കടുവയെപ്പിടിക്കാനെത്തിയ കുങ്കിയാന ഇടഞ്ഞു; പാപ്പാന്കഴുത്തിന് പരിക്ക്

മലപ്പുറത്ത് കടുവയെപ്പിടിക്കാനെത്തിയ കുങ്കിയാന ഇടഞ്ഞു.പാപ്പാന്കഴുത്തിന് പരിക്കേറ്റു.വയനാട് മുത്തങ്ങയിൽ നിന്നെത്തിച്ച കുഞ്ചു എന്ന കുങ്കിയാനയാണ് പാപ്പാൻ ചന്തുവിനെ എടുത്തെറിഞ്ഞത്. കഴുത്തിന് പരിക്കേറ്റ പാപ്പാനെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രാവിലെ 9.30-ഓടെയായിരുന്നു സംഭവം. കോന്നി സുരേന്ദ്രൻ, കുഞ്ചു എന്നീ രണ്ട് കുങ്കിയാനകളെയായിരുന്നു ദൗത്യത്തിനായി വനംവകുപ്പ് മുത്തങ്ങയിൽനിന്ന് എത്തിച്ചത്. കടുവാ ദൗത്യം നടക്കുന്നതിന് ഒരു കിലോമീറ്ററോളം അകലെയുള്ള പാറശ്ശേരി സർക്കാർ സ്കൂളിലാണ് ആനകളെ തളച്ചിരുന്നത്.തളച്ച ആനകളെ മാറ്റി തളയ്ക്കുന്ന പതിവുണ്ടായിരുന്നു. പാപ്പാൻ ഇതിനായി ശ്രമിക്കുന്നതിനിടെ കുഞ്ചു ആന പാപ്പാനെ ആക്രമിക്കുകയായിരുന്നു. പാപ്പാനെ […]

Read More

ടെന്റ് തകര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് കുടുംബം

വയനാട് മേപ്പാടിയിലെ റിസോര്‍ട്ടില്‍ ടെന്റ് തകര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് കുടുംബം .തന്റെ മകള്‍ക്കു മാത്രമാണ് അപകടം സംഭവിച്ചതെന്നും കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്ക് ആര്‍ക്കും പരിക്കില്ലാത്തത് സംശയമുയര്‍ത്തുന്നുവെന്നും ജെസീല പറഞ്ഞു. സുരക്ഷിതമല്ലാത്ത ഹട്ടില്‍ താമസിക്കാന്‍ അനുമതിയുണ്ടായിരുന്നോ എന്നും അവര്‍ ചോദിച്ചു.കഴിഞ്ഞദിവസമാണ് വയനാട് 900 കണ്ടിയിലെ എമറാള്‍ഡ് വെഞ്ചേഴ്സ് എന്ന റിസോര്‍ട്ടിലെ ടെന്റ് തകര്‍ന്ന് നിഷ്മ മരിച്ചത്. മരത്തടികള്‍കൊണ്ട് നിര്‍മിച്ച പുല്ലുമേഞ്ഞ ടെന്റാണ് തകര്‍ന്നത്. മഴ പെയ്ത് മേല്‍ക്കൂരയ്ക്ക് ഭാരംകൂടിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍, അപകടത്തിന്റെ കാരണം […]

Read More

ഗ്രാമോത്സവത്തിന് തുടക്കം

കുന്ദമംഗലം : കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പൈങ്ങോട്ടുപുറം വെസ്റ്റ് വാർഡ് 17 ഗ്രാമോത്സവവും കുടുംബശ്രീ വാർഷികവും എo.കെ രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അരിപ്പുറത്ത് സമീറ അദ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ലിജി പുൽകുന്നുമ്മൽ മുതിർന്ന പൗരൻമാരെ ആദരിച്ചു. ഭിന്ന ശേഷിക്കാരെയും ഉന്നത വിജയം നേടിയവരേയും ആദരിച്ചു. കെ പി കോയ, കെ എം അഹമ്മദ്, ജിജിത്ത് പൈങ്ങോട്ടുപുറം, കെ എം എ റഷീദ്, കെ പി അബ്ബാസ്, മുഹമ്മദ് അഷ്‌റഫ്, പ്രസീത, […]

Read More

ഷഹബാസ് കൊലക്കേസ്; പ്രതികളുടെ എസ്എസ്എൽസി ഫലം പുറത്തുവിടണമെന്ന ഉത്തരവ് പിൻവലിക്കണമെന്ന് കുടുംബം

താമരശ്ശേരി ഷഹബാസ് വധക്കേസിലെ കുറ്റാരോപിതരുടെ എസ്എസ്എല്‍സി ഫലം പുറത്തു വിടരുത് എന്ന്ബാലാവകാശ കമ്മീഷന് കത്തയച്ച് ഷഹബാസിന്‍റെ പിതാവ്.തടഞ്ഞുവെച്ച ഇവരുടെ പരീക്ഷാഫലം പുറത്ത് വിടണമെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവിറക്കിയിരുന്നു. ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഷഹബാസിൻ്റെ പിതാവ് ഇക്ബാൽ കമ്മീഷന് കത്തയച്ചു.ജുവനൈൽ ഹോമിലെ പ്രത്യേക പരീക്ഷാ കേന്ദ്രത്തിൽ വെച്ചായിരുന്നു കുറ്റാരോപിതരായ വിദ്യാർഥികൾ പരീക്ഷ എഴുതിയത്. വിദ്യാർഥികളെ പരീക്ഷ എഴുതിക്കുന്നതിനെതിരെ എംഎസ്എഫ്, കെഎസ്‌യു തുടങ്ങിയ സംഘടനകൾ രംഗത്ത് വന്നതോടെയാണ് ജുവനൈൽ ഹോമിൽ തന്നെ പരീക്ഷ എഴുതിക്കാൻ തീരുമാനിച്ചത്.

Read More

നെടുമ്പാശ്ശേരി കൊലപാതകം: പ്രതിയെ സഹായിച്ചത് സിഐഎസ്എഫിലെ മുതിർന്ന ഉദ്യോഗസ്ഥൻ

നെടുമ്പാശ്ശേരിയിൽ യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളിൽ ഒരാളെ രക്ഷപ്പെടാൻ സഹായിച്ചത് സിഐഎസ്എഫിലെ മുതിർന്ന ഉദ്യോഗസ്ഥൻ. തൊട്ടടുത്ത ദിവസം പ്രതിയായ കോൺസ്റ്റബിൾ മോഹന് ഡ്യൂട്ടിയില്‍ കയറാനും അനുമതി നൽകി. ആരോപണ വിധേയനായ സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ മൊഴി പൊലീസ് രേഖപ്പെടുത്തും. ഇയാൾക്കെതിരെ സിഐഎസ്എഫ് വകുപ്പുതല നടപടി സ്വീകരിക്കുമെന്നും സൂചനയുണ്ട്.കേസില്‍ രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിൽ വിട്ടു കിട്ടാനുള്ള പൊലീസിന്റെ അപേക്ഷ കോടതി നാളെ പരിഗണിക്കും. എസ്.ഐ വിനയ് കുമാർ ദാസ്, കോൺസ്റ്റബിൾ മോഹൻ കുമാർ എന്നിവരെ ഈ മാസം […]

Read More

ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണം ഇന്ന്

267-ാമത് ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായി ലിയോ പതിനാലാമൻ പാപ്പയുടെ സ്ഥാനാരോഹണം ഇന്ന് നടക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30 നാണ് തിരുകർമങ്ങൾ ആരംഭിക്കുക.വത്തിക്കാൻ കനത്ത സുരക്ഷാവലയത്തിലാണ്.മാർപാപ്പയുടെ ജന്മനാടായ അമേരിക്കയിൽനിന്നും കർമമണ്ഡലമായിരുന്ന പെറുവിൽനിന്നും ആയിരക്കണക്കിന് വിശ്വാസികളാണ് വത്തിക്കാനിലെത്തിയിട്ടുള്ളത്.പത്രോസിന്റെ കബറിടത്തിൽ പ്രത്യേക പ്രാർത്ഥനകൾക്കു ശേഷം സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലെ പ്രധാന ബലിവേദിയിലേക്ക് കർദിനാളുമാരുടെ അകമ്പടിയോടെ പ്രദക്ഷിണമായി മാർപാപ്പ എത്തുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും. തുടർന്ന് നടക്കുന്ന ആഘോഷമായ കുർബാനയ്ക്ക് മാർപാപ്പ മുഖ്യകാർമികത്വം വഹിക്കും.സഭയുടെ ആദ്യ മാർപാപ്പയായിരുന്ന പത്രോസിന്റെ തൊഴിലിനെ ഓർമപ്പെടുത്തി […]

Read More

വാൽപ്പാറയിൽ ബസ് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

വാൽപ്പാറയിൽ സർക്കാർ ബസ് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് 30 പേർക്ക് പരിക്കേറ്റു.ഹെയർപിൻ തിരിയുമ്പോഴാണ് നിയന്ത്രണം വിട്ട് പത്തടി ആഴത്തിലുള്ള കുഴിയിലേക്ക് മറിഞ്ഞത്. 14 പേരുടെ നില ഗുരുതരമാണ്. തിരുപ്പൂരിൽ നിന്നും വാൽപ്പാറയിലേക്ക് വരികയായിരുന്ന ബസ് ആണ് മറിഞ്ഞത്. പുലർച്ചെ മൂന്ന് മണിക്കാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റവർ പൊള്ളാച്ചി ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. 60 ഓളം പേർ വാഹനത്തിൽ ഉണ്ടായിരുന്നു. പരിക്കേറ്റവരിൽ മലയാളികൾ ഉള്ളതായി വിവരം ലഭിച്ചിട്ടില്ല.

Read More

കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഗഫൂറിന്റെ കുടുംബത്തിന് ധനസഹായത്തിനൊപ്പം ജോലി കൂടി നല്‍കണം;വി.ഡി. സതീശൻ

മലയോര മേഖലയിലെ ജനങ്ങളെ കൂടുതല്‍ ഭീതിയിലാക്കുന്ന സംഭവമാണ് കാളികാവിലുണ്ടായത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.ടാപ്പിംഗ് തൊഴിലാളിയും ചോക്കാട് കല്ലാമുല സ്വദേശിയുമായ ഗഫൂറിനാണ് കടുവയുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്. പ്രദേശത്ത് കടുവയുടേയും പുലിയുടേയും സാന്നിധ്യമുണ്ടെന്നും ദിവസങ്ങള്‍ക്ക് മുന്‍പ് നാട്ടുകാര്‍ പരാതിപ്പെട്ടിട്ടും വനവകുപ്പ് ഒരു പ്രതിരോധ നടപടിയും സ്വീകരിക്കാന്‍ തയാറായില്ല. ഗഫൂറിന്റെ മരണത്തോടെ മൂന്ന് കുട്ടികള്‍ ഉള്‍പ്പെട്ട കുടുംബമാണ് അനാഥമായത്. ധനസഹായം മാത്രം നല്‍കിയാല്‍ പോര. ധനസഹായത്തിനൊപ്പം കുടുംബത്തിലെ ഒരാള്‍ക്ക് ജോലി കൂടി നല്‍കാന്‍ സര്‍ക്കാര്‍ […]

Read More

നാടിന്റെ വികസനപ്രവർത്തനങ്ങൾക്ക് കുതിപ്പേകി തിരുവനന്തപുരം മേഖലാ അവലോകന യോഗം

വികസന ക്ഷേമ പ്രവർത്തനങ്ങൾക്ക് കരുത്ത് നൽകി മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും നേതൃത്വത്തിലുള്ള തിരുവനന്തപുരം മേഖലാ അവലോകന യോഗം. ജിമ്മി ജോർജ് ഇൻഡോർ സ്‌റ്റേഡിയത്തിലാണ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ മേഖല അവലോകനയോഗം നടന്നത്. വികസന, ക്ഷേമ പ്രവർത്തനങ്ങളിലെ നിലവിലെ സ്ഥിതി പരിശോധിച്ച് വികസനത്തിന്റെ പൂർണ്ണതയ്ക്കായുള്ള നിർദ്ദേശങ്ങളാണ് യോഗത്തിൽ ഉന്നയിച്ചത്. മൂന്ന് ജില്ലകളിൽ പൊതുവായുള്ള പ്രധാനപ്പെട്ട ഏഴ് പദ്ധതികൾ വിലയിരുത്തി. ലൈഫ് മിഷൻ, തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി, അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി, ആർദ്രം, വിദ്യാകിരണം, മാലിന്യ […]

Read More

കൊടുവള്ളി കാക്കേരി കെട്ടാങ്ങൽ റൂട്ടിൽ പുതിയ ബസ് സർവീസ്പി.ടി.എ റഹീം എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു

കൊടുവള്ളിയിൽ നിന്ന് കരൂഞ്ഞി, കാക്കേരി വഴി കെട്ടാങ്ങലേക്ക് പുതിയ ബസ് സർവീസിന് തുടക്കമായി. ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ പി.ടി.എ റഹീം എംഎൽഎ ബസ്സിന്റെ കന്നിയാത്ര കോടിവീശി ഉദ്ഘാടനം ചെയ്തു.പൊതു യാത്രാ സംവിധാനത്തിന്റെ അഭാവം മൂലം ഏറെ പ്രയാസപ്പെട്ടിരുന്ന പറമ്പത്ത്കാവ്, കരൂഞ്ഞി, കാക്കേരി, ചേനോത്ത് ഭാഗങ്ങളിലുള്ളവർ ഏറെക്കാലമായി താലോലിച്ചിരുന്ന ബസ് റൂട്ട് എന്ന സ്വപ്നത്തിന് കാക്കേരിയിൽ പുതിയ പാലം വന്നതോടെയാണ് ചിറക് മുളച്ചത്. പി.ടി.എ റഹീം എംഎൽഎയുടെ ഇടപെടലിലൂടെ അനുവദിച്ചുകിട്ടിയ ബസ് രാവിലെ 7-33 ന് കൊടുവള്ളിയിൽ നിന്ന് […]

Read More