ് മർദ്ദനമേറ്റത്. പിന്നീട് യാത്രക്കാർ ഇടപെട്ടതോടെ ടിടിഇ പിന്തിരിഞ്ഞു. മർദ്ദനം നടത്തിയത് എസ് വിനോദ് എന്നു പേരുള്ള ടിടിഇ ആണെന്ന് ദൃക്‌സാക്ഷി പറഞ്ഞു.

Read More

കണ്ണൂരിൽ സിപിഐഎം ജില്ലാ സെക്രട്ടറിയായി എം വി ജയരാജൻ തുടരും

സിപിഐഎമ്മിൻ്റെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം വി ജയരാജൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. തളിപ്പറമ്പിൽ നടക്കുന്ന ജില്ലാ സമ്മേളനമാണ് എം വി ജയരാജനെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തത്. പുതിയ ജില്ലാ കമ്മിറ്റിയെയും സമ്മേളനം തിരഞ്ഞെടുത്തു. എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ, ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി സരിൻ ശശി എന്നിവർ പുതിയതായി തിരഞ്ഞെടുത്ത ജില്ലാ കമ്മിറ്റിയിൽ ഇടംനേടി. എം വി നികേഷ് കുമാറും സിപിഐഎം ജില്ലാ കമ്മിറ്റിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 10 പുതുമുഖങ്ങളാണ് പുതിയതായി ജില്ലാ കമ്മിറ്റിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. […]

Read More

എൻഐടി കാലിക്കറ്റിൽ അപ്ലൈഡ് പ്രൊബബിലിറ്റി, സ്റ്റാറ്റിസ്റ്റിക്സ്, ആൻഡ് സ്റ്റോക്കാസ്റ്റിക് പ്രോസസ്സസ് അന്താരാഷ്ട്ര സമ്മേളനം

അപ്ലൈഡ് പ്രൊബബിലിറ്റി, സ്റ്റാറ്റിസ്റ്റിക്സ്, ആൻഡ് സ്റ്റോക്കാസ്റ്റിക് പ്രോസസ്സസ് (ഐ.സി .എ പി എസ് എസ് പി 2025 ) അന്താരാഷ്ട്ര സമ്മേളനം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കട്ടിലെഗണിതശാസ്ത്ര വിഭാഗത്തിന്റെ ആഭ്യമുഖ്യത്തിൽ സംഘടിപ്പിച്ചു. പ്രൊബബിലിറ്റി, സ്റ്റാറ്റിസ്റ്റിക്സ്, സ്റ്റോക്കാസ്റ്റിക് പ്രോസസ്സസ് എന്നിവയിലെ ഏറ്റവും പുതിയ വളർച്ചകൾ ചർച്ച ചെയ്യുന്നതിനായി ഗവേഷകർ, അക്കാദമിക് വിദഗ്ധർ, പ്രൊഫഷണലുകൾ എന്നിവരെ ഐ.സി .എ പി എസ് എസ് പി 2025 ഒരുമിപ്പിച്ചു. സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരളയിലെ എമെറിറ്റസ് പ്രൊഫസർ പ്രൊഫ. എ. […]

Read More

മദ്യനയം സാമൂഹിക സുരക്ഷയ്ക്ക് ഭീഷണി : ഡോ. ഹുസൈൻ മടവൂർ

സംസ്ഥാനത്ത് പുതിയ ബിയർ പാർലറുകളും ബ്രൂവറികളും തുടങ്ങാനുള്ള സംസ്ഥാന സർക്കാറിന്റെ തീരുമാനം സാമൂഹിക സുരക്ഷയെ പ്രതികൂലമായി ബാധിക്കുമെന്ന്കെ എൻ എം സംസ്ഥാന വൈസ് പ്രസിഡൻറ് ഡോ: ഹുസൈൻ മടവൂർ പറഞ്ഞു.ഐ.എസ്.എം മലപ്പുറം ജില്ലാ സമിതി മെയ് നാലിന്ന് മഞ്ചേരിയിൽ സംഘടിപ്പിക്കുന്ന യുവജന സമ്മേളനത്തിൻ്റെ പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായുള്ള ഇത്തരം നടപടികൾ കേരളത്തിലെ വിദ്യാർത്ഥി യുവ സമൂഹത്തെ കൂടുതൽ ലഹരിയിലേക്ക് എത്തിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു .ആദർശ യൗവ്വനം, ആത്മാഭിമാനംഎന്നതാണ് സമ്മേളന […]

Read More