പീച്ചി ഡാം റിസർവോയറിൽ കാട്ടാനക്കുട്ടി ചെരിഞ്ഞു

തൃശൂർ പീച്ചി ഡാം റിസർവോയറിൽ കണ്ടെത്തിയ കാട്ടാനക്കുട്ടി ചെരിഞ്ഞു. ആനക്കുട്ടിക്ക് അവശത ഉണ്ടായിരുന്നതായി വനം വകുപ്പ് അറിയിച്ചു. ഇന്ന് രാവിലെയാണ് ചെളിയിൽ കുടുങ്ങിയ നിലയിൽ ആനയെ ടാപ്പിംഗ് തൊഴിലാളികൾ കണ്ടത്. മൂന്നോ നാലോ മാസം പ്രായം വരും എന്നാണ് വനം വകുപ്പ് നിഗമനം.

Read More

വെള്ളിയാഴ്ച മുതൽ ഹജ്ജ് സർവ്വീസുകൾ മൂന്ന് എംബാർക്കേഷൻ പോയിന്റുകളിൽ നിന്നും

കൊച്ചി വിമാനത്താവളത്തിൽ നിന്നുള്ള ഹജ്ജ് സർവ്വീസ് വെള്ളിയാഴ്ച ആരംഭിക്കുന്നതോടെ മെയ് 22 വരെയുള്ള ദിവസങ്ങളിൽ സംസ്ഥാനത്തെ മൂന്ന് എംബാർക്കേഷൻ പോയിന്റുകളിൽ നിന്നും ഹജ്ജ് വിമാനങ്ങൾ സർവ്വീസ് നടത്തും. കൊച്ചിയിൽ നിന്നും ആദ്യ ദിവസമായ വെള്ളിയാഴ്ച വൈകുന്നേരം 5.55 ന് പുറപ്പെടുന്ന എസ്. വി 3067 നമ്പർ വിമാനത്തിൽ 146 പുരുഷന്മാരും 143 സ്ത്രീകളും ഇതേ ദിവസം രാത്രി 8.20 ന് പുറപ്പെടുന്ന രണ്ടമാത്തെ വിമാനത്തിൽ 146 പുരുഷന്മാരും 140 സ്ത്രീകളും പുറപ്പെടും. ശനിയാഴ്ച പുറപ്പെടുന്ന വിമാനത്തിൽ പൂർണ്ണമായും […]

Read More

വരുന്നു ടൂറിസം കേന്ദ്രങ്ങളിലും ‘ഓപ്പൺ ജിം;ആദ്യഘട്ടത്തിൽ ഏഴിടങ്ങളിൽ

ഇനി വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ എത്തിയാൽ ആരോഗ്യവും ശ്രദ്ധിക്കാം.സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലടക്കം ‘ഓപ്പൺ ജിം” സ്ഥാപിക്കുന്നു. കായിക യുവജനകാര്യ വകുപ്പും ടൂറിസം വകുപ്പും ചേർന്ന് ആണ് പദ്ധതി നടപ്പിലാക്കുന്നത്.ആദ്യഘട്ടത്തിൽ മലപ്പുറം കോട്ടക്കുന്ന് പാർക്ക്2.കൽപ്പറ്റ ജിനചന്ദ്രൻ സ്റ്റേഡിയം3.ആക്കുളം ടൂറിസ്റ്റ് വില്ലേജ്4.തിരു. സെൻട്രൽ സ്റ്രേഡിയം5.ആലപ്പുഴ ലെെറ്റ് ഹൗസിന് സമീപം6.കോഴിക്കോട് ബേപ്പൂർ7.മുഴപ്പിലങ്ങാട് ബീച്ച്-കണ്ണൂർ എന്നിവിടങ്ങളിൽ സ്ഥാപിക്കും.ഇതിനൊപ്പം ഇന്റർലോക്ക് ചെയ്ത നടപ്പാതകൾ, ഇരിപ്പിടങ്ങൾ, ലെെറ്റുകൾ തുടങ്ങിയവയും ഉണ്ടാകും. ഉപകരണങ്ങൾ സ്ഥാപിക്കാൻ തിരുനെൽവേലിയിലെ എക്സൽ എൻജിനിയറിംഗ് കമ്പനിക്കാണ് കരാർ. ഒരു മാസത്തിനുള്ളിൽ നിർമ്മാണം […]

Read More

ഫുട്ബോൾ കളിക്കിടെ തർക്കം: 17 കാരന് മർദ്ദനം, നാലുപേർ അറസ്റ്റിലായി

പാലക്കാട് 17 കാരന് ക്രൂരമർദ്ദനം. ഫുട്ബോൾ കളിക്കിടെയുണ്ടായ തർക്കം പരിഹരിക്കുന്നതിനിടെ 17 കാരന് തലയ്ക്ക് ഗുരുതര പരിക്ക്. പട്ടാമ്പി കൊടലൂർ സ്വദേശി കെ.ടി ഹഫീസിനാണ് പരിക്കേറ്റത്. 15 പേരടങ്ങുന്ന സംഘം ആയുധമുപയോഗിച്ച് മർദിച്ചെന്നാണ് പരാതി. കേസിൽ നാല് പേരെ അറസ്റ്റ് ചെയ്തതായി പട്ടാമ്പി പൊലീസ് അറിയിച്ചു.

Read More

പുലിയെ വെടിവെച്ചു കൊല്ലണം,നാലരമണിക്കൂറോളം നാട്ടുകാർ പ്രതിഷേധിച്ചു

മലപ്പുറത്ത് പുലിയുടെ ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തില്‍ നാട്ടുകാരുടെ പ്രതിഷേധം. മൃതദേഹം മാറ്റാന്‍ അനുവദിക്കാതെയും സ്ഥലത്തെത്തിയ ഡിഎഫ്ഒയെ തടഞ്ഞുവെച്ചും നാട്ടുകാര്‍ പ്രതിഷേധിച്ചു. നാലരമണിക്കൂറോളമാണ് നാട്ടുകാർ പ്രതിഷേധിച്ചത്. കടുവയെ വെടിവെച്ചുകൊല്ലണമെന്നും നഷ്ടപരിഹാരം പ്രഖ്യാപിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.സ്ഥലം എംഎല്‍എ എ.പി. അനില്‍കുമാര്‍, ഡിഎഫ്ഒ ധനിത് ലാൽ, ഡിവൈഎസ്പി സാജു.കെ അബ്രഹാം എന്നിവർ സ്ഥലത്തെത്തിയിട്ടുണ്ട്. അതേസമയം ഡിഎഫ്ഒ യെ പ്രതിഷേധക്കാര്‍ തടഞ്ഞുവെച്ചു. തങ്ങളുടെ ആവശ്യം അംഗീകരിക്കാതെ പോകാനനുവദിക്കില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാര്‍. അതോടെ പോലീസും നാട്ടുകാരും ഉന്തും തള്ളുമായി. പിന്നീട് മൃതദേഹം ആംബുലൻസിലേക്ക് […]

Read More

ആശമാരുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ ഉന്നതതല സമിതിയുമായി സര്‍ക്കാര്‍

സമരം നടത്തുന്ന ആശവര്‍ക്കേഴ്‌സിന്റെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഉന്നതതല സമിതി രൂപീകരിച്ച് സംസ്ഥാന സര്‍ക്കാര്‍. അഞ്ച് പേരാണ് കമ്മറ്റി അംഗങ്ങള്‍. വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഹരിത വി.കുമാറാണ് ചെയര്‍പേഴ്‌സണ്‍. ആരോഗ്യ വകുപ്പ് അഡിഷണല്‍ സെക്രട്ടറി ആര്‍ സുബാഷ് കണ്‍വീനറായിട്ടുണ്ടാകും. ആശമാരുടെ ഓണറേറിയം, സേവന കാലാവധി എന്നിവ പഠിക്കും.ഏപ്രില്‍ മാസം മൂന്നാം തിയതി സമയരം നടത്തുന്നത് ഉള്‍പ്പടെ വിവിധ ട്രേഡ് യൂണിയനുകളെ യോഗം ആരോഗ്യമന്ത്രി വിളിച്ചിരുന്നു. ഈ യോഗത്തിന്റെ അടിസ്ഥാനത്തില്‍ ഉന്നതതല സമിതിയെ നിയമിക്കാമെന്നും അവരുടെ റിപ്പോര്‍ട്ട് […]

Read More

മുസ്‍ലിം ലീഗ് ദേശീയ കമ്മിറ്റി പുനഃസംഘടിപ്പിച്ചു;കമ്മിറ്റിയിൽ രണ്ട് വനിതകൾ ഇടം പിടിച്ചു

ചരിത്രത്തിൽ ആദ്യമായി വനിതകളെ ഉൾപ്പെടുത്തി മുസ്‍ലിം ലീഗ് ദേശീയ കമ്മറ്റി പുനഃസംഘടിപ്പിച്ചു.ചെന്നൈയിൽ അബൂ പാലസ് ഓഡിറ്റോറിയത്തിൽ ചേർന്ന മുസ്‌ലിം ലീഗ് ദേശീയ കൗൺസിൽ യോഗത്തിലാണ് തീരുമാനം.കേരളത്തിൽ നിന്ന് ജയന്തി രാജൻ, തമിഴ്നാട്ടിൽ നിന്ന് ഫാത്തിമ മുസഫർ എന്നിവരാണ് ലീഗ് ദേശീയ കമ്മിറ്റിയിൽ എത്തിയത്. ചെന്നൈയിൽ ചേർന്ന ലീഗ് ദേശീയ കൗൺസിൽ യോഗത്തിലാണ് കമ്മിറ്റി പുനഃസംഘടിപ്പിച്ചത്.ഭാരവാഹികള്‍- പ്രൊഫ കെ.എം ഖാദർ മെയ്തീന്‍ (പ്രസിഡന്‍റ്),സാദിഖലി ശിഹാബ് തങ്ങൾ(ചെയർമാൻ),പി.കെ കുഞ്ഞാലിക്കുട്ടി(ജന. സെക്രട്ടറി)കെ.പി.എ മജീദ്, ടി.എ അഹമ്മദ് കബീർ, അഡ്വ.ഹാരിസ് ബീരാൻ എംപി, […]

Read More

ഭരണഘടന പദവി വഹിക്കുന്ന ഒരാൾ ഉത്തരവാദിത്വത്തോടെ പെരുമാറണം; ബിജെപി മന്ത്രിയെ രൂക്ഷമായി വിമർശിച്ച് സുപ്രിം കോടതി

കേണൽ സോഫിയ ഖുറേഷിക്കെതിരെ നടത്തിയ വിവാദ പരാമർശത്തിൽ മധ്യപ്രദേശ് മന്ത്രി വിജയ് ഷായെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. മന്ത്രിയുടെ പരാമർശങ്ങൾ അസ്വീകാര്യമാണെന്ന് ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് വിശേഷിപ്പിച്ചു. ഭരണഘടനാ പദവികൾ വഹിക്കുന്ന വ്യക്തികൾ സംസാരത്തിൽ സംയമനം പാലിക്കണമെന്ന് കോടതി അറിയിച്ചു. ഭരണഘടന പദവി വഹിക്കുന്ന ഒരാൾ ഉത്തരവാദിത്വത്തോടെ പെരുമാറണം. രാജ്യം ഇത്തരമൊരു സാഹചര്യത്തിലൂടെ കടന്നു പോകുമ്പോൾ പറയുന്നതിന്റെ അർത്ഥമെന്തെന്ന് സ്വയം മനസ്സിലാക്കാൻ കഴിയണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.“എന്തൊരു തരം ന്യായങ്ങളാണ് നിങ്ങൾ പറയുന്നത്? […]

Read More

ജോലി തടസപ്പെടുത്തിയതിന് എംഎൽഎ ജനീഷ് കുമാറിനെതിരെ വനം വകുപ്പ് പരാതി നൽകി

കോന്നി എംഎൽഎ ജനീഷ് കുമാറിനെതിരെ വനം വകുപ്പ് ഉദ്യോഗസ്ഥർ പൊലീസിന് പരാതി നൽകി. ജോലി തടസപ്പെടുത്തിയെന്നതുൾപ്പെടെ മൂന്ന് പരാതികളാണ് നൽകിയത്.ചൊവ്വാഴ്ച വൈകിട്ടാണ് എംഎൽഎ ജനീഷ് കുമാർ പാടം ഫോറസ്റ്റ് സ്റ്റേഷനിൽ എത്തി ചോദ്യം ചെയ്യാൻ വിളിപ്പിച്ച ആളെ ബലമായി ഇറക്കി കൊണ്ടു പോയത്. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തിരുന്നു.പാടം ഫോറസ്റ്റ് സ്റ്റേഷനിൽ കസ്റ്റഡിയിലെടുത്ത മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറെ ആണ് കെ.യു ജനീഷ് കുമാർ എംഎൽഎ മോചിപ്പിച്ചത്. റേഞ്ച് ഓഫിസർ അടക്കമുള്ള ഉദ്യോഗസ്ഥരോട് മോശമായി സംസാരിച്ചു എന്നും […]

Read More

ആഭരണ പ്രേമികൾക്ക് ആശ്വാസംസ്വർണ വില വീണ്ടും 70,000ത്തിൽ താഴെ

സംസ്ഥാനത്ത് സ്വർണവില വൻ കുറവ്. ഗ്രാമിന് 195 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു ​ഗ്രാം സ്വർണത്തിന്റെ വില 8610 രൂപയായി കുറഞ്ഞു. 68,880 രൂപയായാണ് പവന്റെ വില കുറഞ്ഞത്.ഇന്നലെ പവന് 320 രൂപ വർധിച്ചിരുന്നു. എന്നാൽ അതിന് മുൻപ് 2,280 രൂപയാണ് രണ്ട് ദിവസംകൊണ്ട് സ്വർണത്തിന് കുറഞ്ഞത്. ഇന്നത്തെ വിലയിടിവ് സ്വർണാഭരണ ഉപഭോക്താക്കൾക്ക് പ്രതീക്ഷ നൽകുന്നുണ്ട്.

Read More